Current Affairs March 2023|ആനുകാലികം മാർച്ച്‌ 2023 |Monthly Current Affairs in Malayalam 2023

2023 മാർച്ച്‌ (March) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.


Current Affairs March 2023|
2023 മാർച്ച്‌ മാസത്തിലെ ആനുകാലിക വിവരങ്ങൾ


അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും ഇന്ത്യൻ ബഹിരാകാശ ഗവേഷണവകേന്ദ്രവും (ISRO) ചേർന്ന് വികസിപ്പിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം?

നിസാർ ( നാസ ഇസ്റോ സിന്തറ്റിക് അപേർച്ചർ റഡാർ)


2023 മാർച്ചിൽ തീപിടുത്തമുണ്ടായ കേരളത്തിലെ മാലിന്യ സംസ്കരണ പ്ലാന്റ്?
ബ്രഹ്മപുരം ( എറണാകുളം)


2023- ലെ 76-മത് സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാക്കൾ?

കർണാടക
(ഫൈനലിൽ മേഘാലയയെ പരാജയപ്പെടുത്തി. കർണാടകയുടെ അഞ്ചാം കിരീടം


2023- ൽ വൈഷ്ണവം സാഹിത്യ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ?

സി. രാധാകൃഷ്ണൻ


2023- ൽ പ്രവർത്തന രഹിതമായതിനെ തുടർന്ന് ISRO നശിപ്പിച്ചുകളഞ്ഞ ഉപഗ്രഹം?

മേഘ ട്രോപിക്സ്- 1 (കാലാവസ്ഥ പഠന ഉപഗ്രഹം)


2023- ൽ 200-ാം വാർഷികം ആചരിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ പൗരാവകാശ സമരം?

ചാന്നാർ ലഹള (മാറുമറയ്ക്കൽ സമരം )


വംശവർധന നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലേക്ക് ഹിപ്പോകളെ കയറ്റിയയക്കുന്ന രാജ്യം?

കൊളംബിയ

15 വയസ്സിന് മുകളിലുള്ളവരെ ഡിജിറ്റൽ സാക്ഷരരാക്കുന്നതിന് വേണ്ടി സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതി?

ഇ – മുറ്റം


ബെസ്റ്റ് ഒറിജിനൽ സോങിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം നേടിയ ‘നാട്ടു നാട്ടു’ എന്ന ഗാനം ഏത് ചലച്ചിത്രത്തിലേതാണ്?

ആർ.ആർ.ആർ (സംവിധാനം രാജമൗലി)


ഇന്ത്യൻ എയർഫോഴ്സ് (IAF) മിസൈൽ സ്ക്വാഡ്രണിന്റെ ആദ്യ വനിതാ കമാൻഡിംഗ് ഓഫീസർ?

ഷാലിസ ധാമി


വനത്തിനുള്ളിൽ താമസിക്കുന്ന ആദിവാസി ഇതര കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള, സർക്കാരിന്റെ റീബിൽഡ് കേരള ഡെവലപ്മെന്റ് പദ്ധതിയുടെ പുതിയ പേര്?

നവകിരണം


അന്താരാഷ്ട്ര വനിതാദിനം?

മാർച്ച് 8


2023 -ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ തിം?

നീതിയെ പുണരുക (Embrace Equity)


2023 – ലെ അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച ആശയം?

“ഡിജിറ്റൽ ലോകം എല്ലാവർക്കും – നൂതനത്വവും സാങ്കേതികവിദ്യയും ലിംഗ സമത്വത്തിന് ” (DigitALL – Innovation and technology for gender equally)


വനിതാ ദിനത്തിൽ വനിതാ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച സംസ്ഥാനം?

തെലങ്കാന


95-ാമത് ഓസ്കാർ പുരസ്കാരദാന ചടങ്ങിൽ അവതാരികയായ ഇന്ത്യൻ ചലച്ചിത്രതാരം?

ദീപിക പദുക്കോൺ


ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെയാണിത്?

കർണാടകത്തിലെ തുമകൂരുവിൽ


സംസ്ഥാന വിവരാവകാശ കമ്മീഷണറായി നിയമിതനായ വ്യക്തി?

ഡോ.കെ.എം.ദിലീപ്


ദക്ഷിണേന്ത്യ പശ്ചാത്തലമാക്കി വിജയനഗര സാമ്രാജ്യത്തിന്റെ കഥപറയുന്ന വിക്ടറി സിറ്റി നോവലിന്റെ രചയിതാവ്?

സൽമാൻ റുഷ്ദി


2023 ഏഷ്യൻ ചെസ്സ് ഫെഡറേഷൻ പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്ക പ്പെട്ടത്?

ഡി. ഗുകേഷ്


2023 മാർച്ചിൽ അന്തരിച്ച അമേരിക്കൻ ഭിന്നശേഷി അവകാശ പ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന വ്യക്തി?

ജൂഡി ഹ്യൂമാൻ


വീട്ടിൽ ഒരാളെയെങ്കിലും റവന്യൂ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി?

റവന്യൂ ഇ-സാക്ഷരത


ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് സംസ്ഥാനം?

കേരളം


എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ എഴുതുന്ന കുട്ടികളിൽ പരീക്ഷ സംബന്ധ മായ ആശങ്കകൾ ഒഴിവാക്കുന്നതിനു വേണ്ടി കൈറ്റ്- വിക്ടേഴ്സ് സംപ്രേക്ഷണം ചെയ്യുന്ന പ്രത്യേക പരിപാടി?

വേണ്ട, പരീക്ഷപ്പേടി


പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠന സൗകര്യം ഒരുക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പുതിയ പദ്ധതി?

വർണ്ണകൂടാരം


കേരളത്തിൽ കണ്ടെത്തിയ ക്യാറ്റ് ഫിഷ് ഇനത്തിൽപ്പെട്ട മത്സ്യത്തിന് നൽകിയ പേര്?

പൊതുജനം (Public) (Scientific name- Horaglanis populi)


വനിതകളെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുവാൻ പ്രാപ്തരാക്കുന്ന സംസ്ഥാന സർക്കാർ പദ്ധതി?

ഡിജിറ്റൽ പാഠശാല പദ്ധതി


സച്ചിൻ ടെണ്ടുൽക്കറിന്റെ പ്രതിമ നിലവിൽ വരുന്ന സ്റ്റേഡിയം?

വാങ്കഡെ സ്റ്റേഡിയം ( മുംബൈ)


ലോക കേൾവി ദിനം?

മാർച്ച് 3


2023 -ലെ ലോക കേൾവി ദിന പ്രമേയം?

Ear & Hearing care for all


ലോക വന്യജീവി ദിനം?

മാർച്ച് 3


2023 -ലെ ലോക വന്യജീവി ദിനത്തിന്റെ പ്രമേയം?

വന്യജീവി സംരക്ഷണത്തിനുള്ള പങ്കാളിത്തം


സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ഏർപ്പെടുത്തിയ പ്രഥമ ഭക്ഷ്യഭദ്രതാ പുരസ്കാരം നേടിയ വ്യക്തി?

ചെറുവയൽ രാമൻ


Current Affairs March 2023|
2023 മാർച്ച്‌ മാസത്തിലെ ആനുകാലിക വിവരങ്ങൾ


Leave a Comment

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.