Environment Quiz 2023 |പരിസ്ഥിതി ദിന ക്വിസ് 2023 with PDF Download

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതിദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.

World Environment Day – June 5

We also publish articles on topics like Stock Market, Banks, Credit Cards, Stock Brokers, Insurance, Loans, Finance, Language, India on our blogs. Also, you can download our app to get the Malayalam Quiz right on your Android smartphone. These quizzes can be helpful for competitive exams like Kerala PSC, UPSC, Bank Tests, and many others.

പരിസ്ഥിതി ദിന ക്വിസ് – Environment Day Quiz in Malayalam

പരിസ്ഥിതി ദിന ക്വിസ്
പരിസ്ഥിതി ദിന ക്വിസ്

ലോക പരിസ്ഥിതി ദിനം എന്നാണ്?

ജൂൺ 5


2023 -ലെ ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശം എന്താണ്?

പ്ലാസ്റ്റിക് മലിനീകരണത്തെ തടയുക (Beat Plastic Pollution)


2023 -ലെ പരിസ്ഥിതി ദിനത്തിന്റെ ആതിഥേയത്വം വഹിക്കുന്ന രാജ്യം?

കോറ്റ് ഡി ഐവയർ


2022 -ലെ ലോക പരിസ്ഥിതി ദിന സന്ദേശം? 

ഒരേയൊരു ഭൂമി (Only One Earth)

 


2022- ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയത്വം വഹിക്കുന്ന രാജ്യം? 

 

സ്വീഡൻ


2021- ലെ ലോക പരിസ്ഥിതി ദിനത്തി ന്റെ ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏത്?
പാകിസ്താൻ

 


2021 ലെ പരിസ്ഥിതി ദിന സന്ദേശം എന്താണ്?

Ecosystem  Restoration

 


2018-ൽ ലോക പരിസ്ഥിതി ദിനത്തിനാഘോഷത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ഏത്?

 

ഇന്ത്യ


2018 -ലെ പരിസ്ഥിതി ദിന സന്ദേശം എന്തായിരുന്നു?

 

പ്ലാസ്റ്റിക് മലിനീകരണം തടയുക (Beat Plastic Pollution)


എത്രാമത്തെ ലോക പരിസ്ഥിതി ദിനാഘോഷമാണ് ഇന്ത്യയിൽ 2018-ൽ നടന്നത്?

 

45- മത്


ഐക്യരാഷ്ട്രസഭ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത് എന്ന് ?

 

1972 ജൂൺ 5


ആദ്യമായി ലോക പരിസ്ഥിതി ദിനം ആഘോഷിച്ചത് എന്ന്?

 

1974 ജൂൺ 5

 


ആദ്യത്തെ (1974-ലെ) ലോക പരിസ്ഥിതി ദിന സന്ദേശം എന്തായിരുന്നു?

 

ഒരു ഭൂമി മാത്രം (Only one Earth)

 


ലോക പരിസ്ഥിതിദിനമായി ജൂൺ 5 തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ്? 

 

1972 ജൂൺ 5-നാണ് യുഎൻ കോൺഫറൻസ് ‘ഓൺ ദി ഹ്യൂമൺ എൻവയോൺമെന്റ് ‘(UNCHE) സമ്മേളനം സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ ചേർന്നത്.ആ സമ്മേളനത്തിൽ ഇന്ത്യയുൾപ്പെടെ 113 രാജ്യങ്ങൾ  പങ്കെടുത്തു


ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

എം എസ് സ്വാമിനാഥൻ

 


ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആര് ?

റേച്ചൽ കഴ്സൺ

 


‘നാഷണൽ എൻവയൺമെന്റ് പ്രൊ പ്രൊട്ടക്ഷൻ ആക്ട് ‘പാർലമെന്റിൽ പാസായ വർഷം?

1986  (ആ കാലഘട്ടത്തിൽ രാജീവ് ഗാന്ധി ആയിരുന്നു പ്രധാനമന്ത്രി)


‘നിശബ്ദ വസന്തം’ എന്ന വിഖ്യാതമായ പരിസ്ഥിതി ഗ്രന്ഥം രചിച്ചതാര്?

റേച്ചൽ കഴ്സൺ

 


ലോക പ്രകൃതി സംരക്ഷണ ദിനം എന്നാണ്?

 

ജൂലൈ 28


ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമം വന്നത് ഏത് വർഷം?

 

1986

 


യുണൈറ്റഡ് നാഷൻസ് എൻവയൺമെന്റ് പ്രോഗ്രാമിന്റെ ( UNEP ) ആസ്ഥാനം?

 

നെയ്റോബി (കെനിയ )


ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സംരക്ഷണനിയമം ഏതായിരുന്നു?

 

ജലമലിനീകരണ നിരോധന നിയന്ത്രണ നിയമം

 


W.W.F എന്നതിന്റെ പൂർണ്ണരൂപം എന്താണ്?

 

വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (മുമ്പ് വേൾഡ് വൈൽഡ് ഫണ്ട് എന്നായിരുന്നു)


ദേശീയ വനനയം പ്രഖ്യാപിച്ച വർഷം?

 

1952


ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഉൾപ്പെടുന്ന മേഖല ഏത് പേരിലറിയപ്പെടുന്നു?

ജൈവമണ്ഡലം (ബയോസ്ഫിയർ)

 


ഒരു ഭക്ഷ്യശൃംഖല ആരംഭിക്കുന്നത്?

ഉൽപാദകരിൽ നിന്ന് (ഹരിതസസ്യങ്ങളിൽ നിന്ന്)

 


ഒരു ഭക്ഷ്യശൃംഖല അവസാനിക്കുന്നത്?

വിഘാടകരിൽ

 


താപം, പ്രകാശം, ജലം, മണ്ണ് തുടങ്ങിയ ഘടകങ്ങൾ ക്ക് പറയുന്ന പേര്?

അജീവിയ ഘടകങ്ങൾ

 


ഗ്ലോബൽ 500 പുരസ്കാരം ആദ്യമായി നൽകിയത് ഏത് വർഷം?

1987

 


ആദ്യത്തെ ഗ്ലോബൽ 500 പുരസ്കാരം (1987- ലെ) ലഭിച്ചത് ആർക്ക്?

 

വങ്കാരി മാതായ് (കെനിയയിലെ പരിസ്ഥിതി പ്രവർത്തകയും രാഷ്ട്രീയ പ്രവർത്തകയുമാണ് വങ്കാരി മാതായ്)

 


പരിസ്ഥിതി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട  ആദ്യത്തെ പ്രധാന യുഎൻ സമ്മേളനം നടന്ന വർഷം? എവിടെ വെച്ച്?

 

1972 സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ
(ഈ സമ്മേളനം ‘സ്റ്റോക്ക്ഹോം സമ്മേളനം’ എന്നറിയപ്പെടുന്നു)


നാഷണൽ എൻവയോൺമെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ?

 

നാഗ്പൂർ (മഹാരാഷ്ട്ര)


 

സേവ് ഹിമാലയ മൂവ്മെന്റിന് തുടക്കം കുറിച്ചതാര്?

സുന്ദർലാൽ ബഹുഗുണ


നീലകുറിഞ്ഞിയുടെ നാട് എന്നറിയപ്പെടുന്നത്?

 

നീലഗിരി (തമിഴ്നാട്)


ഏഷ്യൻ സിംഹങ്ങളെ സംരക്ഷിക്കാൻ രൂപീകരിച്ച ഉദ്യാനം ഏത്? 

 

ഗീർ ദേശീയോദ്യാനം


 

ലോകത്തിലെ ഏറ്റവും വലിയ ആണവദുരന്തം ചെർണോബിൽ ഉണ്ടായത് ഏതു വർഷം?

1986 ഏപ്രിൽ 2

 


ലോകത്തിലെ ഏറ്റവും വലിയ ആണവ ദുരന്തം നടന്ന ചെർണോബിൽ എന്ന സ്ഥലം എവിടെയാണ്?

 

യുക്രൈനിന്റെ തലസ്ഥാനമായ കീവിൽ


2021ലെ കാലാവസ്ഥ ദിനത്തിന്റെ പ്രമേയം എന്താണ്?

 

The ocean our climate and weather


ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം ഏത്?

 

മധ്യപ്രദേശ്

 


ആപ്പിക്കോ മൂവ്മെന്റ് എന്ന പരിസ്ഥിതി പ്രവർത്തനം രൂപംകൊണ്ട സംസ്ഥാനം ?

 

കർണാടക


കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും വലുത്?

ഭവാനി

 


കാസിരംഗ ദേശീയ പാർക്കിൽ സംരക്ഷിക്കപ്പെടുന്ന മൃഗം ഏത്?

 

ഒറ്റക്കൊമ്പൻ കാണ്ടാമൃഗം


പശ്ചിമ ബംഗാളിലെ സുന്ദർബൻ പ്രസക്തമാകുന്നത് ഏതിനം  ചെടികളുടെ പേരിലാണ്?

കണ്ടൽച്ചെടികൾ

 


കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട പാർലമെന്റ് നിയമം കൊണ്ടുവന്ന ആദ്യത്തെ രാജ്യം?

കാനഡ


പ്രൊഫ. ജോൺ സി ജേക്കബിനെ ആത്മകഥ ഏതാണ്?

ഹരിതദർശനം

 


ആരോഗ്യകരമായ പരിസ്ഥിതിക്ക്  രാജ്യത്തിന്റെ എത്ര ശതമാനം വനഭൂമി വേണം?

33%

 


ആഗോള പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈ എടുക്കുന്നവർക്ക് നൽകുന്ന പുരസ്കാരം ഏത്?

 

Blue Planet Prize


കേരളത്തിൽ ഏറ്റവും കുറവ് റിസർവ് വനമുള്ള ജില്ല ഏത്?

പത്തനംതിട്ട

 


മിനി പമ്പ എന്ന പദ്ധതി കേരളത്തിലെ ഏതു മതവുമായി ബന്ധപ്പെട്ടതാണ്?

ഭാരതപ്പുഴ

 


കേരള ഗവൺമെന്റ് നൽകുന്ന ആദ്യത്തെ വനമിത്ര പുരസ്കാരം ലഭിച്ചതാർക്ക്?

പ്രൊഫ. ജോൺ സി ജേക്കബ്

 


കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം ഏത്?

ആറളം വന്യജീവി സങ്കേതം

 


സൈലന്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ആര്?

രാജീവ് ഗാന്ധി

 


പൂക്കോട് തടാകം ഏത് ജില്ലയിലാണ്?

വയനാട്

 


ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

പ്രൊഫ. ആർ മിശ്ര

 


ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആര്?

മേധാപട്കർ

 


കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം എവിടെയാണ്?

മണ്ണുത്തി (തൃശ്ശൂർ)

 


കണ്ടൽ ചെടികളെ പറ്റി പ്രതിപാദിച്ചിട്ടുള്ള ലോകത്തിലെ ആദ്യത്തെ ഗ്രന്ഥം?

 

ഹോർത്തൂസ് മലബാറിക്കസ്

 


ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര്?

സുന്ദർലാൽ ബഹുഗുണ

 


“മരം മരിക്കുന്നതും മനുഷ്യൻ മരിക്കുന്നതും ഒരുപോലെ” ഇത് ആരുടെ വാക്കുകൾ?

 

സുന്ദർലാൽ ബഹുഗുണ

 


നോബൽ പുരസ്കാരം നേടിയ ആഫ്രിക്കൻ വംശജയായ പരിസ്ഥിതി പ്രവർത്തക?

വംഗാരി മാതായ്  (കെനിയ)

 


കേരളത്തിൽ ആദ്യമായി പരിസ്ഥിതി ക്യാമ്പ് നടന്നത് എവിടെയാണ്?

 

ഏഴിമല ( കണ്ണൂർ, 1977)

 


ലോകത്തിലെ ആദ്യത്തെ ദേശീയോദ്യാനം ഏത്?

യെല്ലോസ്റ്റോൺ നാഷണൽ പാർക്ക് (അമേരിക്ക)

 


ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് ഏത്?

 

നീലഗിരി ബയോസ്ഫിയർ റിസർവ്

 


മണ്ണുകൊണ്ട് നിർമ്മിച്ച കേരളത്തിലെ ഏറ്റവും വലിയ ഡാം ഏത്?

ബാണാസുരസാഗർ ഡാം

 


ഇന്ത്യയിലെ ആദ്യത്തെ നേച്ചർ ക്യാമ്പ് നടന്നത് എവിടെയാണ്?

 

മുംബൈ


“ഒരു തൈ നടുമ്പോൾ
ഒരു തണൽ നടുന്നു
നടു നിവർക്കാനൊരു
കുളിർ നിഴൽ നടുന്നു”
ആരുടെ വരികളാണ്?

ഒ എൻ വി കുറുപ്പ്

 


ഭോപാൽ വാതക ദുരന്തം ഉണ്ടായ വർഷം?

1984 ഡിസംബർ 3


ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ കാണപ്പെടുന്ന ദേശീയോദ്യാനം?

കാസിരംഗ നാഷണൽ പാർക്ക് (അസം)

 


കേരളത്തിലെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത് ആര്?

ഇന്ദുചൂഡൻ
(കെ കെ നീലകണ്ഠൻ)

 


ഡോ. സലിം അലിയുടെ ആത്മകഥയുടെ പേര് എന്താണ്?

 

ഒരു കുരുവിയുടെ പതനം
(Fall of a Sparrow)


ലോക ജൈവവൈവിധ്യ ദിനം എന്നാണ്?

മെയ് -22

 


ലോക ഭൗമ ദിനം എന്നാണ്?

ഏപ്രിൽ- 22

 


ലോക പർവ്വത ദിനം എന്നാണ്?

ഡിസംബർ 11

 


‘കേരള പരിസ്ഥിതിയുടെ പിതാവ്’ എന്നറിയപ്പെടുന്നത് ആര്?

ജോൺ സി ജേക്കബ്

 


ഗ്രീൻ ബെൽറ്റ് പ്രസ്ഥാനം സ്ഥാപിച്ചത് ആര്?

 

വങ്കാരി മാതായി


സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്ന ആദ്യ ആഫ്രിക്കൻ വനിതയായ ആദ്യ പരിസ്ഥിതി പ്രവർത്തക?

 

വംഗാരി മാതായി


കാടെവിടെ മക്കളേ മേടെവിടെ മക്കളേ
കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ”

ആരുടെ വരികൾ?

അയ്യപ്പപ്പണിക്കർ

 


കേരളത്തിലെ ജൈവകൃഷിയുടെ ബ്രാൻഡ് അംബാസിഡർ ആരാണ്?

മഞ്ജു വാര്യർ

 


ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

വർഗീസ് കുര്യൻ

 


കേരളത്തിലെ ജൈവ ജില്ല ഏത്?

കാസർകോട്

 


കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല ഏതാണ്?

പാലക്കാട്

 


പരിസ്ഥിതി സംബന്ധമായി ഏറ്റവുമധികം പുസ്തകങ്ങൾ എഴുതിയ മലയാളി?

 

സി കെ കരുണാകരൻ ഐ എഫ് എസ്


ലോകചരിത്രത്തിൽ ആദ്യമായി വനസംരക്ഷണത്തിനായി എഴുത്തുകാർ ചേർന്ന് പരിസ്ഥിതി സംഘടന രൂപവത്കരിച്ചത് എവിടെയാണ്?

കേരളത്തിൽ

 


മരം മുറിക്കുന്നതിന് എതിരെയുള്ള സമരത്തിന്റെ ഭാഗമായി ഒരു കാലിഫോർണിയൻ റെഡ് വുഡ് മരത്തിൽ രണ്ടു വർഷത്തിലേറെ കാലം താമസിച്ച അമേരിക്കൻ യുവതി ആര്?

 

ജൂലിയ ബട്ടർഫ്ലൈ ഹിൽ


വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല ഏത്?

ഇടുക്കി

 


മുത്തങ്ങ വന്യജീവി സങ്കേതം ഏതു ജില്ലയിൽ?

വയനാട്

 


കേരളത്തിൽ ആകെ എത്ര ദേശീയ ഉദ്യാനങ്ങൾ ഉണ്ട്?

അഞ്ച് (5)

 


ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ളൈ സഫാരി പാർക്ക് എവിടെയാണ്?
തെന്മല (കൊല്ലം)

 


കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതം ഏത്?

ചെന്തുരുണി വന്യജീവിസങ്കേതം

 


കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ഏതാണ്?

മംഗളവനം പക്ഷിസങ്കേതം (എറണാകുളം)

 


കല്ലേൻ പൊക്കുടൻ പ്രസിദ്ധനായത് ഏത് ചെടികളെ സംരക്ഷിച്ചാണ്?

കണ്ടൽ ചെടികൾ

 


കണ്ടൽ ചെടികളെ പറ്റി പ്രതിപാദിച്ചിട്ടുള്ള ലോകത്തിലെ ആദ്യത്തെ ഗ്രന്ഥം ഏത്?

 

ഹോർത്തൂസ് മലബാറിക്കസ്


‘ഇന്ത്യയുടെ ധാന്യപ്പുര’ എന്നറിയപ്പെടുന്ന സംസ്ഥാനം?

പഞ്ചാബ്

 


പ്ലാച്ചിമടയിലെ കൊക്കോകോള കമ്പനിയുടെ ജലചൂഷണത്തിന് എതിരെയുള്ള സമരത്തിന് നേതൃത്വം നൽകിയ വനിത ആര്?

 

മയിലമ്മ


കേരളത്തിലെ ഏറ്റവും ചെറിയ സംരക്ഷിത പ്രദേശം?

മംഗളവനം

 


ലോക വന ദിനം എന്നാണ്?

മാർച്ച് 21

 


ലോക ജലദിനമായി ആചരിക്കുന്നത് എന്നാണ്?

മാർച്ച് 22

 


കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം?

പൂക്കോട് തടാകം വയനാട്

 


കേരളത്തിൽ കർഷക ദിനമായി ആചരിക്കുന്നത് എന്നാണ്?

ചിങ്ങം-1

 


Download the PDF version of this World Environment Day Quiz in Malayalm by clicking on the download button below.

Download PDF
Download Environment Day Quiz in Malayalam

Click on the download button or click here to download the Malayalam Quiz.

Download the App

9 thoughts on “Environment Quiz 2023 |പരിസ്ഥിതി ദിന ക്വിസ് 2023 with PDF Download”

  1. no words to express, you guys have done a great job…. the questions were pretty good. Well Done GUyss

  2. Pingback: [PDF] Environment Day Quiz in Malayalam 2021 - പരിസ്ഥിതി ദിന ക്വിസ് - GK Malayalam

  3. Pingback: [PDF] പരിസ്ഥിതി ദിന ക്വിസ് | Environment Day Quiz in Malayalam 2021 - GK Malayalam

  4. Pingback: [PDF] Environment Day Quiz Questions with Answers Malayalam PDF Download – InstaPDF

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.