Sugathakumari

Rathrimazha (രാത്രിമഴ) – Sugathakumari

രാത്രിമഴ – സുഗതകുമാരി Rathrimazha -Sugathakumari രാത്രിമഴ,ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും നിര്‍ത്താതെ പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും കുനിഞ്ഞിരിക്കുന്നോരു യുവതിയാം ഭ്രാന്തിയെപ്പോലെ. രാത്രിമഴ,മന്ദമീ- യാശുപത്രിക്കുള്ളി- ലൊരുനീണ്ട തേങ്ങലാ- യൊഴുകിവന്നെത്തിയീ- ക്കിളിവാതില്‍വിടവിലൂ- ടേറേത്തണുത്തകൈ- വിരല്‍ നീട്ടിയെന്നെ – തൊടുന്നൊരീ ശ്യാമയാം ഇരവിന്‍റെ ഖിന്നയാം പുത്രി. രാത്രിമഴ,നോവിന്‍ ഞരക്കങ്ങള്‍ ഞെട്ടലുകള്‍, തീക്ഷ്ണസ്വരങ്ങള്‍ പൊടുന്നനെയൊരമ്മതന്‍ ആര്‍ത്തനാദം!………ഞാന്‍ നടുങ്ങിയെന്‍ ചെവിപൊത്തി- യെന്‍ രോഗശയ്യയി- ലുരുണ്ടു തേങ്ങുമ്പൊഴീ- യന്ധകാരത്തിലൂ- ടാശ്വാസ വാക്കുമാ- യെത്തുന്ന പ്രിയജനം പോലെ. ആരോ പറഞ്ഞു മുറിച്ചു മാറ്റാം കേടു- ബാധിച്ചോരവയവം; …

Rathrimazha (രാത്രിമഴ) – Sugathakumari Read More »

Krishna Nee Enne Ariyilla (കൃഷ്ണാ നീയെന്നെ അറിയില്ല) – Sugathakumari

കൃഷ്ണാ നീയെന്നെയറിയില്ല – സുഗതകുമാരി Krishna neeyenne ariyilla – Sugathakumari ഇവിടെയമ്പാടിതന്‍ ഒരു കോണിലരിയ മൺകുടിലില്‍ ഞാന്‍ മേവുമൊരു പാവം കൃഷ്ണാ നീയെന്നെയറിയില്ല ഇവിടെയമ്പാടി തന്‍ ഒരു കോണിലരിയ മൺകുടിലില്‍ ഞാന്‍ മേവുമൊരു പാവം കൃഷ്ണാ നീയെന്നെയറിയില്ല ശബളമാം പാവാട ഞൊറികള്‍ ചുഴലുന്ന കാൽത്തളകള്‍ കള ശിജ്ഞിതം പെയ്കെ അരയില്‍ തിളങ്ങുന്ന കുടവുമായ്‌ മിഴികളില്‍ അനുരാഗമഞ്ചനം ചാര്‍ത്തി ജലമെടുക്കാനെന്ന മട്ടില്‍ ഞാന്‍ തിരുമുന്‍പില്‍ ഒരു നാളുമെത്തിയിട്ടില്ല കൃഷ്ണാ നീയെന്നെയറിയില്ല ചപലകാളിന്ദി തന്‍ കുളിരലകളില്‍ പാതി മുഴുകി …

Krishna Nee Enne Ariyilla (കൃഷ്ണാ നീയെന്നെ അറിയില്ല) – Sugathakumari Read More »