United Nations Day Quiz 2021 | ഐക്യരാഷ്ട്ര സംഘടന ദിന ക്വിസ്

ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകത്ത് സമാധാനം നിലനിർത്താൻ ഒരു സംഘടന രൂപവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1945 ഒക്ടോബർ 24 ഐക്യരാഷ്ട്ര സഭ നിലവിൽ വന്നത്. ഈ ദിനത്തിന്റെ വാർഷികമാണ് ഐക്യരാഷ്ട്ര ദിനം. ഐക്യരാഷ്ട്രസഭയുടെ പ്രാധാന്യവും പ്രവർത്തനങ്ങളും ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ഐക്യരാഷ്ട്ര ദിനം ആഘോഷിക്കുന്നത്.
ഐക്യരാഷ്ട്ര സഭയുടെ നിയമ പുസ്തകമാണ് യു എൻ ചാർട്ടർ.
മാനുഷികവും വിദ്യാഭ്യാസപരവുമായ പ്രശ്നങ്ങൾക്ക് വേണ്ടി നിലകൊള്ളുക, സാമൂഹികപുരോഗതിയും ജീവിത നിലവാരം ഉയർത്തുക, അന്താരാഷ്ട്ര നിയമങ്ങളെയും നീതിയെയും പിന്തുണയ്ക്കുക, യുദ്ധത്തിനെതിരെ നിലകൊള്ളുക, സ്ത്രീക്കും പുരുഷനും തുല്യ അവകാശം ഉറപ്പുവരുത്തുക, തുടങ്ങിയവയാണ് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങൾ.
ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, അറബിക് ചൈനീസ്, സ്പാനിഷ് എന്നീ ആറു ഭാഷകളാണ് ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷകൾ.
നോർവെകാരനായിരുന്ന ട്രീഗ്വെലി ആണ് ആദ്യ യുഎൻ സെക്രട്ടറി ജനറൽ. പോർച്ചുഗീസുകാരനായ അന്റോണിയോ ഗുട്ടെറസ് ആണ് ഇപ്പോഴത്തെ സെക്രട്ടറി ജനറൽ.
പൊതു സഭ, രക്ഷാ സഭ, സാമൂഹ്യ- സാമ്പത്തിക സഭ, സെക്രട്ടറിയേറ്റ്, അന്താരാഷ്ട്ര നീതിന്യായ കോടതി, ട്രസ്റ്റീഷിപ്പ് കൗൺസിൽ തുടങ്ങിയവയാണ് ഐക്യരാഷ്ട്രസഭയുടെ പ്രധാന ഘടകങ്ങൾ.


ഐക്യരാഷ്ട്ര സംഘടന ഔദ്യോഗികമായി നിലവിൽ വന്നതെന്ന്?

1945 ഒക്ടോബർ 24


ഐക്യരാഷ്ട്ര (UN) ദിനം?

ഒക്ടോബർ 24


ഐക്യരാഷ്ട്രസംഘടനയുടെ രൂപവത്കരണത്തിന് കാരണമായ യുദ്ധം?

രണ്ടാം ലോകമഹായുദ്ധം


ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനം?

മാൻഹാട്ടൻ (ന്യൂയോർക്ക്‌ )


ഐക്യരാഷ്ട്രസംഘടനയുടെ സെക്രട്ടറിയേറ്റ് മന്ദിരം സ്ഥിതി ചെയ്യുന്ന മാൻഹാട്ടൻ ദ്വീപിലെ 17 ഏക്കർ സ്ഥലം സംഭാവന ചെയ്തത്?

ജോൺ ഡി റോക്ക്ഫെല്ലർ


ഐക്യരാഷ്ട്ര സംഘടനയ്ക്ക് ആ പേര് നിർദ്ദേശിച്ച അമേരിക്കൻ പ്രസിഡന്റ്?

ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ്


UNO പൂർണ രൂപം?

യുണൈറ്റഡ് നേഷൻസ് ഓർഗനൈസേ്ഷൻ


ഐക്യരാഷ്ട്ര സംഘടനയ്ക്ക് മുമ്പ് സാർവ്വദേശീയ സമാധാനം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന സംഘടന?

ലീഗ് ഓഫ് നേഷൻസ് (സർവ്വരാജ്യസഖ്യം)


ലീഗ് ഓഫ് നേഷൻസ് (സർവ്വരാജ്യസഖ്യം) സ്ഥാപിക്കപ്പെട്ടത്?

1920


ഐക്യരാഷ്ട്രസഭയുടെ പതാകയുടെ നിറം?

നീല


‘ഇത് നിങ്ങളുടെ ലോകം’ എന്നത് ഏത് അന്താരാഷ്ട്ര സംഘടനയുടെ ആപ്തവാക്യമാണ്?

ഐക്യരാഷ്ട്രസംഘടന


ഐക്യരാഷ്ട്ര സംഘടനയിൽ അംഗരാഷ്ട്രങ്ങളിലെ പ്രതിനിധികൾ സമ്മേളിച്ച് വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ച നടത്തുന്ന വേദി?

പൊതുസഭ


ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ സെക്രട്ടറി ജനറൽ?

ട്രിഗ് വ് ലി (നോർവേ)


ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ സമ്മേളനം നടന്നത് എവിടെ?

ലണ്ടനിൽ (1946 ജനുവരി)


ഐക്യരാഷ്ട്ര സംഘടനയുടെ നിയമ പുസ്തകം?

യു എൻ ചാർട്ടർ


UN ചാർട്ടർ ഒപ്പ് വെക്കപ്പെട്ടത് എന്ന്?

1945 ജൂൺ 26


യു എൻ ചാർട്ടറിൽ ആദ്യമായി ഒപ്പുവെച്ചത് എത്ര രാജ്യങ്ങൾ?

50 രാജ്യങ്ങൾ


ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥാപക അംഗങ്ങൾ എത്രയാണ്?

51


ഐക്യരാഷ്ട്ര സംഘടനയിൽ ഏറ്റവുമൊടുവിൽ അംഗമായ രാജ്യം?

ദക്ഷിണ സുഡാൻ


ഇന്ത്യ ഐക്യരാഷ്ട്ര സംഘടനയിൽ അംഗത്വം നേടിയതെന്ന്?

1945 ഒക്ടോബർ 30


ഇന്ത്യക്ക് വേണ്ടി UN ചാർട്ടറിൽ ഒപ്പ് വെച്ചത് ആര്?

ആർ രാമസ്വാമി മുതലിയാർ


യു എൻ ചാർട്ടർ എഴുതിയുണ്ടാക്കിയത് എവിടെവച്ച്?

സാൻഫ്രാൻസിസ്കോ


യുഎൻ അണ്ടർ സെക്രട്ടറി ആയി നിയമിതനായ ആദ്യ ഇന്ത്യക്കാരൻ?

ശശിതരൂർ


യു എന്നിൽ ആദ്യമായി ഹിന്ദിയിൽ പ്രസംഗിച്ചത്?

എ ബി വാജ്പേയ്


യു എന്നിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത്?

മാതാഅമൃതാനന്ദമയി


UN പൊതുസഭയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത?

വിജയലക്ഷ്മി പണ്ഡിറ്റ്


ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിൽ എത്ര വകുപ്പുകളുണ്ട് ?

30


ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ശില്പി?

ജോൺ പിറ്റേഴ്സ് ഹംഫ്രി


ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്?

1948 ഡിസംബർ 10


ഐക്യരാഷ്ട്ര സംഘടന എവിടെവച്ചാണ് മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്?

പാരീസിലെ ചെയ്ലോട്ട് കൊട്ടാരത്തിൽ


യുഎൻ മനുഷ്യാവകാശ ദിനം എന്നാണ്?

ഡിസംബർ 10


ലോകത്ത് ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഔദ്യോഗിക രേഖ?

മനുഷ്യാവകാശ പ്രഖ്യാപനം


UN പതാകയിൽ കാണുന്നത് എന്തിന്റെ ഇലയാണ്?

ഒലിവ് ഇല


UN പതാക പൊതുസഭ അംഗീകരിച്ചതെന്ന്?

1947 ഒക്ടോബർ 20


അംഗങ്ങൾക്കെല്ലാം തുല്യപ്രാധാന്യമുള്ള ഐക്യരാഷ്ട്ര സംഘടനയിലെ ഘടകം?

പൊതുസഭ


ലോക പാർലമെന്റ് എന്നറിയപ്പെടുന്നത്?

യുഎൻ പൊതുസഭ


യുഎൻ പൊതുസഭയിൽ ഇപ്പോൾ എത്ര അംഗരാജ്യങ്ങൾ ഉണ്ട്?

193


യുഎൻ രക്ഷാസമിതിയിൽ ആകെ എത്ര രാജ്യങ്ങൾ അംഗങ്ങളായിട്ടുണ്ട്?

15


UN രക്ഷാസമിതിയിലെ സ്ഥിരം അംഗങ്ങൾ?

അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന


ഐക്യരാഷ്ട്ര സംഘടനയിൽ വീറ്റോ അധികാരമുള്ള എത്ര രാജ്യങ്ങൾ ഉണ്ട്?

5 രാജ്യങ്ങൾ


UN രജത ജൂബിലി ആഘോഷത്തിൽ പാടാൻ അവസരം ലഭിച്ച ഇന്ത്യൻ സംഗീതജ്ഞ?

എം.എസ് സുബ്ബലക്ഷ്മി


യുഎൻ രക്ഷാസമിതിയിലെ താൽക്കാലിക അംഗങ്ങളുടെ കാലാവധി?

രണ്ട് വർഷം


ആഫ്രോ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഒരേസമയം രക്ഷാസമിതിയിലെ താൽക്കാലിക അംഗങ്ങളായി എത്ര അംഗങ്ങളെ തിരഞ്ഞെടുക്കാം?

5


ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലിന്റെ കാലാവധി?

അഞ്ച് വർഷം


യുഎന്നിന്റെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി?

അന്റോണിയോ ഗുട്ടറസ്


യുഎൻ സെക്രട്ടറി ജനറലായ ആദ്യ ഏഷ്യക്കാരൻ?

യുതാണ്ട് (മ്യാൻമാർ)


അന്തർദേശീയ നീതിന്യായ കോടതിയുടെ ആസ്ഥാനം?

ഹേഗ് (നെതർലാൻഡ്)


അന്തർദേശീയ നീതിന്യായ കോടതി സ്ഥാപിതമായത് എന്ന്?

2002 ജൂലൈ 1


ഐക്യരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക ഭാഷകൾ എത്രയാണ് ?
6
(അറബിക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്)


ഏറ്റവും ഒടുവിൽ UN ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത്?

അറബി


ഐക്യരാഷ്ട്ര സഭ ലൈബ്രറി സ്ഥിതിചെയ്യുന്നത്?

ന്യൂയോർക്ക്


ഐക്യരാഷ്ട്ര സർവകലാശാല സ്ഥിതി ചെയ്യുന്നത്?

ടോക്കിയോ


UN സമാധാന സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്?

കോസ്റ്ററിക്കയിൽ


ഐക്യരാഷ്ട്ര സംഘടനയിൽ പൊതുവിൽ എത്ര ഘടകങ്ങളുണ്ട്?

6


‘നേർത്ത നീല നിറത്തിൽ വെളുത്ത ഭൂഗോളവും അതിന്റെ ഇരുവശങ്ങളിലുമായി സമാധാനത്തിന്റെ പ്രതീകമായ ഇരട്ട ഒലീവ് മരച്ചില്ലകളും’ ഏത് സംഘടനയുടെ പതാകയാണ്?

UN പതാക


UN രൂപവത്കരണ യോഗം നടന്ന വർഷം?

1945 ഏപ്രിൽ 25


UN രൂപവത്കരണ യോഗം നടന്നത് എവിടെ?

സാൻഫ്രാൻസിസ്കോ


UN രൂപികരിച്ചപ്പോൾ UN രക്ഷാസമിതിയിലെ അംഗങ്ങൾ?

അമേരിക്ക, ചൈന, ഫ്രാൻസ്, സോവ്യറ്റ് യൂണിയൻ, ബ്രിട്ടൺ


ഐക്യരാഷ്ട്രസഭയുടെ പതാകയുടെ മധ്യത്തിലുള്ള ചിഹ്നം?

രണ്ട് ഒലിവ് ചില്ലകൾക്കിടയിൽ ലോക രാഷ്ട്രങ്ങളുടെ ഭൂപടം


എട്ടു മണിക്കൂർ യുഎന്നിൽ തുടർച്ചയായി പ്രസംഗിച്ചു ശ്രദ്ധേയനായ മലയാളി?

വി കെ കൃഷ്ണമേനോൻ (1957 -ൽ കാശ്മീർ പ്രശ്നമായിരുന്നു പ്രസംഗവിഷയം)


അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിയായ ആദ്യ ഇന്ത്യക്കാരൻ?

ബി നാഗേന്ദ്ര റാവു


ഐക്യരാഷ്ട്രസംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചുവരുന്ന ഭാഷകൾ ?

ഇംഗ്ലീഷ്, ഫ്രഞ്ച്


UN പോലീസ് സേനയുടെ സിവിലിയൻ ഉപദേഷ്ടാവായി പ്രവർത്തിച്ച ഭാരതീയ വനിത?

കിരൺബേദി


ലോക പൈതൃക പട്ടിക തയ്യാറാക്കുന്ന UN പ്രത്യേക ഏജൻസി?

യൂനസ്കോ


ഐക്യരാഷ്ട്ര സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി പുറത്താക്കപ്പെട്ട രാജ്യം?

യുഗോസ്ലാവിയ


ലോകത്തിലെ ഏറ്റവും വലിയ സമാധാന സംരംഭം ഏത്?

ഐക്യരാഷ്ട്രസംഘടന


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.