[PDF] Vayana Dinam Quiz for HS High School – വായനാദിനം ക്വിസ് 2022

1996 മുതൽ കേരള സർക്കാർ ജൂൺ 19 വായനദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു. 

Post details: Vayana Dinam Quiz for HS or Reading Day Quiz for HS in Malayalam for HS translates to വായനാദിനം ക്വിസ് or വായന ദിനം ക്വിസ് HS on June 19.

We have published many quizzes on Vayana Dinam for category as LP, UP, HS. You can find the list of Quiz questions below on respective pages of the Vayana Dinam Quiz. Also, use the download link on this page to download the PDF version of the Vayana Quiz.

  1. Vayana Dinam Quiz in Malayalam
  2. Vayana Dinam Quiz for LP
  3. Vayana Dinam Quiz for UP
  4. Vayana Dinam Quiz for HS
  5. വായനാദിനം ക്വിസ്

Vayana Dinam Quiz for HS (High School) – വായനാദിനം ക്വിസ് HS

ആരുടെ ഓർമ്മയ്ക്കായാണ് ജൂൺ 19 വായനാദിനമായി ആചരിക്കുന്നത്?

പി എൻ പണിക്കർ


ഏത് വർഷം മുതലാണ് ജൂൺ 19 വായനാ ദിനമായി ആചരിക്കാൻ തുടങ്ങിയത്?

1996 ജൂൺ 19 മുതൽ


പി എൻ പണിക്കരുടെ മുഴുവൻ പേര് എന്താണ്?

പുതുവായിൽ നാരായണ പണിക്കർ


കേരള ഗ്രന്ഥശാല സംഘത്തിന്റെ സ്ഥാപകൻ ആര്

പി എൻ പണിക്കർപി എൻ പണിക്കർ ജനിച്ചത് എവിടെയാണ്?

നീലംപേരൂർ (കോട്ടയം)ജൂൺ 19 മുതൽ ജൂലൈ 7 വരെയാണ് വായനാപക്ഷാചരണം. ജൂലൈ 7 ന്റെ പ്രാധാന്യമെന്ത്?

ഐ. വി. ദാസിന്റെ ജന്മദിനം (ലൈബ്രറി കൗൺസിലിന്റെ ആദ്യ സെക്രട്ടറി)

ഇന്ത്യയിലെ ഗ്രന്ഥാലയ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?


എസ് ആർ രംഗനാഥൻ
(ശീർകാഴി രാമമൃതയ്യർ രംഗനാഥൻ)


ദേശീയ ലൈബ്രറിയൻ ദിനമായി ആഘോഷിക്കുന്നത് എന്നാണ്?


ആഗസ്റ്റ് 12


ദേശീയ ലൈബ്രേറിയൻ ദിനമായ ആഗസ്ത് 12 ആരുടെ ജന്മദിനമാണ്?


എസ് ആർ രംഗനാഥന്റെ ജന്മദിനം


1965- ൽ ആദ്യത്തെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതാർക്ക്?


ജി ശങ്കരക്കുറുപ്പ്


ജി ശങ്കരക്കുറുപ്പിന്റെ ഏത് കൃതിക്കാണ് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്?


ഓടക്കുഴൽ (കവിതാസമാഹാരം)


വയലാർ എന്ന പേരിൽ അറിയപ്പെടുന്ന മലയാള കവി?


വയലാർ രാമവർമ്മ


ഖസാക്കിന്റെ ഇതിഹാസം ആരുടെ രചനയാണ്?


ഒ വി വിജയൻ


ഭഗവത്ഗീത ഏതു കൃതിയുടെ ഭാഗമാണ്?


മഹാഭാരതം


വാത്മീകി രാമായണം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ആര്?


വള്ളത്തോൾ നാരായണമേനോൻ


ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി ഏതാണ്?


നാഷണൽ ലൈബ്രറി ഓഫ് ഇന്ത്യ (കൊൽക്കത്ത)


കഥകളിയുടെ ആദ്യരൂപം?

രാമനാട്ടം

 


ഇടശ്ശേരി രചിച്ച പ്രസിദ്ധമായമായ നാടകം?

കൂട്ടുകൃഷി


കേരള ഗ്രന്ഥശാല ദിനം എന്നാണ്?

സെപ്റ്റംബർ 14


ഏഷ്യയിലെ ഏറ്റവും വലിയ ലൈബ്രറി
ഏതാണ്?

മൗലാന ആസാദ് ലൈബ്രറി (അലിഗഢ് മുസ്ലിം സർവകലാശാല)


കുഞ്ചൻ നമ്പ്യാരുടെ ആദ്യത്തെ തുള്ളൽ കൃതി ഏത്?

കല്യാണസൗഗന്ധികം

 

അധ്യാപക കഥകൾ എഴുതി പ്രശസ്തനായ സാഹിത്യകാരൻ ആര്? 

കാരൂർ നീലകണ്ഠപ്പിള്ള


ഗാന്ധിയും ഗോഡ്സെയും എന്ന കവിത ആരുടേതാണ്? 

എൻ വി കൃഷ്ണവാര്യർകുഴി വെട്ടി മൂടുക വേദനകൾ… കുതികൊൾക ശക്തിയിലേക്കു നമ്മൾ… ഇടശ്ശേരിയുടെ ഏത് കവിതയിലെ വരികളാണ് ഇത്?

പണിമുടക്കം


2020- ലെ ദേശീയ വായനാദിനത്തിന്റെ
തീം എന്താണ്?
‘വൈജ്ഞാനിക വികസനം, ഗവേഷണം, നവീകരണം എന്നിവയ്ക്കുള്ള വായന’


കുമാരനാശാന്റെ അവസാന കൃതി ഏത്?

കരുണ


അരക്കവി എന്നറിയപ്പെടുന്നത് ആര്?

പൂനം നമ്പൂതിരി


മലയാളസാഹിത്യത്തിലെ കാല്പനിക കവി എന്നറിയപ്പെടുന്നത് ആര്?

കുമാരനാശാൻ


ഇന്ത്യയിൽ ദേശീയ വായനാ ദിനം ആചരിക്കുന്നത് എന്നാണ്?

ജൂൺ 19


മയൂരസന്ദേശം രചിച്ചത് ആര്?

കേരള വർമ്മ വലിയ കോയിത്തമ്പുരാൻ

 

‘കേരളം വളരുന്നു’ എന്ന കവിത രചിച്ചത് ആര്? 
പാലാ നാരായണൻ നായർ


ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ലൈബ്രറി പഞ്ചായത്ത് ഏത്?

മയ്യിൽ (കണ്ണൂർ)


കുമാരനാശാനെ “വിപ്ലവത്തിന്റെ ശുക്ര നക്ഷത്രം” എന്ന് വിശേഷിപ്പിച്ചതാര്?

ജോസഫ് മുണ്ടശ്ശേരി


മലയാളത്തിന്റെ ശാകുന്തളം എന്നറിയപ്പെടുന്ന കൃതി ഏത്?

നളചരിതം ആട്ടക്കഥ


ദേശീയ വായനാ മാസം ഏതാണ്?

മാർച്ച്


കേശവീയം എന്ന മഹാകാവ്യത്തിന്റെ രചയിതാവ്?

കെ സി കേശവപിള്ള


വീണപൂവ് ആദ്യമായി പ്രസിദ്ധീകരിച്ച പത്രം ഏത്?

മിതവാദി


കേരളത്തിലെ ഏറ്റവും കൂടുതൽ ഭാഷ സംസാരിക്കുന്ന ജില്ല ഏത്?

കാസർകോട്


 എസ് കെ പൊറ്റക്കാടിനെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച വർഷം ഏത്? 

 1980


‘ഭൂമിയുടെ അവകാശികൾ’ ആരുടെ രചനയാണ്?

വൈക്കം മുഹമ്മദ് ബഷീർ


ഭരണഘടന എത്ര ഭാഷകൾ ആണ് അംഗീകരിച്ചത്?

22


“വായിച്ചാൽ വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും” ആരുടെ വരികളാണ് ഇത്?

കുഞ്ഞുണ്ണി മാഷ്


മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ആത്മകഥ ഏത്?

എന്റെ നാടുകടത്തൽ


എന്റെ നാടുകടത്തൽ എന്ന ആത്മകഥ രചിച്ചതാര്?

സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള

 

‘മലയാളത്തിന്റെ വിപ്ലവ കവി’ എന്നറിയപ്പെടുന്നത് ആര്? 

വയലാർരാമവർമ്മ


മഹാകാവ്യം എഴുതാതെ മഹാകവി ആയത് ആര്?

കുമാരനാശാൻ


‘ദശകുമാരചരിതം’ എന്ന സംസ്കൃത കൃതി രചിച്ചത് ആര് ?

ദന്തി


പ്രസിദ്ധീകരണം തുടരുന്ന ഏറ്റവും പഴയ മലയാള ദിനപത്രം ഏത്?

ദീപിക (1887)


ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ഓടക്കുഴൽ എന്ന കവിതാസമാഹാരത്തിന്റെ രചയിതാവ് ആര്?

ജി ശങ്കരക്കുറുപ്പ്


നജീബ് കഥാപാത്രമായ ആടുജീവിതം എന്ന നോവലിന്റെ രചയിതാവ്?

ബെന്യാമിൻ


ജ്ഞാനപീഠ പുരസ്കാരം ഏർപ്പെടുത്തിയ വർഷം?

1961 മെയ് 22


മാമ്പഴം എന്ന കവിതയുടെ രചയിതാവ് ആര്?

വൈലോപ്പിള്ളി ശ്രീധരമേനോൻ


മഹാത്മാഗാന്ധി തന്റെ ആത്മകഥ (എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ) എഴുതിയത് ഏത് ഭാഷയിലാണ്?

ഗുജറാത്തി


കേരളത്തിൽ സർവകലാശാല വൈസ് ചാൻസിലർ, മന്ത്രി എന്നീ പദവികൾ വഹിച്ചിട്ടുള്ള സാഹിത്യകാരനായ ഏക വ്യക്തി ആര്?

ജോസഫ് മുണ്ടശ്ശേരി


‘ഹൈമവതഭൂവിൽ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?

എം പി വീരേന്ദ്രകുമാർ


രഘുവംശം കുമാരസംഭവം എന്നീ മഹാകാവ്യങ്ങൾ രചിച്ചതാര്?

കാളിദാസൻ


സിവി രാമൻ പിള്ള രചിച്ച സാമൂഹിക നോവൽ ഏതാണ്?

പ്രേമാമൃതം


ഐതിഹ്യമാല എന്ന കൃതിയുടെ രചയിതാവ് ആര്?

കൊട്ടാരത്തിൽ ശങ്കുണ്ണി

ഒറ്റ അക്ഷരം മാത്രം തലക്കെട്ടുള്ള ഒരു കഥയുണ്ട് മലയാളത്തിൽ റ.

റ എന്ന് തലക്കെട്ടിലുള്ള ഈ കഥ രചിച്ചതാര്? 

കോവിലൻ


കോവിലന്റെ യഥാർത്ഥ പേര് എന്താണ്? 

വി വി അയ്യപ്പൻ


മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച വർഷം?

2013


പരിസ്ഥിതി പ്രവർത്തകയായ പ്രശസ്ത മലയാള കവയത്രി?

സുഗതകുമാരി


ഗാന്ധിജിയെ കുറിച്ച് ‘എന്റെ ഗുരുനാഥൻ’ എന്ന പേരിൽ കവിത എഴുതിയത്?

വള്ളത്തോൾ നാരായണമേനോൻ


1945-ൽ പി എൻ പണിക്കർ സ്ഥാപിച്ച ഗ്രന്ഥശാല സംഘത്തിന്റെ മുദ്രാവാക്യം എന്തായിരുന്നു?

വായിക്കുക വളരുക


കണ്ടൽ ചെടികളെ പറ്റി പ്രതിപാദിച്ച ലോകത്തിലെ ആദ്യ ഗ്രന്ഥം ഏതാണ്?

ഹോർത്തൂസ് മലബാറിക്കസ്


സാമൂതിരിയുടെ പണ്ഡിത സദസ്സ് ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്?

രേവതിപട്ടത്താനം


തകഴിയുടെ ‘കയർ’ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?

എൻ ശ്രീകണ്ഠൻ നായർ


മലയാളത്തിലെ ആദ്യ പത്രം?

രാജ്യസമാചാരം (1847, പത്രാധിപർ ഹെർമൻ ഗുണ്ടർട്ട്)


വാത്സല്യത്തിന്റെ കവയത്രി, മാതൃത്വത്തിന്റെ കവയിത്രി എന്നൊക്കെ അറിയപ്പെടുന്നത് ആരാണ്? 

ബാലാമണിയമ്മ


കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ച ആദ്യ മലയാളി വനിത?

ബാലാമണിയമ്മ


ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ ഭാഗം അഭിനയിച്ച നടൻ ആരായിരുന്നു?

ബെൻ കിങ്സ്ലി


തുഞ്ചത്തെഴുത്തച്ഛൻ സ്മാരക മന്ദിരം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

തിരൂർ തുഞ്ചൻ പറമ്പ് (മലപ്പുറം)


കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം എവിടെയാണ് ?

ചെറുതുരുത്തി


ആനവാരി രാമൻ നായർ എന്ന കഥാപാത്രം ആരുടെ സൃഷ്ടി?

വൈക്കം മുഹമ്മദ് ബഷീർ


കൊളംബിയൻ ഫുട്ബോൾ ഇതിഹാസം ഹിഗ്വിറ്റയുടെ പേരിൽ മലയാളത്തിൽ ഒരു കഥയുണ്ട് ആരാണ് ഇത് എഴുതിയത് ?

എൻ എസ് മാധവൻ


മലയാള സാഹിത്യത്തിലെ പ്രാചീന കവിത്രയം ആരൊക്കെയാണ്?

എഴുത്തച്ഛൻ, ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ


‘ആധുനിക മലയാള ഗദ്യത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നത് ആര്?

കേരളവർമ്മ വലിയകോയിത്തമ്പുരാൻ


നളചരിതം ആട്ടക്കഥയുടെ രചയിതാവ് ആര്?

ഉണ്ണായി വാര്യർ


ഒരു ദേശത്തിന്റെ കഥ എന്ന നോവലിന്റെ രചയിതാവ്?

എസ് കെ പൊറ്റക്കാട്

 


ആറന്മുള വള്ളംകളി നടക്കുന്നത് ഏത് നദിയിലാണ്?

പമ്പയാർ


എത്ര ഭാഷയിലെ മികച്ച കൃതിക്കാണ് ഓരോ വർഷവും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നൽകുന്നത്?

24


പതിനെട്ടരക്കവികളിലെ അരക്കവി ആര്?

പൂനം നമ്പൂതിരി


നാലുകെട്ട്, മഞ്ഞ് എന്നീ നോവലുകൾ എഴുതിയത്?

എം ടി വാസുദേവൻ നായർ


ജ്ഞാനപീഠം നേടിയ മലയാള സാഹിത്യകാരന്മാർ ആരൊക്കെ?

ജി ശങ്കരക്കുറുപ്പ്
എസ് കെ പൊറ്റക്കാട്,
തകഴി ശിവശങ്കരപ്പിള്ള,
എം ടി വാസുദേവൻ നായർ,
ഒ എൻ വി കുറുപ്പ്,
അക്കിത്തം അച്യുതൻനമ്പൂതിരി


കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡണ്ട് ആരാണ്?

സർദാർ കെ എം പണിക്കർ


‘ശ്രീ’ എന്ന തൂലിക നാമത്തിൽ അറിയപ്പെട്ടിരുന്ന കവി ആരാണ്?

വൈലോപ്പള്ളി ശ്രീധരമേനോൻ


ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ഏത്?

ഹിന്ദി


പട്ടിണി ജാഥയ്ക്ക് നേതൃത്വം നൽകിയത് ആരാണ്?

എ കെ ഗോപാലൻ


തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ്?

തിരൂർ


മലയാള അച്ചടിയുടെ പിതാവ് ആരാണ്?

ബെഞ്ചമിൻ ബെയിലി


കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഏർപ്പെടുത്തിയ വർഷം?

1954


‘ഓർമ്മയുടെ തീരങ്ങളിൽ’ ആരുടെ ആത്മകഥയാണ്?

തകഴി ശിവശങ്കരപ്പിള്ള


ഉള്ളൂർ രചിച്ച മഹാകാവ്യം ഏത്?

ഉമാകേരളം


പി കേശവദേവ് രചിച്ച ഏതു കൃതിയിലെ കഥാപാത്രമാണ് ‘പപ്പു’?

ഓടയിൽനിന്ന്


‘ഭൂമിയുടെ അവകാശികൾ’ എന്ന പ്രസിദ്ധ കഥയുടെ രചയിതാവ് ആര്?

വൈക്കം മുഹമ്മദ് ബഷീർ


‘ആൽക്കെമിസ്റ്റ്’ എന്ന വിഖ്യാത ഗ്രന്ഥം രചിച്ചത് ആരാണ്?

പൗലോ കൊയിലോ


എന്റെ വഴിയമ്പലങ്ങൾ ആരുടെ ആത്മകഥയാണ്?

എസ് കെ പൊറ്റക്കാട്


ലോക സഭാംഗമായ പ്രശസ്ത മലയാള സാഹിത്യകാരൻ?

എസ് കെ പൊറ്റക്കാട്


രാജ്യസഭാംഗമായ ആദ്യ മലയാള കവി ആര്?

ജി ശങ്കരക്കുറുപ്പ്


‘ആനന്ദ്’ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത് ആര്?

പി സച്ചിദാനന്ദൻ


‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന നോവലിന്റെ രചയിതാവ്?

എം മുകുന്ദൻ


‘കൊഴിഞ്ഞ ഇലകൾ’ ആരുടെ ആത്മകഥയാണ്

ജോസഫ് മുണ്ടശ്ശേരി


സുഗതകുമാരി രചിച്ച കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി ഏതാണ്?

രാത്രിമഴ


‘അക്ഷര നഗരം’ എന്നറിയപ്പെടുന്ന കേരളത്തിലെ പട്ടണം ഏത്?

കോട്ടയം


കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ മലയാളി?

ആർ നാരായണപ്പണിക്കർ


കാളിദാസന്റെ ജീവിതത്തെക്കുറിച്ച് ഒഎൻവി എഴുതിയ കാവ്യം ഏത്?

ഉജ്ജയിനി


ജ്ഞാനപീഠ പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്ക്?

ജി ശങ്കരക്കുറുപ്പ്


2016 -ൽ അന്തരിച്ച ജ്ഞാനപീഠ അവാർഡ് നേടിയ മലയാള കവി?

ഒ എൻ വി കുറുപ്പ്


ചെറുകാടിന്റെ ആത്മകഥയുടെ പേര്?

ജീവിതപാത


മലയാളത്തിലെ ആദ്യ നോവലായ കുന്ദലതയുടെ രചിച്ചത്?

അപ്പു നെടുങ്ങാടി


മലയാളത്തിലെ ആദ്യത്തെ ചരിത്ര നോവൽ എന്നറിയപ്പെടുന്നത്?

മാർത്താണ്ഡവർമ (സി വി രാമൻപിള്ള)


കേരളവ്യാസൻ എന്നറിയപ്പെടുന്നത്?

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ


ഉപ്പ്‌, മൃഗയ എന്നീ കവിതാസമാഹാരങ്ങൾ?

ഒ എൻ വി കുറുപ്പ്


രാമായണ മാസം ആചരിക്കുന്നത് ഏത് മാസത്തിലാണ്?

കർക്കടകം


എഴുത്തച്ഛന്റെ സ്മാരകമായ തുഞ്ചൻ പറമ്പ് ഏത് ജില്ലയിലാണ്?

മലപ്പുറം


കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ മലയാള നോവൽ ഏത്?

ചെമ്മീൻ


ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച നോവൽ ഏത്?

കളിത്തോഴി


ചെറുകാടിന്റെ യഥാർത്ഥനാമം?

ഗോവിന്ദപിഷാരടി


എം ടി വാസുദേവൻ നായരും എൻ പി മുഹമ്മദും ചേർന്ന് എഴുതിയ നോവൽ ഏതാണ്?

അറബിപ്പൊന്ന്


“ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം” ആരുടേതാണ് ഈ വരികൾ?

ഒ എൻ വി കുറുപ്പ്


ജ്ഞാനപീഠ പുരസ്കാരം ലഭിച്ച മലയാളത്തിന്റെ സഞ്ചാര സാഹിത്യകാരൻ ആര്?

എസ് കെ പൊറ്റക്കാട്


കന്നിക്കൊയ്ത്ത്, മകരക്കൊയ്ത്ത് എന്നീ കാവ്യസമാഹാരങ്ങൾ രചിച്ചത് ആര്

വൈലോപ്പള്ളി ശ്രീധരമേനോൻ


ഇബ്നു ബത്തൂത്ത കഥാപാത്രമാവുന്ന ആനന്ദ് രചിച്ച നോവൽ ഏത്?

ഗോവർധന്റെ യാത്രകൾ


‘ഓടയിൽ നിന്ന്’ എന്ന പ്രശസ്ത കൃതിയുടെ രചയിതാവ് ആര്?

പി കേശവദേവ്


Download Vayana Dinam Quiz for HS

Download Vayana Dina Quiz for HS in Malayalam PDF

You can use the above download button or click here to get the Vayana Quiz HS in Malayalam downloaded to your device for free.

This post was last modified on 10 October 2022 5:20 PM

View Comments

Recent Posts

Current Affairs June 2023|ആനുകാലികം ജൂൺ 2023 |Monthly Current Affairs in Malayalam June 2023

2023 ജൂൺ (June) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC)…

1 hour ago

[PDF] Environment Day Quiz in Malayalam 2023 – പരിസ്ഥിതി ദിന ക്വിസ്- 2023

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതിദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.…

1 hour ago

Environment Day Quiz in Malayalam 2023 |പരിസ്ഥിതി ദിന ക്വിസ്

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതിദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വമൗറീഷ്യസ്രുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.…

3 hours ago

Environment Quiz 2023 |പരിസ്ഥിതി ദിന ക്വിസ് 2023 with PDF Download

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതിദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.…

3 hours ago

[PDF] പരിസ്ഥിതി ദിന ക്വിസ് | Environment Day Quiz in Malayalam 2023

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതിദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.…

3 hours ago

Current Affairs May 2023|ആനുകാലികം മെയ് 2023 |Monthly Current Affairs in Malayalam May 2023

2023 മെയ് (May) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC)…

3 hours ago