കേരള ഹൈക്കോടതിയില ജസ്റ്റിസ് സി ടി രവികുമാർ ഉൾപ്പെടെ ഒമ്പത് പുതിയ ജഡ്ജിമാരെ സുപ്രീംകോടതിയിലേക്ക് നിയമിച്ചു. മൂന്നു വനിതകൾ ഒരുമിച്ച് സുപ്രീംകോടതി ജഡ്ജിമാർ ആവുന്നത് ആദ്യമായാണ്.
പഞ്ചവാദ്യത്തിലെ മദ്ദളവാദനത്തിൽ ഏഴു പതിറ്റാണ്ടോളം മുൻനിരക്കാരായിരുന്ന തൃക്കൂർ രാജൻ അന്തരിച്ചു.
അഫ്ഗാനിസ്ഥാനിൽ നിന്ന് അഭയാർഥികളെ ഒഴിപ്പിക്കുന്നതിനിടെ കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്ഫോടനം 40 പേർ കൊല്ലപ്പെട്ടു. താലിബാൻ അടക്കം 60 പേർക്ക് പരിക്കേറ്റു.
മദർ തെരേസയോടുള്ള ആദരസൂചകമായി അവരുടെ 111-മത് ജന്മദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭ സ്റ്റാമ്പ് പുറത്തിറക്കി.