2021 ആഗസ്റ്റ് 20
പ്രഥമ ദ്രോണാചാര്യ പുരസ്കാര ജേതാവും പത്മശ്രീ ജേതാവുമായ കായിക പരിശീലകൻ ഒതയോത്ത് മാധവൻ നമ്പ്യാർ എന്ന ഒ എം നമ്പ്യാർ അന്തരിച്ചു. പി ടി ഉഷ ഉൾപ്പെടെയുള്ള കായികതാരങ്ങളെ മികവിലേക്ക് ഉയർത്തിയ അദ്ദേഹം വ്യാഴാഴ്ച വൈകുന്നേരം 5 30ന് വടകര മണിയൂർ മീനത്തുകരയിലെ ഒതയോത്ത് വീട്ടിലാണ് അന്തരിച്ചത്. പാർക്കിൻസൺസ് രോഗം ബാധിച്ച് രണ്ടു വർഷത്തോളമായി കിടപ്പിലായിരുന്നു.