അതിജീവനത്തിന് പ്രതീക്ഷകൾ ഉണർത്തി അത്തം പിറന്നു.
ആഗസ്റ്റ് 21-നാണ് തിരുവോണം. ഓണാഘോഷം നടത്തുന്ന പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ചടങ്ങുകൾ മാത്രമായിരിക്കും ഉള്ളത്. ഓണാഘോഷങ്ങൾക്ക് തുടക്കമിടുന്ന തൃപ്പൂണിത്തുറയിലും ഘോഷയാത്രയില്ല.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ ഐടി പുരസ്കാരം ഏർപ്പെടുത്താൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു.
സംസ്ഥാനത്തെ ഐടി മേഖലയിൽ മികവ് പുലർത്തുന്ന സ്ഥാപനത്തിലാണ് പുരസ്കാരം നൽകുക.
രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ്റ് 20- ന് പ്രഥമ അവാർഡ് പ്രഖ്യാപിക്കുമെന്ന് ഐടി മന്ത്രി സതേജ് പാട്ടീൽ അറിയിച്ചു.
ലോക ആന പരിപാലന ദിനം
ആഗസ്റ്റ് 12.
ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ താപ്പാന എന്ന ഗിന്നസ് റിക്കാർഡ് സ്വന്തമാക്കാൻ കാത്തിരിക്കുകയാണ് കോട്ടൂരിലെ സോമൻ എന്ന കൊമ്പനാന.
പ്രകൃതിദുരന്തം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പു നൽകാനുതകുന്ന ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ
ഇ. ഒ.എസ്-3 വ്യാഴാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന്
പുലർച്ചെ 5 45- നാണ് വിക്ഷേപണം.