October – 2021|Current Affairs| Monthly Current Affairs

Monthly Current Affairs|October – 2021| Current Affairs| ഒൿടോബർ-2021|

ഒൿടോബർ മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്


ലോക വയോജന ദിനം?

ഒക്ടോബർ 1


ദേശീയ സന്നദ്ധ രക്തദാന ദിനം?

ഒക്ടോബർ 1


ഇന്ത്യയുടെ 27-മത്തെ വ്യോമസേനാ മേധാവിയായി ചുമതലയേറ്റ വ്യക്തി?

എയർ ചീഫ് മാർഷൽ
വി ആർ ചൗധരി (വിവേക് റാം ചൗധരി)


കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ദാരിദ്ര്യരേഖക്ക് താഴെയുള്ള കുട്ടികൾക്കായി തുടങ്ങിയ പദ്ധതി?

സ്നേഹഭവനം


വയോജനങ്ങൾക്കായി കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ തൊഴിൽ പോർട്ടൽ?

സേക്രഡ്


അടുത്തിടെ ഭൗമസൂചിക പദവി ലഭിച്ച മാങ്ങയിനം?

കുറ്റ്യാട്ടൂർ മാങ്ങ


2021 -ലെ ചവറ സംസ്കൃതി പുരസ്കാരം ലഭിച്ച വ്യക്തി?

പ്രൊ. എം കെ സാനു


രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലമായ സെവ് രി – നവസേന സീലിങ്ക് പാലം നിലവിൽ വരുന്നത് ?

നവി മുംബൈ (2022 പണി പൂർത്തിയാകും)


ഗാന്ധിജിയുടെ എത്രാമത് ജന്മവാർഷികമാണ് 2021-ൽ ആഘോഷിക്കുന്നത്?

152-മത് ജന്മവാർഷികം


അറബിക്കടലിൽ രൂപം കൊണ്ട ‘ഷഹീൻ’ എന്ന ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം?

ഖത്തർ


അടുത്തിടെ ഭൗമസൂചിക പദവി ലഭിച്ചത് എവിടെയുള്ള മുളകിനത്തിനാണ്?

എടയൂർ മുളക്


ഡോ. കൽപ്പറ്റ ബാലകൃഷ്ണന്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ ‘സ്മൃതി പുരസ്കാരം’ ലഭിച്ച വ്യക്തികൾ?

എം കെ സാനു, എം ലീലാവതി


LIC യുടെ പുതിയ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റ വ്യക്തി?

ബി സി പട്നായിക്


ചരിത്രത്തിലാദ്യമായി ക്രിക്കറ്റ് നിയമ നിർമാതാക്കളായ മെറിൽ ബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ (എം സി സി) അധ്യക്ഷയായി ചുമതലയേറ്റ ആദ്യ വനിത?

ക്ലയർ കോണർ


ഇന്ത്യാ ടുഡേയുടെ ഈ വർഷത്തെ ഹെൽത്ത് ഗിരി അവാർഡ് ലഭിച്ചത്?

കേരളത്തിന്. (ആരോഗ്യ രംഗത്തെ മികവിന് നൽകുന്ന പുരസ്കാരമാണ് ഹെൽത്ത് ഗിരി അവാർഡ് )


ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര കപ്പൽ?

കോർഡേലിയ


ലോക ബഹിരാകാശ വാരമായി ആചരിക്കുന്നത്?

ഒക്ടോബർ 4 മുതൽ 10 വരെ


ലോക ജൂനിയർ ഷൂട്ടിംഗ് 2021 ചാമ്പ്യൻഷിപ്പിൽ 3 സ്വർണ്ണം നേടിയ ഇന്ത്യൻ താരം?

മനുഭാക്കർ


2021ലെ ഡ്യൂറൻഡ് കപ്പ് ജേതാക്കൾ?

F C ഗോവ


ഒരു ലക്ഷം ബലൂണിൽ 152 അടി വലുപ്പത്തിൽ ഗാന്ധിജിയുടെ ചിത്രം തളിയിച്ച് ” ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ വ്യക്തി?

ഡാവിഞ്ചി സുരേഷ്


ലക്ഷദ്വീപിലെ ആദ്യത്തെ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തത്?

രാജ്നാഥ് സിംഗ് (കേന്ദ്ര പ്രതിരോധ മന്ത്രി )


2021 ഒക്ടോബർ 2- ന് രാജ്യത്തെ ഏറ്റവും വലിയ ” ഖാദി ദേശീയ പതാക ഉയർത്തിയത് എവിടെയാണ്?

ലഡാക്ക്‌


കേരളത്തിലെ ആദ്യ സമ്പൂർണ സൗജന്യ വൈ ഫൈ (ഇന്റർനെറ്റ്) സംവിധാനം ഒരുക്കിയ ഗ്രാമപഞ്ചായത്ത്?

മേപ്പയൂർ (കോഴിക്കോട്)


ചട്ടമ്പിസ്വാമികളുടെ ഏതു കൃതിയുടെ ആദ്യ പതിപ്പിലാണ് 2021-ൽ നൂറ്റാണ്ട് തികയുന്നത്?

വേദാധികാരനിരൂപണം


2021- ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച അമേരിക്കൻ ശാസ്ത്രജ്ഞർ?

ഡേവിഡ് ജൂലിയസ്, ആർഡം പെറ്റപൗടെയ്ൻ (മനുഷ്യബന്ധങ്ങളെ ഊഷ്മളമാക്കുന്ന സ്പർശം മനസ്സിലാക്കാൻ സഹായിക്കുന്ന സ്വീകരണികൾ കണ്ടെത്തിയതിന്)


ആഗോള ശാസ്ത്ര പ്രതിഭ പട്ടികയിൽ എത്തിയ മലയാളി വിദ്യാർത്ഥി ?

അനക്സ് ജോസ്


കേരള ലേബർ വെൽഫയർ ഫണ്ട് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആര് ?

സി. ജയൻ


ആരോഗ്യ രംഗത്തെ സേവനങ്ങൾക്ക് കേരള സർവകലാശാലയുടെ 2021-ലെ ഓണിറ്ററി ഡോക്ടറേറ്റ് ലഭിച്ച വ്യക്തി?

ഡോ . പോൾ സ്വാമി ദാസ്


വീടുകളിൽ ജൈവ കാർഷിക പോഷകോദ്യാനളോരുക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ആരംഭിച്ച പദ്ധതി ?

അഗ്രി ന്യൂട്രി ഗാർഡൻ


പുതിയ ദക്ഷിണ വ്യോമസേനാ മേധാവി?

എയർ മാർഷൽ ജെ.ചലപതി


ഇന്ത്യ -ശ്രീലങ്ക സംയുക്ത സൈനിക അഭ്യാസം?
മിത്രശക്തി സൈനിക അഭ്യാസം
(വേദി -ശ്രീലങ്ക)


കേരളത്തിൽ കണ്ടെത്തിയ പുതിയ ഇനം നിശാശലഭത്തിന്റെ പേര്?

തോട്ടപ്പള്ളി തച്ചൻ


2021- ലെ ഭൗതികശാസ്ത്ര നോബൽ പുരസ്കാരം ലഭിച്ച മൂന്നു ശാസ്ത്രജ്ഞർ?

സ്യുക്കിറോ മനാബെ (ജപ്പാൻ വംശജനായ അമേരിക്കൻ കാലാവസ്ഥ ശാസ്ത്രജ്ഞൻ)

ക്ലോസ് ഹാസിൽ മാൻ (ജർമൻ സമുദ്രഗവേഷകൻ)

ജോർജിയോ പരീസിയ (ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞൻ)

(കാലാവസ്ഥ ഉൾപ്പെടെ സങ്കീർണമായ വ്യവസ്ഥകളുടെ പഠനം എളുപ്പമാക്കിയതിന്)


വേൾഡ് ടൂറിസം ഫോറം ഉപദേശക സമിതിയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വ്യവസായി?

അദീബ് മുഹമ്മദ്


ബഹിരാകാശത്തെ ആദ്യസിനിമ ഷൂട്ടിങ്ങിനായി പുറപ്പെട്ട റഷ്യൻ പേടകം?

സോയൂസ് MS- 19


സർക്കാരിന്റെ പരിപാടികളിൽ നടുന്ന തൈകളുടെ വളർച്ച നിരീക്ഷിക്കാനുള്ള ആപ്പ്?

എന്റെ തൈ


രാജ്യത്ത് ആദ്യമായി 5 G ഇന്റർനെറ്റ് പരീക്ഷണം എയർടെൽ നടത്തിയ ഗ്രാമം?

ഭായ്പൂർ (ഡൽഹി)


അടുത്തിടെ അന്തരിച്ച ജനകീയ സംഗീതത്തിലൂടെ ശാസ്ത്രബോധമുള്ള തലമുറയെ വാർത്തെടുക്കാൻ യത്നിച്ച
ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി?

വി കെ ശശിധരൻ (വി കെ എസ് )


അടുത്തിടെ അന്തരിച്ച പ്രസിദ്ധ കാർട്ടൂണിസ്റ്റ്?

യേശുദാസൻ


2021- ലെ
രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞർ?

ബഞ്ചമിൻ ലിസ്റ്റ് (ജർമ്മൻ ശാസ്ത്രജ്ഞൻ),
ഡേവിഡ് ഡബ്ലിയു സി മക്മില്ലൻ (സ്കോട്ലൻഡ് ശാസ്ത്രജ്ഞൻ)
(പുതു തന്മാത്രകളെ സൃഷ്ടിക്കുന്നതിൽ ചെലവ് ചുരുങ്ങിയ മാർഗ്ഗം കണ്ടെത്തിയതിന് )


ഹോക്കിയിലെ മികച്ച ഗോൾകീപ്പർക്ക് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ നൽകുന്ന പുരസ്കാരം ലഭിച്ച മലയാളി താരം?

പി ആർ ശ്രീജേഷ്


തപസ്യ കലാസാഹിത്യ വേദി നൽകുന്ന
2021-ലെ പ്രൊഫ . തുറവൂർ വിശ്വംഭരൻ പുരസ്ക്കാരം നേടിയത്?

ആഷാ മേനോൻ


ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യക്കാരി?

അൻഷു മാലിക്


2021- ലെ സാഹിത്യ നോബൽ സമ്മാനം ലഭിച്ച ടാൻസാനിയൻ നോവലിസ്റ്റ്?

അബ്ദുൽ റസാഖ് ഗുർണ


സർക്കാർ സേവനങ്ങളുടെ നിലവാരം രേഖപ്പെടുത്താൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്ന മൊബൈൽ ആപ്പ്?

എന്റെ ജില്ല


2021-ലെ സംസ്ഥാന ഗുസ്തി ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ജില്ല?

തിരുവനന്തപുരം


2021- ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നേടിയ മാധ്യമപ്രവർത്തകർ?

ഫിലിപ്പീൻസ് മാധ്യമപ്രവർത്തക മരിയ റെസ,
റഷ്യൻ മാധ്യമപ്രവർത്തകൻ ദിമിത്രി മുറടോവ്


എയർ ഇന്ത്യയുടെ ലോഗോ ഡിസൈൻ ചെയ്ത സ്പാനിഷ് ശില്പി?

സാൽവദോർ ദാലി


കോട്ടക്കൽ ആര്യവൈദ്യശാല പ്രസിദ്ദീകരിക്കുന്ന കോവിഡ് അവലോകന മാസിക?

ആര്യ വൈദ്യൻ കോവിഡ് 19


സൻസദ് ആദർശ് ഗ്രാമ യോജന ( സാഗി ) പദ്ധതിക്ക് കേരളത്തിൽ തുടക്കം കുറിച്ച് ഗ്രാമ പഞ്ചായത്ത് ?

പള്ളിച്ചൽ ഗ്രാമപഞ്ചായത്ത്


സംസ്ഥാനത്ത് പുതുതായി ആരംഭിച്ച വ്യോമസേന മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?

ആക്കുളം വിനോദസഞ്ചാര കേന്ദ്രത്തിൽ


സംസ്ഥാന സർക്കാരിന്റെ വനം – വന്യജീവി ഫോട്ടോഗ്രാഫി അവാർഡ് ലഭിച്ചതാർക്ക് ?

വിഘ്നേഷ് ബി. ശിവൻ


ഇന്ത്യ – യു.കെ സംയുക്ത സൈനികാഭ്യാസം?

അജയ വാരിയർ


ലോക തപാൽ ദിനം?

ഒക്ടോബർ 9


ദേശീയ തപാൽ ദിനം?

ഒക്ടോബർ 10


2021ലെ വയലാർ അവാർഡ് (45- മത്) ലഭിച്ചത്?

ബെന്യാമിൻ

(കൃതി -മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ)


16 മന്ത്രാലയങ്ങളുടെ വികസന പദ്ധതികൾ ഒരു ഡിജിറ്റൽ പാറ്റ്ഫോമിനു കീഴിൽ കൊണ്ട് വരുന്ന കേന്ദ്ര ഗവൺമെന്റ് പദ്ധതി?

P M ഗതി ശക്തി


മികച്ച സംരഭകനുള ഡോ . കലാം സ്മൃതി ഇന്റർനാഷണൽ പുരസ്കാരം ലഭിച്ചത് വ്യക്തി?

ടി.എസ് . കല്യാണ രാമൻ


പൂർണ്ണമായും ഇന്ത്യൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് BSNL 4 G നെറ്റ് വർക്ക് സംവിധാനം നിലവിൽ വരുന്നത്?

ചണ്ഡീഗഡ്


അടുത്തിടെ അന്തരിച്ച പാക് അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി?

എ.ക്യു . ഖാൻ
(അബ്ദുൾ ഖദീർ ഖാൻ)


തപസ്യ കലാസാഹിത്യവേദി ഏർപ്പെടുത്തിയ അക്കിത്തത്തിന്റെ പേരിലുള്ള പ്രഥമ പുരസ്കാരം ലഭിച്ചത്?

എം ടി വാസുദേവൻ നായർ


കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേന്ദ്രീയ ഹിന്ദി സംസ്ഥാനിന്റെ ഗംഗാ ശരൺസിംഗ് പുരസ്കാരം ലഭിച്ചത്?

പ്രൊഫ. കെ ശ്രീലത (കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഹിന്ദി വിഭാഗം മേധാവി)


അടുത്തിടെ അന്തരിച്ച പ്രശസ്ത സിനിമാ നടൻ?

നെടുമുടി വേണു


2021 ലെ സാമ്പത്തിക നോബൽ പുരസ്കാരം ലഭിച്ച അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞർ?

ഡേവിഡ് കാർഡ്,
ജോഷ്വ ആംഗ്രിസ്റ്റ്,
ഗൈഡോ ഇംബെൻസ്


KSEB ആദ്യമായി പോൾ- മൗണ്ടഡ് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുന്നത് ഏതു ജില്ലയിലാണ്?

കോഴിക്കോട്


പ്രസാർ ഭാരതി CEO ചുമതലയേറ്റത് ആരാണ്?

ശശി ശേഖർ വെമ്പതി


120 ഭാഷകളിൽ ഗാനം ആലപിച്ചു ഗിന്നസ് ലോക റെക്കോഡ് നേടിയ മലയാളി ആരാണ്?

സുചേതാ സതീഷ്


സിന്ധു നദീതട സംസ്കാര പ്രദേശങ്ങളിൽ BC 6- 7 സഹസ്രാബ്ദങ്ങളിൽ ആടുകളെ വളർത്തിയിരുന്നു എന്നതിന് തെളിവ് കണ്ടെത്തിയത് ഏത് സർവകലാശാലയിലെ ഗവേഷകരാണ്?

സെന്റർ യൂണിവേഴ്സിറ്റി ഓഫ് കേരള


NCC യുടെ രാജ്യത്തെ ഏക എയർസ്ട്രിപ്പ് നിലവിൽ വരുന്നത് എവിടെയാണ്?

ഇടുക്കി


ലോക മാനസിക ആരോഗ്യ ദിനം?

ഒക്ടോബർ 10


വൈക്കം മുഹമ്മദ് ബഷീർ മെമ്മോറിയൽ മ്യൂസിയം നിലവിൽ വരുന്നത്?

ബേപ്പൂർ (കോഴിക്കോട്)


എൻ വി കൃഷ്ണവാര്യർ സാഹിത്യവേദിയുടെ 2020 ലെ വൈജ്ഞാനിക സാഹിത്യ പുരസ്കാരം നേടിയത്?

ഡോ. എം എൻ ആർ നായർ


ഇന്ത്യൻ ബഹിരാകാശ രംഗത്തെ സ്വകാര്യ കമ്പനികളുടെ കൂട്ടായ്മയാണ് ?

ഇന്ത്യൻ സ്പേസ് അസോസിയേഷൻ
(ISpA)


ഇന്ത്യ ആതിഥേയരാകുന്ന അണ്ടർ 17 പെൺകുട്ടികളുടെ വനിതാ ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യചിഹ്നം?

‘ഇഭ’ എന്ന പെൺസിംഹം


ദേശീയ ഫിലാറ്റലിക് ദിനം?

ഒക്ടോബർ 13


ഫിലാറ്റലി ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ തപാൽ കവറിൽ ആരുടെ ചിത്രവും സ്റ്റാമ്പുമാണ് പതിച്ചിട്ടുള്ളത്?

അക്കാമ്മ ചെറിയാൻ


തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം ലഭിച്ചത്?

അദാനി ഗ്രൂപ്പ്


അടുത്തിടെ അന്തരിച്ച ജനകീയനായ മാപ്പിളപ്പാട്ട് ഗായകനായിരുന്ന കലാകാരൻ?

വിഎം കുട്ടി


സി വി ബാലകൃഷ്ണൻ രചിച്ച ‘ആയുസിന്റെ പുസ്തകം ‘ എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷ?

ദി ബുക്ക് ഓഫ് പാസിംഗ് ഷാഡോസ്


ഏറ്റവും കുറഞ്ഞ പ്രായത്തിൽ രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ വ്യക്തി?

എയ്മി ഹണ്ടർ (16 വയസ്സ്)


കണ്ണൂർ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പൈതൽ മലയിൽ നിന്നും കണ്ടെത്തിയ അപൂർവ ചിത്രശലഭം?

ചെങ്കണ്ണൻ തവിടൻ (റെഡ് ഐ ബുഷ് ബ്രൗൺ)


2021-ലെ ലോക ജൂനിയർ ഷൂട്ടിങ്ങിൽ വെള്ളി മെഡൽ നേടിയ മലയാളി?

നിവേദിത വി


പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാൻ?

ചന്ദ്രമൗലി കെ പ്രസാദ്


ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികൻ ?

വില്യം ഷാട്നർ


അന്താരാഷ്ട്ര ഫുട്ബോളിൽ ഗോൾ നേട്ടത്തിൽ പെലെയെ മറികടന്ന ഇന്ത്യൻ താരം?

സുനിൽ ഛേത്രി


2023 – ലെ ജി20 ഉച്ചകോടിയുടെ വേദി?

ന്യൂഡൽഹി


രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഹാട്രിക് നേടിയ താരം?

ക്രിസ്റ്റ്യാനോ റൊണാൾഡോ


ലോക വിദ്യാർത്ഥി ദിനം?

ഒക്ടോബർ 15
(ഡോ. എപിജെ അബ്ദുൽ കലാമിന്റെ ജന്മദിനമാണ് ലോക വിദ്യാർത്ഥി ദിനം)


യുഎൻ മനുഷ്യാവകാശ കൗൺസിലിലേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് എത്രാമത്തെ തവണയാണ്?

ആറാം തവണ


ഇന്ത്യൻ ബാങ്ക് ഓഫ് അസോസിയേഷന്റെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?

അനിൽകുമാർ ഗോയൽ


ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?

101
(ഈ പട്ടിക അനുസരിച്ച് സൊമാലിയയിലാണ് ഏറ്റവും കൂടുതൽ പട്ടിണി ഉള്ളത്)


ലോകത്തിലെ ഏറ്റവും ഉയരമുള്ള പുരുഷൻ?

സുൽത്താൻ കോസൻ


ലോക കൈ കഴുകൽ ദിനം?

ഒക്ടോബർ 15


2021-ലെ ലോക കൈകഴുകൽ ദിനത്തിന്റെ പ്രമേയം?

‘Our Future is at Hand Let’s Move Forward Together’


ലോക അമേച്വർ ചെസ് മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി പങ്കെടുക്കുന്ന മലയാളി വനിത?

നിമ്മി ജോർജ്


2021ലെ മുല്ലനേഴി പുരസ്കാരം നേടിയത്

മുരുകൻ കാട്ടാക്കട

(ചോപ്പ് എന്ന സിനിമയ്ക്ക് വേണ്ടി രചിച്ച ‘മനുഷ്യനാകണം’ ഗാനത്തിനാണ് പുരസ്കാരം)


കോവിഡ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ ഉറവിടം കണ്ടെത്താനുള്ള പുതിയ WHO യുടെ സംഘത്തിൽ ഉൾപ്പെട്ട ഇന്ത്യക്കാരൻ?

ഡോ രാമൻ ഗംഗാഖേദ്കർ


ട്രോജൻ ഛിന്നഗ്രഹങ്ങളെ കുറിച്ചുള്ള പഠനത്തിന് നാസ വിക്ഷേപിക്കുന്ന ലോകത്തിലെ ആദ്യ അന്തരീക്ഷ പേടകം?

ലൂസി


ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി ചുമതലയേൽക്കാൻ പോകുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം?

രാഹുൽ ദ്രാവിഡ്


അടുത്തിടെ പ്രകാശനം ചെയ്യപ്പെട്ട ഒ.രാജഗോപാലിന്റെ ആത്മകഥ?

ജീവിതാമൃതം


‘വാക്സിൻ ഗോഡ് മദർ’ എന്ന് ശാസ്ത്ര ലോകം വിശേഷിപ്പിക്കുന്ന
ലോകപ്രശസ്ത വൈറോളജിസ്റ്റും മൈക്രോബയോളജിസിസ്റ്റുമായ വ്യക്തി?

ഡോ.ഗഗൻ ദീപ് കാങ് ( റൊട്ട വൈറസിനെതിരെ വാക്സിൻ കണ്ടെത്തി)


ബഹിരാകാശത്ത് ചിത്രീകരണം പൂർത്തിയാക്കിയ ലോകത്തിലെ ആദ്യ സിനിമ?

ചലഞ്ച് (റഷ്യ)


ജർമനിയുടെ ചാൻസിലറായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?

ഒലാഫ് ഷോൾസ് (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ജർമ്മനിയുടെ നേതാവാണ് ഒലാഫ് ഷോൾസ്)


51 മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു ( 2020 )

മികച്ച മലയാള ചലച്ചിത്രം?
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ

മികച്ച സംവിധായകൻ?
സിദ്ധാർഥ ശിവ (സിനിമ: എന്നിവർ)

മികച്ച നടൻ?
ജയസൂര്യ (സിനിമ: വെള്ളം )

മികച്ച നടി?
അന്ന ബെൻ ( സിനിമ: കപ്പേള)


എം . ടി വാസുദേവൻ നായരുടെ ‘മഞ്ഞ്’ എന്ന കൃതി അറബി ഭാഷയിലേക്ക് വിവർത്തനം ചെയ്ത വ്യക്തി ?

ഡോ . മുഹമ്മദ് അബ്ദുൽ കരീം ഹുദവി


2021 ലെ സാഫ് കപ്പ് ഫുട്ബോളിൽ കിരീടം നേടിയ രാജ്യം ?

ഇന്ത്യ


2021- ലെ സാഫ് കപ്പ് ഫുട്ബോളിൽ ഫൈനലിൽ ഗോൾ നേടിയ മലയാളി താരം ?

സഹൽ അബ്ദു സമ്മദ്


സംസ്ഥാനത്തെ നൂതന വികസന ആവശ്യകതകൾ ഫലപ്രദമായി നേരിടാൻ ആവിഷ്കരിച്ച പദ്ധതി ഏത് ?

ചീഫ് മിനിസ്റ്റേഴ്സ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്സ് പദ്ധതി


അടുത്തിടെ ലേലത്തിന് വെച്ചിരിക്കുന്ന വിൻസൻറ് വാൻഗോഗിന്റെ ജലച്ചായ ചിത്രം?

‘ഗോതമ്പു കൂമ്പാരം’


‘ഹ്യുഗോ ഷാവേസും വെനിസ്വലയും’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?

സി.ദിവാകരൻ (മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി)


ഇന്ത്യ പെപ്പർ ആന്റ് പ്രസ് ട്രേഡ് അസോസിയേഷന്റെ ( ഇപ്സ്റ്റ ) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ?

ആനന്ദ് കിഷോർ


ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ( IBA ) ചെയർമാൻ?

എ.കെ ഗോയൽ


ബ്രിട്ടൻ നൽകുന്ന പരിസ്ഥിതി ഓസ്കർ എന്നറിയപ്പെടുന്ന ‘എർത്ത് ഷോട്ട്’ പുരസ്കാരത്തിന് അർഹനായ ഇന്ത്യക്കാരൻ?

വിദ്യുത് മോഹൻ


ഇന്ത്യയിലെ ആദ്യത്തെ ഡിമെൻഷ്യ സൗഹൃദം നഗരം?

കൊച്ചി


1971 ലെ ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യ നേടിയ വിജയത്തിന്റെ 50- മത് വാർഷികത്തിന്റെ ഓർമ്മക്കായുള്ള ആഘോഷം?

സ്വർണിം വിജയ് വർഷ് ആഘോഷം


2021 ഒക്ടോബർ 20- ന് ഉദ്ഘാടനം ചെയ്ത കുശി നഗർ അന്താരാഷ്ട്ര വിമാനത്താവളം ഏത് സംസ്ഥാനത്ത്?

ഉത്തർപ്രദേശ്


ലോകത്തിലെ ഏറ്റവും വലിയ കറങ്ങും ചക്രം (Giant observation wheel ) പ്രവർത്തനമാരംഭിച്ചത് എവിടെയാണ്?

ദുബായ്


2021 ഒക്ടോബറിൽ വാഹനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കാൻ കേന്ദ്ര ഗവൺമെന്റ അനുമതി നൽകിയ ഹരിത ഇന്ധനം?

എഥനോൾ


ചൈനയ്ക്ക് ശേഷം 100-കോടി കോവിഡ് വാക്സിൻ ക്ലബ്ബിൽ ഇടം നേടിയ രാജ്യം?

ഇന്ത്യ


പുന്നപ്ര-വയലാർ സമരത്തിന്റെ എത്രാമത്തെ വാർഷികമാണ് 2021- ൽ ?

75 മത് വാർഷികം


2021ലെ ജൂനിയർ സ്പീഡ് ചെസ്സ് ചാമ്പ്യൻ?

നിഹാൽ സരിൻ


താലിബാൻ കൊലപ്പെടുത്തിയ അഫ്ഗാൻ ദേശീയ വനിതാ ബോളി താരം?

മഹജബിൻ ഹക്കിമി


ഉത്തർപ്രദേശിലെ ഫൈസാബാദ് റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്?

അയോധ്യ കന്റോൺമെന്റ്


2022- ലെ ഓസ്കാർ പുരസ്കാരത്തിന് ഇന്ത്യയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സിനിമ?

കൂഴങ്കൽ (തമിഴ്)


2021- ൽ ജന്മശതാബ്ദി ആഘോഷിക്കുന്ന ആർ കെ ലക്ഷ്മണന്റെ പ്രശസ്ത കാർട്ടൂൺ കഥാപാത്രം?

കോമൺമാൻ


സ്കൂൾ വിദ്യാർത്ഥികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാൻ എക്സൈസ് വകുപ്പിന്റെ പദ്ധതി?

ഉണർവ്


മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരംഭിച്ച സാമൂഹ്യ മാധ്യമം?

ട്രൂത്ത് സോഷ്യൽ


വിഖ്യാത ചിത്രകാരൻ പാബ്ലോ പിക്കാസോയുടെ ഏറ്റവും വിലപിടിപ്പുള്ള ചിത്രം?

വുമൺ ഓഫ് അൽജിയേർസ്


പ്രഥമ സംസ്ഥാന ബ്ലൈൻഡ് ഫുട്ബോൾ കിരീടം നേടിയ ജില്ല?

എറണാകുളം


ഒളിമ്പിക്സുമായി ബന്ധപ്പെട്ട റിപ്പോർട്ടിംഗിന് രാജ്യാന്തര പുരസ്കാരം ലഭിച്ച ആദ്യ മലയാള ദിനപ്പത്രം?

മലയാള മനോരമ


അമേരിക്കൻ അക്കാദമിയുടെ ആർതറോസ് മീഡിയ അവാർഡ് ലഭിച്ച മലയാളി?

ഇഷാൻ തരൂർ


സ്ത്രീകൾക്കുള്ള ആദ്യത്തെ ദേശീയ ബ്ലൈൻഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടക്കുന്നത് എവിടെ വെച്ച്?

തമിഴ്നാട്


2022- ലെ ഏഷ്യൻ ബ്ലൈൻഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം?

ഇന്ത്യ


വിദ്യാർഥികൾക്ക് കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് നൽകുന്ന സർക്കാർ പദ്ധതി?

കരുതലോടെ മുന്നോട്ട്


പ്രശസ്ത ജർമ്മൻ സ്പോർട്സ് വെയർ കമ്പനിയായ അഡിഡസിന്റെ ആഗോള ബ്രാൻഡ് അംബാസിഡർ?

ദീപിക പദുകോൺ


94- മത് ഓസ്കാർ അവാർഡിലേക്ക് ഇന്ത്യയിൽനിന്നുള്ള സിനിമയെ തെരഞ്ഞെടുക്കാനുള്ള ജൂറിയുടെ ചെയർമാൻ?

ഷാജി എൻ കരുൺ


വയലാർ രാമവർമ സാംസ്കാരിക വേദി ഏർപ്പെടുത്തിയ പ്രഥമ അക്ഷരശ്രീ പുരസ്കാരം നേടിയത്?

ഫൈസൽ ഖാൻ


2060 തോടെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ പൂജ്യത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച രാജ്യം?

സൗദി അറേബ്യ


എം വി ആർ സ്മാരക ട്രസ്റ്റിന്റെ 2021ലെ എം വി ആർ പുരസ്കാരം നേടിയ വ്യക്തി?

പെരുമ്പടവം ശ്രീധരൻ


രാജ്യത്ത് ആദ്യമായി പച്ചക്കറികൾക്ക് അടിസ്ഥാന വില ഏർപ്പെടുത്തിയ സംസ്ഥാനം?

കേരളം


കേരളത്തിലെ ആദ്യത്തെ സഹകരണ
സീ ഫുഡ് ഭക്ഷണശാല സ്ഥിതിചെയ്യുന്നത്?

അടൂർ


ബഹിരാകാശത്ത് ബ്ലൂ ഒർജിൻ കമ്പനി ഒരുക്കുന്ന വ്യവസായ പാർക്ക്?

ഓർബിറ്റൽ റീഫ്
(ആമസോൺ സ്ഥാപകൻ
ജെഫ് ബെസോസിന്റെ ബഹിരാകാശ ടൂറിസം കമ്പനിയാണ് ബ്ലൂ ഒർജിൻ)


ബാഴ്സലോണ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം?

ജോജി


കാനഡയുടെ പ്രതിരോധ മന്ത്രിയായി നിയമിതയായ ഇന്ത്യൻ വംശജ?

അനിത ആനന്ദ് (തമിഴ്നാട്)


സാഹസിക ടൂറിസം മേഖലയിൽ സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പാക്കാൻ രജിസ്ട്രേഷൻ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം?

കേരളം


ആസിയാൻ -ഇന്ത്യ സൗഹൃദ വർഷമായി ആചരിക്കാൻ ഇന്ത്യ തീരുമാനിച്ച വർഷം?

2022


ഫേസ്ബുക്, വാട്സപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയവയുടെ മാതൃക കമ്പനിയുടെ പുതിയ പേര്?

മെറ്റാ


ഗാർഹികആവശ്യങ്ങൾക്കായി സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കാനുള്ള ഗവൺമെന്റ് പദ്ധതി?

സൗര തേജസ്


ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഇന്ത്യയുടെ പുതിയ ഭൂഖണ്ഡാന്തര മിസൈൽ?

അഗ്നി-5


2021 സപ്തംബറിൽ അന്തരിച്ച പ്രശസ്ത ഭൗതികശാസ്ത്രജ്ഞനായ പ്രൊഫ. താണു പത്മനാഭന്റെ സ്മരണാർത്ഥം അന്തർദേശീയ പഠന ഗവേഷണ കേന്ദ്രം ആരംഭിക്കുന്ന സർവകലാശാല?

കേരള സർവകലാശാല


20 രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-20- യുടെ 16- മത് ഉച്ചകോടിയുടെ പ്രമേയം?

മനുഷ്യർ, ഭൂകണ്ഡം, അഭിവൃദ്ധി
(വേദി- റോം)


ഐക്യരാഷ്ട്രസഭയുടെ 26 -മത് കാലാവസ്ഥ ഉച്ചകോടിയുടെ വേദി?

സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ


ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ആതിഥ്യം വഹിക്കുന്ന സംസ്ഥാനം?

കേരളം


ഇന്ത്യയുടെ ആദ്യത്തെ ആഴക്കടൽ ദൗത്യം?
സമുദ്രയാൻ


Monthly Current Affairs|October – 2021| Current Affairs| ഒൿടോബർ-2021|GK Malayalam


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.