കേരള സംസ്ഥാനം രൂപീകരിച്ചതിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് കേരളസർക്കാർ ആരംഭിച്ച സമഗ്ര വികസന പദ്ധതി ഏതാണ്?
നവകേരള മിഷൻ
നവകേരള മിഷൻ ഉദ്‌ഘാടനം ചെയ്തത് എന്നാണ്?
2016 നവംബർ 10,
(ഗവർണർ- പി സദാശിവം)
നവകേരള മിഷനിൽ ഉൾപ്പെട്ട പദ്ധതികൾ എന്തൊക്കെയാണ്?
ഹരിത കേരളം, ആർദ്രം, ലൈഫ്,
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
ഭവനരഹിതർക്ക് ഭവനം യാഥാർഥ്യമാക്കാൻ കേരള സർക്കാർ നവകേരള മിഷന്റെ ഭാഗമായി ആരംഭിച്ച പദ്ധതി?
ലൈഫ് (Livelihood Inclusion and Financial Empowerment)
സർക്കാർ ആശുപത്രികൾ ജനസൗഹൃദ ആശുപത്രികളാക്കി മാറ്റുവാനുള്ള നവകേരള മിഷന്റെ ഭാഗമായ പദ്ധതി?
ആർദ്രം
വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി നവകേരള മിഷന്റെ ഭാഗമായ പദ്ധതി?
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം
പരിസ്ഥിതി സംരക്ഷണം, ജലം, മാലിന്യ നിർമ്മാർജനം എന്നിവ ലക്ഷ്യമിട്ട് ആരംഭിച്ച നവകേരള മിഷന്റെ ഭാഗമായ പദ്ധതി?
ഹരിതകേരളം
ഹരിതകേരളം പദ്ധതിയുടെ ലക്‌ഷ്യം?
പച്ചയിലൂടെ വൃത്തിയിലേക്ക്
ഹരിതകേരളം പദ്ധതി എന്നാണ് ഉദ്‌ഘാടനം ചെയ്തത് ?
പിണറായി വിജയൻ
(2016 ഡിസംബർ 8)
ഹരിതകേരളം പദ്ധതിയുടെ അധ്യക്ഷൻ?
പിണറായി വിജയൻ
ഹരിതകേരളം പദ്ധതിയുടെ ഉപാധ്യക്ഷൻ?
ടി എൻ സീമ
ഹരിതകേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ?
കെ ജെ യേശുദാസ്
വിദ്യാലയങ്ങളെ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതി?
ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ്
ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് എന്ന പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ?
മമ്മൂട്ടി
ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സാക്ഷരതാ മിഷൻ പദ്ധതി?
ചങ്ങാതി
സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ചികിത്സാ സഹായ പദ്ധതി?
സമാശ്വാസം
കേരളഗവൺമെന്റിന്റെ സൗജന്യ ക്യാൻസർ ചികിത്സ പദ്ധതി?
സുകൃതം
സുകൃതം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ?
മമ്മൂട്ടി
65 വയസ്സിനുമുകളിൽ പ്രായമുള്ളവർക്കായുള്ള ആരോഗ്യ സാമൂഹ്യ പരിരക്ഷ?
വയോമിത്രം
റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി കേരള ഗവൺമെന്റ് ആരംഭിച്ച പദ്ധതി?
ശുഭയാത്ര
ശുഭയാത്ര പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ?
മോഹൻലാൽ
ചൂഷണങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സഹായം നൽകുന്ന കുടുംബശ്രീ പദ്ധതി?
സ്നേഹിത
കേരളത്തിൽ ഉൾനാടൻ ജലാശയ മത്സ്യകൃഷി വിപുലമാക്കുന്നതിനായി ഫിഷറീസ് വകുപ്പ് ആരംഭിച്ച പദ്ധതി?
ഒരു നെല്ലും ഒരു മീനും
കേരള ഗവൺമെന്റിന്റെ ടെലിമെഡിസിൻ പദ്ധതി?
ഇ-സഞ്ജീവനി
സ്ത്രീ പുരുഷ അസമത്വം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ സ്ഥാപിക്കുന്ന ജെൻഡർ പാർക്ക്?
തന്റെടം
കേരളത്തിൽ തന്റേടം ജെൻഡർ പാർക്ക് സ്ഥാപിക്കുന്നതെവിടെയാണ്?
കോഴിക്കോട്
2025- ഓടെ ക്ഷയ രോഗനിവാരണം എന്ന ലക്ഷ്യത്തിൽ എത്താൻ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി?
എന്റെ ക്ഷയരോഗ മുക്തകേരളം
കേരളത്തിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതിനായി ഐടി മിഷനും സാക്ഷരതാ മിഷനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി?
‘ഞാനും ഡിജിറ്റലായി‘
കോവിഡ്-19 അവധിക്കാലത്ത് വിദ്യാർത്ഥികളുടെ സർഗാത്മകത പ്രോത്സാഹിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി?
അക്ഷര വൃക്ഷം
പൂർണ്ണ ശയ്യാവലംബരായവരെ പരിചരിക്കുന്നവർക്ക് പ്രതിമാസം ധനസഹായം നൽകുന്ന പദ്ധതി?
ആശ്വാസകിരണം
സ്വന്തമായി വാസസ്ഥലമില്ലാത്തതും സംരക്ഷിക്കുവാൻ മറ്റാരും ഇല്ലാത്തതുമായ ജയിൽ മോചിതരായ തടവുകാരെ താമസിപ്പിക്കുന്നതിനായി സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?
തണലിടം
ശബരിമലയും പരിസരവും മാലിന്യ നിർമാർജനം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതി?
പുണ്യം പൂങ്കാവനം
ജന്മനായുള്ള ഹൃദയവൈകല്യങ്ങളാലും മറ്റ് ഗുരുതര രോഗങ്ങളാലും കഷ്ടപ്പെടുന്ന 18 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള സൗജന്യ ചികിത്സ പദ്ധതി?
താലോലം
താലോലം പദ്ധതി നിലവിൽ വന്നത് എന്നാണ്?
2010 ജനുവരി 1
സുഗതകുമാരിയുടെ സ്മരണയ്ക്കായി സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന പദ്ധതി?
നാട്ടുമാന്തോപ്പുകൾ
പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി കേന്ദ്ര ഗവൺമെന്റ് തിരഞ്ഞെടുത്തത്?
അക്ഷയ കേരളം
കൃഷി വകുപ്പും സംസ്ഥാന ശിശുക്ഷേമസമിതി വകുപ്പും ചേർന്ന് നടപ്പാക്കുന്ന കാർഷിക പദ്ധതി?
കൃഷിപാഠം
ട്രാൻസ്ജെൻഡേഴ്സ് തുടർ വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന പദ്ധതി?
സമന്വയ
ഗവൺമെന്റിന്റെ എല്ലാ ആരോഗ്യ ചികിത്സാ പദ്ധതികളും ഒരുമിപ്പിച്ചു കൊണ്ടുള്ള പദ്ധതി?
കാരുണ്യ ആരോഗ്യ സുരക്ഷ (കാസ്പ്)
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ടെലി കൗൺസിലിംഗ് പദ്ധതി?
ഒപ്പം
വിഷരഹിതമായ മീൻ സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുന്നതിനായി മത്സ്യഫെഡിനു കീഴിൽ ആരംഭിച്ച പദ്ധതി?
ഫ്രഷ് മീൻ
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ ആവശ്യാനുസരണം സ്റ്റഡി മെറ്റീരിയൽ തയ്യാറാക്കുന്നതിനായി ആരംഭിച്ച പദ്ധതി?
വൈറ്റ് ബോർഡ്
കോവിഡ് പ്രതിരോധത്തിന് നൂതന ആശയം സമർപ്പിക്കാൻ ഗവൺമെന്റ് ആരംഭിച്ച പദ്ധതി?
ബ്രേക്ക് കൊറോണ
ബാലവേല ചൂഷണത്തിനെതിരെ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കിയ പദ്ധതി?
ശരണ ബാല്യം
പ്രവാസികളുടെ പുനരധിവാസത്തിനായി കേരള ഗവൺമെന്റ് നടപ്പാക്കുന്ന പദ്ധതി?
ഡ്രീം കേരള
സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി?
മെഡിസെപ്പ്
അതിഥി തൊഴിലാളികൾക്കായി താമസ സൗകര്യം ഒരുക്കുന്ന പദ്ധതി?
അപ്നാഘർ
കുട്ടികളുടെ സാമൂഹിക മികവ് ഉയർത്താനും മാനസികപിരിമുറുക്കം ലഘൂകരിക്കാനും ആയി ആരംഭിക്കുന്ന പദ്ധതി?
സഹിതം
പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന ട്രാൻസ്ജെൻഡേഴ്സ്നു സഹായം നൽകുന്ന സർക്കാർ പദ്ധതി?
സഫലം
കേൾവി വൈകല്യമുള്ള കുട്ടികളിൽ സൗജന്യ കോക്ലിയാർ ശസ്ത്രക്രിയക്ക് സഹായം നൽകുന്ന പദ്ധതി?
ശ്രുതി തരംഗം
ജന്മനാ ഹൃദ്രോഗങ്ങളുള്ള കുട്ടികൾക്ക് ചികിത്സാ സഹായം നൽകുന്ന സർക്കാർ പദ്ധതി?
ഹൃദ്യം
ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ പുനരധിവാസ പദ്ധതി?
കൈവല്യ
കേരളസർക്കാരിന്റെ സമ്പൂർണ്ണ അവയവദാന പദ്ധതി?
മൃതസഞ്ജീവനി
മൃതസഞ്ജീവനി പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ?
മോഹൻലാൽ
മെയ്ക്ക് ഇൻ കേരള പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ?
മമ്മൂട്ടി
അവിവാഹിതരായ സ്ത്രീകൾക്ക് വരുമാനമാർഗ്ഗം കണ്ടെത്താനുള്ള സംസ്ഥാന ഗവൺമെന്റിന്റെ സ്വയംതൊഴിൽ വായ്‌പ്പാ പദ്ധതി?
ശരണ്യ
തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തിൽ 50000 പേർക്ക് തൊഴിൽ നൽകുന്ന പദ്ധതി?
അതിജീവനം കേരളീയം
പട്ടികവർഗ്ഗക്കാരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാനായി ആരംഭിച്ച പദ്ധതി?
ഹരിതരശ്മി
കേരളത്തെ ലഹരിവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി?
വിമുക്തി
വിമുക്തി പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ?
സച്ചിൻ ടെൻഡുൽക്കർ
കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നീ മേഖലയുടെ പുനരുജ്ജീവനത്തിന് സംസ്ഥാന ഗവൺമെന്റ് ആവിഷ്കരിച്ച പദ്ധതി?
സുഭിക്ഷ കേരളം
സ്ത്രീകൾക്ക് ആദ്യ പ്രസവത്തിന് ധനസഹായം നൽകുന്ന പദ്ധതി?
മാതൃവന്ദന യോജന
വിവാഹ ധനസഹായ പദ്ധതി?
പ്രത്യാശ
കടലും തീരപ്രദേശവും മാലിന്യമുക്തമാക്കുന്നതിനുള്ള പദ്ധതി?
ശുചിത്വ സാഗരം
വിധവകളുടെ പുനർവിവാഹത്തിനായി കേരള ഗവൺമെന്റ് ആരംഭിച്ച പദ്ധതി?
മംഗല്യ
സംസ്ഥാനത്ത് വിഷരഹിത പച്ചക്കറികളുടെ ഉൽപാദനം ലക്ഷ്യമിടുന്ന പദ്ധതി?
ജീവനി
ഭിന്നശേഷിക്കാർക്കായി സംസ്ഥാന ഗവൺമെന്റ് നടപ്പാക്കുന്ന സമ്പൂർണ ആരോഗ്യ ഇൻഷുറൻസ് പദ്ധതി?
അനാമയം
കേരളത്തിലെ കാഴ്ച പരിമിതമായ വിദ്യാർത്ഥികളുടെ വായന പ്രതിസന്ധിക്ക് പരിഹാരമായി SCERT ആരംഭിച്ച പദ്ധതി?
ശ്രുതിപാഠം
കേൾവി പരിമിതി നേരിടുന്നവർക്ക് ഡിജിറ്റൽ ഹിയറിങ് Aids വിതരണം ചെയ്യുന്ന കേരള ഗവൺമെന്റിന്റെ പദ്ധതി?
ശ്രവൺ
കോവിഡ്-19 മൂലം ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി കുടുംബശ്രീ വഴി വായ്പ നൽകുന്ന പദ്ധതി?
സഹായഹസ്തം
കുഷ്ഠരോഗ നിർമാർജനത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതി?
എൽസ
കേരളത്തിലെ ടാക്സി ഉടമകളും തൊഴിലാളികളും ആരംഭിച്ച ഓൺലൈൻ ടാക്സി സർവീസ്?
കേര കാബ്‌സ് (First Started -Malappuram)
കേരള ഗവൺമെന്റ് യുവതി യുവാകൾക്ക് തൊഴിൽ നൽകുന്ന പദ്ധതി?
എറൈസ് പദ്ധതി
കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്ക് തൊഴിൽ സാധ്യതകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി?
അതിജീവനം കേരളം
ഒറ്റപ്പെട്ടുകഴിയുന്ന വയോജനങ്ങൾക്ക് കൈത്താങ്ങായി കേരള പോലീസ് ആരംഭിച്ച പദ്ധതി?
പ്രശാന്തി
പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ ഇംഗ്ലീഷ് പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി സംസ്ഥാന ഗവൺമെന്റ് നടപ്പിലാക്കുന്ന പദ്ധതി?
ഇ-ക്യൂബ്
തൊഴിൽരഹിതരായ മുതിർന്ന പൗരന്മാർക്കായി ഗവൺമെന്റ് ആരംഭിക്കുന്ന സ്വയംതൊഴിൽ പദ്ധതി?
നവജീവൻ
വിദ്യാർഥികളുടെ ശാരീരിക-മാനസിക ആരോഗ്യം ഉറപ്പാക്കാനും അവരെ കായിക മികവിലേക്ക് ഉയർത്താനും വേണ്ടി സ്കൂളുകളിൽ കേരള കായിക വകുപ്പ് ആരംഭിക്കുന്ന പദ്ധതി?
പ്ലേ ഫോർ ഹെൽത്ത്
വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സമ്പൂർണ്ണ പോഷക ആഹാരങ്ങൾ ഉൾക്കൊള്ളിച്ച് അങ്കണവാടികൾ നടപ്പാക്കുന്ന പദ്ധതി?
സ്മാർട്ട് ഡയറ്റ്
സംസ്ഥാനത്ത് ഔഷധ മാലിന്യംമൂലം ആരോഗ്യ രംഗത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച പദ്ധതി?
കർസാപ് (KARSAP)
(Kerala Antimicrobial Resistance Strategic Action Plan)
ബധിരരായ കുട്ടികളുടെ കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം നൽകുന്ന കേരള ഗവൺമെന്റ് പദ്ധതി?
ശ്രുതിതരംഗം
അവിവാഹിതരായ അമ്മമാരുടെയും അവരുടെ കുട്ടികളുടെയും പുനരധിവാസത്തിനായി ആരംഭിച്ച കേരള ഗവൺമെന്റ് പദ്ധതി?
സ്നേഹസ്പർശം
ഹീമിഫീലിയ, ഹീമോഗ്ലോബിനോപ്പതി രോഗികൾക്കായി കേരള സർക്കാർ ആരംഭിച്ച പദ്ധതി?
ആശാധാര പദ്ധതി
അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് തൊഴിൽ കണ്ടെത്തുന്നതിനായി കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി?
കണക്ട് ടു വർക്ക് (Connect to work)
ബധിര മൂക കുട്ടികൾക്കായി 1997-ൽ തിരുവനന്തപുരത്ത് സ്ഥാപിച്ച സ്ഥാപനം?
നിഷ് (National Institute of Speech and Hearing)
വായുവിലൂടെ പകരുന്ന രോഗങ്ങളെ തടയാൻ കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി?
തൂവാല വിപ്ലവം