ഇന്ന് ജൂൺ 19 വായനാദിനം
വായനയെ മറക്കരുതെന്ന് ഓർമ്മപ്പെടുത്തി കൊണ്ട് വീണ്ടും ഒരു വായനാദിനം കൂടി വന്നിരിക്കുന്നു
മലയാളിയെ അക്ഷരങ്ങളുടെയും വായനയുടെ അൽഭുത ലോകത്തേക്ക് കൈപിടിച്ചുയർത്തിയ കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി എൻ പണിക്കരുടെ ചരമദിനം ആണ് നാം വായനാദിനമായി ആചരിക്കുന്നത്
കേരള സർക്കാർ 1996 മുതലാണ് ജൂൺ 19 എല്ലാ വർഷവും വായനാദിനമായി ആചരിക്കുന്നത് തുടങ്ങിയത്
1909 മാർച്ച് ഒന്നിന് കോട്ടയം ജില്ലയിലെ നീലംപേരൂർ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി പുതുവായിൽ നാരായണ പണിക്കർ എന്ന പി എൻ പണിക്കർ ജനിച്ചു അദ്ധ്യാപകനായി ജീവിതം ആരംഭിച്ച അദ്ദേഹം
ഗ്ര ന്ധ ശ ല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിൽ ഉണ്ടാവാറുത് എ ന്ന് ആഗ്രഹിച്ച് അദ്ദേഹം അതിനു വേണ്ടി അഹോരാത്രം പ്രയത്നിച്ച ഒരു വലിയ മനുഷ്യനായിരുന്നു
വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന പി എൻ പണിക്കരുടെ സന്ദേശത്തിന് ഇന്ന് മലയാളി വളരെയധികം പ്രാധാന്യം നൽകുന്നു മലയാളിയെ വായിക്കാൻ പ്രേരിപ്പിച്ച മനുഷ്യസ്നേഹിയായ പി എൻ പണിക്കരുടെ ഓർമ്മകളെന്നും നിലനിൽക്കുന്നതാ യിരിക്കും
വെളിച്ചം നിറഞ്ഞുനിൽക്കുന്നടത്തേക്ക് ഇരുട്ടിന് കടന്നു വരാൻ കഴിയില്ല
അതുപോലെതന്നെയാണ് മനുഷ്യന്റെ മനസ്സിൽ പ്രകാശം ഉണ്ടെങ്കിൽ അറിവുണ്ടെങ്കിൽ അവിടെ ഇരുട്ടിനെ പ്രവേശിക്കാൻ കഴിയില്ല വായനയിൽ നിന്നാണ് നമുക്ക് അറിവ് ലഭിക്കുന്നത് ആ അറിവാണ് മനസ്സിന്റെ പ്രകാശം
നാം അക്ഷരങ്ങളുടെ അൽഭുത ലോകത്തേക്ക് യാത്ര പോകുമ്പോൾ വിജ്ഞാനത്തിന്റെയും വൈവിധ്യത്തിന്റെ യും മഹാ സാഗരം ആണ് നമ്മുടെ മുമ്പിൽ തെളിയുന്നത് അറിവാണ് ശക്തി അറിവ് സംസ്കാരത്തെ നിലനിർത്താൻ സഹായിക്കുന്നു വായന ഒരു സംസ്കാരമാണ് കാലത്തെ അതിജീവിച്ച് നിലകൊള്ളുന്നതാണ് സംസ്കാരം
കുമാരനാശാൻ വള്ളത്തോൾ അയ്യപ്പപ്പണിക്കർ ബഷീർ വിജയൻ എം ടി വാസുദേവൻ നായർ ബാലാമണിയമ്മ സുഗതകുമാരി മാധവിക്കുട്ടി അങ്ങനെ മലയാളത്തിൽ വായനയുടെ സുകൃതം പകർന്നവർ നിരവധിപേർ കവിതകളിലൂടെ സഞ്ചരിക്കുമ്പോൾ സമൂഹത്തിലെ നന്മതിന്മകൾ നമ്മെ തിരിച്ചറിയാൻ സഹായിക്കുന്നു വായന മനുഷ്യനെ പൂർണനാക്കുന്നു നമ്മുടെ സംസ്കാരത്തെ തിരിച്ചറിയാനും നിലനിർത്താനും വായന സഹായിക്കുന്നു
വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുഞ്ഞുണ്ണി മാഷിന്റെ ഒരു കുഞ്ഞു കവിതയുണ്ട് വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും വായനയുടെ അറിവിന്റെ മൂല്യം എത്രയെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നതാണ് ഈ കുഞ്ഞു കവിത
കഥ കഥകളും കവിതകളും വായിക്കുമ്പോൾ അതിലെ കഥാപാത്രങ്ങളെ കുട്ടികൾക്ക് ഉൾക്കൊള്ളുന്നു അതിലൂടെ നന്മയും തിന്മയും തിരിച്ചറിയുവാൻ കുട്ടികൾക്ക് കഴിയുന്നു
ഇന്ന് പുസ്തകങ്ങളിൽ നിന്ന് ലഭിക്കുന്ന അറിവിനേക്കാൾ കൂടുതൽ ഇന്റർനെറ്റ് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ നമുക്ക് ലഭിക്കുന്നുണ്ടെങ്കിലും
പുസ്തകങ്ങളിലൂടെ ലഭിക്കുന്ന അറിവ് പുസ്തക വായനയിലൂടെ ലഭിക്കുന്ന ആ അനുഭൂതി ഈ മാധ്യമങ്ങളിലൂടെ നമുക്ക് ലഭിക്കുകയില്ല
അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായത്തോടെ നല്ല പുസ്തകങ്ങൾ തിരഞ്ഞെടുത്തു വായനയുടെ അറിവിന്റെ വിശാഖ് വിശാല ലോകത്തേക്ക് പ്രവേശിക്കുവാൻ കുട്ടികളെ പ്രേരിപ്പിക്കുന്നതാണ്