ലോക മുള ദിനം സപ്തംബർ 18
പരിസ്ഥിതിക്ക് അനുയോജ്യമായ മുളയുടെ പ്രസക്തിയും ഉപയോഗയോഗ്യതയും പ്രചരിപ്പിക്കുവാൻ വേണ്ടിയാണ് വേൾഡ് ബാംബൂ ഓർഗനൈസേഷൻ ലോക മുള ദിനം ആചരിക്കുവാൻ ആരംഭിച്ചത്.
ആദ്യ ലോക മുള ദിനത്തിനു ആതിഥ്യം വഹിച്ച സ്ഥലം ഇന്ത്യൻ സംസ്ഥാനമായ നാഗാലാൻഡ് ആണ്.
ബാങ്കോക്കിൽ 2009-ൽ ചേർന്ന ലോക മുള സമ്മേളനത്തിലാണ് ഈ ദിനാചരണത്തിന് തുടക്കം.
എല്ലാ വർഷവും സെപ്റ്റംബർ 18-നാണ് ലോക മുള ദിനം ആചരിക്കുന്നത്.
ഏതുതരം കാലാവസ്ഥയിലും നന്നായി വളരുന്ന മുളയുടെ ജന്മദേശം ഇന്ത്യയാണ്. കൂടുതൽ കാർബൺഡയോക്സൈഡിനെ വലിച്ചെടുത്ത് ഓക്സിജൻ പുറത്ത് വിടുന്ന സസ്യമാണ് മുള.പ്രകൃതിക്കനുയോജ്യമായ
പലതരത്തിലുള്ള കൗതുകമാർന്ന കരകൗശല വസ്തുക്കൾ നിർമ്മിക്കാനും മുള ഉപയോഗിക്കുന്നു.മണ്ണൊലിപ്പ്തടയുവാനും ജലസംരക്ഷണത്തിനും വേണ്ടി മുള വളർത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
ലോക മുള ദിനം എന്നാണ്?
സെപ്റ്റംബർ 18
ഏതു സംഘടനയുടെ ആഭിമുഖ്യത്തിലാണ് ലോക മുള ദിനം ആചരിക്കുന്നത്?
World Bamboo Organisation
മുളയുടെ ശാസ്ത്രീയ നാമം എന്താണ്?
ബാബൂസ ബാംബോസ്റ്റ്
മുള ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏത്?
ചൈന
ലോകത്തിൽ ആദ്യ മുള ദിനത്തിന് ആതിഥ്യം വഹിച്ച ഇന്ത്യൻ സംസ്ഥാനം?
നാഗാലാൻഡ്
ഏറ്റവും വേഗത്തിൽ വളരുന്ന സസ്യം?
മുള
മുളയുടെ ജന്മദേശം എവിടെയാണ്?
ഇന്ത്യ
പുല്ലു വർഗ്ഗത്തിൽ പെട്ട ഏറ്റവും വലിയ സസ്യം?
മുള
2009 – ൽ എവിടെ വെച്ച് നടന്ന സമ്മേളനത്തിലാണ് ലോക മുള ദിനം ആചരിക്കാൻ തീരുമാനിച്ചത്?
ബാങ്കോക്ക്
മുളകൊണ്ടു നിർമ്മിക്കുന്ന ഏറ്റവും പഴയ സംഗീത ഉപകരണം ഏതാണ്?
ഓടക്കുഴൽ
ഇന്ത്യയിൽ നാഷണൽ ബാംബു മിഷൻ സ്ഥാപിതമായ വർഷം?
2006
ഏറ്റവുമധികം കാർബൺഡയോക്സൈഡ് വലിച്ചെടുത്ത് ഓക്സിജൻ പുറത്തു വിടാൻ ശേഷിയുള്ള സസ്യം ഏത്?
മുള
വിയറ്റ്നാമിൽ ‘എന്റെ സഹോദരൻ’ എന്ന വിശേഷിപ്പിക്കുന്ന സസ്യം ഏത്?
മുള
മുളകളുടെ ജനുസ്സുകൾ പ്രധാനമായും എത്ര ആയിട്ടാണ് തരംതിരിച്ചിരിക്കുന്നത്? അവ ഏതൊക്കെയാണ്?
മൂന്നായി തിരിച്ചിരിക്കുന്നു
ബാംബുസ, ഡെൻഡ്രോകലാമസ്,
ത്രയ്സോസ്റ്റാക്കസ്
ലോകത്ത് മുള ഇനങ്ങൾ വളരാത്ത ഒരേയൊരു ഭൂഖണ്ഡം?
അന്റാർട്ടിക്ക
‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മരം’ എന്ന് വിശേഷിപ്പിക്കുന്ന സസ്യം?
മുള
‘മനുഷ്യന്റെ സുഹൃത്ത്’ എന്ന് മുളയെ വിശേഷിപ്പിക്കുന്നത് ഏത് രാജ്യത്ത് ഉള്ളവരാണ്?
ചൈന
പുല്ലു വർഗ്ഗത്തിലെ രാജാവ് എന്നറിയപ്പെടുന്ന സസ്യം ഏത് ?
മുള
‘മഴമൂളി’ എന്ന സംഗീത ഉപകരണം നിർമ്മിക്കുന്നത് എന്തുകൊണ്ടാണ്?
മുള
മുളയുടെ ആയുസ്സ് ഏകദേശം എത്രവർഷമാണ്?
120വർഷം
‘പാവപ്പെട്ടവരുടെ തടി’ എന്ന് ഇന്ത്യക്കാർ വിശേഷിപ്പിക്കുന്ന സസ്യം ഏത്?
മുള
‘എന്റെ സഹോദരൻ’ എന്ന് വിയറ്റ്നാംകാർ വിശേഷിപ്പിക്കുന്ന സസ്യം ഏത്?
മുള
‘മനുഷ്യന്റെ സുഹൃത്ത്’ എന്ന് ചൈനക്കാർ വിശേഷിപ്പിക്കുന്നു സസ്യം ഏത്?
മുള
ഏണി നിർമ്മാണത്തിന് ഉപയോഗിക്കുന്നത് മുള ഏത്?
ഇല്ലി
ഏക പുഷ്പി എന്നറിയപ്പെടുന്ന സസ്യം ഏത്?
മുള
മുള ദേശീയ വൃക്ഷമായ രാജ്യം ഏത്?
വിയറ്റ്നാം
ലോകത്തിലെ ഏറ്റവും വലിയ മുള വർഗ്ഗം ഏത്?
ഡ്രാഗൺബാംബു (Dragon Bamboo)
മുളയുടെ ഔഷധയോഗ്യമായ ഭാഗങ്ങൾ ഏതൊക്കെയാണ്?
തളിരില, വേര്, മൊട്ട്
മുളയെ എന്റെ സഹോദരൻ എന്ന് വിശേഷിപ്പിക്കുന്നത് ഏത് രാജ്യത്ത് ഉള്ളവരാണ്?
വിയറ്റ്നാം
മുള ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം?
ചൈന
സാധാരണ കണ്ടുവരുന്ന മുള ഇനം ഏത്?
ഏണി മുള
‘ബാംബു ഡാൻസ്’ കലാരൂപമായ ഇന്ത്യൻ സംസ്ഥാനം?
മിസോറാം
മുള വർഗ്ഗത്തിൽ ഏറ്റവും വലുപ്പം കുറഞ്ഞ ഇനം?
ഓക്ലാൻഡ്ര
1989- ൽ കേരളത്തിലെ ഏതു ജില്ലയിലെ മുളയാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ മുള എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയത്?
കൊല്ലം ജില്ലയിലെ പട്ടാഴി എന്ന സ്ഥലത്തുള്ള മുള
പ്രധാന ഭക്ഷണമായി മുളയുടെ തണ്ടും, ഇലയും കൂമ്പും ഉപയോഗിക്കുന്ന ജീവി?
ഭീമൻ പാണ്ട
പുൽ വർഗ്ഗങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന പഠനശാഖ ഏത് പേരിലാണ് അറിയപ്പെടുന്നത്?
അഗ്രോസ്റ്റോളജി
മുള ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം?
ഇന്ത്യ
മുള ഉൽപ്പാദനത്തിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന രാജ്യം?
ജപ്പാൻ
ലോകത്തിൽ ഏറ്റവും കൂടുതൽ മുള കയറ്റുമതി ചെയ്യുന്ന രാജ്യം?
ചൈന
ലോകത്തിൽ എത്ര ഇനം മുളകൾ ആണുള്ളത്?
75 വിഭാഗങ്ങളിലായി 1250 ഓളം ഇനം മുളകൾ
മഞ്ഞമുള എന്നറിയപ്പെടുന്ന മുള ഇനം ഏത്?
ബാംബൂസ വൾഗാരിസ്
ചൈനക്കാർ മുളയെ വിശേഷിപ്പിക്കുന്നത് എങ്ങനെയാണ്?
മനുഷ്യന്റെ സുഹൃത്ത്
മുളയുടെ ഇളം ചെടി ഏതു പേരിലാണ് അറിയപ്പെടുന്നത്?
കണല
‘ഹരിത സ്വർണം’ എന്നറിയപ്പെടുന്നത് എന്താണ്?
മുള
ഇന്റർനാഷണൽ ബാംബു അസോസിയേഷൻ സ്ഥാപിച്ച വർഷം?
1992
വിയറ്റ്നാംകാർ മുളയെ വിശേഷിപ്പിക്കുന്നത് എങ്ങനെയാണ്?
എന്റെ സഹോദരൻ
ഏറ്റവും വലിയ മുള വർഗ്ഗം ഏതാണ്?
ഡ്രാഗൺ മുള
120 വർഷം കൂടുമ്പോൾ മാത്രം പുഷ്പിക്കുന്ന മുള ഇനം ഏത്?
ഫില്ലോസ്റ്റാചിസ് ബാംബുസോയിഡ്സ്
ലോക മുള ദിനക്വിസ് |World Bamboo Day Quiz 2021|GK Malayalam