1969-ലാണ് കേന്ദ്ര ഗവൺമെന്റ് ശ്രാവണമാസത്തിലെ പൗര്‍ണമിനാളില്‍ സംസ്കൃതദിനം ആചരിക്കാന്‍ തീരുമാനിച്ചത്. പ്രാചീനകാലത്ത് ഗുരുകുലസമ്പ്രദായത്തില്‍ അധ്യയനം ആരംഭിച്ചിരുന്നത് ശ്രാവണ പൗർണമി നാളിൽ ആണ്. അതാണ് ഈ ദിവസം സംസ്കൃതദിനമായി തിരഞ്ഞെടുക്കാനുള്ള കാരണം.
സംസ്കൃതഗ്രാമങ്ങള്‍: കർണാടകത്തിലെ മാട്ടൂർ, ഹോസള്ളി മധ്യപ്രദേശിലെ മൊഹത്ത്, ബപ്വാര, ഛിരി രാജസ്ഥാനിലെ ഗണോദ തിരുവനന്തപുരത്ത് കരമനയിലുള്ള കാലടി എന്നീ ഗ്രാമങ്ങളെല്ലാം സംസ്കൃത ഗ്രാമങ്ങളായി വളര്‍ന്നു വരുന്നവയാണ്.
ലോക സംസ്കൃത ദിനം ആഘോഷിക്കുന്നത് എന്നാണ്?
ശ്രാവണ മാസത്തിലെ പൗർണ്ണമി നാളിൽ
2023- ലെ ലോക സംസ്കൃത ദിനം എന്നാണ്?
ആഗസ്റ്റ് 31
2021- ലെ ലോക സംസ്കൃത ദിനം എന്നാണ്?
ഓഗസ്റ്റ് 22
സംസ്കൃതദിനം ആഘോഷിക്കുവാൻ തുടങ്ങിയത് ഏത് വർഷം?
1969
പ്രാചീനകാലത്ത് ഗുരുകുലസമ്പ്രദായത്തില്‍ അധ്യയനം ആരംഭിച്ചിരുന്നത് ഏതു ദിവസം?
ശ്രാവണമാസത്തിലെ പൗർണമിനാളിൽ
സംസ്കൃത ഭാഷ അറിയപ്പെടുന്ന മറ്റൊരു പേരുകൾ?
ദേവവാണി, ശീർവാണഭാരതി, ഭാരതി, അമൃതഭാരതി, സുരഭാരതി, അമരവാണി, ഗീർവാണി
ഭാരതത്തിലെ ‘സർവ്വഭാഷാജനനി’ എന്നറിയപ്പെടുന്ന ഭാഷ?
സംസ്കൃതം
സംസ്കൃതം എന്ന പദത്തിന്റെ അര്‍ഥം?
സംസ്കരിക്കപ്പെട്ടത്, (ശുദ്ധീകരിക്കപ്പെട്ടത്)
സംസ്കൃതം എന്ന പദത്തിന്റെ വിപരീതപദം എന്താണ്?
പ്രാകൃതം
യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഭാരതീയ സംസ്കൃത നാടക രൂപമേത്?
കൂടിയാട്ടം
സംസ്കൃത ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ച വർഷം?
2005
സംസ്കൃതത്തിലെ ഏറ്റവും പുരാതന കൃതി ഏതാണ്?
ഋഗ്വേദം
“സംസ്കൃതപഠനം കൂടാതെ ഒരു യഥാര്‍ഥഭാരതീയനോ യഥാര്‍ഥപഠിതാവോ ആകാന്‍ കഴിയില്ല.” ആരുടെ വാക്കുകളാണിത്?
മഹാത്മാഗാന്ധി
ലോക സംസ്കൃത ഗ്രാമം എന്നറിയപ്പെടുന്നത്?
കർണാടകത്തിലെ ഷിമോഗ ജില്ലയിലെ മാട്ടൂർ
കേരളത്തിലെ സംസ്കൃത സർവകലാശാലയായ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല
സ്ഥിതിചെയ്യുന്നത്?
കാലടി (എറണാകുളം)
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല സ്ഥാപിച്ച വർഷം?
1993
“നമ്മുടെ പ്രതിഭയെയും വിജ്ഞാനത്തെയും പ്രതിഫലിപ്പിക്കുന്ന അതിമനോഹരമായ ഭാഷയാണ് സംസ്കൃതം. സംസ്കൃതമില്ലാത്ത ഭാരതീയത്വം ആലോചനയ്ക്കു പോലും അപ്പുറമാണ്.” ആരുടെ വാക്കുകൾ?
ജവഹര്‍ലാല്‍ നെഹ്റു
സംസ്കൃത ഭാഷ എഴുതുവാൻ ഉപയോഗിക്കുന്ന ലിപി ഏതാണ്?
ദേവനാഗരിലിപി
സംസ്കരിക്കപ്പെട്ട ഭാഷ എന്നർത്ഥത്തിൽ സംസ്കൃതം എന്ന പദപ്രയോഗം ആദ്യം നടത്തിയതാര്?
വാത്മീകി
‘അഷ്ടാധ്യായി’ എന്ന വ്യാകരണഗ്രന്ഥത്തിലൂടെ
സംസ്കൃതഭാഷയെ ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയത് ആര്?
പാണിനി മഹർഷി
ഭാരതീയ ഭാഷകളുടെ ജനനി എന്നറിയപ്പെടുന്ന ഭാഷ?
സംസ്കൃതം
പരമ്പരാഗത സംസ്കൃതഭാഷയിൽ എത്ര വർണ്ണങ്ങൾ ആണുള്ളത്?
36 വർണ്ണങ്ങൾ
വേദങ്ങള്‍, ഉപനിഷത്തുക്കള്‍, ഇതിഹാസങ്ങള്‍ (രാമായണം, മഹാഭാരതം) പുരാണങ്ങള്‍, തുടങ്ങിയ ഗ്രന്ഥങ്ങൾ രചിക്കപ്പെട്ട ഭാഷ ഏത്?
സംസ്കൃതം
വേദങ്ങൾ രചിക്കപ്പെട്ട സംസ്കൃതം അറിയപ്പെടുന്നത്?
വേദസംസ്കൃതം
“ഗ്രീക്കിനേക്കാൾ മികച്ചതും
ലാറ്റിനേക്കാൾ സമ്പുഷ്ടവും” സംസ്കൃതഭാഷയെക്കുറിച്ച് ഇപ്രകാരം പറഞ്ഞ ഭാഷാശാസ്ത്രജ്ഞൻ ആരാണ്?
സർ വില്യം ജോൺ
സൗന്ദര്യലഹരി എന്ന കൃതിയുടെ രചയിതാവ്?
ശങ്കരാചാര്യർ
ദേവഭാഷ എന്ന വിശേഷണമുള്ള ഭാഷ?
സംസ്കൃതം
സംസ്കൃത ഭാഷയിൽ പുറത്തിറങ്ങുന്ന കർണാടകയിൽ നിന്നുള്ള ദിനപത്രം ഏത്?
സുധര്‍മ (കര്‍ണാടക)
ആശ്ചര്യചൂഡാമണി എന്ന കൃതിയുടെ രചയിതാവ്?
ശക്തിഭദ്രൻ
സംസ്കൃത ഭാഷയിലുള്ള ആദ്യത്തെ ചലച്ചിത്രം?
ആദിശങ്കരാചാര്യ (1983)
“സംസ്കൃതശബ്ദങ്ങളുടെ നാദം തന്നെ നമുക്ക് അന്തസ്സും ഓജസ്സും ബലവും പ്രദാനം ചെയ്യുന്നു.” സംസ്കൃതഭാഷയെ കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര്?
സ്വാമി വിവേകാനന്ദന്
I want more…………………………………..
……………………,