Advertisements

Onam Quiz (ഓണം ക്വിസ്) in Malayalam 2021

Advertisements

മലയാളികളുടെ ദേശീയോൽസവമാണ് ഓണം.
മലയാളം കലണ്ടർ പ്രകാരംചിങ്ങ മാസത്തിലാണ് ഓണം ആഘോഷിക്കുന്നത്.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലും.
ഓണക്കാലത്ത് കേരളം സന്ദർശിക്കുന്ന മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഓണം ആഘോഷിക്കുന്നത്.
ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു.
ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങൾ നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു ഉത്സവമായിട്ടാണ് കരുതുന്നത്. ഓണത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.


ഓണം കേരളത്തിന്റെ ദേശീയ ഉത്സവം ആക്കിയ വർഷം?

1961


ഓണം ആഘോഷിക്കുന്നത് എന്നാണ്?

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു


മഹാബലിയുടെ പിതാവിന്റെ പേര്?

വിരോചനൻ


മഹാബലി എന്ന വാക്കിനർത്ഥം എന്താണ്?

വലിയ ത്യാഗം ചെയ്‌തവൻ


മഹാബലിയുടെ യഥാർത്ഥ പേര് എന്താണ്?

ഇന്ദ്രസേനന്‍


അത്തം മുതൽ ഉത്രാടം വരെയുള്ള പൂക്കളങ്ങളിൽ ഒരു ദിവസം ചതുരത്തിലാണ് പൂക്കളമിടുന്നത് ഏതു നാളിലാണത്?

മൂലം നാൾ


മഹാബലിയുടെ പത്നിയുടെ പേര് എന്താണ്?

വിന്ധ്യാവലി


വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടപ്പോൾ ആരാണ് മഹാബലിയെ അത് നൽക്കുന്നതിൽ നിന്നു പിന്തിരിപ്പിച്ചത് ?

അസുരഗുരു ശുക്രാചാര്യൻ


തമിഴകത്ത് ഓണം ആഘോഷിച്ചതായി പറയുന്ന സംഘകാല കൃതി ഏതാണ്?

മധുരൈ കാഞ്ചി


എത് നാൾ മുതൽ ആണ് ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളത്?

ചോതിനാൾ മുതൽ


തിരുവോണനാളിൽ അട നിവേദിക്കുന്നത് ആര്‍ക്കാണ്?

തൃക്കാക്കരയപ്പന്


വിഷ്ണുവിന്റെ അവതാരമായ വാമനന്റെ പിതാവ് ആരാണ്?

കശ്യപൻ


വിഷ്ണുവിന്റെ അവതാരമായ വാമനന്റെ അമ്മ ആരാണ്?

അദിതി


ദശാവതാരങ്ങളില്‍ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമായിരുന്നു വാമനൻ?

അഞ്ചാമത്തെ


ഭാഗവതത്തിലെ ഏതു സ്കന്ധത്തിലാണ് വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തിയ കഥ പറയുന്നത്?

എട്ടാം സ്കന്ധം


മഹാബലി എത് യാഗം ചെയ്യവേ അണ് വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടത് ?

വിശ്വജിത്ത്‌ എന്ന യാഗം


വാമനാവതാരം സംഭവിച്ചത് എത് യുഗത്തിലാണ്?

ത്രേതായുഗത്തിൽ


മഹാബലിയുടെ പുത്രന്റെ പേര് എന്താണ്?

ബാണാസുരന്‍


മഹാബലി നര്‍മ്മദാ നദിയുടെ വടക്കേ കരയില്‍ എവിടെയാണ് യാഗം നടത്തിയിരുന്നത്?

ഭൃഗുകച്ഛം എന്ന സ്ഥലത്ത്


എത് നാൾ ആണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഇടെണ്ടത്?

ഉത്രാടനാള്ളിൽ


എന്താണ്‌ ഇരുപത്തിയെട്ടാം ഓണം?

ചിങ്ങത്തിലെ തിരുവോണത്തിനു ശേഷം 28 -മത്തെ ദിവസമാണ്‌ ഇത്. കന്നുകാലികള്‍ക്കായി നടത്തുന്ന ഓണമാണിത്.
ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പ്രധാന ദിവസമാണിത്.
അവിടെ ഇതൊരു വലിയ ആഘോഷമാണ്


നാലാം ഓണം ഏതു മഹാത്മാവിന്റെ ജന്മദിനം?

ശ്രീനാരായണഗുരു


രണ്ടാം ഓണം മറ്റൊരു പേരിലും അറിയപ്പെടുന്നു ഏതു പേരിൽ?

അമ്മായിയോണം


‘ഓണപ്പാട്ടുകാർ’ എന്ന കവിത എഴുതിയത് ആര്?

വൈലോപ്പള്ളി ശ്രീധരമേനോൻ


ഓണം കേറാമൂല എന്ന പ്രയോഗത്തിന്റെ അർത്ഥം എന്താണ്?

കുഗ്രാമം


“ഓണപ്പൂക്കൾ പറിച്ചില്ലേ നീ-യോണകോടിയുടുത്തില്ലേ? പൊന്നും ചിങ്ങം വന്നിട്ടും നീ മിന്നും മാലേം കെട്ടീലേ” ഓണത്തെക്കുറിച്ചുള്ള ഈ കവിതയുടെ രചയിതാവ്?

ചങ്ങമ്പുഴ കൃഷ്ണപിള്ള


തിരുവോണത്തിന്റെ തലേദിവസം ഏതു നാളാണ്?

ഉത്രാടം


മഹാബലിപുരം എന്ന വിനോദസഞ്ചാര കേന്ദ്രം എവിടെയാണ്?

തമിഴ്നാട്


ഓണപ്പൂവ് എന്ന വിശേഷണമുള്ള പൂവ് ഏത്?

കാശിത്തുമ്പ


സംഘകൃതികളിൽ ഓണം ഏത് പേരിലാണ് അറിയപ്പെടുന്നത്?

ഇന്ദ്രവിഴ


ഓണത്തിന് എത്രാമത്തെ ദിവസമാണ് പുലിക്കളി നടക്കുന്നത്?

മൂന്നാമത്തെ ദിവസം


ഓണവുമായി ബന്ധപ്പെട്ട പുലിക്കളിക്ക് പ്രശസ്തമായത് ഏത് ജില്ലയാണ്?

തൃശ്ശൂർ


ഓണത്തിന്റെ അഞ്ചാമത്തെ ദിനം ഏതാണ്?

അനിഴം


ഓണത്തിന് പ്രധാനമായും ഒരുക്കുന്ന വള്ളംകളി?

ആറന്മുള വള്ളംകളി


എന്തിനുവേണ്ടിയാണ് ആളുകൾ ആളുകൾ ഓണത്തിന് ഓണക്കോടിയും ഓണസദ്യയും ഓണക്കളിയും ഒക്കെ ഒരുക്കുന്നത്?

മാവേലിയുടെ സമ്പൽസമൃദ്ധമായ ഭരണം ഓർക്കുവാൻ വേണ്ടി


ദൈവത്തോട് ഉപമിച്ച് മണ്ണുകൊണ്ട് ഒരുക്കുന്ന രൂപം ഏത്?

തൃക്കാക്കരയപ്പൻ


ഏതു മലയാള മാസത്തിലാണ് ഓണം ആഘോഷിക്കുന്നത്?

ചിങ്ങമാസത്തിൽ


ഓണസദ്യയിൽ പ്രധാനമായിട്ടുള്ള പഴം ഏത്?

വാഴപ്പഴം


ഓണവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട നൃത്തം രൂപം ഏത്?

തിരുവാതിരക്കളി


ഓണ ഉത്സവവുമായി ബന്ധപ്പെട്ട അമ്പലം ഏത്?

വാമന മൂർത്തി അമ്പലം /തൃക്കാക്കര അമ്പലം


ഏതു സ്ഥലമാണ് അത്തച്ചമയത്തിന് പ്രസിദ്ധമായത്?

തൃപ്പൂണിത്തറ


മഹാബലിയുടെ മുത്തച്ഛൻ ആരായിരുന്നു?

പ്രഹ്ലാദൻ


ഓണവുമായി ബന്ധപ്പെട്ട രാജാവ് ആര്?

മഹാബലി


ഓണത്തിന് ഏറ്റവും പ്രധാനപ്പെട്ട പൂവ് ഏത്?

തുമ്പപൂവ്


ഓണവുമായി ബന്ധപ്പെട്ട ദൈവം ഏത്?

വിഷ്ണു


വള്ളംകളിയിൽ പാമ്പിന്റെ ആകൃതിയിലുള്ള വള്ളത്തെ എന്താണ് വിളിക്കുന്നത്?

ചുണ്ടൻ വള്ളം


എന്താണ് തുമ്പിതുള്ളൽ?

പരമ്പരാഗത നാടോടി നൃത്തം


കേരളത്തെ കൂടാതെ ഓണത്തിന് അവധി നൽകുന്ന ഏക സംസ്ഥാനം?

മിസോറാം


സംഘകാലത്ത് ഇന്ദ്രവിഴ എന്നറിയപ്പെട്ട ഉത്സവം?

ഓണം


ഓണത്തുനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രദേശം?

കായംകുളം


വാമനപ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം ഏത്?
തൃക്കാക്കര


വാമനന്റെ കാൽപാദം പതിഞ്ഞ ഭൂമി എന്ന് അർത്ഥ വരുന്ന സ്ഥലം ഏത്?

തൃക്കാക്കര (തൃ കാൽക്കര)


ഓണത്തെ കുറിച്ച് പരാമർശിക്കുന്ന വേദം?
ഋഗ്വേദം


മലബാറിൽ ഓണത്തിന്റെ വരവറിയിച്ച് എത്തുന്ന തെയ്യം ഏത്?
ഓണപ്പൊട്ടൻ


എത്രാമത്തെ ഓണം ആണ് ‘കാടിയോണം’ എന്നറിയപ്പെടുന്നത്?

ആറാമത്തെ


‘പൂക്കളം’ എന്ന കവിതാസമാഹാരം ആരുടേതാണ്?

പി കുഞ്ഞിരാമൻ നായർ


ബുദ്ധമത വിശ്വാസമനുസരിച്ച് ഏതു പദം ലോപിച്ചതാണ് ഓണം?

ശ്രാവണം


അത്തപ്പൂക്കളത്തിൽ ആദ്യദിനം ഏതു നിറത്തിലുള്ള പൂക്കൾ ആണ് ഉപയോഗിക്കാൻ പാടില്ലാത്തത്?

ചുവപ്പ്


‘ഓണപ്പാട്ടുകാർ’എന്ന കവിത എഴുതിയത് ആര്?

വൈലോപ്പിള്ളി ശ്രീധരമേനോൻ


ഓണവുമായി ബന്ധപ്പെട്ട തുമ്പി തുള്ളൽ എന്ന ചടങ്ങിന് പ്രസിദ്ധമായ ജില്ല ഏത്?

കൊല്ലം


ദശാവതാരങ്ങളിൽ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമായിരുന്നു വാമനൻ?

അഞ്ചാമത്തെ


ചിങ്ങം ഒന്ന് ഏതു ദിനമായി ആഘോഷിക്കുന്നു ?

കർഷകദിനം


വാമനപുരം എന്ന സ്ഥലം ഏതു ജില്ലയിലാണ്?

തിരുവനന്തപുരം


ഓണത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട അസുര ചക്രവർത്തി ആരാണ്?

മഹാബലി


ഓണത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട ക്ഷേത്രം?

തൃക്കാക്കര


തൃക്കാക്കരാക്കര എന്ന സ്ഥലത്തിന്റെ അർത്ഥം?

വാമനന്റെ പാദമുദ്രയുള്ള സ്ഥലം


മഹാബലിയുടെ ആസ്ഥാനം എവിടെയായിരുന്നു?

തൃക്കാക്കര


തൃക്കാക്കരയുടെ പഴയ പേര് എന്താണ്?

കാൽകര നാട്


ഓണാഘോഷത്തിന് ഭാഗമായി വീട്ടുമുറ്റത്ത് അരിമാവ് കൊണ്ട് കോലം വരച്ച് തൃക്കാക്കരയപ്പനെ തൂശനിലയിൽ പ്രതിഷ്ഠിക്കുന്ന ചടങ്ങ് ഏത്?

ഓണം കൊള്ളുക


തൃക്കാക്കരയപ്പനോടോപ്പം പൂക്കളത്തിൽ ശിവസങ്കൽപ്പത്തിൽ വെക്കുന്ന മണ്ണുരുള എന്താണ്?

മാതേവർ


വാമനമൂർത്തിയെ തൃക്കാക്കരയിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത് ആര്?

പരശുരാമൻ


രണ്ടാം ചേര സാമ്രാജ്യകാലത്ത് തൃക്കാക്കരയപ്പനെ വിളിച്ചിരുന്ന പേര്?

തിരുകാൽക്കരെൽ പട്ടാരകൻ


കേരളത്തിലെ രാജാക്കന്മാർ തൃക്കാക്കരയിൽ എത്തി മഹാബലിയെ വന്ദിച്ചിരുന്നതിന്റെ സ്മരണയ്ക്കായി കൊച്ചി രാജാക്കന്മാർ നടത്തിയ ആഘോഷം?

അത്തച്ചമയ ഘോഷയാത്ര


ആരൊക്കെ ചേർന്നാണ് അത്തച്ചമയം ഘോഷയാത്ര നടത്തിയിരുന്നത്?

കൊച്ചിരാജാവും കോഴിക്കോട് സാമൂതിരിയും


തിരുവോണത്തിന്റെ തലേദിവസം ഏതു നാളാണ്?

ഉത്രാടം


ഓണാഘോഷം അവസാനിക്കുന്നത് ഏത് നാളിലാണ്?

ചിങ്ങമാസത്തിലെ ചതയം നാളിൽ


ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് തൃപ്പൂണിത്തറയിൽ നടത്തുന്ന ആഘോഷം ഏത്?

അത്തച്ചമയഘോഷയാത്ര


തൃശ്ശൂരിൽ പുലി കളി നടക്കുന്നത് എന്നാണ്?

തിരുവോണത്തിന്റെ മൂന്നാം നാൾ


ഇന്ദ്രവിഴ എന്ന വാക്കിന്റെ അർത്ഥം എന്താണ്?

ഇന്ദ്രന്റെ വിജയം


വിഷ്ണുവിന്റെ മറ്റൊരു അവതാരത്തിന്റെ ജന്മദിനവും ചിങ്ങമാസത്തിലാണ് ആരുടേതാണ്?

ശ്രീകൃഷ്ണന്റെ


ചിങ്ങമാസത്തിൽ പാരായണം ചെയ്യുന്ന ഗ്രന്ഥം ഏത്?

കൃഷ്ണഗാഥ


ദശപുഷ്പങ്ങളിൽ ഉൾപ്പെട്ട ഏക പുൽച്ചെടി ഏത്?

കറുക


എന്നാണ് കർഷക ദിനമായി ആചരിക്കുന്നത്?

ചിങ്ങം 1-ന്


‘ശ്രാവണം’ എന്ന വാക്ക് ലോപിച്ച്
ഓണമായി എന്നത് ഏതു സങ്കല്പപ്രകാരമാണ്?

ബുദ്ധസങ്കല്പം


അവിട്ടം നാളിൽ നടക്കുന്ന വിനോദം ഏത്?

അവിട്ടത്തല്ല്


എന്നാണ് ‘പിള്ളേരോണം’ ആഘോഷിക്കുന്നത്?

കർക്കിടക മാസത്തിലെ തിരുവോണ നാളിൽ


മരുമക്കത്തായം നിലനിന്നിരുന്ന തറവാടുകളിൽ രണ്ടാം ഓണം അറിയപ്പെടുന്നത് എങ്ങനെ?

അമ്മായി ഓണം


“കുട്ടികളെത്തിയ കുറ്റിക്കാട്ടിൽ പൊട്ടി വിടർന്നു പൊന്നോണം” ഇത് ആരുടെ വരികളാണ്?

ഒളപ്പമണ്ണ


‘ഓണവിജ്ഞാനകോശം’ എന്ന ഗ്രന്ഥം രചിച്ചതാര്?

പ്രൊഫ. പി കർത്ത


എരിവ്, പുളി, ഉപ്പ്, മധുരം ഇല്ലാത്ത ഓണസദ്യയിലെ വിഭവം ഏത്?

ഓലൻ


ഓണത്തിന് ശേഷമുള്ള ചിങ്ങമാസത്തിലെ ബാക്കി ദിവസങ്ങൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?

പൂക്കുചിങ്ങം


ഭാഗവതത്തിലെ ഏതു സ്കന്ധത്തിലാണ് മഹാബലിയെ ചവിട്ടി താഴ്ത്തുന്ന സംഭവം പറയുന്നത്?

അഷ്ട സ്കന്ധം (എട്ടാം സ്കന്ധം)


പൂക്കൾ ശേഖരിക്കുവാൻ കുട്ടികൾ ഉപയോഗിച്ചിരുന്നു പൂ കുട്ടയുടെ മറ്റൊരു പേര്?

പൂവട്ടക, പൂവട്ടി


ഓണക്കോടിയായി കുട്ടികൾക്ക് നൽകിയിരുന്നത് ഏത് നിറത്തിലുളള വസ്ത്രം?

മഞ്ഞവസ്ത്രം


തിരുവോണം മലബാറിൽ ആണ്ട് പിറവി ആണെന്നു സൂചിപ്പിക്കുന്ന വില്യം ലോഗന്റെ കൃതി?

മലബാർ മാന്വൽ


അത്തച്ചമയഘോഷയാത്രയ്ക്ക് ശേഷം കൊച്ചി രാജാവ് ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും നൽകിയിരുന്ന നാണയം ഏത്?

സർവാണി പുത്തൻ


പണ്ട് അടിയാന്മാർ ജന്മിമാർക്ക് ഓണനാളിൽ നൽകിയിരുന്ന കാഴ്ച ദ്രവ്യം അറിയപ്പെടുന്ന പേര്?

ഓണക്കാഴ്ച


പണ്ട് അത്തചമയം വിളംബരം ചെയ്യാൻ നടത്തിയിരുന്ന ഘോഷയാത്ര ഏത് പേരിലാണ് അറിയപ്പെടുന്നത്?

ദേശം അറിയിക്കൽ


കർക്കടക മാസത്തിലെ തിരുവോണം അറിയപ്പെടുന്നതെങ്ങനെ?

പിള്ളേരോണം


ഓണാഘോഷ ചടങ്ങുകൾ പ്രതിപാദിക്കുന്ന വെള്ളനശ്ശേരി വാസുണ്ണി മൂസ്സിന്റെ കൃതി?

ഓണവൃത്തം


ഗുരുവായൂർ ക്ഷേത്രത്തിൽ ഓണതലേന്ന് ഒരുക്കുന്ന കാഴ്ചക്കുലകൾക്ക്‌ പറയുന്ന പേര്?

ഉത്രാട കാഴ്ച


കന്നുകാലികൾക്കായി നടത്തുന്ന ഓണം എന്ന് വിശേഷണം ഉള്ളത്?

ഇരുപത്തെട്ടാം ഓണം


ഒന്നാം ഓണം എന്ന വിശേഷണം ഉള്ളത്?

ഉത്രാടം


രണ്ടാം ഓണം എന്ന് വിശേഷിപ്പിക്കുന്നത്?

തിരുവോണം


കോഴിക്കോട് ജില്ലയിൽ മഹാബലി സങ്കല്പത്തിൽ മലയസമുദായക്കാർ കെട്ടുന്ന തെയ്യത്തിനെ പറയുന്ന പേര്?

ഓണപ്പൊട്ടൻ


ഓണത്തിന്റെ ഐതിഹ്യവുമായി ബന്ധമുള്ള ക്ഷേത്രം?

തൃക്കാക്കര ക്ഷേത്രം


തൃക്കാക്കര ക്ഷേത്രം ഏതു ജില്ലയിൽ

എറണാകുളം


വാമനൻ മഹാബലിയെ പാതാളത്തിൽ എവിടെക്കാണ് ചവിട്ടി താഴ്ത്തിയത്?

രസാതലം


ഐതിഹ്യമനുസരിച്ച് മഹാബലി
നർമ്മതാനദിയുടെ തീരത്ത് നടത്തിയ ദിവസങ്ങളോളം നീളുന്ന വിശ്വജിത്ത് യാഗത്തിന്റെ ലക്ഷ്യമെന്തായിരുന്നു?

മഹാബലിയെ ആരും തോൽപ്പിക്കാതിരിക്കാൻ


ദേവാസുരയുദ്ധത്തിൽ കൊല്ലപ്പെട്ട മഹാബലിയെ പുനർജനിപ്പിച്ചത് ആരാണ്?

ശുക്രാചാര്യർ


മഹാബലിയുടെ യാഗവേദിയിൽ മുനികുമാരന്റെ വേഷത്തിൽ എത്തിയത് ആര്?

വാമനൻ


യജ്ഞശാലയിൽ മുനികുമാരനായി എത്തിയ വാമനൻ മഹാബലിയോട് ആവശ്യപ്പെട്ടത് എന്താണ്?

മൂന്നടി മണ്ണ്


ഓണത്തെപ്പറ്റി പരാമർശമുള്ള
വാഴപ്പള്ളി ശാസനം ഏത് രാജാവിന്റെ കാലത്താണ് പുറപ്പെടുവിച്ചത്?

സ്ഥാണു രവി


‘തിരുവോണത്തോണി’ കാട്ടൂർ എന്ന സ്ഥലത്തുനിന്ന് ഓണസദ്യക്ക് വേണ്ട വിഭവങ്ങളുമായി എങ്ങോട്ടാണ് പോകുന്നത്?

ആറന്മുള ക്ഷേത്രത്തിൽ


ഓണക്കാലത്ത് നടക്കുന്ന കായികവിനോദമായ ഓണത്തല്ലിനെ നിയന്ത്രിക്കുന്നവരെ എന്താണ് വിളിക്കുന്നത്?

ചേതൻമാർ


പണ്ട് അത്തച്ചമയ ആഘോഷങ്ങൾ നടക്കുമ്പോൾ കൊട്ടാരം നർത്തകിമാരുടെ നേതൃത്വത്തിൽ നൃത്തവും ഉണ്ടാകുമായിരുന്നു. ഈ നൃത്തത്തെ പറയുന്നത് ?

ദാസിയാട്ടം


തുമ്പി തുള്ളുമ്പോൾ ഉറയുന്ന സ്ത്രീകൾ അടുത്തു കൂട്ടിയിട്ട പൂവാരി എറിയാറുണ്ട് ഈ ചടങ്ങിന്റെ പേര്?

പൂപ്പട വാരൽ


തൃശൂർ ജില്ലയിലും പരിസരപ്രദേശങ്ങളിലും ഓണക്കാലത്ത് വീടുകൾതോറും കയറി ഇറങ്ങുന്ന കലാരൂപമാണ് ഇത്. കുട്ടികളും ചെറുപ്പക്കാരും ആണ് ഇതിൽ പങ്കെടുക്കുന്നത് ഏതാണ് ഈ കളി?

കുമ്മാട്ടിക്കളി


ഓണത്തോടനുബന്ധിച്ചു തൃശൂരിൽ നടക്കുന്ന പ്രധാന ആഘോഷം?

പുലികളി


കൊച്ചി മഹാരാജാവ് എഴുന്നള്ളിയിരുന്ന രാജകീയമായ അത്തച്ചമയം നിർത്തലാക്കിയത് ഏതു വർഷം?

1949


“മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ” ഈ കവിതയുടെ രചയിതാവ്?

സഹോദരൻ അയ്യപ്പൻ


ഓണത്തിന് വാൽക്കഷണം എന്നറിയപ്പെടുന്നത്?

പതിനാറാം മകം


മഹാബലിയെപോലെ ഒരു രാജാവ്
എ ഡി ഒന്നാം നൂറ്റാണ്ടിൽ കേരളം ഭരിച്ചിരുന്നു.ഒന്നാം ചേരരാജവംശത്തിലെ രാജാവായിരുന്നു അദ്ദേഹം. ‘പതിറ്റുപ്പത്ത്’ എന്ന പ്രാചീന തമിഴ് കൃതിയിൽ പരാമർശിക്കുന്ന ഈ രാജാവ് ആരാണ്?

നെടുംചേരലാതൻ


ബലിതർപ്പണം എന്ന ഓണക്കവിത എഴുതിയത്?

അക്കിത്തം അച്യുതൻനമ്പൂതിരി


‘അവർക്കും ഓണം ഉണ്ടായിരുന്നു’ എന്ന കവിതയുടെ രചയിതാവ്?

വയലാർ രാമവർമ്മ


‘ഓണമുണ്ണാൻ വന്നവർ’ എന്ന കവിതയുടെ രചയിതാവ്?

പി ഭാസ്കരൻ


സൃഷ്ടാവായ തനിക്കു പകരം മഹാബലിയെ ആണല്ലോ കേരളീയർ ആരാധിക്കുന്നത് എന്ന രീതിയിലുള്ള പരശുരാമന്റെ ആത്മകഥ ബാലാമണിയമ്മ ഒരു കവിതയിലൂടെ അവതരിപ്പിക്കുന്നു ഏതാണ് ആ കവിത?

മഴുവിന്റെ കഥ


മഹാബലി വാണിരുന്ന നീളവേ നഗരത്തിന് ഭാരതീയ സാഹിത്യത്തിൽ കാണപ്പെടുന്ന പേര്?

ഷോണിത പുരം


ആറാം ഓണം ഏത് പേരിൽ അറിയപ്പെടുന്നു?

കാടിയോണം


മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ നൂറ്റാണ്ടുകൾക്കു മുമ്പേ കേരളത്തിൽ പ്രചരിച്ചിരുന്ന ഈ വരികൾ ഏത് പാട്ടിലെതാണ്?

മഹാബലി ചരിതം


ഓണത്തെക്കുറിച്ച് പരാമർശമുള്ള അസുരവിത്ത് എന്ന നോവൽ എഴുതിയത്?

എംടി വാസുദേവൻ


‘ഓണത്തിന്പാട്ട്’ എന്ന പ്രശസ്തമായ ഓണക്കവിതകൾ എഴുതിയത്?

ജി കുമാരപിള്ള


‘മഹാബലിക്കൊരു കത്ത്’ എന്ന കവിത എഴുതിയത്?

വയലാർ


ഓണാഘോഷത്തോടനുബന്ധിച്ച് മൂലം നാ ളിൽ കുട്ടനാട് നടക്കുന്ന ജലോത്സവം?

ചമ്പക്കുളം വള്ളംകളി


അവിട്ടം, ചതയം എന്നീ ദിവസങ്ങളിൽ പായിപ്പാട്ടാറ്റിൽ നടക്കുന്ന ജലോത്സവം?

പായിപ്പാട്ട് വള്ളംകളി


ചിങ്ങമാസത്തിലെ ഏതു നാളിലാണ് ആറൻമുള വള്ളംകളി നടക്കുന്നത്?

ഉത്രട്ടാതി


ഉത്രട്ടാതി വള്ളംകളി നടക്കുന്നത് എവിടെയാണ്?

ആറന്മുളയിൽ പമ്പയാറ്റിൽ


മൂലം വള്ളംകളി നടക്കുന്നത് എവിടെയാണ്?

ചമ്പക്കുളം പമ്പാനദിയിൽ


ചിങ്ങമാസത്തിലെ തിരുവോണനാളിൽ നടക്കുന്ന വള്ളംകളി?

നീരേറ്റുപുറം വള്ളംകളി


ഓണത്തെയ്യത്തിൽ സംസാരിക്കാത്ത തെയ്യം ഏത്?

ഓണപൊട്ടൻ


ഭാഗവതത്തിലെ ഏത് സ്കന്ധത്തിലാണ് മഹാബലിയെ പാതാളത്തിലേക്ക് താഴ്ത്തിയ കഥ പറയുന്നത്?

എട്ടാമത്ത സ്കന്ധം


ഓണത്തിന് പ്രധാനമായും ഒരുക്കുന്ന ആറന്മുള വള്ളംകളി ഏതു നദിയിലാണ് നടത്തുന്നത്?

പമ്പാനദി


ഓണക്കാലത്തെ മത്സരിച്ചുളള ഊഞ്ഞാലാട്ടം ഏതു പേരിലാണ് അറിയപ്പെടുന്നത്?

ആട്ടം പറക്കൽ


ഓണത്തുനാട് /ഓടനാട് / ഓണാട് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന പ്രദേശം ഏത് ?

കായംകുളം


ഓണാഘോഷത്തിന് ഉപയോഗിച്ചിരുന്ന സംഗീത ഉപകരണം ഏത് ?

ഓണവില്ല്


ഓണത്തോടനുബന്ധിച്ച് മുതിർന്നവരും കുട്ടികളും പങ്കെടുക്കുന്ന പന്ത് കളി ഏത് ?

തലപ്പന്തു കളി


ഒരു ചെറിയ യുദ്ധത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന പഴയകാലത്തെ പ്രധാന ഓണക്കളികളിലൊന്ന് ഏത് ?

ആട്ടകളം കുത്തൽ


കർക്കിടകമാസത്തിലെ ഏതു നാളിലാണ് ‘പിള്ളരോണം ‘ ആഘോഷിക്കുന്നത്?

തിരുവോണം നാളിൽ


ഓണക്കാലത്ത് ജന്മിയുമായുള്ള ഉടമ്പടി പ്രകാരം പാട്ടക്കാരനായ കുടിയാൻ നൽകേണ്ടിയിരുന്ന നിർബന്ധപിരിവായിരുന്ന സമർപ്പണം ഏതു പേരിലാണ് അറിയപ്പെടുന്നത്?

ഓണക്കാഴ്ച


ഉത്രാടദിവസം , പിറ്റേദിവസത്തെ ഓണാഘോഷത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രയ്ക്ക് എന്താണ് പറയുന്നത്?

ഉത്രാടപാച്ചിൽ


ഓണത്തിന്റെ ആദ്യദിവസം പൂക്കളത്തിൽ ഏത് നിറമുള്ള പൂവാണ് ഇടുന്നത് ?

മത്ത


ഓണക്കാലത്ത് തുമ്പച്ചെടി കൊണ്ട് മുഖം മറച്ച് കണ്ണടച്ചിരിക്കുന്ന പെൺകുട്ടിക്ക് ചുറ്റും ഒരുകൂട്ടം സ്ത്രീകൾ ചെന്ന് പാട്ട് പാടി കളിക്കുന്ന വിനോദം ഏത് ?

തുമ്പി തുള്ളൽ


Lതൃശൂർ ജില്ലയിലും പരിസരങ്ങളിലും ഓണക്കാലത്ത് വീടുകൾ തോറും കയറിയിറങ്ങുന്ന പൊയ്മുഖങ്ങൾ വച്ചുകൊണ്ടുള്ള കലാരൂപമേത് ?

കുമ്മാട്ടി


കാഴ്ചക്കുല കൃഷി നടത്തുന്നതിൽ പ്രസിദ്ധമായ ജില്ല ഏത് ?

തൃശൂർ


ഓണവുമായി ബന്ധപ്പെട്ട പുലിക്കളിക്ക് പ്രശസ്തമായത് ഏത് ജില്ലയാണ് ?

തൃശ്ശൂർ


Advertisements

This post was last modified on 31 August 2021 2:52 PM

Recent Posts

World Students’ Day Quiz 2021| ലോക വിദ്യാർത്ഥി ദിന ക്വിസ്

World Students' Day | ലോക വിദ്യാർത്ഥി ദിനം ലോക വിദ്യാർത്ഥി ദിനം എന്നാണ്? ഒക്ടോബർ 15 ആരുടെ ജന്മദിനമാണ് ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നത്? ഇന്ത്യയുടെ…

4 days ago

12/10/2021|Current Affairs Today in Malayalam| Daily Current ffairs

2021 ഒൿടോബർ-12 പ്രശസ്ത സിനിമാനടൻ നെടുമുടി വേണു അന്തരിച്ചു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, മാർഗം എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു ആദ്യ സിനിമ…

4 days ago

10/10/2021|Current Affairs Today in Malayalam|Daily Current Affairs

2021 October-10 വയലാർ രാമവർമ സ്മാരക ട്രസ്റ്റിന്റെ 45- മത് വയലാർ അവാർഡ് ബെന്യാമിന് ലഭിച്ചു. മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവലാണ് അവാർഡിന് അർഹമായത്.…

6 days ago

9/10/2021|Current Affairs Today in Malayalam|Daily Current Affairs

2021 October- 9 ആവിഷ്കാര സ്വാതന്ത്ര്യത്തിനായി നിരന്തരം പോരാട്ടം നടത്തിയ ഫിലിപ്പീൻസ് മാധ്യമപ്രവർത്തക മരിയ റെസയ്ക്കും റഷ്യൻ മാധ്യമപ്രവർത്തകൻ ദിമിത്രി മുറടോവും സമാധാന നോബൽ സമ്മാനം പങ്കിട്ടു.…

1 week ago

8/10/2021|Current Affairs Today in Malayalam|Daily Current Affairs

2021 October 8 ടാൻസാനിയൻ നോവലിസ്റ്റ് അബ്ദുൽറസാഖ് ഗുർണയ്ക്ക്‌ സാഹിത്യത്തിനുള്ള 2021- ലെ നോബൽ സമ്മാനം ലഭിച്ചു. കൊളോണിയലിസത്തിന്റെ അനന്തരഫലങ്ങളെകുറിച്ചും അഭയാർത്ഥി പ്രശ്നങ്ങളെക്കുറിച്ചുമുള്ള സന്ധിയില്ലാത്ത എഴുത്തിനാണ് അംഗീകാരമെന്ന്…

1 week ago

LDC MAIN EXAM|ഇന്ത്യൻ രാഷ്ട്രീയ ചരിത്രം| Kerala PSC

LDC MAIN EXAM| ഇന്ത്യൻ രാഷ്ട്രീയ ചരിത്രം Kerala PSC Exam സാരെ ജഹാൻ സെ അച്ഛാ ... എന്നുതുടങ്ങുന്ന ദേശഭക്തിഗാനം ഏത് ഭാഷയിൽ രചിക്കപ്പെട്ടതാണ് ?…

1 week ago