ആരുടെ പുത്രനാണു മഹാബലി?
വിരോചനൻ
മഹാബലി എന്ന വാക്കിനർത്ഥം?
വലിയ ത്യാഗം ചെയ്‌തവൻ
മഹാബലിയുടെ യഥാർത്ഥ പേര്?
ഇന്ദ്രസേനന്‍
എന്നാണ് ഓണം ആഘോഷിക്കുന്നത് എന്നാണ്?
ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു
മഹാബലിയുടെ പത്നിയുടെ പേര്?
വിന്ധ്യാവലി
ആരാണ് അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടപ്പോൾ മഹാബലിയെ അത് നൽക്കുന്നതിൽ നിന്നു പിന്തിരിപ്പിച്ചത് ?
അസുരഗുരു ശുക്രാചാര്യൻ
വിഷ്ണുവിന്റെ അവതാരമായ വാമനന്റെ പിതാവ് ആരാണ്?
കശ്യപൻ
ദശാവതാരങ്ങളില്‍ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമായിരുന്നു വാമനൻ?
അഞ്ചാമത്തെ
അത്തം മുതൽ ഉത്രാടം വരെയുള്ള പൂക്കളങ്ങളിൽ ഒരു ദിവസം ചതുരത്തിലാണ് പൂക്കളമിടുന്നത്
ഏതു നാളിലാണത്?
മൂലം നാൾ
തമിഴകത്ത് ഓണം ആഘോഷിച്ചതായി പറയുന്ന സംഘകാല കൃതി ഏതാണ്?
മധുരൈ കാഞ്ചി
എത് നാൾ മുതൽ ആണ് ചെമ്പരത്തിപ്പൂവിന് പൂക്കളത്തിൽ സ്ഥാനമുള്ളത്?
ചോതിനാൾ മുതൽ
തിരുവോണനാളിൽ അട നിവേദിക്കുന്നത് ആര്‍ക്കാണ്?
തൃക്കാക്കരയപ്പനെ
വിഷ്ണുവിന്റെ അവതാരമായ വാമനന്റെ അമ്മ ആരാണ്?
അദിതി
ഭാഗവതത്തിലെ ഏതു സ്കന്ധത്തിലാണ് വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തിയ കഥ പറയുന്നത്?
എട്ടാം സ്കന്ധം
മഹാബലി എത് യാഗം ചെയ്യവേ അണ് വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടു.?
വിശ്വജിത്ത് എന്ന യാഗം
എന്താണ് ഇരുപത്തിയെട്ടാം ഓണം?
ചിങ്ങത്തിലെ തിരുവോണത്തിനു ശേഷം 28 ആമത്തെ ദിവസമാണ് ഇത്.കന്നുകാലികള്‍ക്കായി നടത്തുന്ന ഓണമാണിത്. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പ്രധാന ദിവസമാണിത്. അവിടെ ഇതൊരു വലിയ ആഘോഷമാണ്
വാമനാവതാരം സംഭവിച്ചത് എത് യുഗത്തിലാണ്?
ത്രേതായുഗത്തിലാണ്
മഹാബലിയുടെ പുത്രന്റെ പേര്?
ബാണാസുരന്‍
മഹാബലി നര്‍മ്മദാ നദിയുടെ വടക്കേ കരയില്‍ എവിടെയാണ് യാഗം നടത്തിയിരുന്നത്?
ഭൃഗുകച്ഛം എന്ന സ്ഥലത്ത്
എത് നാൾ ആണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഇടെണ്ടത്?
ഉത്രാടനാള്ളിൽ
Onam Quiz
Malayalam Quiz