December 2021|Current Affairs monthly|Current Affairs

ഡിസംബർ മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്


ലോക എയ്ഡ്സ് ദിനം?

ഡിസംബർ 1


2021 ലെ എയ്ഡ്സ് ദിന പ്രമേയം?

End inequalities. End AIDS (അസമത്വങ്ങൾ അവസാനിപ്പിക്കുക എയ്ഡ്സ് അവസാനിപ്പിക്കുക)


സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന എസ് കെ പൊറ്റക്കാടിന്റെ നോവൽ?

ഒരു ദേശത്തിന്റെ കഥ


കേരള പോലീസിന്റെ നവീകരിച്ച സിറ്റിസൺ പോർട്ടർ?

തുണ


സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ പുരസ്കാരം ലഭിച്ച സംഘടന?

ചോല


2021 വർഷത്തെ ബാലൺ ദ്യോർ പുരസ്കാരം നേടിയ അർജന്റീന താരം?

ലയണൽ മെസ്സി


ദക്ഷിണേഷ്യയിൽ ജി പി എസ് ടാഗുമായി പറക്കുന്ന ആദ്യ കടൽ കാക്കകൾ?

മനികെ, മേഘ


ലോകത്തെ ഏറ്റവും പുതിയ ജനാധിപത്യ രാജ്യം?

ബാർബഡോസ്


2021- ലെ ഫോർച്യൂൺ ഇന്ത്യയുടെ സർവ്വേ പ്രകാരം രാജ്യത്തെ ഏറ്റവും ശക്തമായ വനിത?

നിർമലാ സീതാരാമൻ


ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം?

ഡിസംബർ 2


ദേശീയ മലിനീകരണ നിയന്ത്രണ ദിനം?

ഡിസംബർ 2


ക്ഷീരവികസന വകുപ്പിന്റെ സഹായ പദ്ധതികൾക്കുള്ള ഓൺലൈൻ പോർട്ടർ?

ക്ഷീരശ്രീ


എക്കണോമിക് ഇന്റലിജൻസ് യൂണിറ്റ് സർവേ പ്രകാരം ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം?

ടെൽ അവീവ്
(ഇസ്രയേലിന്റെ തലസ്ഥാനം )


കേരള ബാഡ്മിന്റൺ അസോസിയേഷന്റെ ആദ്യ അക്കാദമി നിലവിൽ വരുന്ന സ്ഥലം?

ഒറ്റപ്പാലം


ലോക ഭിന്നശേഷി ദിനം?

ഡിസംബർ 3


2021 – ലെ ഭിന്നശേഷി ദിന പ്രമേയം?

‘കോവിഡാനന്തര പരിമിതികളോട് പോരാടുന്ന ഭിന്ന ശേഷിക്കാരുടെ സാമൂഹിക പങ്കാളിത്തവും നേതൃപാടവവും പ്രോത്സാഹിപ്പിക്കുക’


2021-ലെ വേൾഡ് അത് ലറ്റിക്സിന്റെ വുമൺ ഓഫ് ദി ഇയർ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ താരം?

അഞ്ജു ബോബി ജോർജ്


വേൾഡ് അത് ലറ്റിക്സിന്റെ 2021 വർഷത്തെ മികച്ച പുരുഷ താരം?

കാർസ്റ്റൻ വാർഹോം (നോർവേ)


വേൾഡ് അത് ലറ്റിക്സിന്റെ 2021 വർഷത്തെ വനിതാ താരം?

എലൈൻ തോംസൺ (ജമൈക്ക)


ഇന്ത്യയിൽ ആദ്യമായി ഒമിക്രോൺ സ്ഥിതീകരിച്ച ആദ്യ സംസ്ഥാനം?

കർണാടക


ലോക മണ്ണു ദിനം?

ഡിസംബർ 5


ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഇ- ഓഫീസ് സംവിധാനം നടപ്പിലാക്കുന്ന ജില്ല?

വയനാട്


അന്താരാഷ്ട്ര നാണയനിധിയിൽ (IMF) ഫസ്റ്റ് ഡപ്യൂട്ടി മാനേജിങ് ഡയറക്ടറായി ജനവരിയിൽ ചുമതലയേൽക്കുന്ന മലയാളി വനിത?

ഗീതാഗോപിനാഥ്


അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനം?

ഡിസംബർ 7


ഇന്ത്യൻ സായുധസേനയുടെ പതാകദിനം?

ഡിസംബർ 7
(ആദ്യ സായുധസേനാ പതാക ദിനം ആചരിച്ചത് 1949)


2021-ലെ ഡേവിസ് കപ്പ് കിരീടം നേടിയ രാജ്യം?

റഷ്യ


ജർമനിയുടെ പുതിയ ചാൻസിലർ?

ഒലാഫ് ഷോൾസ്


ഗവൺമെന്റ് ജോലി സമയം ആഴ്ചയിൽ നാലര ദിവസം ആകുന്ന ആദ്യ രാജ്യം?

യുഎഇ


നാസയുടെ ഭാവി ബഹിരാകാശ യാത്രാ സംഘത്തിൽ ഉൾപ്പെട്ട മലയാളി?

ഡോ. അനിൽ മേനോൻ


കഞ്ചാവ് നിയമവിധേയമാക്കുന്ന ആദ്യ യൂറോപ്യൻ രാജ്യം?

ജർമനി


ദയാവധത്തിനുള്ള ഉപകരണത്തിന് നിയമാനുമതി നൽകിയ ആദ്യ രാജ്യം?

സ്വിറ്റ്സർലൻഡ്


ഫോബ്സ് മാസികയുടെ ലോകത്തിലെ ഏറ്റവും കരുത്തുറ്റ വനിത എന്ന അംഗീകാരം പത്തുകൊല്ലം ലഭിച്ച വനിത?

ആംഗല മാർക്കർ


ഒന്നാം സ്വാതന്ത്ര സമരത്തിലെ രക്തസാക്ഷികളെ ആദരിച്ചുകൊണ്ട് സ്മാരകവും മ്യൂസിയവും നിലവിൽ വരുന്ന ഇന്ത്യൻ നഗരം?

ambala (ഹരിയാന)


സംസ്ഥാന ജൂനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻമാരായ ജില്ല?

തിരുവനന്തപുരം


മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തിൽ മലബാർ കലാപം ഒരു പുനർവായന എന്ന പുസ്തകം രചിച്ചത്?

കെ ടി ജലീൽ


2020 – ലെ ജ്ഞാനപീഠ പുരസ്കാരം നേടിയ അസാമീസ് കവി?

നീൽമണി ഫൂക്കൻ


2021- ലെ ജ്ഞാനപീഠ പുരസ്കാരം നേടിയ ഗോവൻ നോവലിസ്റ്റ്?

ദാമോദർ മൗസോ


ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി?

ജനറൽ ബിപിൻ റാവത്ത്


ശബ്ദ മലിനീകരണ നിയന്ത്രണത്തിനായി മോട്ടോർ വാഹന വകുപ്പിന്റെ നടപടി?

ഓപ്പറേഷൻ ഡെസിബെൽ


കേരള കൈത്തറിയുടെ പുതിയ മുദ്ര രൂപകൽപ്പന ചെയ്ത വ്യക്തി?

ഷിബിൻ


സിഗരറ്റ് വാങ്ങാനുള്ള പ്രായപരിധി വർഷംതോറും കൂട്ടാൻ തീരുമാനിച്ച രാജ്യം?

ന്യൂസിലൻഡ്


ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ?

രോഹിത് ശർമ


ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ബാലസാഹിത്യ പുരസ്കാരമായ പരാഗ് ബിഗ് ലിറ്റിൽ ബുക്ക് പ്രൈസ് ലഭിച്ച ആദ്യ മലയാളി?

പ്രൊഫ. എസ് ശിവദാസ്


പ്രൊഫ. എം കെ സാനുവിന്റെ ആദ്യ നോവൽ?

കുന്തീദേവി


2021 ലെ ലോക ചെസ് ചാമ്പ്യൻ?

മാഗ്നസ് കാൾസൺ (നോർവേ)


കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരണപ്പെട്ട വാറന്റ് ഓഫീസറായ മലയാളി?

എ പ്രദീപ് കുമാർ


ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ ആത്മകഥ?

ജസ്റ്റിസ് ഫോർ ജഡ്ജ്


2021- ലെ ദേശീയ സീനിയർ വനിതാ ഫുട്ബോൾ കിരീടം നേടിയ സംസ്ഥാനം?

മണിപ്പൂർ


കൂനൂർ ഹെലികോപ്റ്റർ അപകടം അന്വേഷിക്കുന്ന സംയുക്ത സൈനിക സംഘതലവൻ?

എയർ മാർഷൽ മാനവേന്ദ്ര സിംഗ്


വാസ്തുശില്പകലയിലെ ലോകത്തിലെ ഏറ്റവും ഉയർന്ന ബഹുമതിയായ യുകെ റോയൽ ഗോൾഡ് മെഡൽ ലഭിച്ച ഇന്ത്യക്കാരൻ?

ബാലകൃഷ്ണ ദോഷി


ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിയായിരുന്ന ബിപിൻ റാവത്ത് അന്ത്യവിശ്രമംകൊള്ളുന്ന ശ്മശാനം?

ബാർ സ്ക്വയർ ഡൽഹി


കൂനൂർ ഹെലികോപ്റ്റർ അപകടത്തിലെ രക്ഷാപ്രവർത്തനത്തെ ആദരിച്ച് കരസേന ദത്തെടുത്ത ഗ്രാമം?

നഞ്ചപ്പൻ സത്രം


ജനഹിത പരിശോധനയിൽ സ്വാതന്ത്രം വേണ്ടെന്ന് അഭിപ്രായപ്പെട്ട രാജ്യം?

ന്യൂ കാലിഡോണിയ


സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ സർക്കാർ ആരംഭിച്ച ക്യാമ്പയിൻ?

സ്ത്രീപക്ഷ നവകേരളം


സ്ത്രീപക്ഷ നവകേരളം ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസിഡർ?

നിമിഷ സജയൻ


ആദ്യം ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്ത രാജ്യം?

ബ്രിട്ടൻ


2021ലെ മിസ് യൂണിവേഴ്സ് കിരീടം നേടിയ ഇന്ത്യക്കാരി?

ഹർനാസ് സന്ധു (പഞ്ചാബ് സ്വദേശി)


2020- ലെ ജെ സി ഡാനിയൽ പുരസ്കാരം നേടിയ പ്രസിദ്ധ ഗായകൻ?

പി ജയചന്ദ്രൻ


കേരളത്തിലെ ആദ്യ മൈക്രോൺ റിപ്പോർട്ട് ചെയ്ത ജില്ല?

എറണാകുളം


ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച റോക്കറ്റ് വിക്ഷേപണ സംവിധാനം?

പിനാക്ക ER


വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തെ ഗംഗാ നന്ദിയുമായി ബന്ധിപ്പിക്കുന്ന ഇടനാഴി?

കാശിധാം ഇടനാഴി


ലോകത്തിലെ ആദ്യത്തെ പേപ്പർരഹിത സർക്കാർ?

ദുബായ്


ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആധാറുമായി ബന്ധിപ്പിക്കുന്ന ആദ്യ സംസ്ഥാനം?

കേരളം


മാതാപിതാക്കൾ ഇല്ലാത്ത കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്ന സർക്കാർ പദ്ധതി?

സ്നേഹപൂർവ്വം


ഇന്റർനെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധമുണ്ടാക്കുവാനുള്ള സർക്കാർ പദ്ധതി?

സത്യമേവജയതേ


ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയ സംസ്ഥാനത്തെ ആദ്യ ഗവ: ഹയർ സെക്കൻഡറി സ്കൂൾ?

ബാലുശ്ശേരി GHSS (കോഴിക്കോട്)


2021 ഡിസംബർ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് പ്രകാരം സമതല മേഖലയിൽ രാജ്യത്തെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ ജില്ല?

കോട്ടയം


ബാലവേല കണ്ടുപിടിച്ച് റിപ്പോർട്ട് ചെയ്യുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച സംസ്ഥാനം?

കേരളം


കോവിഡ് കാലത്തെ മികച്ച പ്രവർത്തനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ ഇ -ഗവേണൻസ് അവാർഡ് നേടിയ പോലീസ് സേന?

കേരള പോലീസ്


മണ്ണുത്തി വെറ്റിനറി സർവ്വകലാശാല വികസിപ്പിച്ച സങ്കരയിനം കോഴി?

ത്രിവേണി


ഭൂട്ടാൻ സർക്കാരിന്റെ പരമോന്നത സിവിലിയൻ പുരസ്കാരമായ
ഓർഡർ ഓഫ് ദി ഡ്രക് ഗ്യാൽപോ 2021-ൽ ലഭിച്ച വ്യക്തി?

പ്രധാനമന്ത്രി നരേന്ദ്രമോദി


സൂര്യന്റെ അന്തരീക്ഷത്തിൽ പ്രവേശിച്ച ആദ്യ മനുഷ്യനിർമ്മിത പേടകം?

നാസയുടെ പാർക്കർ സോളാർ പ്രോബ്


തമിഴ്നാടിന്റെ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത് ‘ എന്ന ഗാനം രചിച്ച മലയാളി?

മനോന്മണീയം പി സുന്ദരൻ പിള്ള


കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനായി ആരംഭിച്ച ക്യാമ്പയിൻ?

ഞാനും കൃഷിയിലേക്ക്


മയക്കുമരുന്ന് കടത്ത്, മണൽകടത്ത്, കള്ളക്കടത്ത്, സംഘം ചേർന്നുള്ള ആക്രമങ്ങൾ എന്നിവ തടയുന്നതിനായി കേരള പോലീസ് പദ്ധതി?

ഓപ്പറേഷൻ കാവൽ


ഏഷ്യയിലെ യുനെസ്കോ പൈതൃക പദവി നേടിയ ആദ്യ ഉത്സവം?

കൊൽക്കത്തയിലെ ദുർഗ്ഗാപൂജ


ഇന്ത്യൻ സേനകളുടെ പുതിയ ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ?

ജനറൽ മനോജ് മുകുന്ദ് നരവനെ


2022 ലെ വനിതാ ഏകദിന ലോകകപ്പ് വേദി?

ന്യൂസിലാൻഡ്


രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് കേന്ദ്രം?

ലുലു മാൾ (തിരുവനന്തപുരം)


ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ മുഖ്യാതിഥി?

രാഷ്ട്രപതി രാംനാഥ് കോവിന്ദ്


ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ പുരുഷതാരം?

ശ്രീകാന്ത്


ദീർഘായുസ്സ് ഉള്ളവരുടെ നഗരം എന്നറിയപ്പെടുന്ന ചൈനയിലെ നഗരം?

കൊമു സെറിക്ക്


ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ 1983ലെ ലോകകപ്പ് വിജയത്തിന്റെ കഥപറയുന്ന സിനിമ?

83


കേരളത്തിലെ ആദ്യത്തെ വനിതാ ആംബുലൻസ് ഡ്രൈവർ?

ദീപ ജോസഫ്


പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ ഭാഗ്യചിഹ്നമായ മുയലിന് നൽകിയ പേര്?

നീരജ് (നീരജ് ചോപ്രയോടുള്ള ആദരസൂചകമായ് )


പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ ഗുഡ്‌വിൽ അംബാസിഡർ?

മോഹൻലാൽ


സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി?

മെഡിസെപ്


ഫിഫയുടെ ഔദ്യോഗിക ഭാഷകളിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച ഭാഷ?

അറബിക്


കാലിവേളി പക്ഷിസങ്കേതം ഏത് സംസ്ഥാനത്ത്?

തമിഴ്നാട്


ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ബാലിസ്റ്റിക് മിസൈൽ?

പ്രളയ്


ദേശീയ ഉപഭോക്തൃ ദിനം?

ഡിസംബർ 24


2021 ലെ ഉപഭോക്ത ദിനത്തിന്റെ പ്രമേയം?

‘ഉപഭോക്താവേ നിങ്ങളുടെ അവകാശങ്ങൾ അറിയുക’


രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാവരണം ചെയ്ത പി എൻ പണിക്കരുടെ വെങ്കലപ്രതിമ സ്ഥാപിച്ചിട്ടുള്ളത് എവിടെയാണ്?

പൂജപ്പുര പാർക്കിൽ


കേന്ദ്ര ഭരണ പരിഷ്കാര വകുപ്പിന്റെ 2021ലെ ഭരണമികവ് സൂചികയിൽ കേരളത്തിന്റെ സ്ഥാനം?

5 – സ്ഥാനം


എം എസ് സ്വാമിനാഥന്റെ പേരിൽ പുതുതായി തയ്യാറാക്കിയ വിത്തിനം?

റോസ്


2021 ഡിസംബറിൽ അന്തരിച്ച ദക്ഷിണാഫ്രിക്കയിൽ വർണ്ണവിവേചനത്തിനെതിരെ പോരാടിയ സമാധാന നോബൽ സമ്മാന ജേതാവ്?

ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു


94 – മത് ഓസ്കാർ പുരസ്കാരത്തിനുള്ള ഡോക്യുമെന്ററി ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ സിനിമ?

റൈറ്റിംഗ് വിത്ത് ഫയർ


2021 ഡിസംബറിൽ നാസ വിക്ഷേപിച്ച ലോകത്തിലെ ഏറ്റവും വലിയ ടെലസ്കോപ്പ്?

ജെയിംസ് വെബ് ടെലസ്കോപ്പ്


രാംനാഥ് ഗോയങ്ക ദേശീയ മാധ്യമ പുരസ്കാരം ലഭിച്ച മലയാളി?

സുനിൽ ബേബി


2021 ഡിസംബറിൽ ദേശീയ വനിതാ കമ്മീഷൻ ആരംഭിച്ച പരിപാടി?

She is a Changemaker


രഞ്ജി ട്രോഫി കേരള ടീം ക്യാപ്റ്റൻ?

സച്ചിൻ ബേബി


ദേശീയ പുരസ്കാരം ലഭിച്ച കേരളത്തിലെ വെറ്റിനറി സർവ്വകലാശാല?

പൂക്കോട്


2021 ഡിസംബറിൽ അന്തരിച്ച മലയാളത്തിൽ ഏറ്റവും കൂടുതൽ സാഹിത്യകൃതികൾ സിനിമയാക്കിയ സംവിധായകൻ?

കെ എസ് സേതുമാധവൻ


വനാതിർത്തികളിൽ സമ്പൂർണ്ണ ഡിജിറ്റൈസേഷൻ നടപ്പാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?

കേരളം


കേരള ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിതനാകുന്ന സംവിധായകനും നടനുമായ വ്യക്തി?

രഞ്ജിത്ത്


കേരള സംഗീത നാടകഅക്കാദമി ചെയർമാനായി നിയമിതനാകുന്ന വ്യക്തി?

എംജി ശ്രീകുമാർ


നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സർവ്വേ സൂചികയിൽ തുടർച്ചയായി നാലാം തവണയും ഒന്നാമതായ സംസ്ഥാനം?

കേരളം


1921 ഡിസംബർ അന്തരിച്ച ‘ആധുനിക കാലത്തെ ഡാർവിൻ ‘ എന്നറിയപ്പെട്ടിരുന്ന അമേരിക്കൻ ജീവശാസ്ത്രജ്ഞൻ?

എഡ്വാർഡ് ഒ വിൽസൺ


അംഗപരിമിതർക്കുള്ള ഇന്ത്യയിലെ ആദ്യത്തെ സ്റ്റാൻഡിങ് വീൽചെയർ (എറൈസ്) നിർമ്മിച്ചത്?

ഐഐടി മദ്രാസ്


പാശ്ചാത്യ സ്വാധീനം കുറയ്ക്കുന്നതിനായി ക്രിസ്മസ് ആഘോഷങ്ങൾ നിരോധിച്ച ഇന്ത്യയുടെ അയൽരാജ്യം?

ചൈന


പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതിമ എവിടെയാണ്?

കലഗുത്തിൽ (ഗോവ)


മലയാളത്തിലെ മികച്ച കൃതിക്കുള്ള 2021 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ഹൃദയരാഗങ്ങൾ എന്ന ആത്മകഥയുടെ രചയിതാവ്?

ജോർജ് ഓണക്കൂർ


2021 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച മികച്ച ബാലസാഹിത്യ കൃതി?

അവർ മൂവരും ഒരു മഴവില്ലും
(രചയിതാവ് രഘുനാഥ് പാലേരി)


This post was last modified on 5 January 2022 9:16 PM

Recent Posts

[PDF] Republic Day Quiz (റിപ്പബ്ലിക് ദിന ക്വിസ്) in Malayalam 2022

Get free Republic Day Quiz January 26th (2022) | റിപ്പബ്ലിക് ദിന ക്വിസ് in Malayalam for students, and aspirants of competitive…

7 mins ago

അക്ഷരമുറ്റം ക്വിസ് HS വിഭാഗം 2022

അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ആവർത്തിച്ചുവരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത് 1956 നവംബർ ഒന്നിനാണ് കേരള സംസ്ഥാനം രൂപീകരിച്ചത്. കേരള സംസ്ഥാനം രൂപീകരിക്കുമ്പോൾ എത്ര…

3 days ago

അക്ഷരമുറ്റം ക്വിസ് UP, വിഭാഗം 2022

അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ആവർത്തിച്ചുവരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഇത് 2021ലെ ബാലസാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യഅക്കാദമി പുരസ്കാരത്തിന് അർഹമായ 'അവർ മൂവരും ഒരു മഴവില്ലും' എന്ന ബാലസാഹിത്യ കൃതിയുടെ…

1 week ago

January 2022|Current Affairs monthly|Current Affairs

2022 ജനവരി മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും മറ്റ് പൊതു വിജ്ഞാനവുമായി…

4 hours ago

അക്ഷരമുറ്റം ക്വിസ് LP വിഭാഗം 2022

മൗലികാവകാശങ്ങളുടെ ശില്പി എന്ന് വിളിക്കപ്പെടുന്ന ദേശീയനേതാവ്? സർദാർ വല്ലഭായി പട്ടേൽ കേരളത്തിന്റെ നെതർലാന്റ് എന്നറിയപ്പെടുന്ന സ്ഥലം ഏത്? കുട്ടനാട് മലയാള ഭാഷയുടെ പിതാവായി കണക്കാക്കുന്ന കവി? എഴുത്തച്ഛൻ…

1 week ago

ആലപ്പുഴ ജില്ലാ ക്വിസ്

പിഎസ്‌സി പരീക്ഷകളിലും (Kerala PSC) ക്വിസ് മത്സരങ്ങളിലും ജില്ലകളുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും എന്ന പരമ്പരയിൽ ആലപ്പുഴ ജില്ലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും കേരളത്തെ അറിയാം...…

4 days ago