Advertisements

[PDF] Environment Day Quiz in Malayalam 2021 – പരിസ്ഥിതി ദിന ക്വിസ്

Advertisements

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതിദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.

World Environment Day – June 5

We also publish articles on topics like Stock Market, Banks, Credit Cards, Stock Brokers, Insurance, Loans, Finance, Language, India on our blogs. Also, you can download our app to get the Malayalam Quiz right on your Android smartphone. These quizzes can be helpful for competitive exams like Kerala PSC, UPSC, Bank Tests, and many others.

പരിസ്ഥിതി ദിന ക്വിസ് – Environment Day Quiz in Malayalam

പരിസ്ഥിതി ദിന ക്വിസ്

ലോക പരിസ്ഥിതി ദിനം എന്നാണ്?

ജൂൺ 5


2021-ലെ വർഷത്തെ പരിസ്ഥിതി ദിന പ്രമേയം?

ECOSYSTEM RESTORATION


കേരളത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള ജില്ല ഏത്?

ഇടുക്കി


കേരളത്തിൽ ഏറ്റവും കുറവ് വനഭൂമിയുള്ള ജില്ല ഏത്?

ആലപ്പുഴ


കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് ഏത്?

നെയ്യാർ


കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം ഏത്?

പെരിയാർ വന്യജീവി സങ്കേതം


കേരളത്തിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം ഏത്?

സൈലന്റ് വാലി ദേശീയ ഉദ്യാനം


കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള ജില്ല ഏത്?

ഇടുക്കി


കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഉള്ള ജില്ല ഏത്?

കാസർകോട്


കേരളത്തിലെ സംസ്ഥാന പക്ഷി?

മലമുഴക്കി വേഴാമ്പൽ


കേരളത്തിന്റെ സംസ്ഥാന മൃഗം ഏത്?

ആന


കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം?

തെങ്ങ്


കേരളത്തിന്റെ ഔദ്യോഗിക പുഷ്പം?

കണിക്കൊന്ന


കേരളത്തിന്റെ ഔദ്യോഗിക ഫലം?

ചക്ക


കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം ഏത്?

ചുളന്നൂർ


കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന ജീവി ഏത്?

മണ്ണിര


കേരളത്തിലെ ആദ്യ പക്ഷിസങ്കേതം?

തട്ടേക്കാട് (എറണാകുളം)


കരയിലും ജലത്തിലും അന്തരീക്ഷത്തിലും ഉൾപ്പെടുന്ന മുഴുവൻ സസ്യ-ജന്തു- സൂക്ഷ്മജീവികളെയും ചേർത്തു പറയുന്ന പേര്?

ജീവമണ്ഡലം


ജീവ മണ്ഡലത്തിന്റെ അടിസ്ഥാന ഘടകം എന്താണ്?

ആവാസവ്യവസ്ഥ


ആവാസവ്യവസ്ഥയ്ക്ക് ഉദാഹരണങ്ങൾ എന്തെല്ലാമാണ്?

കുളം, സമുദ്രം, പുഴ, വനം


ആവാസവ്യവസ്ഥയിലെ ഉത്പാദകർ എന്നറിയപ്പെടുന്നത്?

ഹരിതസസ്യങ്ങൾ


സസ്യങ്ങളെ നേരിട്ട് ഭക്ഷിക്കുന്ന ജീവികൾക്ക് പറയുന്ന പേര്?

സസ്യഭോജികൾ


മറ്റു ജന്തുക്കളെ ഭക്ഷിക്കുന്ന ജീവികൾക്ക് പറയുന്ന പേര്?

മാംസഭോജികൾ


ജന്തുക്കളെയും സസ്യങ്ങളെയും ഭക്ഷിക്കുന്ന ജീവികൾക്ക് പറയുന്ന പേര്?

മിശ്രഭോജികൾ


‘ഒരു കുരുവിയുടെ പതനം’ ആരുടെ ആത്മകഥയാണ്

ഡോ. സാലിം അലി


ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്ക് ഏത്

ജിം കോർബറ്റ് നാഷണൽ പാർക്ക് (ഉത്തരാഖണ്ഡ്)


കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം ഏത്

ഇരവികുളം നാഷണൽ പാർക്ക്


കേരളത്തിൽ കണ്ടൽവനങ്ങൾ കൂടുതൽ ഉള്ള ജില്ല ഏത്?

കണ്ണൂർ


കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പക്ഷി ഏത്

കാക്ക


വെള്ള പൊന്ന് എന്നറിയപ്പെടുന്ന വസ്തു ഏത്?

പ്ലാറ്റിനം


പരിസ്ഥിതിക്ക് അനുയോജ്യമായ ഉൽപന്നങ്ങൾക്ക് നൽകുന്ന മുദ്ര ഏത്? 

ഇക്കോ മാർക്ക്


ഏറ്റവും വേഗത കൂടിയ കാറ്റിലുണ്ടാകു ന്ന പ്രകൃതിദുരന്തത്തിന് പറയുന്ന പേര് എന്ത്?

ടൊർണാഡോ


പൂയംകുട്ടി വനം ഏതു ജില്ലയിലാണ്

എറണാകുളം (കോതമംഗലം)


ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം

ഡെറാഡൂൺ


വൻ വൃക്ഷങ്ങളെ മുരടിപ്പിച്ചു വളർത്തുന്ന രീതി?

ബോൺസായി


ആമസോൺ കാടുകൾ കൂടുതലായും ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്? 

ബ്രസീൽ


‘കടുവാ സംസ്ഥാനം’ എന്നറിയപ്പെടുന്നത്?

മധ്യപ്രദേശ്


നീലക്കുറിഞ്ഞിയുടെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?

2006


കളിമണ്ണ് വ്യവസായ കേന്ദ്രമായ കുണ്ടറ ഏതു ജില്ലയിലാണ്? 

കൊല്ലം


മുത്തങ്ങ വന്യജീവി സങ്കേതം ഏതു ജില്ലയിൽ?

വയനാട്


ഏറ്റവും വേഗം വളരുന്ന സസ്യം? 

മുള


ഡോഡോ പക്ഷി യുടെ ജന്മദേശം? 

മൗറീഷ്യസ്


അഗസ്ത്യമല സ്ഥിതി ചെയ്യുന്ന താലൂക്ക്?

നെടുമങ്ങാട് (തിരുവനന്തപുരം)


പ്രകൃതിയുടെ ഔഷധ ശാല എന്നറിയപ്പെടുന്ന വൃക്ഷം?

വേപ്പ്


മലിനീകരണം ഏറ്റവും കുറവുള്ള കേരളത്തിലെ നദി? 

കുന്തിപ്പുഴ


ഒരു വൃക്ഷത്തിന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം ഏതാണ്? 

ചെന്തുരുണി വന്യജീവി സങ്കേതം


കളിമണ്ണിൽ സമൃദ്ധമായുള്ള ലോഹം ഏത്?

അലൂമിനിയം


ഹോർത്തൂസ് മലബാറിക്കസിലെ  ആദ്യ അധ്യായം ആരംഭിക്കുന്നത് ഏതു സസ്യത്തെ കുറിച്ചു പറഞ്ഞുകൊണ്ടാണ്?

തെങ്ങ്


ഇന്ദിരാഗാന്ധി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ?

തമിഴ്നാട്ടിലെ പൊള്ളാച്ചിക്കടുത്തുള്ള അണ്ണാവിലൈ കുന്നുകളിൽ


മഹാരാഷ്ട്രയുടെ ഔദ്യോഗിക ചിത്രശലഭം ഏത്?

കൃഷ്ണശലഭം


ലോകചരിത്രത്തിൽ ആദ്യമായി വനസംരക്ഷണത്തിനായി എഴുതുകാർ  ചേർന്ന് പരിസ്ഥിതി സംഘടന രൂപീകരിച്ചത് എവിടെയാണ്?

കേരളത്തിൽ


സസ്യങ്ങൾക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

ജെ സി  ബോസ്


‘ഭൂമിയുടെ ഹരിത കോശം’ എന്ന്  വിശേഷിപ്പിക്കുന്നത്?

വനങ്ങൾ


സൈലന്റ് വാലി മഴക്കാടുകളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നൃത്തം ചവിട്ടിയ നൃത്തകി ആര്? 

മൃണാളിനി സാരാഭായി


‘പരിസ്ഥിതി സ്നേഹികളുടെ ബൈബിൾ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുസ്തകം ഏത്? 

നിശബ്ദ വസന്തം (റേച്ചൽ കഴ്സൺ)


‘ഭൂമിയുടെ ശ്വാസകോശങ്ങൾ’ എന്നറിയപ്പെടുന്ന വനമേഖല ഏതാണ്?

ഉഷ്ണമേഖലാ മഴക്കാടുകൾ


കേരളത്തിൽ ഏറ്റവും കുറച്ച് മഴ ലഭിക്കുന്ന പ്രദേശം ഏത്? 

വട്ടവട (ഇടുക്കി)


ഏറ്റവും കൂടുതൽ രാജ്യങ്ങൾ ദേശീയ പുഷ്പമായി അംഗീകരിച്ചിരിക്കുന്ന പുഷ്പം?

റോസ്


കേരളത്തിൽ ഏറ്റവും അവസാനമായി രൂപം കൊണ്ട വന്യജീവി സങ്കേതം? 

കരിമ്പുഴ വന്യജീവി സങ്കേതം (മലപ്പുറം)


പക്ഷികളുടെ വൻകര എന്നറിയപ്പെടുന്നത്?

തെക്കേ അമേരിക്ക


കേരളത്തിലെ ഏറ്റവും കൂടുതൽ ഖനനം നടത്തുന്ന പ്രകൃതി വിഭവം? 

കരിങ്കല്ല്


ഇന്ത്യയിൽ ഏറ്റവും കൂടുതൽ വംശ നാശ ഭീഷണി നേരിടുന്ന വൃക്ഷം ഏത്?

ചന്ദനം


പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം? 

മഹാരാഷ്ട്ര (2018 മാർച്ച് 23 നാണ് മഹാരാഷ്ട്രയിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയത്)


പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയ രണ്ടാമത്തെ സംസ്ഥാനം ഏത്?

തെലുങ്കാന (2018 ജൂണിലാണ് പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയത്)


പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയ മൂന്നാമത്തെ സംസ്ഥാനം?

ഹിമാചൽ പ്രദേശ് (2018 ജൂലൈയിൽ ആണ് പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയത്)


Download the PDF version of this World Environment Day Quiz in Malayalm by clicking on the download button below.

Download Environment Day Quiz in Malayalam

Click on the download button or click here to download the Malayalam Quiz.

Advertisements

This post was last modified on 24 July 2021 5:53 PM

View Comments

Recent Posts

കയ്യൂർ സമരം

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും എതിരെ കാസർകോഡ് ജില്ലയിലെ കയ്യൂർ ഗ്രാമത്തിൽ നടന്ന കർഷക സമരമാണ് കയ്യൂർ സമരം. കയ്യൂർ സമരത്തോടനുബന്ധിച്ച് സുബ്ബരായൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും…

19 hours ago

പൊതുവിജ്ഞാനം വായനാമത്സരം

വായന മത്സരങ്ങളിൽ പൊതു വിജ്ഞാനവിഭാഗത്തിൽ നിന്നും വരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ഓമന തിങ്കൾ കിടാവോ ......എന്ന താരാട്ടു ഗീതത്തിന്റെ രചയിതാവ് ആര് ? ഇരയിമ്മൻ തമ്പി 1957…

3 days ago

കേരള പി എസ് സി ചോദ്യോത്തരങ്ങൾ| പൊതു വിജ്ഞാനം

'കേരള സുഭാഷ് ചന്ദ്ര ബോസ്' എന്നറിയപ്പെട്ട സ്വാതന്ത്രസമര സേനാനി? മുഹമ്മദ്‌ അബ്ദു റഹിമാന്‍ സമ്പൂര്‍ണ്ണ ദേവന്‍ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്‌ ? വൈകുണ്ഠ സ്വാമികള്‍ വി ടി…

23 hours ago

Red Cross Quiz 2021|Red Cross

Red Cross Quiz, റെഡ്ക്രോസ് ക്വിസ് യുദ്ധക്കെടുതികളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട ലോകത്തിലെ ഏറ്റവും വലിയ സംഘടന? റെഡ്‌ക്രോസ്‌ അന്താരാഷ്ട്ര റെഡ് ക്രോസ് സൊസൈറ്റിയുടെ…

1 week ago

ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ

ഇന്ത്യയുടെ ദേശീയ വൃക്ഷം ? അരയാൽ ഇന്ത്യയുടെ ദേശീയ മൃഗം? ബംഗാൾ കടുവ ഇന്ത്യയുടെ ദേശീയ പക്ഷി? മയിൽ ഇന്ത്യയുടെ ദേശീയ പുഷ്പം? താമര ഇന്ത്യയുടെ ദേശീയ…

1 week ago

November 2021|Current Affairs|Monthly Current Affairs

സംസ്ഥാന സർക്കാർ നൽകുന്ന സാഹിത്യരംഗത്തെ പരമോന്നത പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം 2021 ൽ ലഭിച്ച സാഹിത്യകാരി ? പി വത്സല സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ആദിവാസികൾക്കുള്ള…

19 hours ago