2021 സപ്തംബർ 3
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു. ആരോഗ്യ വിദഗ്ധരുമായി മുഖ്യമന്ത്രി നടത്തിയ കൂടിയാലോചനയിൽ സ്കൂളിൽ തുറക്കാമെന്ന നിർദ്ദേശമാണ് ഭൂരിഭാഗംപേരും മുന്നോട്ടുവെച്ചത്. ഇതിന്റെ പ്രായോഗികത പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
പ്രവേശന പരീക്ഷാകമ്മീഷണറായി
ടിവി അനുപമയെ നിയമിച്ചു.
2030 ആകുമ്പോഴേക്കും ലോകത്ത് 7.8 കോടിയോളം പേരെ മറവിരോഗം (dementia) ബാധിക്കുമെന്ന് ലോകാരോഗ്യസംഘടന (WHO).
വടക്കുകിഴക്കൻ യുഎസിൽ ഐഡ ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടത്തെ തുടർന്ന് ന്യൂയോർക്കിലും ന്യൂജേഴ്സിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ആസാമിലെ ഒറാങിലുള്ള രാജീവ് ഗാന്ധി ദേശീയോദ്യാനത്തിന്റെ പേര്
ഒറാങ്ങ് ദേശീയോദ്യാനം എന്നാക്കി മാറ്റാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു.
സംസ്ഥാനത്ത് നവംബർ ഒന്നു മുതൽ സ്മാർട്ട് റേഷൻ കാർഡുകൾ വിതരണം ചെയ്യുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ്.
കൊളംബിയയിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ ‘മ്യു’ (ബി.1.621) വകഭേദത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും നിലവിലുള്ള വാക്സിനുകളെ ചെറുക്കാൻ അതിനു ശേഷി ഉണ്ടെന്നും ലോകാരോഗ്യസംഘടന.
ഭാവിയിൽ ഉണ്ടായേക്കാവുന്ന മഹാമാരികൾക്കായി ലോകത്തെ തയ്യാറാക്കാൻ ബെർലിനിൽ പുതിയ കേന്ദ്രം തുറക്കുമെന്ന് ലോകാരോഗ്യസംഘടന.
അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും ഗോൾ നേടുന്ന താരമായി പോർച്ചുഗലിന്റെ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ.