ലോക സൗഹൃദ ദിനം- ആഗസ്റ്റ് 1
ടോക്കിയോ ഒളിമ്പിക്സ്
വനിതകളുടെ 100 മീറ്റർ 10.61സെക്കൻഡിൽ ഓടി തീർത്ത് ജമൈക്കയുടെ എലൈൻ തോംസൺ ഒളിമ്പിക് റെക്കോർഡ് തിരുത്തി സ്വർണ്ണം നേടി.
അമേരിക്കയുടെ ഫ്ലോറൻസ് ഗ്രിഫ്ത്ത് ജോയിനർ 1988 – ൽ സ്ഥാപിച്ച
10.62 സെക്കൻഡ് എന്ന സമയമാണ് എലൈൻ തോംസൺ തിരുത്തിക്കുറിച്ചത്.
2016- ലെ റിയോ ഒളിമ്പിക്സിലും 100മീറ്റർ സ്വർണജേതാവായിരുന്നു എലൈൻ തോംസൺ
100 മീറ്ററിലെ മൂന്നും മെഡലുകളും ജമൈക്കൻ താരങ്ങളാണ് സ്വന്തമാക്കിയത്
വെള്ളി മെഡൽ നേടിയത് ജമൈക്കയുടെ ഷെല്ലി ആൻ ഫ്രേസർ 10.74 സെക്കന്റ് ഫിനിഷ് ചെയ്തു
വെങ്കല മെഡൽ നേടിയത് ജമൈക്കയുടെ ഷെറീക്ക ജാക്സൺ 10.76 സെക്കൻഡിൽ ഫിനിഷ് ചെയ്തു
ടോക്കിയോ ഒളിമ്പിക്സിൽ വനിതകളുടെ ഡിസ്കസ് ത്രോയിൽ ഇന്ത്യയുടെ കമൽ പ്രീത് കൗർ ഫൈനലിലേക്ക് യോഗ്യത നേടി
നാലു പതിറ്റാണ്ടിനു ശേഷം വന്ദന കടാരിയ നയിച്ച ഇന്ത്യൻ വനിതാ ഹോക്കി ടീം ഒളിമ്പിക്സിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു
ഒളിമ്പിക്സ് ഹോക്കിയിൽ ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യൻ വനിതാതാരം എന്ന നേട്ടമാണ് വന്ദന കടാരിയ നേടിയത്.
നീന്തൽകുളത്തിൽ സുവർണ്ണ താരമായി അമേരിക്കയുടെ കെയ്റ്റ് ലെഡാക്കി.
ടോക്കിയോ ഒളിമ്പിക്സ് മെഡൽ നില
ചൈന 21 സ്വർണം 13 വെള്ളി 12 വെങ്കലം
ജപ്പാൻ 17 സ്വർണം 5 വെള്ളി 8 വെങ്കലം
അമേരിക്ക 16 സ്വർണം 17 വെള്ളി
13 വെങ്കലം
കുതിരാൻ തുരങ്കം
തൃശ്ശൂർ: കാലങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ദക്ഷിണേന്ത്യയിലെ ആദ്യ ഇരട്ടക്കുഴൽ തുരങ്കപാതയായ
കുതിരാൻമലയിലെ ഇരട്ട തുരങ്കങ്ങളിൽ ഒന്നു തുറന്നു.
പാലക്കാട്ടുനിന്ന് തൃശ്ശൂരിലേക്കുള്ള തുരങ്കമാണ് ഔദ്യോഗിക ചടങ്ങുകൾ ഇല്ലാതെ തുറന്നത്.
ദേശീയ പാതയിൽ തൃശ്ശൂർ, പാലക്കാട് ജില്ലാ അതിർത്തിയിലെ കുതിരാൻമലയിലാണ് ഇരട്ട തുരങ്കങ്ങൾ.
മദ്യ വിൽപ്പനശാലകൾ കൂട്ടുന്നു
സംസ്ഥാനത്തെ വിദേശ മദ്യവില്പന
ശാലകളുടെ എണ്ണം 6 ഇരട്ടി വർധിപ്പിക്കാൻ ശുപാർശ.
96 മദ്യവിൽപ്പന കേന്ദ്രങ്ങൾ മാറ്റി സ്ഥാപിക്കാനും സംസ്ഥാന എക്സൈസ് കമ്മീഷണർ നികുതി വകുപ്പ് സെക്രട്ടറിക്ക് നൽകിയ ശുപാർശയിൽ പറയുന്നു.
ഉപഭോക്താക്കളുടെ സൗകര്യം മെച്ചപ്പെടുത്തി സാമൂഹിക-സാംസ്കാരിക അന്തസ്സ് മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം മദ്യവിൽപ്പനശാല കൂട്ടുകവഴി
മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന അർത്ഥമില്ല എന്നിവയും റിപ്പോർട്ടിൽ പറയുന്നു
കോവിഡ്
രാജ്യത്ത് 41, 649 പുതിയ കോവിഡ് ബാധിതർ. 593 പേർ മരിച്ചു
സംസ്ഥാനത്ത് 2113 പേർക്ക് കൊവിഡ് ബാധിച്ചു
1,686 പേർ രോഗമുക്തരായി
മാരക വകഭേദങ്ങൾക്ക് മുമ്പ് കോവിഡിന് അന്ത്യം കാണണം -ഡബ്ലിയു എച്ച് ഒ
കോവിഡിന്റെ വകഭേദമായ ഡെൽറ്റ കുട്ടികളിൽ പ്രത്യേകമായി രോഗബാധയ്ക്ക് കാരണമാകുന്നില്ലെന്ന് ഡബ്ലിയു എച്ച് ഒ
മധുരയിലെ ക്ഷേത്രത്തിൽ ദളിതർക്ക് പ്രവേശനം
മൂന്ന് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ മധുരയിലെ ക്ഷേത്രത്തിൽ ദളിതർക്ക് പ്രവേശനം ലഭിച്ചു. തിരുമംഗലം താലൂക്കിലെ അണിയൂർ കൊക്കുളം ഗ്രാമത്തിലെ കറുപ്പണ്ണസ്വാമി ക്ഷേത്രത്തിലാണ് ദളിതർക്ക് ദർശനം നടത്താനും പൂജകളിൽ പങ്കെടുക്കുവാനും സാധിച്ചത്.
ഇബ്രാഹിം വേങ്ങര
ഈ വർഷത്തെ എസ്എൽ പുരം പുരസ്കാര ജേതാവായ ഇബ്രാഹിം വേങ്ങരക്ക് ഇന്ന് 80 വയസ്സ് തികയുന്നു.
പെൻഷൻ
ജൂലൈ ഓഗസ്റ്റ് മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെൻഷനുകൾ ഒന്നിച്ചു നൽകുവാൻ സർക്കാർ തീരുമാനം.
ലോക മുലയൂട്ടൽ വാരം
ലോക മുലയൂട്ടൽ വാരം ഓഗസ്റ്റ് 1 മുതൽ 7 വരെ.
ആദ്യത്തെ മുലപ്പാൽ ബാങ്ക് സ്ഥാപിച്ചത് 1909- ൽ ഓസ് ട്രിയയിലെ വിയന്നയിൽ
ഏഷ്യയിലെ ആദ്യത്തെ മുലപ്പാൽ ബാങ്ക് സ്ഥാപിച്ചത് 1989 – ൽ മുംബൈയിലെ സിയോൺ ആശുപത്രിയിൽ.
കേരളത്തിൽ രണ്ട് മുലപ്പാൽ ബാങ്കുകൾ ആണ് ഉള്ളത്.
ആദ്യത്തേത് എറണാകുളം ജനറൽ ആശുപത്രിയിൽ ‘നെക്ടർ ഓഫ് ലൈഫ്’ എന്ന പേരിൽ പ്രവർത്തനം തുടങ്ങി. രണ്ടാമത്തേത് തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ.
ഔഡി
വൈദ്യുത വാഹനങ്ങളുടെ മത്സരം ശക്തമാകുമ്പോൾ അതിലേക്ക് ‘ഔഡി’യും വരുന്നു.
ഇന്ത്യയിലെ ആദ്യ ആഡംബര വൈദ്യുത വാഹനമാകുക എന്നതാണ് ‘ഔഡി’ എന്ന ജർമൻ കമ്പനിയുടെ ലക്ഷ്യം.
മൂന്ന് വേരിയൻറുകളിലായാണ്
‘ഇ – ട്രോൺ എന്ന വൈദ്യുത ആഡംബര എസ്. യു. വി.കൾ ‘ഔഡി’ ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്.
ഇ-ട്രോൺ 50, ഇ ട്രോൺ 55,
ഇ ട്രോൺ സ്പോർട്സ് ബാക്ക് 55 എന്നീ മൂന്ന് വേരിയൻറുകൾക്ക് 99.99 ലക്ഷം രൂപ മുതൽ 1. 18 കോടി വരെയാണ് ഇന്ത്യയിലെ ഷോറൂമുകളിൽ വില വരിക.
മിനി ഐപ്പ്
കൊച്ചി: ലൈവ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായി മലയാളിയായ മിനി ഐപ്പ് ചുമതലയേൽക്കും. എൽഐസിയുടെ ചരിത്രത്തിലെ മൂന്നാമത്തെ വനിത എം ഡി യാണ് തിരുവല്ല സ്വദേശിയായ മിനി ഐപ്പ്.
കീം 2021
എൻജിനീയറിങ് /ഫാർമസി
(കീം 2021) പ്രവേശന പരീക്ഷകൾ
ഓഗസ്റ്റ് 5-ന് നടക്കും.
സി. ടെറ്റ്
കേന്ദ്രസർക്കാരിനു കീഴിലുള്ള സ്കൂളുകളിലെ അധ്യാപകർക്കുള്ള യോഗ്യത പരീക്ഷയായ സി. ടെറ്റ്
ഈ ഡിസംബറിലോ അടുത്ത ജനുവരിയിലോ ഓൺലൈനായി നടത്തുമെന്ന് സി.ബി.എസ്.ഇ. അറിയിച്ചു.
സുരേഷ് ഗോപി
നടനും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപിയെ കേന്ദ്ര നാളികേര വികസന ബോർഡ് അംഗമായി തിരഞ്ഞെടുത്തു.
സഹജീവനം
ഭിന്നശേഷി സൗഹൃദ കേരളത്തിനുള്ള സുപ്രധാന ചുവടുവെപ്പായ സാമൂഹ്യനീതി വകുപ്പിന്റെ ‘സഹജീവനം’ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.