[PDF] Chandradina Quiz (ചാന്ദ്രദിന ക്വിസ്) in Malayalam 2023|Moon Day Quiz 2023 |Lunar Day Quiz 2023

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിൽ ഇറങ്ങി  നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ കൊളംബിയ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.

Post details: Chandradina Quiz or Chandradinam Quiz in Malayalam translates to ചാന്ദ്രദിന ക്വിസ് or ചാന്ദ്രദിനം ക്വിസ്.

Chandradina Quiz – ചാന്ദ്രദിന ക്വിസ്

ചാന്ദ്ര ദിനം ആയി ആചരിക്കുന്നത് എന്നാണ്?

ജൂലൈ 21


ചന്ദ്രനിലെ ഗർത്തങ്ങളെ ആദ്യമായി നിരീക്ഷിച്ചത് ആരാണ്?

ഗലീലിയോ ഗലീലി


ചന്ദ്രന്റെ എത്ര ശതമാനം ഭാഗം ഭൂമിയിൽ നിന്നും ദൃശ്യമാണ് ?

59%


ചന്ദ്രനെ കുറിച്ചുള്ള പഠനം?

സെലനോളജി


ചന്ദ്രന്റെ ഉപരിതല പഠനം നടത്തുന്ന ശാസ്ത്ര ശാഖ ഏത്?

സെലനോഗ്രഫി


സെലനോഗ്രാഫിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

ജോഹാൻ ഹെയ്ൻറിച്ച് വോൺ  മേഡ്ലർ


ഇന്ത്യയുടെ ചാന്ദ്ര ദൗത്യം?

ചാന്ദ്രയാൻ


ചന്ദ്രനിൽ ഇറങ്ങിയ ആദ്യ ബഹിരാകാശ പേടകം?

ലൂണ 2


ഭാരതത്തിന്റെ ത്രിവർണ്ണപതാകയുമായി ചന്ദ്രോപരിതലത്തിൽ പതിച്ച ചന്ദ്രയാനിലെ പേടകം ഏതാണ്?

MIP (Moon Impact Probe)


മൂൺ ഇംപാക്ട് പ്രോബ് ചന്ദ്രനിൽ പതിച്ച സ്ഥലത്തിന്റെ പേര് ?

ഷാക്കിൽട്ടൺ ഗർത്തം


ചാന്ദ്രയാൻ-1 വിക്ഷേപിച്ചത് എവിടെനിന്ന്?

ശ്രീഹരിക്കോട്ട


ഇന്ത്യയുടെ പ്രഥമ ചാന്ദ്ര പര്യവേക്ഷണ പദ്ധതി?

ചന്ദ്രയാൻ 1


ചന്ദ്രോപരിതലത്തിൽ ജലസാന്നിധ്യം കണ്ടെത്തിയ ചാന്ദ്ര ദൗത്യം?

ചാന്ദ്രയാൻ 1


ചാന്ദ്രയാൻ 1 വിക്ഷേപിച്ചത് എന്ന്?

2008 ഒക്ടോബർ- 22


ചാന്ദ്രയാൻ 1 വിക്ഷേപിച്ചത് എവിടെ നിന്ന് ?

ശ്രീഹരിക്കോട്ട (ആന്ധ്ര പ്രദേശ്)


ചാന്ദ്രയാൻ പദ്ധതിയുടെ തലവൻ ആരായിരുന്നു?

എം. അണ്ണാദുരെ


ചന്ദ്രയാൻ-1 ന്റെ പ്രോജക്ട് ഡയറക്ടർ ആരായിരുന്നു?

എം.അണ്ണാദുരൈ


ചന്ദ്രനിലെ പൊടിപടലങ്ങളെ കുറിച്ച് പഠിക്കാൻ നാസ 2013-ൽ വിക്ഷേപിച്ച പേടകം?

ലാഡി


ചന്ദ്രയാൻ 1 വിക്ഷേപണ സമയത്തെ ഐഎസ്ആർഒ ചെയർമാൻ ആര്?

ഡോ. ജി. മാധവൻ നായർ


ചന്ദ്രയാൻ 2 വിക്ഷേപിച്ചത് എന്നാണ്?

2019 ജൂലൈ- 22


ഏത് റോക്കറ്റ് ഉപയോഗിച്ചാണ് ചന്ദ്രയാൻ വിക്ഷേപിച്ചത്?

PSLV -C 11


ചന്ദ്രനിലേക്കുള്ള എത്രാമത്തെ ദൗത്യമായിരുന്നു ചന്ദ്രയാൻ?

അറുപത്തിയെട്ടാമത്തെ ദൗത്യം (68)


ഇന്ത്യയുടെ ചാന്ദ്ര പദ്ധതിക്ക് ചാന്ദ്രയാൻ എന്ന പേര് നൽകിയത് ആര്?

എ ബി വാജ്പേയ്


ചന്ദ്രനിലൂടെ സഞ്ചരിച്ച ആദ്യ വാഹനം ഏത്?

ലൂണാർ റോവർ (1971- ൽ


ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് പേടകം ഇറക്കിയ ആദ്യ രാജ്യം ഏതാണ്?

ചൈന


ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് ഇറങ്ങിയ ആദ്യ പേടകം ഏതാണ്?

ചാങ്- E


ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആര്?

ചാൾസ് ഡ്യൂക്


അവസാനമായി മനുഷ്യർ ചന്ദ്രനിൽ ഇറങ്ങിയ വർഷം ഏത്?

1972 ഡിസംബർ 12


യൂജിൻ സെർനാൻ, ഹാരിസൺ സ്മിത്ത്, റൊണാൾഡ് ഇവാൻസ് എന്നിവർ ചന്ദ്രനിൽ ഇറങ്ങിയ വർഷം ഏത്?

1972 ഡിസംബർ 12


ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കൂടിയ വ്യക്തി ആരാണ്?

അലൻ ഷെപ്പേർഡ് (47 വയസ്സ്)


ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആരാണ്?

ചാൾസ് ഡ്യൂക്ക് (36 വയസ്സ്)


ചന്ദ്രന്റെ വ്യാസം (Diameter) എത്രയാണ്?

3475 കി. മി


ചാന്ദ്രയാൻ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയ ഉപകരണം ഏത്?

മൂൺ ഇംപാക്റ്റ് പ്രോബ് (MIP)


ചാന്ദ്രയാൻ ഇടിച്ചിറങ്ങിയ ചന്ദ്രന്റെ ഭാഗം ഏതാണ്?

ഷാക്കിൽട്ടൺ ഗർത്തം)


ചന്ദ്രൻ ഭൂമിയിൽ നിന്ന് എത്ര അകലെയാണ്?

ഏകദേശം 380000 കിലോമീറ്റർ


ചന്ദ്രനിലേക്ക് വിക്ഷേപിച്ച പേടകം തിരികെ എത്തിച്ചു ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഏഷ്യൻ രാജ്യം ഏതാണ്?

ചൈന


ഭൂമിയിൽ 60 കിലോ ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിൽ ഉള്ള ഭാരം എത്രയാണ്?

10 കിലോഗ്രാം


ചന്ദ്രോപരിതലത്തിൽ ഇറങ്ങി സഞ്ചരിച്ച ആദ്യ യന്ത്രമനുഷ്യൻ ഏത്?

ലൂണോ ഖോഡ് (1970)


സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽ വലുപ്പത്തിൽ ചന്ദ്രന്റെ സ്ഥാനം ഏത്?

6 സ്ഥാനം


ചന്ദ്രനിൽ ഭൂമി വാങ്ങിയ ബോളിവുഡ് സിനിമ നടൻ ആരാണ്?

സുശാന്ത് സിംഗ് രാജ്പുത്


ചന്ദ്രനിലൂടെ സഞ്ചരിച്ച ആദ്യ വാഹനം ഏത്?

ലൂണാർ റോവർ (1970)


ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ്’ അറിയപ്പെടുന്നതാര്?

വിക്രം സാരാഭായി


വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ ആസ്ഥാനം എവിടെയാണ്?

തുമ്പ (തിരുവനന്തപുരം)


ചന്ദ്രനിലെ ആകാശത്തിന് കറുപ്പ് നിറം ആവാൻ കാരണം എന്ത്?

ചന്ദ്രനിൽ അന്തരീക്ഷം ഇല്ലാത്തതുകൊണ്ട്


ആദ്യമായി മനുഷ്യനെ ചന്ദ്രനിൽ എത്തിച്ച രാജ്യം?

അമേരിക്ക


അപ്പോളോ വാഹനത്തിന്റെ മാതൃ വാഹനം എന്നറിയപ്പെടുന്നത് ?

കൊളംബിയ


ചന്ദ്രനിലെ മണ്ണിനു പറയുന്ന പേര് എന്താണ്?

റിഗോലിത്ത്


എവിടെ നിന്നാണ് ആദ്യ ചാന്ദ്രയാത്രികർ യാത്ര ആരംഭിച്ചത്?

കേപ്പ് കെന്നഡി (അമേരിക്ക)


ആദ്യ ചന്ദ്ര യാത്രയിൽ ലോക രാഷ്ട്രത്തലവന്മാരുടെതായി ചന്ദ്രനിൽ സ്ഥാപിച്ച വാചകം എന്ത്?

ലോക നന്മ കൈവരാൻ മനുഷ്യന്റെ ചാന്ദ്രയാത്രയ്ക്കു കഴിയട്ടെ…


മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം?

1969 ജൂലൈ 21


മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ സമയത്ത് അമേരിക്കൻ പ്രസിഡണ്ട് ആരായിരുന്നു?

റിച്ചാർഡ് നിക്സൺ


ആദ്യ ചാന്ദ്ര യാത്രയിലെ (അപ്പോളോ-11 ലെ) യാത്രികർ എത്ര പേരായിരുന്നു ആരൊക്കെയാണ് അവർ?

മൂന്നുപേർ- നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കൽ കോളിൻസ്


നീൽ ആംസ്ട്രോങ്ങും കൂട്ടരും ഭൂമിയിൽ തിരിച്ചിറങ്ങിയ സ്ഥലം ഏത്?

ശാന്തസമുദ്രം (പസഫിക് ഓഷ്യൻ)


ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ മനുഷ്യൻ ആര്?

നീൽ ആംസ്ട്രോങ്ങ്


നീൽ ആംസ്ട്രോങ്ങ് ചന്ദ്രനിൽ നിന്ന് ഭൂമിയെ നോക്കി പറഞ്ഞത് എന്ത്?

Big Bright and Beautiful


നീൽ ആംസ്ട്രോങ് ചന്ദ്രനിൽ എത്ര സമയം ചെലവഴിച്ചു?

രണ്ടു മണിക്കൂർ 48 മിനിറ്റ്


ലോക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

അലക്സാണ്ടർ സിയോൾസ്കി


ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ മനുഷ്യൻ ആര്?

എഡ്വിൻ ആൽഡ്രിൻ


എഡ്വിൻ ആൽഡ്രിൻ ചന്ദ്രനിൽ നിന്ന് ഭൂമിയെ പറ്റി പറഞ്ഞത്?

ഗംഭീരം ശൂന്യം


‘മാഗ്‌നിഫിസെന്റ് ഡിസൊലേഷൻ ആരുടെ ആത്മകഥയാണ്?

എഡ്വിൻ ആൽഡ്രിൻ


1969 ജൂലൈ 21ന് മനുഷ്യനെ ചന്ദ്രനിലെത്തിച്ച ദൗത്യം?

അപ്പോളോ 11


ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ എത്തിയപ്പോൾ വാഹനം നിയന്ത്രിച്ചത് ആര്?

മൈക്കിൾ കോളിൻസ്


അപ്പോളോ വാഹനങ്ങളെ വിക്ഷേപിക്കാൻ ഉപയോഗിച്ച റോക്കറ്റ്?

സാറ്റേൺ 5


മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ സ്ഥലത്തിനു പറയുന്ന പേര്?

പ്രശാന്തസമുദ്രം


“മനുഷ്യന് ഒരു ചെറിയ ചുവടുവെപ്പ് മാനവരാശിക്ക് വലിയ കുതിച്ചു ചാട്ടം” ഇത് ആരുടെ വാക്കുകൾ?

നീൽ ആംസ്ട്രോങ്ങ്


ചന്ദ്രനിലൂടെ ആദ്യമായി നടന്നത് ആരാണ്?

നീൽ ആംസ്ട്രോങ്ങ്


‘മിസൈൽ മാൻ’ എന്നറിയപ്പെടുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര്?

ഡോ. എപിജെ അബ്ദുൽ കലാം


ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ പ്രഥമ രൂപരേഖ തയ്യാറാക്കിയ ശാസ്ത്രജ്ഞൻ?

ഡോ. ജഹാംഗീർ ഭാഭ


ഒരു മാസത്തിൽ രണ്ടാമത് കാണുന്ന പൂർണ ചന്ദ്രന് പറയുന്ന പേര്?

ബ്ലൂ മൂൺ


സൂപ്പർ മൂൺ എന്നാലെന്ത്?

ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസം


ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ മനുഷ്യൻ?

യൂറി ഗഗാറിൻ


യൂറി ഗഗാറിൻ ബഹിരാകാശത്തേക്ക് പോയ വാഹനം ഏത്?

വോസ്തോക്ക് – 1


യൂറി ഗഗാറിൻ എത്ര സമയം കൊണ്ടാണ് ഭൂമിയെ ഒരു തവണ ചുറ്റിയത്?

108 മിനിറ്റ്


ലോകത്തിലെ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരി?

വാലൻന്റിന തെരഷ്കോവ


ആദ്യമായി ബഹിരാകാശത്ത് എത്തിയ ഇന്ത്യൻ വനിത?

കൽപ്പന ചൗള


കൽപ്പന ചൗളയുടെ ജന്മദേശം?

കർണാൽ (ഹരിയാന)


ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ ഇന്ത്യൻ വനിത ആരാണ്?

സുനിത വില്യംസ്


എത്ര ദിവസമാണ് സുനിതാ വില്യംസ് ബഹിരാകാശത്ത് കഴിഞ്ഞത്?

322 ദിവസം


ഇന്ത്യയുടെ കാലാവസ്ഥ ഉപഗ്രഹം?

കല്പന-1


‘കല്പന-1’ എന്ന ഉപഗ്രഹത്തിന്റെ പഴയ പേര് എന്ത്?

മെറ്റ് സാറ്റ് 1


ബഹിരാകാശ പര്യടനം നടത്തിയ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ?

ജോൺ ഗ്ലെൻ- (77 വയസ്സിൽ)



From Earth to Moon, ഭൂമിക്കുചുറ്റും 80 ദിവസങ്ങൾ എന്നീ കൃതികൾ രചിച്ചത് ആരാണ്?

ജൂൾസ് വേൺ


ചന്ദ്രനിലിറങ്ങിയ ചൈനയുടെ ആദ്യ ബഹിരാകാശ പേടകം ഏത് ?

ചാങ് 3


ചന്ദ്രനിലിറങ്ങിയ ചൈനയുടെ ആളില്ലാത്ത ബഹിരാകാശ പേടകം ഏതാണ്?

ചാങ് -3


ചാങ് -3 പേടകത്തിൽ ഉണ്ടായിരുന്ന റോബോട്ടിക് വാഹനത്തിന്റെ പേര്?

Yutu


ചന്ദ്രനിൽ റോബോട്ടിക് വാഹനം ഇറക്കുന്ന എത്രാമത്തെ രാജ്യമാണ് ചൈന?

മൂന്നാമത്തെ രാജ്യം


ചാങ് -3 ഇറങ്ങിയ ചന്ദ്രനിലെ സ്ഥലത്തിന്റെ പേര്?

മഴവിൽ പ്രദേശം


നിരവധി രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന ബഹിരാകാശനിലയം?

ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ


ആകാശത്ത് ധ്രുവനക്ഷത്രം കാണപ്പെടുന്ന ദിക്ക്‌ ഏതാണ്?

വടക്ക് 


‘ഒളിമ്പസ് മോൺസ്’ എന്താണ്?

അഗ്നിപർവ്വതം


ചൊവ്വയിലെ അഗ്നിപർവതങ്ങളിൽ ഏറ്റവും വലുത്?

ഒളിമ്പസ് മോൺസ്


നക്ഷത്രത്തിന്റെ നിറം സൂചിപ്പിക്കുന്നത് എന്തിനെയാണ്?

അതിന്റെ താപനില


നാസയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം?

കേപ് കാനവറൽ


ഇന്ത്യയുടെ കേപ്പ് കെന്നഡി

എന്നറിയപ്പെടുന്നത്?

ശ്രീഹരിക്കോട്ട


ഇന്ത്യയിൽ ഉപഗ്രഹങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് എവിടെ?

ശ്രീഹരിക്കോട്ട


സതീഷ് ധവാൻ സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്നത് എവിടെ?

ശ്രീഹരിക്കോട്ട (ആന്ധ്രപ്രദേശിലെ നെല്ലൂർ ജില്ലയിൽ)


ഇന്ത്യയുടെ ഭൂപട നിർമ്മാണ പഠനങ്ങൾക്കുള്ള ഉപഗ്രഹം ഏത്?

കാർട്ടോസാറ്റ് – 1


ചാന്ദ്രയാൻ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ഉപകരണം ഏത്?

മൂൺ ഇംപാക്ട് പ്രോബ് (MIP)


ബഹിരാകാശത്ത് വെച്ച് മാരത്തൺ ഓട്ടമത്സരത്തിൽ പങ്കെടുത്ത വനിത?

സുനിത വില്യംസ്


സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം ഏത്?

ബുധൻ


ഏറ്റവും ചെറിയ ഗ്രഹം?

ബുധൻ


വലയങ്ങളുള്ള ഗ്രഹം?

ശനി


നീല ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്?

ഭൂമി


ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് ചന്ദ്രൻ?

ഭൂമി


ജ്യോതി ശാസ്ത്രത്തിന്റെ പിതാവ്

എന്നറിയപ്പെടുന്നതാര്?

അരിസ്റ്റോട്ടിൽ


ബഹിരാകാശത്ത് എത്തുന്ന സഞ്ചാരികൾ അന്യോന്യം ആശയവിനിമയം നടത്തുന്നത് എങ്ങനെ?

റേഡിയോ സന്ദേശം വഴി


ഭൂമിയിൽ നിന്നും നോക്കുമ്പോൾ കാണപ്പെടുന്ന ചന്ദ്രനിലെ കറുത്ത പാടുകൾക്ക് പറയുന്ന പേര്?

മരിയ (മെയർ)


ചന്ദ്രനിലെ ഏറ്റവും വലിയ മരിയ (മെയ ർ) ഏത്?

മെയർ ഇംബ്രയ


ചന്ദ്രോപരിതലത്തിലെ തെളിഞ്ഞ ഭാഗങ്ങൾക്ക് പറയുന്ന പേര് എന്താണ്?

ടെറേ


ഉരുകുന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്?

യുറാനസ്


ലോകത്തിലെ ആദ്യ കൃത്രിമോപഗ്രഹം ഏത്?

സ്പുട്നിക് (റഷ്യ)


അടുത്തിടെ നാസ നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലസ്കോപ്പ്?

ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ്


ആദ്യത്തെ ഇന്ത്യൻ നിർമ്മിത വാർത്താവിനിമയ ഉപഗ്രഹം ഏതാണ്?

ആപ്പിൾ


ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം ഏത്?

സൂര്യൻ


സൂര്യന്റെ ഏറ്റവും ബാഹ്യമായ വലയത്തിന്റെ പേരെന്താണ്?

കൊറോണ


ചന്ദ്രനിലേക്കുള്ള ദൂരം കണക്കാക്കിയ ആദ്യ ഭാരതീയ ജ്യോതിശാസ്ത്രജ്ഞൻ ആര്?

ആര്യഭടൻ


ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ കൃത്രിമോപഗ്രഹം?

ആര്യഭട്ട


ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണഉപഗ്രഹം ഏത്?

ഭാസ്കര -1


അന്തർദേശീയ ബഹിരാകാശ വർഷം ഏതായിരുന്നു?

1992


ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി?

രാകേഷ് ശർമ


ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികനായ രാകേഷ് ശർമയെ ബഹിരാകാശതെത്തിച്ച വാഹനം ഏത്?

സിയൂസ് – T- 11


‘സൂര്യന്റെ വാത്സല്യഭാജനം’ എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്?

ശുക്രൻ


സൂര്യനിൽ താപവും പ്രകാശവും ഉത്പാദിപ്പിക്കുന്ന പ്രക്രിയ?

ന്യൂക്ലിയർ ഫ്യൂഷൻ


വിദ്യാഭ്യാസ ആവശ്യം മുൻനിർത്തി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?

എഡ്യുസാറ്റ്


സമുദ്ര ഗവേഷണത്തിന് വേണ്ടിയുള്ള ഇന്ത്യ – ഫ്രഞ്ച് സംരംഭം?

സരൾ


ലോകത്തിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം?

എക്കോ


ചൈനയിലെ ബഹിരാകാശ സഞ്ചാരികൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?

തായ്ക്കോനട്ട്


ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമി എത്തുമ്പോൾ ഉണ്ടാകുന്ന ഗ്രഹണം?

ചന്ദ്രഗ്രഹണം


ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് തങ്ങിങ്ങിയ വ്യക്തി ആരാണ്

പെഗ്ഗി വിറ്റ്സൺ (നാസയുടെ ബഹിരാകാശ യാത്രിക)


എത്ര ദിവസമാണ് പെഗ്ഗി വിറ്റ്സൺ ബഹിരാകാശത്ത് കഴിഞ്ഞത്?

665 ദിവസം


ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം ഏത്?

രോഹിണി – 1


ഹാലിയുടെ ധൂമകേതു എത്ര വർഷം കൂടുമ്പോഴാണ് പ്രത്യക്ഷപ്പെടുന്നത്?

76 വർഷത്തിലൊരിക്കൽ


ചന്ദ്രന്റെ ഗുരുത്വാകർഷണ ബലം ഭൂമിയുടെ എത്ര മടങ്ങാണ്?

1/6 മടങ്ങ്


ഇതുവരെ മനുഷ്യനെ വഹിച്ചു കൊണ്ട് എത്ര ചാന്ദ്ര ദൗത്യങ്ങൾ നടന്നിട്ടുണ്ട്?

6 ചാന്ദ്രദൗത്യങ്ങൾ


ഇന്ത്യയുടെ ചൊവ്വാ ദൗത്യം?

മംഗൾയാൻ


മംഗൾയാൻ വിക്ഷേപിച്ച സമയത്തെ ഐഎസ്ആർഒ ചെയർമാൻ ആര്?

കെ രാധാകൃഷ്ണൻ


ഐഎസ്ആർഒ (ISRO) യുടെ ഇപ്പോഴത്തെ ചെയർമാൻ?

ഡോ. എസ് സോമനാഥ് (2022)


ഐഎസ്ആർഒ യുടെ ആസ്ഥാനം എവിടെയാണ് ?

ബാംഗ്ലൂരിലെ അന്തരീക്ഷ് ഭവൻ


ഐഎസ്ആർഒ രൂപീകരിച്ചത് എന്നാണ്?

1969 ആഗസ്റ്റ് 15


ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് ടൈറ്റാൻ?

ശനി


പച്ച ഗ്രഹം, കിടക്കുന്ന ഗ്രഹം, ഉരുളുന്ന ഗ്രഹം എന്നിങ്ങനെയൊക്കെ അറിയപ്പെടുന്നത് ഏത് ഗ്രഹം?

യുറാനസ്


സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം?

വ്യാഴം


ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ ഏതൊക്കെ?

ബുധൻ, ശുക്രൻ


ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്?

ചൊവ്വ


ഗ്രഹപദവി നഷ്ടപ്പെട്ട ഗ്രഹം?

ഫ്ലുട്ടോ


ബഹിരാകാശത്തെത്തിയ രാകേഷ് ശർമ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയോട് ഫോണിൽ പറഞ്ഞത്?

സാരേ ജഹാം സേ അച്ഛാ


രാകേഷ് ശർമയും കല്പനചൗളയും കൂടാതെ ബഹിരാകാശത്തു പോയ ഇന്ത്യക്കാരി ആര് ?

സുനിതാ വില്യംസ്


ഭൂമിയുടെ ഭ്രമണം ഏത് ദിശയിലേക്കാണ്?

പടിഞ്ഞാറുനിന്ന് കിഴക്കോട്ട്


INSAT ന്റെ പൂർണ്ണരൂപം?

ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ്


ഗ്രഹങ്ങൾക്കിടയിൽ ഭൂമിയുടെ സ്ഥാനം?

അഞ്ചാം സ്ഥാനം (5)


ഉപഗ്രഹങ്ങൾക്കിടയിൽ ചന്ദ്രന്റെ സ്ഥാനം എത്രാമത്തെ?

ആറാം സ്ഥാനം


നേപ്പാളിന്റെ ആദ്യത്തെ ഉപഗ്രഹത്തിന്റെ പേര് എന്താണ്?

നേപ്പാളി സാറ്റ് – 1


ശ്രീലങ്കയുടെ ആദ്യത്തെ ഉപഗ്രഹം ഏതാണ്?

രാവണ -1


ഭൂമിക്ക് ചുറ്റും ഒരു പ്രദക്ഷിണം പൂർത്തിയാക്കുവാൻ ചന്ദ്രന് ആവശ്യമായ സമയം എത്രയാണ്?

27. 32 ഭൗമദിനങ്ങൾ


ചന്ദ്രനിലേക്ക് ആളില്ലാത്ത ഉപഗ്രഹം അയക്കാനുള്ള ഇന്ത്യ ഗവൺമെന്റിന്റെ പദ്ധതി?

സോമയാൻ പദ്ധതി


NASA (അമേരിക്കൻ ബഹിരാകാശ ഏജൻസി)യുടെ പൂർണ്ണരൂപം എന്ത്?

National Aeronautical and Space Administration


ഇന്ത്യൻ ബാലിസ്റ്റിക് മിസൈലായ അഗ്നിയുടെ പിന്നിൽ പ്രവർത്തിച്ച പ്രധാന ശാസ്ത്രജ്ഞൻ ആര്?

എപിജെ അബ്ദുൽ കലാം


ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിന്റെ പേര് എന്താണ?

ഗഗൻയാൻ


ബഹിരാകാശത്ത് പോയി സുരക്ഷിതമായി തിരിച്ചെത്തിയ ആദ്യ ജീവികൾ ഏതൊക്കെ?

ബെൽക്ക, സ്‌ട്രെൽക്ക എന്നീ നായകൾ


ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന മൂലകം ഏതാണ്?

സിലിക്കൺ


ചന്ദ്രഗ്രഹണം സംഭവിക്കുന്നത് കറുത്തവാവ് ദിനങ്ങളിലാണ് ശരിയോ തെറ്റോ?

തെറ്റ് ,വെളുത്തവാവ് ദിവസങ്ങളിൽ


‘ഡയമണ്ട് റിങ് ‘എന്ന പ്രതിഭാസം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

സൂര്യഗ്രഹണം


പൊട്ടിത്തെറിയിലൂടെ നശിക്കുന്ന നക്ഷത്രത്തെ പറയുന്ന പേര്?

സൂപ്പർനോവ


കൂടംകുളം ആണവ പദ്ധതിയുമായി സഹകരിക്കുന്ന രാജ്യം ഏത്?

റഷ്യ


ഇന്ത്യ വിക്ഷേപിച്ച ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം ഏതാണ്?

കലാം സാറ്റ്


ഇന്ത്യയുടെ ആദ്യത്തെ ആണവ റിയാക്ടർ ഏത്?

അപ്സര


ഇതുവരെ എത്ര ഇന്ത്യക്കാരാണ് ബഹിരാകാശയാത്ര നടത്തിയിട്ടുള്ളത്?

3 ഇന്ത്യക്കാർ


സൂര്യന്റെ ദൃശ്യമായ ഭാഗത്തിന് പറയുന്ന പേര്?

ഫോട്ടോസ്ഫിയർ


ബഹിരാകാശത്ത് നടന്ന ആദ്യ വ്യക്തി ആരാണ്?

അലക്സി ലിയനോവ്


വിമാനത്തിലെ ബ്ലാക്ക് ബോക്സിന്റെ നിറം എന്ത്?

ഓറഞ്ച്


ഇന്ത്യയുടെ ആദ്യത്തെ ഗതിനിർണയ ഉപഗ്രഹം ഏതാണ്?

IRNSS – 1A


1986 – ൽ വിക്ഷേപിച്ച ചലഞ്ചർ ബഹിരാകാശപേടക ദുരന്തത്തിൽ മരിച്ച സ്കൂൾ ടീച്ചറുടെ പേര്?

ക്രിസ്റ്റ മിക്കാലിഫ്


ലൂണാർ എന്ന വാക്കിന്റെ അർത്ഥം എന്താണ്?

ചന്ദ്രൻ


അമാവാസിക്ക് പറയുന്ന മറ്റൊരു പേര്?

കറുത്ത വാവ്


സൗര കാറ്റുകൾ ഉണ്ടാകുന്നത് എത്ര വർഷം കൂടുമ്പോഴാണ്?

11 വർഷത്തിൽ ഒരിക്കൽ


അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഏജൻസി?

നാസ


ആകാശ ഗംഗ കഴിഞ്ഞാൽ നമുക്ക് ഏറ്റവും അടുത്തുള്ള ഗാലക്സി ഏത്?

ആൻഡ്രോമിഡ


സുനാമിക്ക്‌ കാരണം എന്ത്?

സമുദ്രത്തിൽ ഉണ്ടാവുന്ന ഭൂകമ്പം


ഇന്ത്യയിൽ നിന്ന് ആദ്യമായി ബഹിരാകാശ ടൂറിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ആര്?

സന്തോഷ് ജോർജ് കുളങ്ങര


കോസ്മോളജിയിൽ ശ്രദ്ധേയമായ പഠനം നടത്തിയ മലയാളി ശാസ്ത്രജ്ഞൻ ആരാണ്?

താണു പത്മനാഭൻ


ഉദയാസ്തമയം ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ?

ഹിജ്റ വർഷം


അപ്പോളോ സീരീസിലെ അവസാനത്തെ പേടകം ഏത്?

അപ്പോളോ 17


ബഹിരാകാശത്തുള്ളപ്പോൾ രാകേഷ് ശർമ്മയോട് “താങ്കളുടെ ഫോൺ വിളിക്കായി ഞാൻ ഉറക്കമൊഴിച്ച് കാത്തിരിക്കുകയായിരുന്നു എങ്ങനെയുണ്ട് എന്റെ ഇന്ത്യ” ഇങ്ങനെ ചോദിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര്?

ഇന്ദിരാഗാന്ധി


മനുഷ്യൻ ചന്ദ്രനിൽ എത്തിയ ഇന്ത്യൻ സമയം?

സമയം പുലർച്ചെ 1. 48


നീൽ ആംസ്ട്രോങ്ങും കൂട്ടരും ചന്ദ്രനിൽ സ്ഥാപിച്ച ലോക രാഷ്ട്രത്തലവന്മാരുടെ ഫലകത്തിൽ ഒപ്പിട്ട ഇന്ത്യൻ പ്രസിഡന്റ്?

വി വി ഗിരി


എത്ര രാഷ്ട്രത്തലവന്മാർ ഒപ്പിട്ട ഫലകമാണ് നീൽ ആംസ്ട്രോങ് ചന്ദ്രനിൽ സ്ഥാപിച്ചത്?

158


നീൽ ആംസ്ട്രോങ്ങ് കൂട്ടരും അപ്പോളോ-11 ൽ നിന്ന് ചന്ദ്രനിൽ ഇറങ്ങാൻ ഉപയോഗിച്ച വാഹനം ഏത്?

ഈഗിൾ


രണ്ടാമത് ചന്ദ്രനിലേക്ക് യാത്രികരെ കൊണ്ടുപോയ വാഹനം?

അപ്പോളോ 12


ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ പേടകം ഏത്?

ലൂണ -2 (1959)


ചന്ദ്രനിൽ നിന്ന് പാറക്കഷണങ്ങൾ മണ്ണ് എന്നിവ ശേഖരിച്ച് ഭൂമിയിൽ എത്തിച്ച പേടകം ഏത്?

ലൂണ -16 (1970)


ചന്ദ്രനെ വലം വച്ച ആദ്യ കൃത്രിമോപഗ്രഹം ഏത്?

ലൂണാ – 10


ചന്ദ്രനിൽ അവസാനമായി മനുഷ്യനെ ഇറക്കിയ വർഷം ഏത് ? വാഹനം ഏത്?

1972, അപ്പോളോ – 17


അവസാനം ചന്ദ്രനിൽ ഇറങ്ങിയ മനുഷ്യൻ ആര്?

യൂജിൻ സെർനാൻ


ആദ്യമായി ചന്ദ്രനിൽ നാട്ടിയ പതാക ഏത് രാജ്യത്തിന്റെതാണ്?

അമേരിക്ക


ചന്ദ്രോപരിതലത്തിൽ ഇതുവരെ എത്ര പേർ പോയിട്ടുണ്ട്?

ആറ് തവണകളായി 12 അമേരിക്കക്കാർ


ആദ്യമായി വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയ മനുഷ്യനിർമിത പേടകം?

ലൂണാ – 9 (1966)


ചന്ദ്രനെക്കുറിച്ച് പഠിക്കാൻ വിക്ഷേപിച്ച ആദ്യ പര്യവേഷണ വാഹനം ഏത്?

ലൂണാ-1 (സോവിയറ്റ് യൂണിയൻ)


ചന്ദ്രനിൽ ആദ്യമായി വാഹനം ഓടിച്ച വ്യക്തി ആരാണ്?

ജെയിംസ് ഇർവിൻ


ചന്ദ്രനിലൂടെ സഞ്ചരിച്ച ആദ്യ വാഹനം?

ലൂണാർ റോവർ


ക്ഷീരപഥത്തോട് ഏറ്റവും അടുത്ത ഗ്യാലക്സി ഏതാണ്?

ആൻഡ്രോമീഡ


ചന്ദ്രന്റെ ഭാരം ഭൂമിയുടെ ഭാരത്തിന്റെ എത്രയാണ്?

1/81 (എൺപ്പത്തൊന്നിൽ ഒന്ന് )


ഭ്രമണപദത്തിൽ ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന പ്രതിഭാസം ?

സൂപ്പർ മൂൺ


അമേരിക്കയുടെ ചാന്ദ്ര പര്യവേഷണ പരിപാടിയുടെ പേര്?

അപ്പോളോ ദൗത്യങ്ങൾ


ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളം ഏത്?

ചന്ദ്രൻ


ചന്ദ്രനിൽ നിന്ന് ഭൂമിയിലേക്ക് നോക്കിയാൽ കാണുന്ന ഏക മനുഷ്യ നിർമിതി?

ചൈനയിലെ വൻമതിൽ


ചൈനീസ് ഐതിഹ്യപ്രകാരം ചന്ദ്രന്റെ ദേവത ആരാണ്?

ചാങ്


ഭാരതീയ ജ്യോതിശാസ്ത്രത്തിന്റെ പിതാവ് ആര്?

ആര്യഭടൻ


ചന്ദ്രന്റെ എത്ര ഇരട്ടി വലിപ്പമുണ്ട് സൂര്യന് ?

400 ഇരട്ടി


ചന്ദ്രനിലെ ഏറ്റവും ആഴം കൂടിയ ഗർത്തം?

ന്യൂട്ടൺ ഗർത്തം


ചന്ദ്രനിലെ ഏറ്റവും വലിയ ഗർത്തം?

ബെയിലി ഗർത്തം


ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ മലനിര?

മൗണ്ട് ഹൈഗെൻസ്


ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്?

ലെബിനിറ്റ്സ്


ജ്യോതിശാസ്ത്ര പഠനത്തിന് മാത്രമായി രൂപകൽപ്പന ചെയ്ത ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം ഏത്?

ആസ്ട്രോസാറ്റ്


മനുഷ്യനെയും കൊണ്ട് ആദ്യമായി ചന്ദ്രനെ വലം വച്ച പേടകം ഏത്?

അപ്പോളോ – 8


റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ ശ്രീഹരികോട്ട ഏത് സംസ്ഥാനത്തിലാണ്?

ആന്ധ്ര പ്രദേശ്


ചന്ദ്രനിൽ ഇന്ത്യയുടെ പതാക എത്രാമതായാണ് പറക്കുന്നത്?

നാലാമത്


ബഹിരാകാശ വാഹനങ്ങളിൽ വെക്കുന്ന സസ്യം ഏതാണ്?

ക്ലോറല്ല


ചന്ദ്രന്റെ പേരിലുള്ള ദിവസം ഏത്?

തിങ്കൾ


വെള്ളിയാഴ്ച ഏത് ഗ്രഹത്തിന്റെ പേരിൽ അറിയപ്പെടുന്നു?

ശുക്രൻ


പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം ഏത്?

ശുക്രൻ


1969- ൽ വ്യാഴവുമായി കൂട്ടി മുട്ടിത്തകർന്ന ധൂമകേതു ഏതാണ്?

ഷൂമാക്കർ ലെവി 9


കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം?

ശുക്രൻ


ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ഉപഗ്രഹം ഏതാണ്?

ടൈറ്റാൻ


ചന്ദ്രോപരിതലത്തിൽ കാണപ്പെടുന്ന മൂലകം?

ടൈറ്റാനിയം


ഭൂമിയിൽ നിന്നു നോക്കുമ്പോൾ ചന്ദ്രക്കലകൾ വലുതാവുന്നതിനെ പറയുന്ന പേര് എന്താണ്?

വൃദ്ധി (Waxing)


ഭൂമിയിൽ നിന്നു നോക്കുമ്പോൾ ചന്ദ്രക്കലകൾ ചെറുതാവുന്നതിനെ പറയുന്ന പേര്?

ക്ഷയം (Wanning)


ഇന്ത്യയുടെ ഉപഗ്രഹ വാർത്താവിനിമയ ഭൂനിലയം?

വിക്രം സ്റ്റേഷൻ


ബഹിരാകാശ ദിനം എന്നാണ്?

ഏപ്രിൽ 12 (ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിൻ ബഹിരാകാശത്ത് പോയതിന്റെ ഓർമ്മയ്ക്ക്)


ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം?

തുമ്പ


തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഏത് ജില്ലയിലാണ്?

തിരുവനന്തപുരം


വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ ആസ്ഥാനം എവിടെയാണ്?

തുമ്പ


ആദ്യമായി തുമ്പയിൽ നിന്നും റോക്കറ്റ് വിക്ഷേപിച്ചത് എന്ന്?

1963


ആദ്യമായി ബഹിരാകാശത്ത് പോയ നായക്കുട്ടിയുടെ പേര്?

ലെയ്ക


ഏത് വാഹനത്തിലാണ് ലെയ്ക എന്ന നായയെ ബഹിരാകാശത്തേക്ക് അയച്ചത്?

സ്പുട്നിക് – 2 (1957)


ഹാലിയുടെ വാൽനക്ഷത്രം അവസാനം പ്രത്യക്ഷപ്പെട്ട വർഷം?

1986


“അമ്പിളി അമ്മാവാ താമര കുമ്പിളിലെന്തുണ്ട്” ഈ നാടക ഗാനം എഴുതിയതാര്?

ഒഎൻവി കുറുപ്പ്


ISRO യുടെ പൂർണ്ണരൂപം എന്ത്?

INDIAN SPACE RESEARCH ORGANISATION


അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ സ്ഥാപിക്കപ്പെട്ട വർഷം ഏതാണ്?

1958


ഭൂമിയിൽ ഏറ്റവും അവസാനമായി സൂപ്പർമൂൺ പ്രതിഭാസം ദൃശ്യമായത് എന്നാണ്?

2014 സപ്തംബർ – 9


ആദ്യമായി ടെലിസ്കോപ്പ് ഉപയോഗിച്ച് പ്രപഞ്ച നിരീക്ഷണം നടത്തിയതാര്?ഗലീലിയോ ഗലീലി


ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?

ഗലീലിയോ ഗലീലി


ഒരു വ്യാഴവട്ടക്കാലം എത്ര വർഷമാണ്?

12 വർഷം


എന്നാണ് ഭൗമദിനം?

ഏപ്രിൽ 22


സൂര്യനിൽ നിന്ന് ഒരു പ്രകാശകിരണം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?

8.2 മിനുട്ട്


ചന്ദ്രനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ എത്ര സമയം വേണം?

1 മിനിറ്റ് 3 സെക്കൻഡ്


സ്വയം പ്രകാശിക്കുന്ന ഗോളങ്ങളെ വിളിക്കുന്ന പേര്?

നക്ഷത്രങ്ങൾ


‘ആകാശനീലിമയുടെ പ്രതിഫലനമല്ല കടലിന്റെ നീലിമ’ എന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ആര്?

സി വി രാമൻ


സൂര്യൻ കഴിഞ്ഞാൽ ഏറ്റവും തിളക്കമുള്ള നക്ഷത്രം ഏതാണ്?

സിറിയസ്


ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

കോപ്പർനിക്കസ്


സൗരയൂഥം ഉൾകൊള്ളുന്ന ഗ്യാലക്സി അറിയപ്പെടുന്നത്?

ആകാശ ഗംഗ / ക്ഷീരപദം


ചന്ദ്രൻ ഒരു വർഷം കൊണ്ട് ഭൂമിയെ എത്ര തവണ വലം വെക്കും?

13 തവണ


ലോകത്തിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ഏതാണ്?

എക്കോ


നക്ഷത്രങ്ങൾ തമ്മിലുള്ള വലിയ ദൂരം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?

പ്രകാശവർഷം


ഏറ്റവും തണുത്ത ഗ്രഹം?

നെപ്ട്യൂൺ


ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം ?

ശുക്രൻ


എഡ്വിൻ ആൽഡ്രിന്റെ ആത്മകഥയുടെ പേര്?

ഗംഭീരമായ ഒറ്റപ്പെടൽ


ഒരു ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരിൽ

അമേരിക്ക വിക്ഷേപിച്ച എക്സ്-റേ ടെലസ്കോപ്പ് ഏതാണ്?

ചന്ദ്ര


സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം?

വ്യാഴം


സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം?

ബുധൻ


First Men On Moon എന്ന കൃതിയുടെ കർത്താവ്?

എച്ച് ജി വെൽസ്


Face of the Moon ആരുടെ കൃതിയാണ്?

ബാൾഡ് വിൻ


ചന്ദ്രനെ കുറിച്ചുള്ള പഠനം?

സെലനോളജി


ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന ലോഹം ഏത്?

ടൈറ്റാനിയം


ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന മൂലകം?

സിലിക്കൺ


ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഉപഗ്രഹവിക്ഷേപണ കേന്ദ്രം ഏതാണ്?

ബെയ്കനുർ (കസാഖിസ്ഥാൻ)


ലോകത്തിലെ ഏറ്റവും തിരക്കേറിയ ഉപഗ്രഹവിക്ഷേപണ കേന്ദ്രം?

കൗറുവാ (തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിൽ)


My Dream of Stars എന്ന കൃതി രചിച്ചതാര്?

അനൗഷെ അൻസാരി


വാലൻറീന തെരഷ്കോവ എന്നാണ് ബഹിരാകാശ യാത്ര നടത്തിയത്?

1963 ജൂൺ 13ന്


ഏത് വാഹനത്തിലാണ് വാഹനത്തിലാണ് വാലൻറീന തെരഷ്കോവ ബഹിരാകാശ യാത്ര നടത്തിയത്?

വോസ്തോക്ക് -6


ചൈനയുടെ ബഹിരാകാശ യാത്രികർ അറിയപ്പെടുന്നത് ഏത് പേരിൽ?

തായ്ക്കോനട്ട്


അമേരിക്കയുടെ ബഹിരാകാശ യാത്രികർ അറിയപ്പെടുന്നത്?

അസ്ട്രോനട്ട്


റഷ്യയുടെ ബഹിരാകാശ യാത്രികർ അറിയപ്പെടുന്നത് ഏത് പേരിൽ?
കോസ്മോനട്ട്


‘പ്രപഞ്ചത്തിന്റെ കൊളംബസ്’ എന്നറിയപ്പെടുന്ന ബഹിരാകാശ സഞ്ചാരി ആര്?

യൂറി ഗഗാറിൻ (റഷ്യ)


1961-ൽ ഏത് വാഹനത്തിലാണ് യൂറിഗഗാറിൻ ബഹിരാകാശ യാത്ര നടത്തിയത്?

വോസ്തോക് -1


സൂപ്പർ മൂൺ എന്നാൽ എന്താണ്?

ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസം


അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഏജൻസി?

നാസ


കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം?

ശുക്രൻ


ചന്ദ്രനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?

1.3 സെക്കൻഡ്


First Men On Moon എന്ന കൃതിയുടെ രചയിതാവ്?

എച്ച് ജി വെൽസ്


ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം?

തുമ്പ


നിരവധി രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന ബഹിരാകാശനിലയം?

ഇന്റർനാഷണൽ സ്പേസ് സെന്റർ


ഏതു വാഹനത്തിലാണ് ലെയ്ക്ക എന്ന നായയെ ബഹിരാകാശത്തേക്ക് അയച്ചത്?

സ്പുട്നിക് -2


ഹാലിയുടെ വാൽനക്ഷത്രം അവസാനം പ്രത്യക്ഷപ്പെട്ട വർഷം?

1986


സുനാമിക്ക് കാരണം എന്താണ്?

സമുദ്രത്തിൽ ഉണ്ടാകുന്ന ഭൂകമ്പം


ഇന്ത്യയുടെ ചൊവ്വ പര്യവേഷണ ദൗത്യം?
മംഗൾയാൻ


INSAT ന്റെ പൂർണ്ണരൂപം എന്താണ്?

ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ്


നക്ഷത്രത്തിലേക്കുള്ള ദൂരം അളക്കുന്ന മാനം ഏത്?

പ്രകാശവർഷം


സൂര്യനിൽ ഏറ്റവും കൂടുതൽ അടങ്ങിയ മൂലകം?

ഹൈഡ്രജൻ


ഭൂമിയിൽ നിന്നും ദൃശ്യമാവുന്ന സൂര്യന്റെ പ്രതലം അറിയപ്പെടുന്നത്?

ഫോട്ടോസ്ഫിയർ


വ്യാഴത്തെ ചുറ്റിയ ഒരേയൊരു ബഹിരാകാശ വാഹനം?

ഗലീലിയോ ഓർബിറ്റർ (1995 അമേരിക്ക)


ഏറ്റവും ഊഷ്മാവ് കൂടിയ ഗ്രഹം?

ശുക്രൻ


ചന്ദ്രനിൽ ഇറങ്ങിയ ആദ്യ പേടകം?
ലൂണ- 9 (1966 റഷ്യ)


സോവിയറ്റ് യൂണിയന്റെ മനുഷ്യവാഹിയല്ലാത്ത ചാന്ദ്രദൗത്യം?

ലൂണ


ഐഎസ്ആർഒ നിലവിൽ വന്നവർഷം?

1969 ഓഗസ്റ്റ് 15


ഐഎസ്ആർഒ യുടെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം?

ശ്രീഹരിക്കോട്ട (സതീഷ് ധവാൻ സ്പേസ് സെന്റർ ആന്ധ്ര പ്രദേശ്)


ഐഎസ്ആർഒയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം?

തുമ്പ (വിക്രം സാരാഭായി സ്പേസ് സെന്റർ തിരുവനന്തപുരം)


ഭൂമിയിൽ നിന്നും വിജയകരമായി വിക്ഷേപിക്കപ്പെട്ട ആദ്യ കൃത്രിമോപഗ്രഹം?

സ്പുട്നിക് -1
(1957 സോവിയറ്റ് യൂണിയൻ)


ഭൂമിയിൽ നിന്നും അമേരിക്ക വിക്ഷേപിക്കപ്പെട്ട ആദ്യ കൃത്രിമോപഗ്രഹം ഏത്?

എക്സ്പ്ലോറർ -1 (1958)


ലോകത്തിലെ ആദ്യത്തെ ബഹിരാകാശ നിലയം?
സല്യൂട്ട് -1 (റഷ്യ)


സമുദ്ര പഠനത്തിന് മാത്രമായുള്ള ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം?

ഓഷ്യൻസാറ്റ് 1 (1999)


ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ വാഹനം?

എസ്എൽവി -3


സൂര്യനാണ് പ്രപഞ്ചകേന്ദ്രം എന്ന് ആദ്യമായി പ്രസ്താവിച്ചത് ആര്?

കോപ്പർനിക്കസ്


ആര്യഭടീയം എന്ന ജ്യോതിശാസ്ത്ര ഗ്രന്ഥത്തിന്റ രചയിതാവ്?

ആര്യഭടൻ


NASA യുടെ പൂർണ്ണരൂപം എന്താണ്?

National Aeronautics and Space Administration


ഐഎസ്ആർഒ ക്ക്‌ വേണ്ടി ഇന്ത്യയിലെ ഒരു സർവ്വകലാശാല നിർമ്മിച്ച ആദ്യ ഉപഗ്രഹം?

അനുസാറ്റ്
(അണ്ണാ യൂണിവേഴ്സിറ്റി, തമിഴ്നാട്)


ഭൂഗുരുത്വാകർഷണബലം കണ്ടെത്തിയത്?

സർ ഐസക് ന്യൂട്ടൻ


ഏറ്റവും കൂടുതൽ കാലം ഐഎസ്ആർഒ ചെയർമാനായ വ്യക്തി?
സതീഷ് ധവാൻ


അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

നൈട്രജൻ


ഇന്ത്യയുടെ രണ്ടാമത്തെ കൃത്രിമോപഗ്രഹം?

ഭാസ്കര -1


ഇന്ത്യയുടെ ആദ്യ വാർത്താവിനിമയ ഉപഗ്രഹം?

ആപ്പിൾ (1981)


ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

ഗലീലിയോ ഗലീലി


കേരളത്തിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം?

തുമ്പ (തിരുവനന്തപുരം)


നിലവിലെ ഐഎസ്ആർഒ ചെയർമാൻ?

ഡോ. എസ് സോമനാഥ്


ഭൂമിക്കും സൂര്യനും ഇടയിൽ ചന്ദ്രൻ എത്തുമ്പോഴുള്ള ഗ്രഹണം?

സൂര്യഗ്രഹണം


ഇന്ത്യയുടെ ആദ്യത്തെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഏത്?

ഭാസ്കര 1


സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഗ്രഹം?
ടൈറ്റൻ (ശനി)


മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയപ്പോൾ വാഹനം നിയന്ത്രിച്ചതാര്?

മൈക്കൽ കോളിൻസ്


ഐഎസ്ആർഒ യുടെ ആദ്യ ചെയർമാൻ?

വിക്രം സാരാഭായി


ചന്ദ്രൻ ഒരു വട്ടം ഭൂമിയെ ചുറ്റാൻ എടുക്കുന്ന സമയം?

27 ദിവസം 7 മണിക്കൂർ 43 മിനിറ്റ്


ഐ എസ് ആർ ഒ (ISRO) യുടെ പൂർണ്ണരൂപം?

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ


2016-ൽ വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ എത്തിയ അമേരിക്കൻ ഉപഗ്രഹം?

ജൂനോ


രണ്ടു ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം ഏത്?

ചൊവ്വ


പ്രപഞ്ചോൽപത്തി, വികാസം എന്നിവയെ കുറിച്ചുള്ള പഠന ശാഖ?

കോസ്മോളജി


പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

ഹൈഡ്രജൻ


എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം ആരുടെ രചനയാണ്?

സ്റ്റീഫൻ ഹോക്കിങ്


‘കറുത്ത ചന്ദ്രൻ’ എന്നറിയപ്പെടുന്ന ഉപഗ്രഹം?

ഫോബോസ് (ചൊവ്വ)


സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?

500 സെക്കൻഡ് (8.2 മിനിറ്റ്)


കടലിലെ മാറ്റങ്ങൾ പഠിക്കാൻ 2012- ൽ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?

ജി സാറ്റ് -10


‘ഭൂമിയുടെ ഇരട്ട’ എന്നറിയപ്പെടുന്ന ഗ്രഹം?

ശുക്രൻ


പ്രപഞ്ചം വികസിക്കുകയാണ് എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

എഡ്വിൻ ഹബ്ൾ


ചൊവ്വയിൽ ജീവന്റെ സാന്നിധ്യം നേടി 2011-ൽ നാസ വിക്ഷേപിച്ച പേടകം?

ക്യൂരിയോസിറ്റി



Download Chandradina Quiz in Malayalam PDF

We are providing a complete PDF file of Chandra Dinam Quiz to download from our mobile app. You can click on the below link to download our mobile app and you can get the PDF version right from our app.

Download PDF
Chandradina Quiz PDF

We usually upload files on the website but due to other websites duplicating our copyrighted material, we have to share PDFs only within our app. You can download/read the PDF from our app for free.

1 thought on “[PDF] Chandradina Quiz (ചാന്ദ്രദിന ക്വിസ്) in Malayalam 2023|Moon Day Quiz 2023 |Lunar Day Quiz 2023”

  1. ചന്ദ്രനിലെ ഏറ്റവും പ്രകാശ ഗർത്തം ഏതാണ് ?

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.