‘ഭരണഘടനയുടെ ജീവൻ’ എന്നറിയപ്പെടുന്ന ഭാഗം ഏത്?
ആമുഖം
ഇന്ത്യക്ക് ഒരു ഭരണഘടന എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചതാര്?
എം എൻ റോയ്
ഇന്ത്യൻ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യത്തെ വനിത ആര്?
മനോഹര ഹോൾക്കർ
ഗാർഹിക പീഡന നിരോധന നിയമം പ്രാബല്യത്തിൽ വന്നതെന്ന്?
2006 ഒക്ടോബർ 26
മണി ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനുള്ള ശുപാർശ നൽകുന്നതാര്?
രാഷ്ട്രപതി
പി.കെ തുംഗൻ കമ്മിറ്റി ഏത് വിഷയവുമായി ബന്ധപ്പെട്ടതാണ്?
പഞ്ചായത്തി രാജ്
നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിയുടെ അനുമതിക്കായി സമർപ്പിക്കുന്നത് ആര്?
ഗവർണർ
വോട്ടിങ്ങുമായി ബന്ധപ്പെട്ട ‘നോട്ട’ (നൺ ഓഫ് ദി എബൗവ്) നടപ്പിലാക്കിയ ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ?
പതിനാലാമത്തെ (14- മത്തെ)
ഭരണഘടനയുടെ എത്രാമത്തെ ഭാഗമാണ് മൗലികാവകാശങ്ങളെ പറ്റി പ്രതിപാദിക്കുന്നത്?
ഭാഗം- 3
ഇന്ത്യയിൽ വന്യ ജീവി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ഏത്?
1972
പാർലമെന്റിലെ ജനറൽ പർപ്പസ് കമ്മിറ്റി ആരെയാണ് ഉദ്ദേശിക്കുന്നത്?
സ്പീക്കറെ
സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള ശുപാർശ നൽകുന്നതാര്?
ഗവർണർ
സിംല കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര്?
ഇന്ദിരാഗാന്ധി (സുൽഫിക്കർ അലി ഭൂട്ടോ യോടൊപ്പം)
ഇന്ത്യയിൽ ഉപപ്രധാനമന്ത്രിയായ ശേഷം പ്രധാനമന്ത്രിയായ ആദ്യത്തെ വ്യക്തി ആര്?
മൊറാർജി ദേശായി
എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ ഏക രാഷ്ട്രപതി ആര്?
നീലം സഞ്ജീവ റെഡ്ഡി
ഗാന്ധി വധക്കേസിൽ വിധി പുറപ്പെടുവിച്ച ന്യായാധിപൻ ആര്?
ആത്മാ ചരൺ അഗർവാൾ
രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ വഹിക്കുന്നതാര്?
സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഭരണഘടനയിലെ ഏത് അനുച്ഛേദമാണ് ഓർഡിനൻസ് പുറപ്പെടുവിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്നത്?
അനുച്ഛേദം 123
‘ഗാന്ധിയൻ ഇക്കണോമിക് തോട്ട് ‘എന്ന പുസ്തകം രചിച്ചതാര്?
ജെ. സി കുമരപ്പ
സമ്പൂർണ്ണ വിപ്ലവത്തിന് ആഹ്വാനം ചെയ്ത ദേശീയ നേതാവ് ആര്?
ജയപ്രകാശ് നാരായണൻ
മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നത് ഭരണകൂടത്തിന്റെ ബാധ്യതയാക്കിക്കൊണ്ടുള്ള ആദ്യത്തെ രേഖ ഏത്?
മാഗ്നാകാർട്ട
ഇന്ത്യയ്ക്ക് ഫെഡറൽ സംവിധാനം വിഭാവനം ചെയ്ത ആദ്യത്തെ നിയമം ഏത്?
1935- ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്
ഹൈദരാബാദിലെ നാഷണൽ പോലീസ് അക്കാദമി ഏത് നേതാവിന്റെ പേരിൽ അറിയപ്പെടുന്നു?
സർക്കാർ വല്ലഭ് ഭായ് പട്ടേൽ
ഭരണഘടനയുടെ ഏത് അനുച്ഛേദ പ്രകാരമാണ് രാജ്യസഭയിലേക്ക് വിവിധ രംഗങ്ങളിൽ പ്രഗത്ഭരായ 12 വ്യക്തികളെ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നത്?
അനുഛേദം 80
ഭരണഘടനാ ഭേദഗതിയെപ്പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം ഏത്?
അനുച്ഛേദം 368