Advertisements

November 2021|Current Affairs|Monthly Current Affairs

Advertisements

സംസ്ഥാന സർക്കാർ നൽകുന്ന സാഹിത്യരംഗത്തെ പരമോന്നത പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം 2021 ൽ ലഭിച്ച സാഹിത്യകാരി ?

പി വത്സല


സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ആദിവാസികൾക്കുള്ള സമ്പൂർണ്ണ സാക്ഷരത പദ്ധതി?

ആദിശ്രീ


കുട്ടികൾക്കുവേണ്ടിയുള്ള കോവിഡ് പ്രതിരോധ ആയുർവേദ ചികിത്സാ പദ്ധതി?

കിരണം


ദേശീയ ആയുർവേദ ദിനം?

നവംബർ 2


കേരളത്തിൽ പണിയ സമുദായക്കാർ തുടങ്ങിയ ആദ്യത്തെ വായനശാല?

കരിന്തണ്ടൻ വായനശാല (അമ്പലവയൽ, വയനാട്)


2021- ലെ മേജർ ധ്യാൻചന്ദ് ഖേൽരത്നപുരസ്കാരം നേടിയ മലയാളി ഹോക്കി താരം?

പി ആർ ശ്രീജേഷ് (ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പർ)


2021-ലെ ദ്രോണാചാര്യ പുരസ്കാരം ലഭിച്ച മലയാളികൾ?

പി രാധാകൃഷ്ണൻ നായർ (പരിശീലനമികവ്)

ടിപി ഔസേപ്പ് (ആജീവനാന്തം)


2021 ലെ ധ്യാൻചന്ദ് പുരസ്കാരം നേടിയ മലയാളി ബോക്സിങ് താരം?

കെ സി ലേഖ


ഓക്സ്ഫഡ് നിഘണ്ടു 2021- ലെ വാക്കായി തിരഞ്ഞെടുത്തത്?

വാക്സ് (VaX)


സൗരോർജ്ജ ശേഷി കണ്ടെത്താൻ ഇന്ത്യ വികസിപ്പിച്ച ആപ്പ്?

സോളാർ കാൽക്കുലേറ്റർ


മണിത്തക്കാളിയിൽനിന്ന് കരൾ അർബുദത്തിന് മരുന്ന് വികസിപ്പിച്ച സ്ഥാപനം?

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി


കർണാടക ഹൈക്കോടതിയിൽ അഡീഷണൽ ജഡ് ജിയായി നിയമിതയായ മലയാളി വനിത?

ഹേമ ലേഖ


ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ?

രാഹുൽ ദ്രാവിഡ്


ട്രീ മ്യൂസിയം നിലവിൽ വരുന്ന കേരളത്തിലെ ആദ്യ ജില്ല?

കണ്ണൂർ സെൻട്രൽ ജയിൽ


ഭരണനിർവഹണ മികവ് കണക്കാക്കുന്ന പബ്ലിക് അഫയേഴ്സ് ഇൻഡക്സിൽ ഒന്നാമതെത്തിയ സംസ്ഥാനം?

കേരളം


കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 33- മത് ജിമ്മി ജോർജ് ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ച ബാഡ്മിന്റൺ താരം?

അപർണ ബാലൻ


ഗാന്ധിജിയോടുള്ള ആദരസൂചകമായി ഗാന്ധിജിയുടെ വചനമുള്ള കലക്ടേഴ്സ് നാണയം ഇറക്കിയ രാജ്യം?

ഇംഗ്ലണ്ട്


2021 ലെ ബുക്കർ പുരസ്കാരം ലഭിച്ച ദക്ഷിണാഫ്രിക്കൻ നാടകകൃത്തും നോവലിസ്റ്റുമായ വ്യക്തി?

ഡാമൻ ഗാൽഗറ്റ്

(നോവൽ- ദി പ്രോമിസ്)


യുഎസ് ശാസ്ത്രജ്ഞന്മാർ ബഹിരാകാശത്ത് വിളയിപ്പിച്ചെടുത്ത മുളകിനം?

ഹാച്ച് ചില്ലി


പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപ്പിച്ച ആദിശങ്കരാചാര്യരുടെ സമാധിസ്ഥലവും പ്രതിമയും സ്ഥിതിചെയ്യുന്നത്?

കേദാർനാഥ് (ഉത്തരാഖണ്ഡ്)


സ്കൂൾ കുട്ടികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ഉറപ്പാക്കുന്ന കേരള സർക്കാർ പദ്ധതി?

വിദ്യാകിരണം


കോപ് 26 എന്ന ആഗോള രാഷ്ട്രങ്ങളുടെ കാലാവസ്ഥാ സമ്മേളനങ്ങളുടെ വേദി?

ഗ്ലാസ്ഗോ ( സ്‌കോട്ട്ലൻഡ്)


ഗ്ലാസ് ഗോ ഉച്ചകോടിയുടെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കേരളീയ മാതൃക?

കാർബൺ ന്യൂട്രൽ (വയനാട്)


ലോക സുനാമി ബോധവൽക്കരണ ദിനം?

നവംബർ 5


ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ സംവരണം മൂലം
സംസ്ഥാനത്ത് ആദ്യം നിയമിതയായത്?

ഏഞ്ചൽ പ്രകാശ്


ദേശീയ ഭിന്നശേഷി ശാക്തീകരണപുരസ്കാരം നേടിയ മലയാളി?

എം എ ജോൺസൺ


‘ബൈക്ക് സിറ്റി’ ബഹുമതി നേടുന്ന ഏഷ്യയിലെ ആദ്യത്തെ നഗരം?

അബുദാബി


അമേരിക്കയുടെ ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിംഗിൽ ഒന്നാം സ്ഥാനം നേടിയ നേതാവ്?

നരേന്ദ്രമോദി


ബഹിരാകാശത്തു നടക്കുന്ന ആദ്യ ചൈനീസ് വനിത?

വാങ് യാപിങ്‌


അന്താരാഷ്ട്ര റേഡിയോളജി ദിനം?

നവംബർ 8 (എക്സ് റേ കണ്ടുപിടിച്ച ദിനം)


അഭയാർത്ഥി കുട്ടികളുടെ ദുരിതത്തിന്റെ പ്രതിരൂപമായി ലോകപ്രശസ്തയായ പാവക്കുട്ടി?

ലിറ്റിൽ അമാൽ


ഇന്ത്യയുടെ ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ?

രോഹിത് ശർമ


ലോകത്തിലെ ആദ്യത്തെ കാലാവസ്ഥ വ്യതിയാന രോഗം റിപ്പോർട്ട് ചെയ്ത രാജ്യം?

കാനഡ


അമുസ്ലിം വ്യക്തി നിയമം നിലവിൽ വന്ന ഗൾഫ് രാജ്യം?

യുഎഇ


ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാഹസിക കായിക ബഹുമതിയായ ടെൻസിങ് നോർഗേ പുരസ്കാരം ലഭിച്ചവർ?

അമിത ബിഷ്ത്
സെർവേഷ് ധഡ് വാൾ
ശീതൾ
പ്രിയങ്ക മോഹിതേ


ദേശീയ നിയമ സേവന ദിനം?

നവംബർ 9


നാവികസേനയുടെ പുതിയ മേധാവിയായി ചുമതലയേൽക്കുന്ന വ്യക്തി?

ആർ ഹരികുമാർ


സമാധാനത്തിനും വികസനത്തിനുള്ള ലോക ശാസ്ത്ര ദിനം?

നവംബർ 10


ഗോത്രവർഗ അഭിമാനദിവസമായി ആചരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ച ദിവസം?

നവംബർ 15


ഇന്ത്യയുടെ 72- മത്തെ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ?

മിത്രഭ ഗുഹ


ദേശീയ ദുരന്തനിവാരണ സേനയുടെ പുതിയ ഡയറക്ടർ ജനറൽ?

അതുൽ കർവാൾ


ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം ലഭിച്ച നാഗസ്വര വിദ്വാൻ?

തിരുവിഴ ജയശങ്കർ


വിശുദ്ധ പദവി ലഭിക്കുന്ന ആദ്യ ഇന്ത്യൻ സാധാരണക്കാരൻ?

ദേവസഹായം പിള്ള (First lay person )


യുനെസ്കോ ‘ക്രിയേറ്റീവ് സിറ്റി ‘ആയി തിരഞ്ഞെടുത്ത നഗരം?

ശ്രീനഗർ


ഇന്ത്യയിൽ ആദ്യമായി ഗവൺമെന്റ് ജോലി ലഭിക്കാൻ ഡിജിലോക്കർ സംവിധാനം ഏർപ്പെടുത്തിയ സംസ്ഥാനം?

കേരളം


നാസയുടെ പുതിയ ബഹിരാകാശ ദൗത്യത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ വംശജൻ?

രാജ് ചാരി


പ്രഥമ ലോക യോഗ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം?

ഇന്ത്യ


കെ തായാട്ട് ബാലസാഹിത്യ പുരസ്കാരം ലഭിച്ച സാഹിത്യകാരി?

രേഖ ആർ


പ്രമേഹ ചികിത്സാ രംഗത്ത് ദേശീയ അംഗീകാരം ലഭിച്ച ഡോക്ടർ?

ഡോ. ജ്യോതിദേവ് കേശവദേവ്


ലോക പ്രമേഹ ദിനത്തിൽ പഞ്ചസാര ഹർത്താൽ പ്രഖ്യാപിച്ച കേരളത്തിലെ പഞ്ചായത്ത്?

കണിച്ചാർ


2021 നവംബർ അന്തരിച്ച സംസ്കൃതഭാഷയിലെ പ്രഥമ ജ്ഞാനപീഠജേതാവ്?

പ്രൊഫ.സത്യവ്രത ശാസ്ത്രി


വ്യത്യസ്തമേഖലകളിൽ അസാധാരണ മികവ് പുലർത്തുന്ന കുട്ടികൾക്ക് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നൽകിവരുന്ന പുരസ്കാരത്തിന്റെ പേര്?

ഉജ്ജ്വലബാല്യം


കേരളത്തിൽ ഉദരസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്ന നോറോ വൈറസ് ആദ്യമായി സ്ഥിതീകരിച്ച ജില്ല?

വയനാട്


ഒറ്റ യൂണിഫോം സമ്പ്രദായം നടപ്പിലാക്കിയ കേരളത്തിലെ ആദ്യ സ്കൂൾ?

കാര്യമ്പാടി ജി എൽ പി എസ്


ആദ്യത്തെ ത്രീഡി ചലച്ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ നോവൽ രൂപത്തിൽ എഴുതിയ സാഹിത്യകാരൻ?

രഘുനാഥ് പാലേരി


2021- ലെ ജെ സി ബി പുരസ്കാരം ലഭിച്ച സാഹിത്യകാരൻ?

എം മുകുന്ദൻ


വിശപ്പുരഹിത ക്യാമ്പസ് പദ്ധതിക്ക് തുടക്കമിട്ട ഗവൺമെന്റ് കോളേജ്?

തിരൂർ തുഞ്ചൻ സ്മാരക കോളേജ്


ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കൾ?

ഓസ്ട്രേലിയ


ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് 2024 – ലെ വേദി?

അമേരിക്ക


ഇന്ത്യ ‘എസ് – 400’ മിസൈലുകൾ ഇന്ത്യക്ക് വാങ്ങിയത് ഏതു രാജ്യത്തു നിന്ന്?

റഷ്യ


2021- ലെ നെഹ്റു ഫെലോഷിപ്പ് നേടിയ വ്യക്തി

പ്രൊഫ. വലേറിയൻ റോഡ്രിഗസ്


ഇന്ത്യയുടെ 41- മത് അന്റാർട്ടിക് പര്യവേക്ഷണത്തിന് നേതൃത്വം നൽകുന്ന മലയാളി?

അനൂപ് സോമൻ


രാജ്യത്തെ സ്വവർഗ്ഗാനുരാഗിയായ ജഡ്ജിയായി നിയമിതനാകുന്ന ആദ്യവ്യക്തി?

സൗരഭ് കൃപാൽ


ദേശീയ ദുരന്തനിവാരണ സേനയുടെ പുതിയ ഡയറക്ടർ ജനറൽ?

അതുൽ കർവാൾ


അരുണാചൽ പ്രദേശിന്റെ പുതിയ ചിത്രശലഭം?

കൈസർ ഇ ഹിന്ദ്


2031- ലെ ലോകകപ്പ് ക്രിക്കറ്റിന് വേദിയാകുന്ന രാജ്യം?

ഇന്ത്യ


ലോകത്തിലെ ആദ്യത്തെ ഭൗമ പ്രതിരോധ ദൗത്യത്തിനു ഉപയോഗിക്കുന്ന നാസയുടെ പേടകം?

ഡാർട്ട്


രാജ്യാന്തര വിദ്യാർത്ഥി ദിനം?

നവംബർ 17


സ്വാതന്ത്ര്യസമരസേനാനിയും ആദിവാസി നേതാവുമായ ബിർസ മുണ്ടയുടെ സ്മാരക സ്ഥിതിചെയ്യുന്നത്?

റാഞ്ചി


വെട്ടിമുറിച്ചകോൺ, കോട്ടമൺപുറം, കൊബൈ തുടങ്ങിയ ഇക്കോടൂറിസം കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ച വന്യജീവി സങ്കേതം?

നെയ്യാർ വന്യജീവി സങ്കേതം


സർക്കാർ വകുപ്പുകളിലെ മലയാളത്തിലുള്ള ഇ – ഫയലുകളിൽ ഉപയോഗിക്കാൻ ഐടി വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള ഫോണ്ട്?

മീര


725 പ്രകാശവർഷം അകലെ പുതിയ ഗ്രഹം കണ്ടെത്തിയ ഇന്ത്യൻ സംഘത്തിനു നേതൃത്വം നൽകിയ ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞൻ?

അഭിജിത്ത് ചക്രവർത്തി


2021- ലെ ഇന്ത്യൻ ഫിലിം ‘പേഴ്സണാലിറ്റി ഓഫ് ദി ഇയർ’ പുരസ്കാരം നേടിയവർ?

ഹേമമാലിനി, പ്രസൂൻ ജോഷി


1962 ലെ ഇന്ത്യാ-ചൈന യുദ്ധത്തിന്റെ പുതിയ സ്മാരകം ഉദ്ഘാടനം ചെയ്തത് എവിടെയാണ്?

റെസാങ് ലാ (ലഡാക്ക്)


2021- ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നേടിയ സംഘടന?

പ്രഥം സന്നദ്ധ സംഘടന


ക്രിപ്റ്റോ കറൻസി ബിറ്റ് കോയിൻ നിയമാഗീകാരം നൽകിയ ലോകത്തിലെ ആദ്യ രാജ്യം?

എൽ സാൽവദോർ


കുറ്റകൃത്യങ്ങളിൽപ്പെട്ട കുട്ടികളുടെ പുനരധിവാസപദ്ധതി?

കാവൽ


ഇന്ത്യയെ കുറിച്ച് പ്രതിപാദിക്കുന്ന മുൻ യുഎൻ സെക്രട്ടറി ജനറൽ
ബാൻ കി മൂൺ എഴുതിയ ആത്മകഥ?

റിസോൾവ്ഡ്: യുണൈറ്റിങ്‌ നേഷൻസ് ഇൻ എ ഡിവൈഡഡ് വേൾഡ്


റേഷൻ കാർഡിലെ തെറ്റുകൾ തിരുത്തുന്നതിനും ആധാർ നമ്പർ ലിങ്ക് ചെയ്യുന്നതിനുമായി ഭക്ഷ്യപൊതുവിതരണ വകുപ്പ് ആരംഭിച്ച പദ്ധതി?

തെളിമ


2021- ലെ ഒ വി വിജയൻ സ്മാരക പുരസ്കാരം ലഭിച്ച സാഹിത്യകാരൻ?

ടി ഡി രാമകൃഷ്ണൻ


26- മത് യൂറോപ്യൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന മലയാളം സിനിമ?

ഈ മ യൗ


കേരളത്തിൽ ആദ്യ ആധുനിക റേഷൻകട പ്രവർത്തനമാരംഭിച്ചത്?

കാടാമ്പുഴ (മലപ്പുറം)


യു എസ് പ്രസിഡണ്ട് പദവി ലഭിച്ച ആദ്യ വനിത എന്ന ബഹുമതി ലഭിച്ചത്?

കമല ഹാരിസ്


കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ് ) നിലവിൽവരുന്നത്?

കിനാലൂർ (കോഴിക്കോട്)


ഇന്ത്യയിൽ ദരിദ്രരില്ലാത്ത ഏക ജില്ല?

കോട്ടയം


നീതി ആയോഗ് നഗര സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനം നേടിയ നഗരം?

ഷിംല


ജന്മ ശതാബ്ദിയോടനുബന്ധിച്ച് ഡോ. വർഗീസ് കുര്യന്റെ പ്രതിമ സ്ഥാപിച്ച സ്ഥലം?

പട്ടം (തിരുവനന്തപുരം)


ദേശീയ ക്ഷീരദിനം?

നവംബർ 26
(വർഗീസ് കുര്യന്റെ ജന്മദിനം )


നീതി ആയോഗ് സർവ്വേ പ്രകാരം ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം?

കേരളം


നീതി ആയോഗ് സർവ്വേ പ്രകാരം ഏറ്റവും കൂടുതൽ ദരിദ്രർ ഉള്ള സംസ്ഥാനം?

ബീഹാർ


റെഡ് ക്രോസിന്റെ ആദ്യ വനിതാ പ്രസിഡന്റ്?

മിൽജാന സ്പോൽജാറിക് എഗർ


ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊറോണയുടെ പുതിയ വക ഭേദം?

B.1.1.529


അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള സുവർണ്ണ മയൂരം നേടിയ സിനിമ?

റിങ് വാൻഡറിങ്‌ (ജപ്പാനിസ് ചിത്രം)


Advertisements

This post was last modified on 29 November 2021 10:55 PM

Recent Posts

കയ്യൂർ സമരം

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും എതിരെ കാസർകോഡ് ജില്ലയിലെ കയ്യൂർ ഗ്രാമത്തിൽ നടന്ന കർഷക സമരമാണ് കയ്യൂർ സമരം. കയ്യൂർ സമരത്തോടനുബന്ധിച്ച് സുബ്ബരായൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും…

4 days ago

പൊതുവിജ്ഞാനം വായനാമത്സരം

വായന മത്സരങ്ങളിൽ പൊതു വിജ്ഞാനവിഭാഗത്തിൽ നിന്നും വരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ഓമന തിങ്കൾ കിടാവോ ......എന്ന താരാട്ടു ഗീതത്തിന്റെ രചയിതാവ് ആര് ? ഇരയിമ്മൻ തമ്പി 1957…

6 days ago

കേരള പി എസ് സി ചോദ്യോത്തരങ്ങൾ| പൊതു വിജ്ഞാനം

'കേരള സുഭാഷ് ചന്ദ്ര ബോസ്' എന്നറിയപ്പെട്ട സ്വാതന്ത്രസമര സേനാനി? മുഹമ്മദ്‌ അബ്ദു റഹിമാന്‍ സമ്പൂര്‍ണ്ണ ദേവന്‍ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്‌ ? വൈകുണ്ഠ സ്വാമികള്‍ വി ടി…

4 days ago

Red Cross Quiz 2021|Red Cross

Red Cross Quiz, റെഡ്ക്രോസ് ക്വിസ് യുദ്ധക്കെടുതികളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട ലോകത്തിലെ ഏറ്റവും വലിയ സംഘടന? റെഡ്‌ക്രോസ്‌ അന്താരാഷ്ട്ര റെഡ് ക്രോസ് സൊസൈറ്റിയുടെ…

2 weeks ago

ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ

ഇന്ത്യയുടെ ദേശീയ വൃക്ഷം ? അരയാൽ ഇന്ത്യയുടെ ദേശീയ മൃഗം? ബംഗാൾ കടുവ ഇന്ത്യയുടെ ദേശീയ പക്ഷി? മയിൽ ഇന്ത്യയുടെ ദേശീയ പുഷ്പം? താമര ഇന്ത്യയുടെ ദേശീയ…

2 weeks ago

United Nations Day Quiz 2021 | ഐക്യരാഷ്ട്ര സംഘടന ദിന ക്വിസ്

ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകത്ത് സമാധാനം നിലനിർത്താൻ ഒരു സംഘടന രൂപവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1945 ഒക്ടോബർ 24 ഐക്യരാഷ്ട്ര സഭ നിലവിൽ…

2 weeks ago