‘ഇന്ത്യ ഇന്ത്യക്കാർക്ക്’ എന്ന് ആദ്യമായി പ്രഖ്യാപിച്ചത് ആര്?
സ്വാമി ദയാനന്ദ സരസ്വതി
‘വേദങ്ങളിലേക്ക് മടങ്ങിപ്പോവുക’ എന്ന് ആഹ്വാനം ചെയ്തത് ആര്?
സ്വാമി ദയാനന്ദസരസ്വതി
‘ഗീതയിലേക്ക് മടങ്ങിപ്പോകുക’ എന്ന് ആഹ്വാനം ചെയ്തത് ആര്?
സ്വാമി വിവേകാനന്ദൻ
ഇന്ത്യയുടെ ദേശീയ മുദ്രാവാക്യമായ ‘സത്യമേവ ജയതേ’ എന്നത് ഏത് ഉപനിഷത്തിലെ വാക്യമാണ്?
മുണ്ഡകോപനിഷത്ത്
‘ഇൻക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആര്?
ഭഗത് സിംഗ്
‘ദില്ലി ചലോ’ എന്ന മുദ്രാവാക്യം ഏത് വിപ്ലവ നേതാവിന്റെതാണ്?
സുഭാഷ് ചന്ദ്ര ബോസ്
‘ജയ്ഹിന്ദ് ‘എന്ന മുദ്രാവാക്യം ഉയർത്തിയത് ആരാണ്?
സുഭാഷ് ചന്ദ്ര ബോസ്
‘എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം’ എന്ന് പ്രഖ്യാപിച്ചത് ആരാണ്?
സുഭാഷ് ചന്ദ്രബോസ്
‘സ്വരാജ്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുക തന്നെ ചെയ്യും’ എന്ന് പ്രഖ്യാപിച്ചത് ആരാണ്?
ബാലഗംഗാധര തിലക്
‘സത്യമേവ ജയതേ’ എന്ന ആഹ്വാനത്തിന് വൻ പ്രചാരം നൽകിയ ദേശീയ നേതാവാര്?
മദൻ മോഹൻ മാളവ്യ
‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന പ്രശസ്തമായ ആഹ്വാനം ആരുടേതാണ്?
ഗാന്ധിജി
ഏതു പ്രക്ഷോഭത്തോടനുബന്ധിച്ച് മുഴക്കിയ മുദ്രാവാക്യം ആണ് ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’?
1942 ലെ ക്വിറ്റ് ഇന്ത്യ സമരം
ഏതു രാജ്യത്തെ സ്വാതന്ത്ര സമരത്തിന്റെ ഭാഗമായുള്ള മുദ്രാവാക്യമായിരുന്നു ‘പ്രാതിനിധ്യമില്ലാതെ നികുതിയില്ല’ എന്നത്?
അമേരിക്കൻ സ്വാതന്ത്ര്യ സമരം
അലസത വെടിയാൻ ആഹ്വാനം ചെയ്ത് ‘ആരാം ഖറാം ഹൈ’ എന്ന മുദ്രാവാക്യം ഉയർത്തിയ ദേശീയ നേതാവ്?
ജവഹർലാൽ നെഹ്റു
‘ജയ് ജവാൻ ജയ് കിസാൻ’ എന്ന മുദ്രാവാക്യം ഉയർത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ആര്?
ലാൽ ബഹദൂർ ശാസ്ത്രി
‘ജയ് ജവാൻ ജയ് കിസാൻ ജയ് വിജ്ഞാൻ’ എന്ന മുദ്രാവാക്യം ഏത് മുൻ പ്രധാനമന്ത്രിയുടെതാണ്?
അടൽ ബിഹാരി വാജ്പേയ്
‘ഓരോരുത്തരും മറ്റൊരാളെ പഠിപ്പിക്കുക’ എന്ന ആഹ്വാനം ചെയ്ത മുൻ രാഷ്ട്രപതി ആര്?
എപിജെ അബ്ദുൽ കലാം
‘ഗരീബി ഹഠാവോ’ (ദാരിദ്രം തുടച്ചു നീക്കു) എന്ന മുദ്രാവാക്യം ഏത് മുൻ പ്രധാനമന്ത്രിയുടെതാണ്?
ഇന്ദിരാഗാന്ധി
ഇന്ത്യയിൽ നടപ്പിലാക്കിയ ഏതു പഞ്ചവത്സര പദ്ധതിയുടെ മുദ്രാവാക്യമായിരുന്നു ‘ഗരീബി ഹഠാവോ’?
അഞ്ചാം പദ്ധതി
‘ആയിരം പൂക്കൾ വിരിയട്ടെ’ എന്ന വിഖ്യാതമായ പ്രഖ്യാപനം ഏത് ലോകനേതാവിന്റെതായിരുന്നു?
മാവോസേതൂങ്
തിരുവിതാംകൂറിൽ നടന്ന ഏത് പ്രക്ഷോഭത്തിന്റെ മുദ്രാവാക്യമായിരുന്നു ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ’?
പുന്നപ്ര-വയലാർ സമരം (1946)
‘മഹാത്മാഗാന്ധി കീ ജയ്’ എന്ന മുദ്രാവാക്യത്തോടെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ച അനുച്ഛേദം ഏത്?
അനുച്ഛേദം 17 (അയിത്തോച്ചാടനം)
“വെടിയുണ്ടയേക്കാൾ ശക്തിയുള്ളതാണ് ബാലറ്റ്” എന്ന് പ്രഖ്യാപിച്ച ലോക നേതാവ് ആര്?
എബ്രഹാം ലിങ്കൺ