2021 ഓഗസ്റ്റ് 25
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യത്തിന് കേന്ദ്രസർക്കാർ ഓപ്പറേഷൻ ദേവിശക്തി എന്ന് പേരിട്ടു ചൊവ്വാഴ്ച ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 78 പേർ കൂടി വന്നിറങ്ങിയത് പരാമർശിക്കവേ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് ദൗത്യത്തിന്റെ പേര് വെളിപ്പെടുത്തിയത്.
മലയാള കൃതിക്കുള്ള 2020- ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം പ്രൊഫ. ഓംചേരി എൻ എൻ പിള്ള രചിച്ച ‘ആകസ്മിക’ ത്തിനു ലഭിച്ചു. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓംചേരി യുടെ ഓർമ്മക്കുറിപ്പുകൾ അടങ്ങുന്നതാണ് ഈ പുസ്തകം. പ്രശസ്തിപത്രവും ശില്പവും ഒരു ലക്ഷം രൂപയും അടങ്ങുന്ന പുരസ്കാരം പിന്നീട് സംഘടിപ്പിക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
ഇന്ത്യൻ ഫുട്ബോളിന്റെ സുവർണ്ണ തലമുറയിൽപ്പെട്ട ഒളിമ്പ്യൻ ഒ ചന്ദ്രശേഖരൻ അന്തരിച്ചു. 1960 ലെ റോം ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ചന്ദ്രശേഖരൻ 1962 ലെ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ടീമിലും അംഗമായിരുന്നു.
ആംവേ ന്യൂട്രിലൈറ്റ് ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് അംബാസിഡറായി ഒളിമ്പിക് മെഡൽ ജേതാവ് മീരാഭായി ചാനുവിനെ നിയമിച്ചു.