മധ്യകാല ഇന്ത്യൻ ചരിത്രം ചോദ്യങ്ങളും ഉത്തരങ്ങളും
കേരള PSC പരീക്ഷകൾക്കും മറ്റ് ക്വിസ് മത്സരങ്ങൾക്കും ഉപകരിക്കപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും
അറബികളുടെ ആദ്യത്തെ സിന്ധ് ആക്രമണത്തിന് നേതൃത്വം നൽകിയത് ആര്?
മുഹമ്മദ്ബിൻ കാസിം
AD 1175 – ൽ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാരി ആര്?
മുഹമ്മദ് ഗോറി
ഇന്ത്യയിൽ മുസ്ലീം ഭരണത്തിന് അടിത്തറപാകിയ രണാധികാരി ആര്?
മുഹമ്മദ് ഗോറി
മുഹമ്മദ് ഗോറി ഇന്ത്യയിൽ ആദ്യം പിടിച്ചടക്കിയ സ്ഥലം ഏത്?
മുൾട്ടാൻ ( പാകിസ്ഥാൻ )
മുഹമ്മദ് ഗോറി പരാജയപ്പെടുത്തിയ ഡൽഹിയിലെ ഭരണാധികാരി?
പൃഥ്വിരാജ് ചൗഹാൻ
മുഹമ്മദ് ഗോറി പൃഥ്വിരാജ് ചൗഹാനെ പരാജയപ്പെടുത്തിയ യുദ്ധം ഏത്?
രണ്ടാം തറൈൻ യുദ്ധം (1192)
യുദ്ധങ്ങൾക്ക് സാക്ഷ്യംവഹിച്ച തറൈൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
രാജസ്ഥാൻ
മുഹമ്മദ് ഗോറി ഇന്ത്യയിലേക്ക് കടക്കാൻ തിരഞ്ഞെടുത്ത പാത (ചുരം) ഏത്?
ഖൈബർ ചുരം
‘മുയിസ്സുദീൻ മുഹമ്മദ് ബിൻസാ’ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ആര്?
മുഹമ്മദ് ഗോറി
‘റായ് പിതോറ’എന്ന പേരിൽ എന്നറിയപ്പെട്ടിരുന്ന രാജാവ് ?
പൃഥ്വിരാജ് ചൗഹാൻ
പൃഥിരാജ് ചൗഹാൻ മുഹമ്മദ് ഗോറിയെ പരാജയപ്പെടുത്തിയ യുദ്ധം?
ഒന്നാം തറൈൻ യുദ്ധം (1191)
മുഹമ്മദ് ഗസ്നിയുടെ യഥാർത്ഥ പേര് എന്താണ്?
അബ്ദുൾ ഖാസിം മുഹമ്മദ് ഗസ്നി
അൽബറൂണി രചിച്ച പ്രശസ്തമായ കൃതി?
താരിഖ് – ഉൽ-ഹിന്ദ്
‘പൃഥ്വിരാജ് വിജയ്’ രചിച്ചത്?
ans : ജയാങ്ക്
‘വിഗ്രഹ ഭഞ്ജകൻ’ എന്നറിയപ്പെടുന്നത് ?
മുഹമ്മദ് ഗസ്നി
ഡൽഹി ഭരിച്ചിരുന്ന അവസാനത്ത ഹിന്ദു രാജാവ്?
പൃഥ്വിരാജ് ചൗഹാൻ
‘പേർഷ്യൻ ഹോമർ’ എന്നറിയപ്പെടുന്ന കവി?
ഫിർദൗസി
മുഹമ്മദ് ഗസ്നി പരാജയപ്പെടുത്തിയ ജയപാലരാജാവ് അംഗമായിരുന്ന രാജവംശം ഏത്?
ഷാഹി വംശം
ഇന്ത്യയെ ആക്രമിക്കാൻ മുഹമ്മദ് ബിൻ കാസിമിനെ അയച്ച ഇറാഖിലെ ഗവർണർ ആര് ?
അൽ ഹജ്ജാജ് ബിൻ യൂസഫ്
മുഹമ്മദ് ഗസ്നിയുടെ കൊട്ടാരത്തിലുണ്ടായിരുന്ന പണ്ഡിതൻ ?
അൽബറൂണി
യുദ്ധത്തിൽ പരാജയപ്പെടുമ്പോൾ രജപുത്ര സ്ത്രീകൾ കൂട്ടമായി തീയിൽ ചാടി ആത്മഹത്യ ചെയ്യുന്ന രീതി അറിയപ്പെടുന്നത്?
ജോഹാർ (ജൗഹർ)
ഫിർദൗസിയുടെ പ്രശസ്തമായ കൃതി ഏത്?
ഷാനാമ
പൃഥ്വിരാജ് ചൗഹാന്റെ ആസ്ഥാന കവിയായ ചന്ദബർദായിയുടെ പ്രശസ്തമായ കൃതി ഏത്?
പൃഥ്വിരാജ റാസോ
മുഹമ്മദ് ഗോറി ഗുജറാത്ത് ആക്രമിച്ചത് ഏതു വർഷം?
1178-79
മുഹമ്മദ് ബിൻ കാസിം പഞ്ചാബിലെ (സിന്ധ് ) ഭരണാധികാരിയായ ദാഹിറിനെ എവിടെ വെച്ചാണ് വധിച്ചത്?
സിന്ധിൽ വച്ച്
അറബികളുടെ ആദ്യത്തെ ഇന്ത്യൻ ( സിന്ധ് ) ആക്രമണം നടന്ന വര്ഷം ഏതാണ്?
AD 712
പൃഥ്വിരാജ് ചൗഹാന്റെ ആസ്ഥാന കവി ആര്?
ചന്ദബർദായ്
മുഹമ്മദ് ഗസ്നിയുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രശസ്ത എഴുത്തുകാരൻ ആര്?
ഫിർദൗസി
മുഹമ്മദ് ഗോറിയുടെ സദസ്സിലെ ചരിത്ര പണ്ഡിതന്മാർ?
റാസി, ഉറുസി
കാശ്മീർ കീഴടക്കിയ മുഹമ്മദ് ഗസ്നിയുടെ മകൻ ?
മസൂദ്
എ ഡി – 1001- ൽ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാരി ?
മുഹമ്മദ് ഗസ്നി
മുഹമ്മദ് ഗസ്നി ജയപാലരാജാവിനെ പരാജയപ്പെടുത്തിയ യുദ്ധം ഏത്?
വൈഹിന്ദ് യുദ്ധം
മുഹമ്മദ് ബിൻ കാസിം വധിച്ച പഞ്ചാബിലെ ( സിന്ധ് ) ഭരണാധികാരി ?
ദാഹിർ
മുഹമ്മദ് ഗസ്നിയുടെ ആക്രമണങ്ങളെ നേരിട്ട ആദ്യ ഇന്ത്യൻ ഭരണാധികാരി ?
ജയപാലൻ
മധ്യകാല ഇന്ത്യൻ ചരിത്രം
Malayalam Quiz