Pathanamthitta District Quiz|പത്തനംതിട്ട ജില്ല ക്വിസ്

പിഎസ്‌സി (Kerala PSC ) പരീക്ഷകളിലും ക്വിസ് മത്സരങ്ങളിലും ജില്ലകളുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും

കേരളത്തെ അറിയാം… ജില്ലകളിലൂടെ…

പത്തനംതിട്ട ജില്ല

പത്തനംതിട്ട ജില്ല സ്ഥാപിതമായ വർഷം?

1982

പത്തനംതിട്ടയുടെ ആസ്ഥാനം ഏത് നദീതീരത്താണ്?

അച്ഛൻകോവിലാർ

മരാമൺ കൺവെൻഷൻ നടക്കുന്ന ജില്ല പത്തനംതിട്ട

ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമാണല്ലോ
മരാമൺ കൺവെൻഷൻ .മരാമൺ സ്ഥിതി ചെയ്യുന്നത് ഏത് താലൂക്കിലാണ്?

കോഴഞ്ചേരി

പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ?

തിരുവല്ല

പോർച്ചുഗലിന് ഭാരതത്തിന്റെ സമ്മാനമായി കോന്നി ആനക്കൂട്ടിൽ നിന്നും നൽകിയ ആനയുടെ പേര്?

സംയുക്ത

മധ്യതിരുവിതാംകൂറിലെ ജീവനാഡി എന്നറിയപ്പെടുന്ന നദി?

പമ്പ

ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി?

പമ്പ

ചിലന്തി ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?

കൊടുമൺ

ശ്രീവല്ലഭ പുരം എന്നറിയപ്പെട്ടിരുന്ന പത്തനംതിട്ട ജില്ലയിലെ സ്ഥലം?

തിരുവല്ല

ഏതു നദിയുടെ തീരത്താണ് മാരാമൺ കൺവെൻഷൻ നടക്കുന്നത്?

പമ്പ

ആറന്മുള വള്ളംകളി നടക്കുന്ന നദി?

പമ്പ

ഏത് ജില്ലകൾ വിഭജിച്ചാണ് പത്തനംതിട്ട ജില്ല രൂപീകൃതമായത്?

കൊല്ലം, ആലപ്പുഴ.

കോന്നി ആനത്താവളത്തെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം?

ഐതിഹ്യമാല

പത്തനംതിട്ടയിലെ പ്രശസ്തമായ വെള്ളച്ചാട്ടം?

പൂന്തേനരുവി

കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ് വനമുള്ള ജില്ല?

പത്തനംതിട്ട

ചെങ്ങറ ഭൂസമരം നടന്ന ജില്ല?

പത്തനംതിട്ട

സരസകവി മൂലൂർ പത്മനാഭപ്പണിക്കരുടെ സ്മാരകം സ്ഥിതിചെയ്യുന്നത്?

ഇലവുംതിട്ട

കേരളത്തിലെ ഏക പക്ഷി രോഗ നിർണയ ലാബ് ?

മഞ്ചാടി

ഭൗമശാസ്ത്ര സൂചികയുടെ ബൗദ്ധികാവകാശ അംഗീകാരം ലഭിച്ച കേരളത്തിലെ ആദ്യ ഉൽപ്പന്നം?

ആറന്മുള കണ്ണാടി

ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി?

പമ്പ

ഇന്ത്യയിൽ സീറോ ജനസംഖ്യ വളർച്ചാ നിരക്ക് കൈവരിച്ച ആദ്യ ജില്ല?

പത്തനംതിട്ട

കേരളത്തിലെ ആദ്യ സമ്പൂർണ യോഗ ഗ്രാമം ?

കുന്നന്താനം

ജലത്തിലെ പൂരം എന്നറിയപ്പെടുന്ന വള്ളംകളി?

ആറന്മുള വള്ളംകളി

മണ്ണടി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല?

പത്തനംതിട്ട

മന്നം ഷുഗർ മില്ലിന്റെ ആസ്ഥാനം എവിടെയാണ്?

പന്തളം

ആനയുടെ മുഴുവൻ അസ്ഥിയും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം?

ഗവി മ്യൂസിയം

കേരളത്തിൽ സാക്ഷരത നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല?

പത്തനംതിട്ട

പത്തനംതിട്ട ജില്ലയിലെ ഏക ഹിൽസ്റ്റേഷൻ?

ചരൽക്കുന്ന്

കോന്നി ആനക്കൂട് ഏതു ജില്ലയിലാണ്?

പത്തനംതിട്ട

ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല?

പത്തനംതിട്ട

തീർത്ഥാടന ടൂറിസത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന ജില്ല?

പത്തനംതിട്ട

This post was last modified on 26 December 2021 9:47 PM

Recent Posts

[PDF] Republic Day Quiz (റിപ്പബ്ലിക് ദിന ക്വിസ്) in Malayalam 2022

Get free Republic Day Quiz January 26th (2022) | റിപ്പബ്ലിക് ദിന ക്വിസ് in Malayalam for students, and aspirants of competitive…

8 hours ago

അക്ഷരമുറ്റം ക്വിസ് HS വിഭാഗം 2022

അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ആവർത്തിച്ചുവരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത് 1956 നവംബർ ഒന്നിനാണ് കേരള സംസ്ഥാനം രൂപീകരിച്ചത്. കേരള സംസ്ഥാനം രൂപീകരിക്കുമ്പോൾ എത്ര…

4 days ago

അക്ഷരമുറ്റം ക്വിസ് UP, വിഭാഗം 2022

അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ആവർത്തിച്ചുവരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഇത് 2021ലെ ബാലസാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യഅക്കാദമി പുരസ്കാരത്തിന് അർഹമായ 'അവർ മൂവരും ഒരു മഴവില്ലും' എന്ന ബാലസാഹിത്യ കൃതിയുടെ…

1 week ago

January 2022|Current Affairs monthly|Current Affairs

2022 ജനവരി മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും മറ്റ് പൊതു വിജ്ഞാനവുമായി…

12 hours ago

അക്ഷരമുറ്റം ക്വിസ് LP വിഭാഗം 2022

മൗലികാവകാശങ്ങളുടെ ശില്പി എന്ന് വിളിക്കപ്പെടുന്ന ദേശീയനേതാവ്? സർദാർ വല്ലഭായി പട്ടേൽ കേരളത്തിന്റെ നെതർലാന്റ് എന്നറിയപ്പെടുന്ന സ്ഥലം ഏത്? കുട്ടനാട് മലയാള ഭാഷയുടെ പിതാവായി കണക്കാക്കുന്ന കവി? എഴുത്തച്ഛൻ…

1 week ago

ആലപ്പുഴ ജില്ലാ ക്വിസ്

പിഎസ്‌സി പരീക്ഷകളിലും (Kerala PSC) ക്വിസ് മത്സരങ്ങളിലും ജില്ലകളുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും എന്ന പരമ്പരയിൽ ആലപ്പുഴ ജില്ലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും കേരളത്തെ അറിയാം...…

4 days ago