6/8/2021| Current Affairs Today in Malayalam

ടോക്കിയോ ഒളിമ്പിക്സിലെ പുരുഷവിഭാഗം ഹോക്കിയിൽ വെങ്കലതിനുവേണ്ടിയുള്ള മത്സരത്തിൽ ജർമനിയെ തോൽപിച്ച് ഇന്ത്യ മെഡൽ നേടി.


ഗോൾ കീപ്പർ പി ആർ ശ്രീജേഷ്ലൂടെ 49 വർഷത്തിന് ശേഷം കേരളത്തിനു ഒളിമ്പിക് മെഡൽ


പി ആർ ശ്രീജേഷ് ഒളിമ്പിക് മെഡൽ നേടുന്ന രണ്ടാമത്തെ മലയാളി. ആദ്യമലയാളി ഹോക്കി താരം മാനുവൽ ഫ്രെഡറിക്സ് (1972 മ്യൂണിക് ഒളിമ്പിക്സ്)


ഒളിമ്പിക് ഹോക്കിയിൽ ഇന്ത്യയുടെ മെഡൽ 41 വർഷത്തിനുശേഷം


ടോക്കിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ ഇന്ത്യയുടെ രവികുമാർ ദഹിയക്ക് വെള്ളി മെഡൽ.


ഇന്ത്യക്ക് ഇതുവരെ അഞ്ച് മെഡൽ രണ്ടു വെള്ളിയും മൂന്നു വെങ്കലവും.


വെങ്കല മെഡൽ നേടി ഇന്ത്യൻ വനിതാ ഹോക്കി ടീം ഇന്നു രാവിലെ ഏഴിന് ബ്രിട്ടനെതിരെ പോരാടും.


തുടർച്ചയായുള്ള പ്രളയഭീഷണി അതിജീവിക്കാൻ കേരളത്തിൽ കൂടുതൽ അണക്കെട്ടുകൾ വേണമെന്ന് ജലവിഭവ പാർലമെന്ററി സമിതി യുടെ നിർദ്ദേശം.
കേരളത്തിൽ 2018 -ൽ ഉണ്ടായ പ്രളയത്തിന്റെ വിവിധ വശങ്ങൾ പരിശോധിച്ചും ഉദ്യോഗസ്ഥരുടേയും വിദഗ്ധരുടെയും മറ്റും അഭിപ്രായങ്ങൾ തേടിമാണ് സമിതിയുടെ റിപ്പോർട്ട്.
കേരളത്തിന്റെ പ്രത്യേകമായ ഭൂപ്രകൃതിയും ഉയർന്ന അളവിലുള്ള മഴയുമാണ് പ്രളയത്തിന് കാരണമായതെന്നാണ് സമിതിയുടെ നിരീക്ഷണം.


വാടകയ്ക്ക് താമസിക്കുന്നവർക്ക് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമർപ്പിച്ചാൽ റേഷൻ കാർഡ് നൽകുമെന്ന് മന്ത്രി ജി ആർ അനിൽ. കൂടാതെ തെരുവിൽ അന്തിയുറങ്ങുന്ന വർക്കും ട്രാൻസ്ജെൻഡേഴ്സിനും റേഷൻ കാർഡ് നൽകാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.


വാസ് കുലാർ സർജറി ദിനമാണ് ആഗസ്റ്റ് 6


വിനോദസഞ്ചാര ലക്ഷ്യസ്ഥാനനൈപുണ്യ വികസന പദ്ധതിയിൽ രാജ്യത്തെ 44 പ്രദേശങ്ങൾക്കൊപ്പം കേരളത്തിൽനിന്ന് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രവും കാസർകോട് ബേക്കൽ കോട്ട തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന ടൂറിസം വകുപ്പാണ് നൈപുണ്യ വികസന പദ്ധതി നടപ്പാക്കേണ്ടത്.


ജി സാറ്റ്-1 വിക്ഷേപണം 12ന്.
ഭൗമ നിരീക്ഷണ ഉപഗ്രഹമായ ജി സാറ്റ്-1 വിക്ഷേപണം ഈമാസം 12ന് നടക്കും.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം.
2. 268 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഹൈ റെസല്യൂഷൻ ക്യാമറകൾ ഉപയോഗിച്ച് ഇന്ത്യൻ ഭൂപ്രദേശത്തെയും സമുദ്രങ്ങളെയും പ്രത്യേകിച്ച് അതിർത്തികളെയും തുടർച്ചയായി നിരീക്ഷിക്കാൻ ജിസാറ്റ്-1 സാധിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു.


കവി കുഞ്ഞുണ്ണി മാസ്റ്ററുടെ സ്മരണയിൽ ബാലസാഹിതീ പ്രകാശൻ കേരളം ഏർപ്പെടുത്തിയ കുഞ്ഞുണ്ണി പുരസ്കാരത്തിന് പി പി ശ്രീധരനുണ്ണിയും ഡോ. ഗോപി പുതുക്കോടും അർഹരായി.


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.