കേരള സംസ്ഥാനം നിലവിൽ വന്നത്?
1956 നവംബർ 1
കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം?
തെങ്ങ്
കേരളത്തിന്റെ ഔദ്യോഗിക പുഷ്പം?
കണിക്കൊന്ന
കേരളത്തിന്റെ ഔദ്യോഗിക പക്ഷി?
മലമുഴക്കി വേഴാമ്പൽ
കേരളത്തിന്റെ ഔദ്യോഗിക മൃഗം?
ആന
കേരളത്തിന്റെ ഔദ്യോഗിക മത്സ്യം?
കരിമീൻ
കേരളത്തിൽ ആകെ കോർപ്പറേഷനുകൾ എത്ര?
6
കേരളത്തിൽ ആകെ മുനിസിപ്പാലിറ്റികൾ എത്ര?
87
കേരളത്തിൽ ഏറ്റവും ഒടുവിൽ നിലവിൽ വന്ന കോർപ്പറേഷൻ?
കണ്ണൂർ
കേരളത്തിൽ ആകെ ബ്ലോക്ക് പഞ്ചായത്തുകൾ എത്ര?
152
കേരളത്തിൽ ആകെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എത്ര?
1209
കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ല?
കാസർകോട്
കേരളത്തിലെ ഏറ്റവും വലിയ ജില്ല?
പാലക്കാട്
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?
ആലപ്പുഴ
കേരളത്തിലൂടെ ആകെ എത്ര നദികൾ ഒഴുകുന്നു?
44 നദികൾ
കേരളത്തിൽ ആകെ എത്ര കായലുകൾ?
34 കായലുകൾ
കേരളത്തിലെ ഏറ്റവും വലിയ കായൽ?
വേമ്പനാട്ടുകായൽ
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
ശാസ്താംകോട്ട കായൽ
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?
ഇ എം എസ് നമ്പൂതിരിപ്പാട്
കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ജില്ല?
മലപ്പുറം
കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല?
വയനാട്
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?
പെരിയാർ
കേരളത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി?
ഭാരതപ്പുഴ
കേരളത്തിലെ ആദ്യത്തെ ഗവർണർ?
ബി രാമകൃഷ്ണറാവു
കേരളത്തിലെ ആദ്യത്തെ നിയമസഭാ സ്പീക്കർ?
ശങ്കരനാരായണൻ തമ്പി
ക്ലാസിക്കൽ നൃത്തരൂപമായി അംഗീകാരം ലഭിച്ച ഏറ്റവും അധികം നൃത്തരൂപങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം?
കേരളം
ക്ലാസിക്കൽ നൃത്തരൂപമായി അംഗീകരിക്കപ്പെട്ട കേരളത്തിൽ നിന്നുള്ള നൃത്തരൂപങ്ങൾ?
കഥകളി, മോഹിനിയാട്ടം
കേരളത്തിന്റെ സാംസ്കാരിക ഗാനം?
ജയ ജയ കേരള കോമള ധരണി
കേരളത്തിന്റെ സാംസ്കാരിക ഗാനം രചിച്ചത് ആര്?
ബോധേശ്വരൻ
മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച വർഷം?
2013