മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏത്?
കാൽസ്യം
കടലിലെ ദൂരം അളക്കാൻ ഉപയോഗിക്കുന്ന ഏകകം ഏത്?
നോട്ടിക്കൽ മൈൽ
സൂര്യനിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏത്?
ഹൈഡ്രജൻ
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായുള്ള രണ്ടാമത്തെ ലോഹം ഏത്?
ഇരുമ്പ്
ഹൈഡ്രജൻ ബോംബ് സ്ഫോടനത്തിന്റെ ഫലമായി രൂപംകൊള്ളുന്ന വാതകം ഏത്?
ഹീലിയം
പ്രകൃതിയിൽ കാണപ്പെടുന്ന ജലത്തിന്റെ ഏറ്റവും ശുദ്ധമായ രൂപം ഏത്?
മഴവെള്ളം
ഭൂപടങ്ങളിൽ തരിശുഭൂമിയെ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന നിറം ഏത്?
വെളുപ്പ്
ബെറിലിയം അലൂമിനിയം സിലിക്കേറ്റ് വ്യാപകമായി അറിയപ്പെടുന്ന പേരെന്ത്?
മരതകം (എമറാൾഡ്)
വേരുകൾ വലിച്ചെടുക്കുന്ന ജലം ഇലകളിൽ എത്തിക്കുന്ന സസ്യകലകൾ ഏവ?
സൈലം
ഉപകരണങ്ങൾ നിർമ്മിക്കാനായി മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ഏത്?
ചെമ്പ്
വാതക രൂപത്തിലുള്ള സസ്യ ഹോർമോൺ ഏത്?
എതിലിൻ
റേഡിയോ കാർബൺ ഡേറ്റിങ്ങിന് ഉപയോഗിക്കുന്ന ഐസോടോപ്പ് ഏത്?
കാർബൺ – 14
ചുവന്ന രക്താണുക്കളുടെ ശരാശരി ആയുസ്സ് എത്ര ദിവസമാണ്?
120 ദിവസം
ആദ്യത്തെ ട്രാൻസ് – യുറാനിക് മൂലകമായി അറിയപ്പെടുന്നതേത്?
നെപ്റ്റ്യൂണിയം
ഒരു പദാർത്ഥം കത്തുമ്പോൾ നടക്കുന്ന രാസപ്രവർത്തനം എന്താണ്?
ഓക്സീകരണം
ഏറ്റവും ഉയർന്ന തിളനിലയുള്ള മൂലകം ഏത്?
ടങ്സ്റ്റൺ
ലോക ഇന്റർനെറ്റ് സുരക്ഷാ ദിനമായി ആചരിക്കുന്ന ദിവസം ഏത്?
ഫെബ്രുവരി 6
ബ്രോങ്കൈറ്റിസ് രോഗം ബാധിക്കുന്ന ശരീരത്തിലെ അവയവം ഏത്?
ശ്വാസകോശം
‘ശരീരത്തിലെ തപാലോഫീസ്’ എന്ന് വിളിക്കപ്പെടുന്ന മസ്തിഷ്ക ഭാഗം ഏത്?
തലാമസ്
പയോറിയ രോഗം ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്?
മോണ
കമ്പിളിയിൽ അടങ്ങിയിരിക്കുന്ന മാംസ്യം ഏത്?
ആൽഫാ കെരാറ്റിൻ
ഇരുചക്രവാഹനങ്ങളുടെ എൻജിനിൽ നിന്നും പുറന്തള്ളപ്പെടുന്ന വിഷ വാതകം ഏത്?
കാർബൺ മോണോക്സൈഡ്
ഓസ്റ്റിയോപോറോസിസ് എന്ന രോഗം ബാധിക്കുന്ന ശരീര ഭാഗം ഏത്?
അസ്ഥികൾ
ഡാമുകളിൽ കെട്ടി നിർത്തിയിരിക്കുന്ന ജലം അതിന്റെ മർദ്ദം കൂടുതൽ ചെലുത്തുന്നത് ഏത് ദിശയിൽ?
എല്ലാ ദിശകളിലേക്കും
നിർജലീകരണം മൂലം ശരീരത്തിന് നഷ്ടമാവുന്ന ലവണം ഏത്?
സോഡിയം ക്ലോറൈഡ്
Is there any facility that I can try some of the mock tests…