ഇന്ത്യയിലെ എത്രാമത്തെ ജനസംഖ്യ കണക്കെടുപ്പ് ആണ് (സെൻസസ്/ കനേഷുമാരി) 2011 നടന്നത്?
പതിനഞ്ചാമത്
സ്വതന്ത്ര ഭാരതത്തിലെ എത്രാമത്തെ സെൻസസ് ആയിരുന്നു 2011-ൽ നടന്നത്?
ഏഴാമത്തെ
ജനസംഖ്യ കണക്കെടുപ്പ് നടത്താൻ ചുമതലപ്പെട്ട കേന്ദ്ര സർക്കാരിന്റെ മന്ത്രാലയം ഏത്?
ആഭ്യന്തരമന്ത്രാലയം
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ എത്രയാണ്?
121.05 കോടി
ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനമാണ് പുരുഷന്മാർ?
51.47 ശതമാനം
2011-ലെ സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ എത്ര ശതമാനമാണ് സ്ത്രീകൾ?
48.53 ശതമാനം
ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ എത്ര ശതമാനമാണ് ഗ്രാമവാസികൾ?
68.80 ശതമാനം
2011ലെ സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ എത്ര ശതമാനമാണ് പട്ടണവാസികൾ?
31.20 ശതമാനം
2011 സെൻസസിലെ കണക്കിന്റെ അടിസ്ഥാനത്തിൽ ലോകത്തെ ആകെ ജനസംഖ്യയുടെ എത്ര ശതമാനമാണ് ഇന്ത്യക്കാർ?
17.50 ശതമാനം
ലോക ജനസംഖ്യയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്?
രണ്ടാം സ്ഥാനം
2011-ലെ സെൻസസ് പ്രകാരം ഏറ്റവും കുറഞ്ഞ ജനസംഖ്യ വളർച്ചാ നിരക്കുള്ള സംസ്ഥാനം ഏത്?
നാഗാലാൻഡ്
ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
ഉത്തർപ്രദേശ്
ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം ഏത്?
ജനസംഖ്യ ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം ഏത്?
സിക്കിം
ജനസംഖ്യ ഏറ്റവും കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശം ഏത്?
ലക്ഷദ്വീപ്
ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഏത്?
ബീഹാർ
ജനസാന്ദ്രത ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത്?
അരുണാചൽപ്രദേശ്
ഇന്ത്യയിലെ സ്ത്രീ- പുരുഷ അനുപാതം എത്രയാണ്?
943 /1000
സ്ത്രീ- പുരുഷ അനുപാതം ഏറ്റവും കൂടിയ സംസ്ഥാനം ഏത്?
കേരളം
സ്ത്രീ- പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത്?
ഹരിയാന
സാക്ഷരതാ നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം ഏത്?
കേരളം
സാക്ഷരതയിൽ ഏറ്റവും പിന്നിൽ ഉള്ള സംസ്ഥാനം ഏതാണ്?
ബീഹാർ