ഐക്യരാഷ്ട്രസഭയുടെ ആഹ്വാന പ്രകാരം ലോക മണ്ണ് ദിനം ആഘോഷിക്കുന്നത് എന്നാണ്?
ഡിസംബർ 5- ന്
ഡിസംബർ 5 ലോക മണ്ണ് ദിനമായി ആഘോഷിച്ചു തുടങ്ങിയത് ഏത് വർഷം മുതൽ?
2002 മുതൽ
മണ്ണിനെ കുറിച്ചുള്ള പഠനശാഖ ഏത് പേരിൽ അറിയപ്പെടുന്നു?
പെഡോളജി
കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം ഏതാണ്?
ലാറ്ററൈറ്റ് (ചെങ്കൽ മണ്ണ്)
ജൈവവസ്തുക്കളുടെ അഴകലിനെ സഹായിക്കുന്ന ഏത് ബാക്ടീരിയയുടെ സാന്നിധ്യമാണ് മണ്ണിന് മണം നൽകുന്നത്?
ആക്ടിനോ ബാക്ടീരിയ
അന്താരാഷ്ട്ര മണ്ണ് വർഷം എന്ന് ?
2015
എത്തിയോപ്പിയൻ, ഓറിയന്റൽ ഭൂപ്രദേശങ്ങൾക്ക് പറയുന്ന മറ്റൊരു പേര്?
എത്തിയോപ്പിയൻ, ഓറിയന്റൽ ഭൂപ്രദേശങ്ങൾക്ക് പറയുന്ന മറ്റൊരു പേര്?
പാലിയോട്രോപ്പിക്കൽ
ഫലഭൂയിഷ്ഠത ഏറ്റവും കൂടിയ മണ്ണിനമായി അറിയപ്പെടുന്നതേത്?
എക്കൽമണ്ണ്
കേരളത്തിൽ ലാറ്ററൈറ്റ് മണ്ണിൽ കൃഷി ചെയ്യുന്ന പ്രധാന വിളകൾ ഏതൊക്കെയാണ്?
റബ്ബർ, കശുവണ്ടി, കുരുമുളക്, കാപ്പി
നദീതീരങ്ങളിലും ഡെൽറ്റാ പ്രദേശങ്ങളിലും കൂടുതലായി കാണപ്പെടുന്ന മണ്ണിനം ഏത്?
എക്കൽ മണ്ണ്
ഓറിയന്റൽ പ്രദേശത്തെ വിവിധ ഉപപ്രദേശങ്ങളായി തിരിച്ചതാര് ?
വാലസ്
മണ്ണിന്റെ അമ്ലത്വം കുറയ്ക്കാനുപയോഗിക്കുന്ന രാസവസ്തു ഏത്?
കുമ്മായം (കാൽസ്യം ഹൈഡ്രോക്സൈഡ്)
ഇന്ത്യയിലെ ഏറ്റവും പ്രധാന മണ്ണിനമായി അറിയപ്പെടുന്നത് ഏത്?
എക്കൽ മണ്ണ്
മണ്ണിന്റെ ക്ഷാരംഗുണം കുറയ്ക്കാനു പയോഗിക്കുന്ന രാസവസ്തു ഏത്?
അലൂമിനിയം സൾഫേറ്റ്
മെഗാലൈമിടെ ,റാബ്ഡോർണിത്തിടെ എന്ന പക്ഷികളുടെ ഫാമിലികൾ ഏത് മേഖലയുടെ പ്രത്യേകതയാണ് ?
ഓറിയന്റൽ മേഖല
കേരളത്തിൽ പരുത്തി, നിലക്കടല എന്നിവ സമൃദ്ധമായി വളരുന്ന മണ്ണ് ഏത്?
കറുത്ത മണ്ണ്
1857 – ൽ ജന്തുവിന്യാസമനുസരിച്ച് ഭൂപ്രദേശത്തെ ആറ് പ്രദേശങ്ങളായി വേർതിരിച്ചതാര് ?
സ്ക്ളാറ്റർ
മണ്ണിലെ നൈട്രജൻ ഫിക്സേഷനെ സഹായിക്കുന്ന ബാക്ടീരിയ ഏത്?
അസെറ്റോബാക്ടർ
കേരളത്തിലെ ആദ്യത്തെ മണ്ണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
പാറോട്ടുകോണം (തിരുവനന്തപുരം)
പാലിയാർക്ടിക് പ്രദേശത്തിന്റെ തെക്കേ അതിര്?
ഹിമാലയ പർവതം
ഇന്ത്യയിലെ മണ്ണിനങ്ങളിൽ ഏറ്റവും വ്യാപകമായി കണ്ടുവരുന്നത് ഏത് പോഷകത്തിന്റെ അഭാവമാണ്?
നൈട്രജൻ
നോർത്ത് ഹിമാലയം ഉൾപ്പെട്ടിട്ടുള്ള ഫോണൽ പ്രദേശം ?
പാലിയാർക്ടിക്
മണ്ണില്ലാതെ ജലത്തിലും ലവണത്തിലും സസ്യങ്ങളെ വളർത്തുന്ന രീതി ഏതാണ്?
ഹൈഡ്രോപോണിക്സ്
‘ആർക്ടോഗിയ’ എന്നതിനു പകരം ‘മെഗാഗിയ’ എന്ന പേര് നിർദേശിച്ച വ്യക്തി?
ഡാർലിങ്ടൺ
പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനം ഏതാണ്?
കറുത്തമണ്ണ് (റിഗർ)
അഗ്നിപർവ്വത സ്ഫോടന ഫലമായി പുറത്തുവരുന്ന ലാവാശില പൊടിഞ്ഞ് രൂപംകൊള്ളുന്ന മണ്ണിനം ഏത്?
കറുത്ത മണ്ണ്
തെക്കേ അമേരിക്ക ഉൾപ്പെട്ടിട്ടുള്ള ഭൂപ്രദേശം?
നിയോഗിയ
കണ്ടൽവനങ്ങളുടെ വളർച്ചയ്ക്ക് ഏറ്റവും യോജിച്ച മണ്ണിനം ഏത്?
പീറ്റ് മണ്ണ്
ഇരുമ്പിന്റെ അംശം ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ്?
ചെമ്മണ്ണ്
സൗത്ത് ഹിമാലയം ഉൾപ്പെട്ടിട്ടുള്ള ഫോണൽ പ്രദേശം?
ഓറിയന്റൽ
കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്ന പ്രദേശം ഏത്?
ചിറ്റൂർ താലൂക്ക് (പാലക്കാട് ജില്ല)
ഇന്ത്യയിൽ കറുത്ത മണ്ണ് വ്യാപകമായി കണ്ടുവരുന്ന പ്രദേശം ഏത്?
ഡെക്കാൻ പീഠഭൂമി
നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനം ഏത്?
എക്കൽമണ്ണ്
ലോകത്തിലെ ആറ് സൂജിയോഗ്രാഫിക്കൽ പ്രദേശങ്ങളിൽ ഏറ്റവും വലുത് ?
പാലിയാർക്ടിക്
കേരളത്തിൽ പൂർണമായും മണ്ണുകൊണ്ട് നിർമ്മിച്ച അണക്കെട്ട് ഏതാണ്?
ബാണാസുരസാഗർ അണക്കെട്ട് (വയനാട്)
ജൈവാംശം ഏറ്റവും കൂടുതൽ ഉള്ള മണ്ണിനം ഏത്?
പർവ്വത മണ്ണ്
ഓറിയന്റൽ മേഖലയ്ക്കും ഓസ്ട്രേലിയൻ മേഖലയ്ക്കും ഇടയിലുള്ള അതിർത്തി?
വാലസ് ലൈൻ
കായാന്തരിതശിലകളും
ആഗ്നേയശിലകളും പൊടിഞ്ഞു രൂപംകൊള്ളുന്ന മണ്ണിനം ഏത്?
ചെമ്മണ്ണ്
ഏതുതരം മണ്ണിലാണ് അലിയുന്ന ലവണങ്ങൾ കാണപ്പെടുന്നത്?
മരുഭൂമിയിലെ മണ്ണിൽ
പാലിയാർക്ടിക്, നിയാർക്ടിക് എന്നീ പ്രദേശങ്ങളെ ചേർത്തുകൊണ്ട് വിളിക്കുന്ന മറ്റൊരു പേര്?
ഹോളാർക്ടിക്
മണ്ണില്ലാതെ വായുവിൽ സസ്യം വളർത്തുന്ന രീതി ഏതാണ്?
എയറോപോണിക്സ്
കളിമണ്ണിലെ പ്രധാന ഘടകങ്ങൾ എന്തൊക്കെയാണ്?
അലൂമിനിയം ഓക്സൈഡ്, സിലിക്ക
ചെമ്മണ്ണിന് ചുവപ്പു നിറം നൽകുന്നത് ഏത് ലോഹധാതുവിന്റെ സാന്നിധ്യമാണ്?
ഇരുമ്പിന്റെ
ഓറിയന്റൽ പ്രദേശത്തെ എത്ര ഉപപ്രദേശങ്ങളായി തിരിച്ചിരിക്കുന്നു ?
4
മൺസൂൺ കാലാവസ്ഥ മേഖലകളിൽ രൂപമെടുക്കുന്ന ഫലപുഷ്ടി കുറഞ്ഞ മണ്ണിനം ഏത്?
ലാറ്ററൈറ്റ് (ചെങ്കൽ മണ്ണ്)
ജനിതകസ്ഥാനഭ്രംശം എന്ന ആശയം മുന്നോട്ടു വെച്ചത് ആര് ?
സേവാൾ റൈറ്റ്
ആർക്ടോഗിയ എന്നതിന്റെ അർഥം ?
നോർത്തേൺ ലാൻഡ് മാസ്
ആദ്യകാലഘട്ടങ്ങളിൽ നിലവിലിരുന്ന മൂന്ന് വി ശാല സൂജിയോഗ്രാഫിക്കൽ പ്രദേശങ്ങളിൽ ഇന്ത്യ ഉൾപ്പെട്ടിട്ടുള്ള പ്രദേശം
ആർക്ടോഗിയ
ഓസ്ട്രേലിയ ഉൾപ്പെട്ടിട്ടുള്ള ഭൂപ്രദേശം ?
നോട്ടോഗിയ
ആർക്ടോഗിയ എന്ന ഭൂപ്രദേശത്തെ എത്ര ഫോണൽ പ്രദേശങ്ങളായി തിരിച്ചിരിക്കുന്നു ?
2
ഓൾ ഇന്ത്യ സോയിൽ ആൻഡ് ലാൻഡ് യൂസ് സർവ്വേയുടെ ആസ്ഥാനം?
റാഞ്ചി (ജാർഖണ്ഡ്)
തെക്കേ അമേരിക്ക ഉൾപ്പെട്ടിട്ടുള്ള ഭൂപ്രദേശം?
നിയോഗിയ
സൗരയൂഥത്തിലെ ഏത് ഗ്രഹത്തിലാണ് ചുവന്നമണ്ണ് വ്യാപകമായി ഉള്ളത്?
ചൊവ്വ
ഇന്ത്യൻ ഉപപ്രദേശത്തെ എത്ര പ്രവിശ്യകളായി തിരിച്ചിരിക്കുന്നു ?
7
This is so helpful for everyone