ടോക്കിയോ ഒളിമ്പിക് സിൽ വനിതകളുടെ വെൽറ്റർ വെയ്റ്റ് ബോക്സിങിൽ ഇന്ത്യയുടെ ലവ് ലിന ബോർഗോഹെയ്ൻ വെങ്കലം നേടി
സെമിഫൈനലിൽ ലവ് ലിന തുർക്കിയുടെ ലോക ഒന്നാം നമ്പർ താരം ബുസെനാസ് സുർമെനെലിയോട് (5- 0) തോറ്റു.
ആദ്യം ഒളിമ്പിക്സിൽ തന്നെ വെങ്കലമെഡൽ എന്ന നേട്ടം ലവ് ലിന സ്വന്തമാക്കി.
ബോക്സിങിൽ ഒളിമ്പിക് മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം, രണ്ടാമത്തെ വനിത – ലവ് ലിന ബോർഗോഹെയ്ൻ.
ടോക്കിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ മെഡൽ ഉറപ്പിച്ചു ഇന്ത്യയുടെ രവികുമാർ ദഹിയ.
ബുധനാഴ്ച പുരുഷന്മാരുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി സെമിഫൈനലിൽ കസാഖ്സ്ഥാന്റെ നൂറിസ്ലാം സനയേവിനെ രവികുമാർ ദഹിയ തോല്പിച്ച് ഫൈനലിലെത്തി. ഇതോടെ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ നാലാം മെഡൽ ഉറച്ചു.
പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ യോഗ്യതാ റൗണ്ടിൽ ഏറ്റവും മികച്ച പ്രകടനത്തോടെ (86.65 മീറ്റർ) ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിലെത്തി. ഫൈനൽ ശനിയാഴ്ച 4 30-ന്.
.
ജപ്പാനീസ് പരിസ്ഥിതി ശാസ്ത്രജ്ഞൻ അകിരാ മിയാവാക്കിയുടെ സ്മാരകമായി ചാലിയത്ത് നഗരവനം തയ്യാറാക്കാൻ വനംവകുപ്പ് തീരുമാനിച്ചു.
പൊതുവിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വിദ്യാകിരണം പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
എൻജിനീയറിങ് ഫാർമസി പ്രവേശന പരീക്ഷ ഇന്ന് നടക്കും.
എല്ലാ താലൂക്കുകളിലും പരീക്ഷാകേന്ദ്രങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
രാജ്യത്ത് 42.625 പുതിയ കോവിഡ് രോഗികൾ
സംസ്ഥാനത്ത് 22.414 പുതിയ കോവിഡ് രോഗികൾ.
തിരുവനന്തപുരം: ലോക്ക്ഡൗണുകൾക്കും നിയന്ത്രണങ്ങൾക്കും ഒഴിവ് നൽകി സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ ഇന്നു മുതൽ നിലവിൽ വരും.
സമ്പൂർണ്ണ ലോക്ഡൗൺ ഞായറാഴ്ച മാത്രമായിരിക്കും.
എന്നാൽ കടകളിൽ എത്തുന്നവർ ഒരു വാക്സിനെങ്കിലും എടുത്തതിന്റെ രേഖ കരുതണം.
സ്വാതന്ത്ര ദിനത്തിലും തിരുവോണപ്പിറ്റേന്ന് എന്നീ ഞായറാഴ്ചകൾ ഒഴിവാക്കിയിട്ടുണ്ട്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ മുതൽ രാത്രി 9 വരെ കടകൾ തുടക്കാം.
ഹോട്ടലുകൾ രാത്രി 9 30 വരെ ഓൺലൈൻ ഡെലിവറി നടത്താം. ആരാധനാലയങ്ങളിൽ 40 പേർക്ക് വരെ ഒരേസമയം പ്രവേശനാനുമതി.
വിവാഹം മരണാനന്തര ചടങ്ങ് എന്നിവയ്ക്ക് 20 പേർ വരെ പങ്കെടുക്കാം. ഓൺലൈൻ ക്ലാസ്സുകൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാം. തുടങ്ങി നിരവധി ഇളവുകൾ സംസ്ഥാനത്ത് നിലവിൽ വന്നു.