പ്രകൃതിക്ഷോഭങ്ങളായ ചുഴലിക്കാറ്റ് വെള്ളപ്പൊക്കം തുടങ്ങിയ നിരീക്ഷിക്കാനുതകുന്ന ജിയോ ഇമേജിംഗ് സാറ്റലൈറ്റായ EOS- 3 വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഐഎസ്ആർഒ.
കൃഷി ജലവിഭവം വനഭൂമി എന്നിവയുടെ നിരീക്ഷണവും ഇതിലൂടെ സാധിക്കും
ബി സി 3000 -1500 ഈ കാലഘട്ടത്തിൽ നിലനിന്നിരുന്നു എന്ന് കരുതപ്പെടുന്ന പ്രധാനപ്പെട്ട സിന്ധുനദീതട കേന്ദ്രമായ ധോളാവീര യുനെസ്കോയുടെ ലോക പൈതൃക സ്മാരക പട്ടികയിൽ ഇടം നേടി
ഗുജറാത്തിൽ പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള റാൻ ഓഫ് കച്ചിൽ 120 ഏക്കറോളം വിസ്തീർണ്ണമുള്ള ധോളാവീര എന്ന പുരാതന നഗരം.
സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ വ്യാഴത്തിന്റെ ഗാനിമീഡിന്റെ അന്തരീക്ഷത്തിൽ നീരാവിയുടെ തെളിവുകൾ ബഹിരാകാശ ശാസ്ത്രജ്ഞർ കണ്ടെത്തി.
നാസയുടെ ഹബിൾ സ്പേസ് ടെലസ്കോപ്പിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് കണ്ടെത്തൽ.
ഭൂമിയിലെ സമുദ്രങ്ങളിലുള്ളതിനേക്കാൾ ഗാനിമീഡൽ ജലമുള്ളതായി നേരത്തെ നാസയിലെ ശാസ്ത്രജ്ഞർ നിരീക്ഷിച്ചിരുന്നു.
ഇന്ത്യയിലെ ഇലക്ട്രോണിക് മാലിന്യത്തിന്റെ അളവ് മുൻവർഷത്തേക്കാൾ 31.6 ശതമാനം വർദ്ധിച്ചതായി കണക്കുകൾ
ഇന്ത്യയിൽ ഊർജ്ജ സുരക്ഷാ പദ്ധതികളുടെ ഭാഗമായി ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ആന്ധ്രപ്രദേശ്, അരുണാചൽപ്രദേശ്, ജാർഖഡ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ ഏഴ് ലിഥിയം പര്യവേഷണ പദ്ധതികൾ ആരംഭിച്ചു