ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ് -3 യുടെ വിക്ഷേപണം സാങ്കേതിക തകരാർ മൂലം പരാജയപ്പെട്ടു. മൂന്നാംഘട്ടത്തിൽ ക്രയോജനിക് എൻജിന്റെ പ്രവർത്തനം തകരാറിലായതിനാൽ ദൗത്യം പൂർണ വിജയമല്ലെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ അറിയിച്ചു.
അഫ്ഗാനിസ്ഥാനിൽ നിർണായകമായ കൂടുതൽ പ്രദേശങ്ങൾ താലിബാൻ പിടിച്ചെടുത്തു.
ഒരാഴ്ചയ്ക്കിടെ പ്രധാനപ്പെട്ട പത്തു പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാൻ നിയന്ത്രണത്തിൽ ആക്കിയത്.
നിലവിൽ 34 പ്രവിശ്യാ തലസ്ഥാനങ്ങളിൽ മൂന്നിലൊന്നും അതിർത്തികളിൽ 90 ശതമാനവും താലിബാൻ നിയന്ത്രണത്തിലാക്കി.
കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക തയ്യാറാക്കുന്നതിന് പ്രവേശന പരീക്ഷയുടെ മാർക്കിനൊപ്പം ഹയർസെക്കൻഡറി മാർക്കും ഉൾപ്പെടുത്തുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
മലയാളി ഡിസ്കസ്ത്രോ താരം കൃഷ്ണ ജയശങ്കറിന് അമേരിക്കൻ സർവകലാശാലയിൽ സ്കോളർഷിപ്പോടെ പ്രവേശനം ലഭിച്ചു.
ഈ സ്കോളർഷിപ്പ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് കൃഷ്ണ ജയശങ്കർ
ലോക അവയവദാന ദിനം ആഗസ്റ്റ് 13.
മുന്‍ കേരള ചാമ്പ്യനായ ടെന്നീസ് താരം തന്വി ഭട്ടി(21)നെ ദുബായില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഏഷ്യന്‍ സീരീസ് കിരീടം നേടിയ കേരളത്തില്‍നിന്നുള്ള ഏക താരമാണ് തന്വി. പരുക്കിനെത്തുടര്‍ന്നാണ് കായികരംഗം ഉപേക്ഷിക്കേണ്ടിവന്നത്.
നിരവധി ദേശീയ, സംസ്ഥാന ചാമ്ബ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. ഒന്‍പതു വര്‍ഷം മുമ്പ് ദോഹയില്‍ നടന്ന അണ്ടര്‍ 14 ഏഷ്യന്‍ സീരിസില്‍ പെണ്‍വിഭാഗം കിരീടം നേടിയതാണ് മികച്ച നേട്ടം.