മഹാരാഷ്ട്ര സംസ്ഥാനം നിലവിൽ വന്ന വർഷം?
1960 മെയ് 1
മഹാരാഷ്ട്രയുടെ തലസ്ഥാനം?
മുംബൈ
മഹാരാഷ്ട്രയുടെ ഔദ്യോഗിക ഭാഷ?
മറാഠി
മഹാരാഷ്ട്രയുടെ സംസ്ഥാന മൃഗം?
മലയണ്ണാൻ
മഹാരാഷ്ട്രയുടെ സംസ്ഥാന പക്ഷി?
ഗ്രീൻ ഇംപീരിയൽ പീജിയൺ
മഹാരാഷ്ട്രയുടെ സംസ്ഥാന വൃക്ഷം?
മാവ്
മഹാരാഷ്ട്രയുടെ സംസ്ഥാന പുഷ്പം?
ജാരുൾ
മഹാരാഷ്ട്രയുടെ സ്ഥാപകർ എന്നറിയപ്പെടുന്ന രാജവംശം?
ശതവാഹനർ
ഇന്ത്യയുടെ പവർഹൗസ് എന്നറിയപ്പെടുന്ന സംസ്ഥാനം?
മഹാരാഷ്ട്ര
ഇന്ത്യയുടെ വ്യവസായിക തലസ്ഥാനം എന്നറിയപ്പെടുന്നത്?
മുംബൈ (മഹാരാഷ്ട്ര)
ഇന്ത്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി സ്ഥിതിചെയ്യുന്ന സംസ്ഥാനം?
മഹാരാഷ്ട്ര
അജന്ത, എല്ലോറ ഗുഹകൾ സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയിലെ ജില്ല?
ഔറംഗാബാദ്
അജന്ത, എല്ലോറ ഗുഹകൾ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
മഹാരാഷ്ട്ര
എല്ലോറ ഗുഹകൾ സ്ഥിതി ചെയ്യുന്ന ചന്ദ്രഗിരി കുന്നുകൾ ഏതു സംസ്ഥാനത്ത്?
മഹാരാഷ്ട്ര
ഇന്ത്യയിലെ ആദ്യത്തെ മോണോ റെയിൽ നിലവിൽ വന്ന സംസ്ഥാനം?
മഹാരാഷ്ട്ര (2014 ഫിബ്രവരി 1 മുംബൈ)
ഡക്കാന്റെ രത്നം, ഡക്കാന്റെ രാജ്ഞി എന്നിങ്ങനെ അറിയപ്പെടുന്ന മഹാരാഷ്ട്രയിലെ നഗരം?
പൂനെ
കിഴക്കിന്റെ ഓക്സ്ഫോർഡ് എന്നറിയപ്പെടുന്ന മഹാരാഷ്ട്രയിലെ നഗരം?
പൂനെ
മഹാരാഷ്ട്രയിലെ പ്രധാന ഉത്സവം?
ഗണേശചതുർത്ഥി
‘ഉറക്കമില്ലാത്ത നഗരം’ എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം?
മുംബൈ (മഹാരാഷ്ട്ര)
പോർച്ചുഗീസുകാരിൽ നിന്ന് സ്ത്രീധനമായി ബ്രിട്ടീഷുകാർക്ക് 1661-ൽ ലഭിച്ച നഗരം?
മുംബൈ (മഹാരാഷ്ട്ര)
വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയിലെ നഗരം?
മുംബൈ
മലബാർ ഹിൽസ് സ്ഥിതിചെയ്യുന്നത് എവിടെ?
മുംബൈ (മഹാരാഷ്ട്ര)
മുംബൈ നഗരം ഏതു നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്?
മിതി
ഏഴു ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നത്?
മുംബൈ (മഹാരാഷ്ട്ര)
ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള റെയിൽവേ സ്റ്റേഷൻ?
ചത്രപതി ശിവജി ടെർമിനൽ (മുംബൈ)
ഇന്ത്യയുടെ പരുത്തി തുറമുഖം എന്നറിയപ്പെടുന്നത്?
മുംബൈ
ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം?
മഹാരാഷ്ട്ര
ഇന്ത്യയിലെ ആദ്യത്തെ നവോദയ സ്കൂൾ സ്ഥാപിക്കപ്പെട്ട സംസ്ഥാനം?
മഹാരാഷ്ട്ര (നാഗ്പ്പൂർ)
ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്ന നഗരം?
മുംബൈ
മെൽഘട്ട് ടൈഗർ റിസർവ് ചെയ്യുന്ന സംസ്ഥാനം?
മഹാരാഷ്ട്ര
ഇന്ത്യൻ സിനിമയുടെ തലസ്ഥാനം എന്നറിയപ്പെടുന്നത്?
മുംബൈ (മഹാരാഷ്ട്ര)
നാഷണൽ എയ്ഡ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്?
പൂനെ (മഹാരാഷ്ട്ര)
ഉജിനി തണ്ണീർത്തടം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
മഹാരാഷ്ട്ര