പരിസ്ഥിതി സംഘടനകൾ

1972 ജൂൺ 5- ന് കാനഡക്കാരനായ മൗറിസ് സ്ട്രോങ്ങ് സ്ഥാപിച്ച അന്തർദേശീയ പരിസ്ഥിതി സംഘടന ഏത്?

യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റൽ പ്രോഗ്രാം (UNEP)


യു എൻ ഇ പി യുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെയാണ്?

നെയ്റോബി (കെനിയ)


ആഫ്രിക്കയിൽ ആസ്ഥാനമുള്ള ഐക്യരാഷ്ട്രസഭയുടെ ഏക അനുബന്ധ ഏജൻസി ഏത്?

യു എൻ ഇ പി


ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര പരിസ്ഥിതി സംരക്ഷണ സംഘടനയായി അറിയപ്പെടുന്നത് ഏത്?

Advertisements

വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (WWF)


1961 ഏപ്രിലിൽ നിലവിൽ വന്ന WWF ന്റെ സ്ഥാപകരായി അറിയപ്പെടുന്നത് ആരെല്ലാം?

ബെൺ ഹാർഡ് രാജകുമാരൻ,
ജൂലിയാൻ ഹക്സ്ലി,
ഗോഡ്ഫ്രീ റോക്ക്‌ഫെല്ലർ,
മാക്സ് നിക്കോൾസൺ


ജീവനുള്ള ഗ്രഹത്തിനായി (For a Living Planet) എന്നത് ഏത് പരിസ്ഥിതി സംഘടനയുടെ ആപ്തവാക്യം ആണ്?

WWF ന്റെ


ഡബ്ലിയു. ഡബ്ലിയു. എഫിന്റെ ചിഹ്നം ഏത് ജീവിയാണ്?

ഭീമൻ പാണ്ട

Advertisements

ഡബ്ലിയു. ഡബ്ലിയു. എഫിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെയാണ്?

ഗ്ലാൻഡ് (സ്വിറ്റ്സർലൻഡ് )


WWF ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഭൗമ മണിക്കൂർ (Earth Hour)പരിപാടി എല്ലാ വർഷവും ഏതു ദിവസമാണ് ആചരിക്കുന്നത്?

മാർച്ചിലെ അവസാനത്തെ ശനിയാഴ്ച രാത്രി 8 30 മുതൽ 9 30 വരെ


വംശനാശം സംഭവിക്കുന്ന ജീവികളെ പറ്റിയുള്ള റെഡ് ഡാറ്റാ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന അന്തർദേശീയ സംഘടന ഏത്?

ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN)


Advertisements

IUCN സ്ഥാപിതമായ വർഷം ഏതാണ്?

1948 ഒക്ടോബർ


IUCN ന്റെ ആസ്ഥാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

ഗ്ലാൻഡ് (സ്വിറ്റ്സർലൻഡ്)


IUCN ന്റെ പ്രസിഡണ്ടായി സേവനമനുഷ്ഠിച്ച ആദ്യത്തെ ഭാരതീയൻ ആര്?

എം എസ് സ്വാമിനാഥൻ


‘പരിസ്ഥിതി കമാൻഡോകൾ’ എന്നറിയപ്പെടുന്ന അന്തർദേശീയ പരിസ്ഥിതി സംഘടന ഏതാണ്?

Advertisements

ഗ്രീൻപീസ്


ബോബ് ഹണ്ടർ, ഡോറോത്തി സ്റ്റോവ്, ഡേവിഡ് മക്തഗാർട്ട്, ഇർവിങ്‌ സ്റ്റോവ് എന്നിവർ ചേർന്ന് സ്ഥാപിച്ച അന്തർദേശീയ പരിസ്ഥിതി സംഘടന ഏത്?

ഗ്രീൻപീസ്


ഗ്രീൻപീസിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെയാണ്?

ആസ്റ്റർഡാം (നെതർലാൻഡ്)


വൃക്ഷലതാദികളുടെ സംരക്ഷണാർത്ഥം ഇന്ത്യയിൽ ഉടലെടുത്തത് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ച പരിസ്ഥിതി പ്രസ്ഥാനം ഏത്?

ലോബയാൻ പ്രസ്ഥാനം

Advertisements

2004 -ലെ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ വങ്കാരി മാതായി കെനിയയിൽ സ്ഥാപിച്ച പരിസ്ഥിതി സംരക്ഷണ സംഘടന ഏത് ?

ഗ്രീൻബെൽറ്റ് മൂവ്മെന്റ് (1977)


ആഗോള താപനം ചെറുക്കുക, ജൈവവൈവിധ്യം സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ UNEP 2006-ൽ തുടങ്ങിയ പ്രവർത്തനം ഏത്?

ബില്യൺ ട്രീ ക്യാമ്പയിൻ


ഗാന്ധിയൻ ആദർശങ്ങളായ സത്യാഗ്രഹം, അഹിംസ എന്നിവയിൽ ഊന്നിയ സമരമാർഗ്ഗങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച ആദ്യത്തെ പ്രസ്ഥാനം ഏത്?

ചിപ്കോപ്രസ്ഥാനം


Advertisements

ഏത് പരിസ്ഥിതി പ്രസ്ഥാനത്തിന്റെ പ്രധാന സമരം മുറയായിരുന്നു
‘വന സത്യാഗ്രഹങ്ങൾ’?

ചിപ്കോ പ്രസ്ഥാനം


ചിപ്കോ പ്രസ്ഥാനത്തിന് 1970-കളിൽ തുടക്കംകുറിച്ച ഹിമാലയത്തിലെ ഗഡ്‌വാൾ എന്ന പ്രദേശം ഇപ്പോൾ ഏത് സംസ്ഥാനത്താണ്?

ഉത്തരാഖണ്ഡ്


ചിപ്കോ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര്?

സുന്ദർലാൽ ബഹുഗുണ


ചിപ്കോ പ്രസ്ഥാനത്തിൽ നിന്നും ഊർജ്ജമുൾക്കൊണ്ട് 1983-ൽ പശ്ചിമഘട്ടത്തിലെ മരംമുറി തടയാനായി അപ്പിക്കോ പ്രസ്ഥാനം രൂപം കൊണ്ടത് എവിടെയാണ്?

Advertisements

കർണാടക


പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള
‘റെയിൻബോ വാരിയർ’ എന്ന കപ്പൽ ഏത് സംഘടനയുടെതാണ്?

ഗ്രീൻപീസ്


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.