PSC 12th & Degree Level Prelims| മലയാള സാഹിത്യം|2021

ശ്രേഷ്ഠ ഭാഷാ ദിനം എന്നാണ്?

നവംബർ 1


മലയാള അച്ചടിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

ബെഞ്ചമിൻ ബെയിലി


‘നിലയ്ക്കാത്ത സിംഫണി’ ആരുടെ ആത്മകഥയാണ്?

ഡോ.എം ലീലാവതി


കിള്ളിക്കുറിശ്ശിമംഗലത്തിനു പുറമേ കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ?

അമ്പലപ്പുഴ


എത്ര ദിവസം കൊണ്ടാണ് കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാൻ മഹാഭാരതം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്?

874


‘പോരാ പോരാ നാളിൽ നാളിൽ ദൂരദൂരമുയരട്ടെ ഭാരതക്ഷമാദേവിയുടെ തൃപ്പതാകകൾ’
എന്ന വരികൾ ആരുടേതാണ്?

വള്ളത്തോൾ നാരായണമേനോൻ


‘ഇരുട്ടിന്റെ ആത്മാവ്’ എന്ന സിനിമയുടെ സംവിധായകൻ?

പി ഭാസ്കരൻ


കവിമൃഗാവലി എന്ന കൃതിയുടെ രചയിതാവ്?

ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ


കളിമുറ്റം എന്ന ആത്മകഥ ആരുടേത്?

യു എ ഖാദർ


മലയാളത്തിലെ ആദ്യ വിലാപ കാവ്യമായ ‘ഒരു വിലാപത്തി’ന്റെ രചയിതാവ്?

സി എസ് സുബ്രഹ്മണ്യൻ പോറ്റി


12- നൂറ്റാണ്ടിൽ ജയദേവകവി സംസ്കൃതത്തിൽ രചിച്ച ‘ഗീതാഗോവിന്ദം’ കേരളത്തിൽ ഏതു പേരിലാണ് പ്രസിദ്ധമായിട്ടുള്ളത്?

അഷ്ടപദി


‘കേരള പുത്രൻ’ എന്ന ചരിത്ര നോവൽ രചിച്ചത്?

അമ്പാടി നാരായണ പൊതുവാൾ


കേരള ഗ്രന്ഥശാല സംഘത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

പി എൻ പണിക്കർ


2019-ലെ വള്ളത്തോൾ പുരസ്കാരജേതാവ്?

സക്കറിയ


‘ഭഗവാൻ കാലുമാറുന്നു’
എന്ന നാടകത്തിന്റെ രചയിതാവ്?

കണിയാപുരം രാമചന്ദ്രൻ


‘കേളീസൗധം’ എന്ന ചെറുകഥാ സമാഹാരം ആരുടേതാണ്?

ഇ വി കൃഷ്ണപിള്ള


ഭ്രഷ്ട് എന്ന നോവലിന്റെ രചയിതാവ്?

മാടമ്പ് കുഞ്ഞിക്കുട്ടൻ


മതേതരമായ ആദ്യ മലയാളപത്രം എന്നറിയപ്പെടുന്നത്?

കേരള പത്രം


പ്രതിപാത്രം ഭാഷണഭേദം എന്ന കൃതി ആരുടെ നോവലുകളെ കുറിച്ചുള്ള പഠനമാണ്?

സി വി രാമൻപിള്ള


പ്രതിപാത്രം ഭാഷണഭേദം എന്ന കൃതിയുടെ രചയിതാവ്?

എൻ കൃഷ്ണപിള്ള


പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് ബിരുദം നേടിയ ആദ്യമലയാളി വനിത?

ജമീല മാലിക്


പതറാതെ മുന്നോട്ട് എന്ന ആത്മകഥ ആരുടേത്?

കെ കരുണാകരൻ


മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ ‘രാമചന്ദ്രവിലാസം’ രചിച്ചത്?

അഴകത്ത് പത്മനാഭക്കുറുപ്പ്


നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിന്റെ രചയിതാവ്?

തോപ്പിൽഭാസി


“അധികാരം കൊയ്യണമാദ്യം നാം അതിനുമേലാകട്ടെ പൊന്നാര്യൻ” എന്ന വരികൾ രചിച്ചത്?

ഇടശ്ശേരി ഗോവിന്ദൻ നായർ


മലയാളത്തിലെ ആദ്യത്തെ ബോക്സ് ഓഫീസ് ഹിറ്റായ ജീവിതനൗക എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ?

കെ വെമ്പു


സ്നേഹാദരങ്ങളോടെ എന്ന ആത്മകഥ ആരുടേത്?

എം ടി വാസുദേവൻ നായർ


കവിപുഷ്പമാല എന്ന കൃതിയുടെ രചയിതാവ്?

കാത്തുള്ളിൽ അച്യുതമേനോൻ


നിർമ്മാല്യം എന്ന സിനിമയിൽ വെളിച്ചപ്പാടിനെ അവതരിപ്പിച്ചുകൊണ്ട് മികച്ച നടനുള്ള ഭരത് അവാർഡ് ആദ്യമായി കേരളത്തിനു നേടിത്തന്ന നടൻ?

പി ജെ ആന്റണി


അക്ബർ ചക്രവർത്തിയുടെ ഭരണകാലത്തിന്റെ പശ്ചാത്തലത്തിൽ ‘കല്യാണമൽ’ എന്ന ചരിത്രാഖ്യായിക രചിച്ചത്?

സർദാർ കെ എം പണിക്കർ


ആനകേറാമല ആടുകേറാമല ആയിരം കാന്താരി പൂത്തിറങ്ങി എന്ന കടങ്കഥയുടെ ഉത്തരം?

നക്ഷത്രങ്ങൾ


ഉറ്റവരുടെസ്നേഹ കഥകൾ എന്ന ആത്മകഥ ആരുടേത്?

അക്കിത്തം


വിശ്വം എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്ന ഉറുബിന്റെ നോവൽ ഏത്?

സുന്ദരികളും സുന്ദരന്മാരും


ജോസഫ് മുണ്ടശ്ശേരി രചിച്ച കവിതാസമാഹാരത്തിന്റെ പേരെന്ത്?

ചിന്താ മാധുരി


ധർമ്മരാജ പ്രസിദ്ധീകരിച്ച വർഷം?

1913


“നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിൻപുറം നന്മകളാൽ സമൃദ്ധം” ആരുടെ വരികൾ?

കുറ്റിപ്പുറത്ത് കേശവൻ നായർ


ഹാബേലച്ചൻ പ്രധാന കഥാപാത്രമായി വരുന്ന പെരുമ്പടവം ശ്രീധരന്റെ നോവൽ?

ഗ്രീഷ്മ ജ്വാലകൾ


ഊരുകാവൽ എന്ന നോവലിലെ നായകനായി വരുന്ന പുരാണകഥാപാത്രം?

അംഗദൻ


മലയാള സിനിമയിലെ ആദ്യനായിക?

പി കെ റോസി


ശകുന്തള എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ രചിച്ചത്?

ലളിതാംബിക അന്തർജ്ജനം


മലയാളസാഹിത്യത്തിലെ കാല്പനിക കവി എന്നറിയപ്പെടുന്നത് ആര്?

കുമാരനാശാൻ


ഷേക്സ്പിയറുടെ ഒഥല്ലോ നാടകത്തെ ആസ്പദമാക്കി കളിയാട്ടം എന്ന സിനിമ സംവിധാനം ചെയ്തത്?

ജയരാജ്


‘ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു’ എന്ന കൃതിയുടെ രചയിതാവ്?

സുകുമാർ അഴീക്കോട്


മലയാളത്തിന്റെ ബഷീർ എന്ന ജീവചരിത്രം എഴുതിയത് ആര്?

പോൾ മണലിൽ


ബാല്യകാല സഖി ജീവിതത്തിൽ നിന്ന് വലിച്ചു ചീന്തിയ ഒരേടാണെന്ന് അഭിപ്രായപ്പെട്ടത്?

എം പി പോൾ


കവികുലഗുരു എന്നറിയപ്പെടുന്നത്?

പി വി കൃഷ്ണവാരിയർ


എഡിൻ ആർനോൾഡിന്റെ
‘ലൈറ്റ് ഓഫ് ഏഷ്യ’ എന്ന കൃതി ‘പൗരസ്ത്യ ദീപം’ എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്?

നാലപ്പാട്ട് നാരായണമേനോൻ


ആദിശങ്കരനെപ്പറ്റി വള്ളത്തോൾ രചിച്ച കവിത?

മലയാളത്തിന്റെ തല


അലക്സാണ്ടർ ഡ്യൂമാസിന്റെ ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ എന്ന ഫ്രഞ്ച് നോവലിനെ ആധാരമാക്കി നിർമ്മിക്കപ്പെട്ട മലയാള സിനിമ?

പടയോട്ടം (1982)


‘മുന്നോട്ട് ‘എന്ന നാടകത്തിന്റെ രചയിതാവ്?

പി കേശവദേവ്


പൂർണ്ണമായ വളർച്ചയെത്തും മുമ്പ് മരിച്ചു പോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യൻ എന്ന് തുടങ്ങുന്ന നോവൽ ഏത്?

മനുഷ്യന് ഒരു ആമുഖം


‘മനുഷ്യന് ഒരു ആമുഖം’ എന്ന നോവലിന്റെ രചയിതാവ്?

സുഭാഷ് ചന്ദ്രൻ


‘മലയാളസാഹിത്യത്തിലെ കാല്പനിക കവി’ എന്നറിയപ്പെടുന്നത് ആര്?

കുമാരനാശാൻ


‘ഭ്രഷ്ട് ‘എന്ന നോവലിന്റെ രചയിതാവ്?

മാടമ്പ് കുഞ്ഞിക്കുട്ടൻ


മരിക്കുന്ന പക്ഷി, പട്ടം പറപ്പിക്കുന്ന പെൺകുട്ടി തുടങ്ങിയ ചിത്രങ്ങൾ വരച്ചത്?

ടി കെ പത്മിനി


ഖിലാഫത്ത് സ്മരണകൾ എന്ന കൃതിയുടെ രചയിതാവ്?

മോഴിക്കുന്നത്ത്
ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്


ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന നോവലിന്റെ രചയിതാവ്?

മുട്ടത്തുവർക്കി


പി കേശവദേവിന്റെ ഏത് നോവലിലെ കഥാപാത്രമാണ് പപ്പു?

ഓടയിൽ നിന്ന്


പറങ്ങോടി പരിണയം എന്ന നോവലിന്റെ രചയിതാവ് ആര്?

കിഴക്കേപ്പാട്ട് രാമൻകുട്ടി മേനോൻ


മലയാളത്തിലെ ആദ്യ പ്രശ്ന നാടകം എന്നറിയപ്പെടുന്നത്?

കന്യക (എൻ കൃഷ്ണപിള്ള)


കവിപക്ഷിമാല എന്ന എന്ന കൃതിയുടെ രചയിതാവ്?

കോയപ്പള്ളി പരമേശ്വരക്കുറുപ്പ്


1979-ൽ നീലത്താമര എന്ന ചലച്ചിത്രം സംവിധാനം ചെയ്ത കവി?

യൂസഫലി കച്ചേരി


1927- മുതൽ തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിരതിരുനാളിന്റെ സംസ്കൃത അദ്ധ്യാപകനായി പ്രവർത്തിച്ച പണ്ഡിതൻ?

ആറ്റൂർ കൃഷ്ണപ്പിഷാരടി


തോറ്റില്ല എന്ന നാടകത്തിന്റെ രചയിതാവ്?

തകഴി ശിവശങ്കരപ്പിള്ള


വിശ്വം എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്ന ഉറുബിന്റെ നോവൽ ഏത്?

സുന്ദരികളും സുന്ദരന്മാരും


ജോസഫ് മുണ്ടശ്ശേരി രചിച്ച കവിതാസമാഹാരത്തിന്റെ പേരെന്ത്?

ചിന്താ മാധുരി


1945-ൽ സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച ആദ്യ പുസ്തകം?

തകഴിയുടെ കഥകൾ


ഇന്ത്യ എന്റെ രാജ്യമാണ് എന്ന് തുടങ്ങുന്ന പ്രതിജ്ഞ രചിച്ചത് ആര്?

പൈദിമാരി വെങ്കിട്ട സുബറാവു


തകഴിയുടെ ഏത് നോവലിലെ കഥാപാത്രമാണ് ചെമ്പൻ കുഞ്ഞ്?

ചെമ്മീൻ


ശീതസമരം എന്ന ഗ്രന്ഥം രചിച്ചത് ആരാണ്?

വാൾട്ടർ ലിപ്മാൻ


ഗുരുജി, രാമു എന്നീ കഥാപാത്രങ്ങൾ ഏത് കാർട്ടൂൺ പരമ്പരയിൽ ഉള്ളതാണ്?

ചെറിയ മനുഷ്യരും വലിയ ലോകവും
(ജി അരവിന്ദൻ)


പുന്നപ്ര വയലാർ സമരം ആധാരമാക്കി തലയോട് എന്ന നോവൽ രചിച്ചത്?

തകഴി ശിവശങ്കരപ്പിള്ള


വിശറിക്കു കാറ്റു വേണ്ട എന്ന നാടകത്തിന്റെ രചയിതാവ്?

പൊൻകുന്നം വർക്കി


കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് സ്ഥിതിചെയ്യുന്നത് ?

തെക്കുംതല (കോട്ടയം)


ബിമൽ മിത്രയുടെ ബംഗാളി നോവലായ ‘കോറി ദിയേ കിൻലാം’ വിലയ്ക്കുവാങ്ങാം എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്?

എം എൻ സത്യാർത്ഥി


കവിഭാരതം എന്ന കൃതിയുടെ കർത്താവ്?

കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാൻ


കവിരാമായണം എന്ന കൃതിയുടെ രചയിതാവ്?

മൂലൂർ എസ് പത്മനാഭപ്പണിക്കർ


കൈനിക്കര സഹോദരൻമാർ എന്നറിയപ്പെടുന്നത്?

പത്മനാഭപിള്ള, കുമാരപിള്ള


ഓർമ്മപുസ്തകം ആരുടെ ആത്മകഥയാണ്?

ഒ വി വിജയൻ


ഹെന്റിക് ഇബ്സന്റെ ഗോസ്റ്റ്സ് എന്ന നാടകം പ്രേതങ്ങൾ എന്ന പേരിൽ മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്?

എ കെ ഗോപാലപിള്ള,
എ ബാലകൃഷ്ണപിള്ള


മലയാളത്തിലെ ആദ്യത്തെ അപസർപ്പക നോവൽ ഏത്?

ഭാസ്കരമേനോൻ


ഭാസ്കരമേനോൻ എന്ന നോവലിന്റെ രചയിതാവ് ആര്?

അപ്പൻ തമ്പുരാൻ


മലയാളത്തിലെ ആദ്യത്തെ ആന്റി നോവൽ ഏത്?

പാത്തുമ്മയുടെ ആട്


ജി അരവിന്ദൻ സംവിധാനം ചെയ്ത ഉത്തരായനം എന്ന സിനിമയിലെ ‘ഹൃദയത്തിൻ രോമാഞ്ചം’ എന്ന് തുടങ്ങുന്ന ഗാനം രചിച്ച കവി?

ജി കുമാരപിള്ള


1903 -ൽ കുളക്കുന്നത് രാമമേനോന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ആരംഭിച്ച ബി വി ബുക്ക് ഡിപ്പോ യുടെ പൂർണ്ണരൂപം?

ഭാഷാഭിവർധിനി ബുക്ക് ഡിപ്പോ


“സമരപതാകേ വിമലപതാകേ” എന്ന് തുടങ്ങുന്ന ദേശഭക്തിഗാനം രചിച്ചത്?

കുട്ടമത്ത് കുന്നിയൂര് കുഞ്ഞുകൃഷ്ണ കുറുപ്പ്


കഥ തുടരും എന്ന ആത്മകഥ ആരുടേത്?

കെ പി എ സി ലളിത


“പ്രസാദം വദനത്തിങ്കൽ
കാരുണ്യം ദർശനത്തിലും
മാധുര്യം വാക്കിലും ചേർന്നു-
ള്ളവനേ പുരുഷോത്തമൻ” എന്ന വരികൾ രചിച്ചത്?

കെ സി കേശവപിള്ള


ഹാബേലച്ചൻ പ്രധാന കഥാപാത്രമായി വരുന്ന പെരുമ്പടവം ശ്രീധരന്റെ നോവൽ?

ഗ്രീഷ്മ ജ്വാലകൾ


ഊരുകാവൽ എന്ന നോവലിലെ നായകനായി വരുന്ന പുരാണകഥാപാത്രം?

അംഗദൻ


“എടാ ഇരുളാ വിഴുങ്ങ് വാ തുറന്ന് “ഏത് കഥാപാത്രത്തിന്റെ വാക്കുകൾ?

ചന്ത്രക്കാരൻ


നാലു പെണ്ണുങ്ങൾ എന്ന നോവലിന്റെ രചയിതാവ്?

തകഴി


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.