ഇന്ത്യയിൽ വനമഹോത്സവത്തിന് തുടക്കം കുറിച്ച വ്യക്തി ആര്?
കെ എം മുൻഷി (1950)
ഇന്ത്യയിലെ ആദ്യ ബയോസ്ഫിയർ റിസർവ് ഏത്?
നീലഗിരി ബയോസ്ഫിയർ റിസർവ് (1986)
ഭരത്പൂർ, കിയോലാദിയോ എന്നീ പക്ഷിസങ്കേതങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
രാജസ്ഥാൻ
ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്ക് ഏത്?
ജിം കോർബെറ്റ് നാഷണൽ പാർക്ക് (ഉത്തരാഖണ്ഡ്, 1936)
തട്ടേക്കാട്, മംഗളവനം എന്നീ പക്ഷിസങ്കേതങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
എറണാകുളം
കേരളത്തിൽ ചന്ദന മരങ്ങൾ കാണപ്പെടുന്നത് എവിടെയാണ്?
മറയൂർ (ഇടുക്കി)
കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ സ്ഥിതി ചെയ്യുന്ന എവിടെയാണ്?
കോട്ടയം
വനവിസ്തൃതി കൂടുതലുള്ള കേരളത്തിലെ ജില്ല ഏത്?
ഇടുക്കി
കടലുണ്ടി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
മലപ്പുറം
‘കൊച്ചിയുടെ ശ്വാസകോശം’ എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ഏത്
മംഗളവനം പക്ഷിസങ്കേതം (എറണാകുളം)
നക്ഷത്ര ആമകൾക്ക് പേരുകേട്ട കേരളത്തിലെ വന്യജീവി സങ്കേതം ഏത്?
ചിന്നാർ (ഇടുക്കി, 1984)
വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
ഉത്തരാഖണ്ഡ്
കുമരകം പക്ഷിസങ്കേതം എവിടെയാണ്?
കോട്ടയം
കടുവകളെ സംരക്ഷിക്കുന്ന പ്രൊജക്റ്റ് ടൈഗർ നിലവിൽ വന്ന വർഷം ഏത്?
1993 ഏപ്രിൽ 1
ആനകളെ സംരക്ഷിക്കുന്ന പ്രൊജക്റ്റ് എലിഫന്റ് ആരംഭിച്ച വർഷം ഏത്?
1992
ലോക വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്?
10 സ്ഥാനം
ഇന്ത്യയിലെ ഒറ്റക്കൊമ്പൻ കണ്ടാമൃഗത്തിന്റെ സംരക്ഷണ കേന്ദ്രം ഏത്?
കാസിരംഗ നാഷണൽ പാർക്ക് (അസം)
കേരളത്തിലെ വനവിസ്തൃതി കൂടിയ വനം ഡിവിഷൻ ഏത്?
റാന്നി (പത്തനംതിട്ട)
കണ്ടൽക്കാടുകൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
പശ്ചിമബംഗാൾ
അരിപ്പ പക്ഷി സങ്കേതം ഏത് ജില്ലയിലാണ്?
തിരുവനന്തപുരം
ഏറ്റവും കുറവ് വനവിസ്തൃതിയുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
ഹരിയാന
പക്ഷിപാതാളം ഏതു ജില്ലയിലാണ്? വയനാട്
ഇന്ത്യയിലെഏറ്റവും ചെറിയ ബയോസ്ഫിയർ റിസർവ് ഏത്?
ദിബ്രുസൈക്കോവ (അസം)
കുമരകം പക്ഷി സങ്കേതം ഏതു ജില്ലയിലാണ്?
കോട്ടയം
കോന്നി വനമേഖലയെ കേരളത്തിലെ ആദ്യത്തെ റിസർവ് വനമായി പ്രഖ്യാപിച്ച വർഷം ഏത്?
1888
ചൂലന്നൂർ പക്ഷിസങ്കേതം ഏത് ജില്ലയിലാണ്?
പാലക്കാട്
‘വിദർഭയുടെ രത്നം’ എന്നറിയപ്പെടുന്ന ദേശീയോദ്യാനം ഏത്?
തഡോബ ദേശീയോദ്യാനം (മഹാരാഷ്ട്ര)