ടോക്കിയോ ഒളിമ്പിക്സിൽ 100 മീറ്ററിൽ ഒളിമ്പിക് റെക്കോഡോടെ സ്വർണം നേടിയ ജമൈക്കയുടെ എലൈൻ തോംസൺ വനിതകളുടെ 200 മീറ്ററിലും സ്വർണ്ണം നേടി
100, 200 മീറ്ററുകളിൽ സ്വർണം നിലനിർത്തുന്ന ആദ്യ വനിത,
അത് ലറ്റിക്സിൽ നാല് വ്യക്തിഗത സ്വർണം മെഡൽ നേടുന്ന ആദ്യ വനിത എന്നീ നേട്ടങ്ങൾക്ക് എലൈൻ തോംസൺ അർഹയായി
കോവിഡ് പ്രതിരോധ വാക്സിൽ സ്വീകരിച്ച താമസവിസയുള്ള ഇന്ത്യക്കാർക്ക് വ്യാഴാഴ്ചമുതൽ നിബന്ധനകളോടെ യുഎഇയിലേക്ക് തിരിച്ചുവരാം. അതേസമയം സന്ദർശക വിസയുള്ളവർക്ക് ഇപ്പോൾ പ്രവേശനാനുമതി ഇല്ല.
ഞായറാഴ്ച മാത്രം ലോക്ക് ഡൗൺ.
എല്ലാ കടകളും ആഴ്ചയിൽ ആറു ദിവസവും രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കാൻ അനുവദിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ശനിയാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന സമ്പൂർണ്ണ ലോക്ക് ഡൗൺ ഒഴിവാക്കും. ഇത് ഞായറാഴ്ച മാത്രമായിരിക്കും.
കോവിഡ് പ്രതിരോധ വാക്സിനുകളായ കോവി ഷീൽഡിന്റെയും
കോവാക്സിന്റെയും ഉൽപ്പാദനം ഡിസംബറോടെ വർദ്ധിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ.
രാജ്യത്ത് കഴിഞ്ഞ ഒരാഴ്ച റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 49.85 ശതമാനവും കേരളത്തിൽ ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.
രാജ്യത്ത് 30.549 പേർക്ക് കൂടി കോവിഡ് ബാധിച്ചു.
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിജയം 99. 04 ശതമാനം.
ഇന്ത്യയ്ക്ക് ഹാർപൂൺ മിസൈൽ.
വാഷിംഗ്ടൺ: കപ്പൽവേധമിസൈൽ സംവിധാനമായ ഹാർപൂൺ ജോയിന്റ് കോമൺ ടെസ്റ്റ് സെറ്റ് (J.C.T.S) ഇന്ത്യക്ക് വിൽക്കാനുള്ള കരാറിന് യു എസ് പ്രതിരോധ മന്ത്രാലയം അനുമതി നൽകി. 609 കോടി രൂപയ്ക്കാണ് വാങ്ങുന്നത്. ഹാർപൂണിന്റെ ഒരു സെറ്റ് വാങ്ങാനാണ് ഇന്ത്യ അപേക്ഷ നൽകിയതെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
കൊച്ചി: ലാസ്റ്റ് ഗ്രേഡ് പട്ടിക നീട്ടണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
തൃശ്ശൂർ: ബാലഗോകുലത്തിന്റെ ഉപവിഭാഗമായ ബാലസംസ്കാരകേന്ദ്രം ഏർപ്പെടുത്തിയ ജന്മാഷ്ടമി പുരസ്കാരത്തിന് കഥകളി നടൻ കലാമണ്ഡലം ഗോപി അർഹനായി.
തിരുവനന്തപുരം: അഗ്നിരക്ഷാ സേന മേധാവി ബി സന്ധ്യക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചു. ആർ ശ്രീലേഖ ക്ക് ശേഷം സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ് ബി സന്ധ്യ.
തമിഴ്നാടുമായി ജില്ലയുടെ ബന്ധം വേഗത്തിലാക്കാൻ ഹരിത പാത. പാലക്കാട് നിന്ന് ആരംഭിച്ച് കോഴിക്കോട് എത്തുന്ന രീതിയിലാണ് ഭരത് മാല പദ്ധതിയിലുൾപ്പെടുത്തി റോഡ് നിർമ്മിക്കുക.
ജപ്പാനീസ് പരിസ്ഥിതി ശാസ്ത്രജ്ഞൻ അകിരാ മിയാവാക്കി (93) അന്തരിച്ചു. ജൂലൈ 16-ന് മരിച്ച ഇദ്ദേഹത്തിന്റെ മൃദദേഹം 23-ന് സംസ്കരിച്ചതായി കുടുംബം അറിയിച്ചു.