മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല – മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ് അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാൾ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബഷീർ.
Post details: Basheerdina Quiz or Basheer Dinam Quiz translates to ബഷീർദിന ക്വിസ് or ബഷീർ ക്വിസ് in Malayalam.
We have published other Basheerdina Quizzes on our blog. Check out that:
- Basheerdina Quiz in Malayalam
- Basheerdina Quiz for LP
- Basheerdina Quiz for UP
- Basheerdina Quiz for High School
- ബഷീർ ക്വിസ്
Basheerdina Quiz (ബഷീർദിന ക്വിസ്) in Malayalam 2022

1. ‘ബേപ്പൂർ സുൽത്താൻ’ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര്?
വൈക്കം മുഹമ്മദ് ബഷീർ
2. ബഷീറിനെ ‘സുൽത്താൻ’ എന്ന് വിശേഷിപ്പിച്ചത് ആര്?
ബഷീർ തന്നെ
3. വൈക്കം മുഹമ്മദ് ബഷീർ ജനിച്ച വർഷം എന്നാണ്?
1908 ജനുവരി 21
4. ബഷീറിന്റെ ജന്മസ്ഥലമായ വൈക്കം തലയോലപ്പറമ്പ് ഏത് ജില്ലയിലാണ്?
കോട്ടയം
5. വൈക്കം മുഹമ്മദ് ബഷീറിന്റെ യഥാർത്ഥ പേര് എന്താണ്?
കൊച്ചുമുഹമ്മദ്
6. ബഷീറിന്റെ മാതാപിതാക്കൾ ആരെല്ലാം?
പിതാവ് -കായി അബ്ദുറഹ്മാൻ സാഹിബ്,
മാതാവ് -കുഞ്ഞാത്തുമ്മ
ബഷീർ എന്ന വാക്കിന്റെ അർത്ഥം?
സുവാർത്ത നൽകുന്നവൻ
7. ബേപ്പൂർ എന്ന സ്ഥലം ഏത് ജില്ലയിലാണ്?
കോഴിക്കോട്
8. ബഷീറിന്റെ പ്രസിദ്ധീകരിച്ച ആദ്യ നോവൽ ഏത്?
പ്രേമലേഖനം (1942)
9. പ്രേമലേഖനം എന്ന കഥയെ ചലച്ചിത്രമാക്കിയ സംവിധായകൻ?
പി .എ .ബക്കർ (1985)
ബഷീറിന് മുട്ടത്തുവർക്കി അവാർഡ് ലഭിച്ച വർഷം?
1993
10. മജീദും സുഹറയും കഥാപാത്രങ്ങളായ ബഷീറിന്റെ കൃതി ഏത്?
ബാല്യകാലസഖി
Basheerdina Quiz – ബഷീര്‍ ദിന ക്വിസ്
11. സിനിമയാക്കിയ ബഷീറിന്റെ രണ്ടാമത്തെ നോവൽ ഏത്?
ബാല്യകാലസഖി
12. ചോദ്യോത്തരങ്ങളായി ബഷീർ എഴുതിയ പുസ്തകം ഏത്?
നേരും നുണയും
13. ബഷീറിന് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ഏതായിരുന്നു?
സോജാ രാജകുമാരി…..
14. വൈക്കം മുഹമ്മദ് ബഷീറിന് വള്ളത്തോൾ പുരസ്കാരം ലഭിച്ചത് ഏത് വർഷം?
1993
15. ഭാര്യയും മക്കളും ബഷീറിനെ വിളിച്ചിരുന്നത് ?
റ്റാറ്റാ
16. 1993-ൽ ബഷീറിനോടൊപ്പം വള്ളത്തോൾ പുരസ്കാരം പങ്കിട്ട സാഹിത്യകാരി ആര് ?
ബാലാമണിയമ്മ
17. ബഷീറിന്റെ ജീവചരിത്ര കൃതിയുടെ പേര് എന്താണ് ?
ബഷീറിന്റെ ഐരാവതങ്ങൾ
18. ബഷീറിന്റെ ജീവചരിത്രമായ ‘ബഷീറിന്റെ ഐരാവതങ്ങൾ ‘രചിച്ചത് ആരാണ്?
ഇ എം അഷറഫ്
19. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരത മലയാള സാഹിത്യത്തിൽ അവതരിപ്പിച്ച ബഷീർ കൃതി ഏത്?
ശബ്ദങ്ങൾ
20. പെണ്ണുങ്ങളുടെ ബുദ്ധി എന്ന പേര് കൂടിയുള്ള ബഷീറിന്റെ കൃതി ഏത്?
പാത്തുമ്മയുടെ ആട്
Basheerdina Quiz – ബഷീര്‍ ദിന ക്വിസ്
21. ബഷീറിന്റെ പ്രേമലേഖനം എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ ആരാണ്?
അനീസ് അൻവർ (2017)
22.ബഷീർ വിവാഹിതനായത് എന്ന്
1958 ഡിസംബർ 18
23. ബഷീറിന്റെ മക്കൾ ആരെല്ലാം?
ഷാഹിന, അനീസ്
24. ബഷീറിന്റെ ഭാര്യയുടെ പേരെന്താണ്?
ഫാത്തിമ ബീബി (ഫാബി ബഷീർ)
25. ബഷീർ പ്രസിദ്ധീകരിച്ച വാരിക ഏത്?
ഉജ്ജീവനം
26. ‘വൈക്കം മുഹമ്മദ് ബഷീർ എഴുത്തും ജീവിതവും’ എന്ന പുസ്തകം എഴുതിയതാര്?
ഇ എം അഷറഫ്
27. ആകാശമിട്ടായി കഥാപാത്രമായ ബഷീറിന്റെ നോവൽ ഏതാണ്?
പ്രേമലേഖനം
28. ‘കാടായി തീർന്ന ഒറ്റമരത്തിന്റെ ആത്മകഥയാണ് ബഷീറിന്റെ സാഹിത്യം’ എന്ന് വിലയിരുത്തിയ നിരൂപകൻ ആരാണ്?
എം എൻ വിജയൻ
29. എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രം ബഷീറിന്റെ ഏത് കൃതിയിൽ ഉള്ളതാണ്?
ആനവാരിയും പൊൻകുരിശും
30. ബഷീർ അന്തരിച്ചത് എന്നാണ്?
1994 ജൂലൈ 5
Basheerdina Quiz – ബഷീര്‍ ദിന ക്വിസ്
31. ബഷീർ ദിനം എന്നാണ്?
ജൂലൈ 5
32. ബഷീറിന്റെ ആത്മകഥ യുടെ പേര് എന്താണ്?
ഓർമ്മയുടെ അറകൾ
33. ബഷീർ രചനകളെ നിശിതമായി വിമർശിച്ച് എം .ബി .രഘുനാഥൻ രചിച്ച കൃതിയേത്?
ഉപ്പുപ്പാന്റെ കുയ്യാനകൾ
34. മരിക്കുന്നതിന് മുമ്പ് മാവിന് വെള്ളമൊഴിച്ച ഒരു മനുഷ്യന്റെ കഥ പറയുന്ന ബഷീർ കഥ?
തേന്മാവ്
35. ബാല്യകാലസഖി എന്ന സിനിമയിൽ മജീദായി അഭിനയിച്ചത് ആര്?
പ്രേം നസീർ
36. “ഞാനും നീയും എന്ന യാഥാർത്ഥ്യത്തിൽ നിന്ന് അവസാനം നീ മാത്രമായി അവശേഷിക്കുവാൻ പോവുകയാണ് നീ മാത്രം”ബഷീറിന്റെ ഒരു ചെറുകഥ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഈ വാചകത്തിൽ ആണ് ഏതാണ് ഈ കഥ?
അനർഘ നിമിഷം
37. ‘സകല ജീവികൾക്കും ഭൂമിയിൽ ഒരേ അവകാശമാണുള്ളത്’ എന്ന ആശയം ഉയർത്തി പിടിക്കുന്ന ബഷീർ കൃതി ഏത്?
ഭൂമിയുടെ അവകാശികൾ
38. ബഷീറിന്റെ ആദ്യ പ്രസിദ്ധീകരിച്ച കഥ ഏത്?
തങ്കം
39. ‘ബഷീർ ഏകാന്തവീഥിയിലെ അവധൂതൻ’ എന്ന കൃതി രചിച്ചതാര്?
എം കെ സാനു
40. നാരായണി എന്ന കഥാപാത്രം ഉള്ളത് ബഷീറിന്റെ ഏത് കൃതിയിലാണ്?
മതിലുകൾ
Basheerdina Quiz – ബഷീര്‍ ദിന ക്വിസ്
41. മതിലുകൾ എന്ന സിനിമ സംവിധാനം ചെയ്തതാര്?
അടൂർ ഗോപാലകൃഷ്ണൻ
42. മതിലുകൾ എന്ന സിനിമയിൽ നായകനായി അഭിനയിച്ചത് ആര്?
മമ്മൂട്ടി
43. മമ്മൂട്ടിക്ക് ദേശീയഅവാർഡ് നേടിക്കൊടുത്ത ബഷീർ കൃതിയുടെ ചലച്ചിത്രാവിഷ്കാരം ഏതാണ്?
മതിലുകൾ (1990)
44. നട്ട് ഹംസന്റെ ‘വിക്ടോറിയ’ എന്ന നോവലുമായി സാമ്യം ആരോപിക്കപ്പെട്ട ബഷീറിന്റെ നോവൽ ഏതാണ്?
ബാല്യകാലസഖി
45. നീലവെളിച്ചം എന്ന ബഷീറിന്റെ കഥ ചലച്ചിത്രം ആയത് ഏത് പേരിൽ?
ഭാർഗവീനിലയം
46. ഭാർഗവീനിലയം എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ ആര്?
എ. വിൻസെന്റ്
47. ഭാർഗവീനിലയം എന്ന ചലച്ചിത്രത്തിന് തിരക്കഥ എഴുതിയതാര്?
വൈക്കം മുഹമ്മദ് ബഷീർ
48. ഭാർഗവീനിലയം എന്ന സിനിമയിലെ ഹാസ്യനടൻ പദ്മദലാക്ഷൻ പിന്നീട് പ്രസിദ്ധനായത് ഏത് പേരിൽ?
കുതിരവട്ടം പപ്പു
49. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് ബഷീറിന് ലഭിച്ച വർഷം ഏത്?
1970
50. ബഷീറിന് കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ച വർഷം എന്നാണ്?
1981
Basheerdina Quiz – ബഷീര്‍ ദിന ക്വിസ്
51. ബഷീറിന് ഇന്ത്യാ ഗവൺമെന്റ് പത്മശ്രീ പുരസ്കാരം നൽകിയ വർഷം എന്നാണ്?
1982
52. വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് കഥാപാത്രമായി വരുന്ന മലയാള നോവൽ ഏത്?
സമുദ്രശില (സുഭാഷ് ചന്ദ്രൻ)
53. വൈക്കം മുഹമ്മദ് ബഷീർ ചെയ്ത ഒരു പ്രഭാഷണം ഗ്രന്ഥമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് ഏതാണ് ആ ഗ്രന്ഥം?
ചെവിയോർക്കുക അന്തിമകാഹളം
54. ഗാന്ധിജിക്കൊപ്പം ബഷീർ പങ്കെടുത്ത സമരം ഏത്?
ഉപ്പുസത്യാഗ്രഹം (കോഴിക്കോട് നടന്ന)
55. ബഷീറിന് ആദ്യമായി ജയിൽവാസം അനുഭവിക്കേണ്ടി വന്ന സ്വാതന്ത്രസമരം ഏത്?
ഉപ്പ് സത്യാഗ്രഹം (കോഴിക്കോട് 1930ൽ )
56. ബഷീർ എഴുതിയ നാടകം ഏത്?
കഥാബീജം
57. ബഷീർ എഴുതിയ തിരക്കഥകൾ ഏതൊക്കെയാണ്?
ഭാർഗവീനിലയം (1964) ബാല്യകാലസഖി (1967)
58. ബഷീർ പ്രസിദ്ധീകരിച്ച വാരികയുടെ പേര് എന്താണ് ?
ഉജ്ജീവനം
59. ഉജ്ജീവനം എന്ന വാരികയിൽ ഏത് തൂലികാനാമത്തിലാണ് ബഷീർ എഴുതിയിരുന്നത് ബഷീർ?
പ്രഭ
60. ‘വെളിച്ചത്തിനെന്തു വെളിച്ചം’ എന്ന ബഷീറിന്റെ പ്രശസ്തമായ പദം ഏതു നോവലിൽ നിന്നാണ്?
ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്
Basheerdina Quiz – ബഷീര്‍ ദിന ക്വിസ്
61. ‘എന്റെ ബഷീർ’ എന്ന പ്രശസ്ത കവിത രചിച്ചത് ആരാണ്?
ഒഎൻവി കുറുപ്പ്
62. ബഷീറിനെ കുറിച്ച് ‘എന്റെ ബഷീർ’ എന്ന സാഹിത്യ വിമർശനഗ്രന്ഥം രചിച്ചതാര്?
കൽപ്പറ്റ നാരായണൻ
63. വൈക്കം മുഹമ്മദ് ബഷീറിന് ലഭിച്ചഏറ്റവും വലിയ പുരസ്കാരം ഏത് ?
പത്മശ്രീ പുരസ്കാരം (1982)
64. ബഷീർ കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?
റൊണാൾഡ് ഇ. ആഷർ
65. മൂക്ക് കഥാപാത്രമായ ബഷീർ കൃതി ഏതാണ്?
വിശ്വവിഖ്യാതമായ മൂക്ക്
66. ബഷീർ കൃതിയായ ബാല്യകാല സഖി പഠന വിഷയമാക്കിയത് ആര്?
കുട്ടികൃഷ്ണമാരാർ
67. ‘ബഷീറിന്റെ ആകാശങ്ങൾ’ എന്ന ഗ്രന്ഥം രചിച്ചതാര്?
പെരുമ്പടവം ശ്രീധരൻ
68. ഒരു മരം ബഷീറിന്റെ ജീവിതത്തിലും സാഹിത്യത്തിലും സ്വാധീനം ചെലുത്തിയിരുന്നു ഏതു മരമാണ്?
മാങ്കോസ്റ്റിൻ
69. ‘ബഷീറിന്റെ സൂഫിസ്റ്റിക് കാഴ്ചപ്പാടുകളുടെ അന്തർധാര’ എന്ന് വിശേഷിപ്പിക്കുന്ന ചെറുകഥ ഏതാണ്?
അനർഘനിമിഷം
70. ‘ബഷീറിന്റെ എടിയേ’ എന്ന ആത്മകഥ എഴുതിയതാര്?
ഫാബി ബഷീർ
Basheerdina Quiz – ബഷീര്‍ ദിന ക്വിസ്
71. സാഹിത്യ ലോകത്ത് ഏറെ വിമർശനങ്ങൾ ഉണ്ടാക്കിയ ഒരു ബഷീർ കൃതി ഏത്?
ശബ്ദങ്ങൾ
72. ബഷീറിന്റെ ബാലസാഹിത്യകൃതി ഏത്?
സർപ്പയജ്ഞം
73. ഭാഷയിലെ വ്യവസ്ഥാപിത വ്യാകരണ സംവിധാനത്തെ കളിയാക്കിക്കൊണ്ട് ‘പളുങ്കുസൻ വ്യാകരണം ‘എന്ന് ബഷീർ എഴുതിയത് ഏത് കൃതിയിലാണ്?
പാത്തുമ്മയുടെ ആട്
വിരൂപയായ നായികയും കോങ്കണ്ണും കൂനുമുള്ള യാചകനായ നായകനുമുള്ള ബഷീർ എഴുതിയ കഥ ഏത്?
തങ്കം
74. ‘ബഷീർ ഏകാന്തവീഥിയിലെ അവധൂതൻ’ എന്ന ഗ്രന്ഥം എഴുതിയതാര്?
എം കെ സാനു
75. ബഷീറിന്റെ മരണശേഷം പ്രസിദ്ധീകരിച്ച നോവൽ ഏത്?
പ്രേം പാറ്റ
76. ബഷീറിന്റെ മരണശേഷം പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരം ഏതാണ്?
യാ ഇലാഹി (1997-ൽ )
77. നിസാർ അഹമ്മദ്, കുഞ്ഞിപാത്തുമ്മ എന്നിവർ ബഷീറിന്റെ ഏത് കൃതിയിലെ കഥാപാത്രങ്ങളാണ്?
ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്
78. സാറാമ്മയും കേശവൻ നായരും ബഷീറിന്റെ ഏത് കൃതിയിലെ കഥാപാത്രങ്ങളാണ്?
പ്രേമലേഖനം
79. ‘മണ്ടൻ മുത്തപ്പ’ ബഷീറിന്റെ ഏത് കൃതിയിലെ കഥാപാത്രമാണ്?
മുച്ചീട്ടുകളിക്കാരന്റെ മകൾ
80. ബഷീറിനെ കുറിച്ച് ‘ബഷീർ ദ മാൻ’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തത് ആരാണ്?
എം.എ. റഹ്മാൻ
Basheerdina Quiz – ബഷീര്‍ ദിന ക്വിസ്
81. സ്ത്രീകൾ അഭിനയിച്ചിട്ടില്ലാത്ത മലയാള ചലച്ചിത്രം ഏതാണ്?
മതിലുകൾ
82. പാപ്പച്ചൻ, താര എന്നിവർ ബഷീറിന്റെ ഏത് കൃതിയിലെ കഥാപാത്രങ്ങളാണ്?
താരാസ്പെഷ്യൽസ്
83. ബഷീർ സൃഷ്ടിച്ച സാങ്കല്പിക ഗ്രാമത്തിന്റെ പേര് എന്താണ്?
കടുവാക്കുഴി ഗ്രാമം
84. ബഷീറിന്റെ അപൂർവങ്ങളായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയ ഫോട്ടോഗ്രാഫറായ പുനലൂർ രാജൻ ബഷീറിനെ കുറിച്ച് രചിച്ച പുസ്തകം ഏത് ?
ബഷീർ : ഛായയും ഓർമ്മയും
85. എം. എൻ. കാരശ്ശേരി എഴുതിയ ബഷീറിനെ കുറിച്ചുള്ള പാട്ടു കാവ്യത്തിന്റെ പേര് എന്ത്?
ബഷീർ മാല
86. ബഷീർ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര്?
റൊണാൾഡ് ഇ ആഷർ
87. “ബഷീർ എഴുതുമ്പോൾ വാക്കുകൾ വിറച്ചിരുന്നു” ഇങ്ങനെ പറഞ്ഞ നിരൂപകൻ ആര്?
എം എൻ വിജയൻ
88. “ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമ സുരഭിലവുമായിരി ക്കുന്ന, ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു”. വൈക്കം മുഹമ്മദ് ബഷീറിന്റെ ഏത് നോവലാണ് ഇങ്ങനെ ആരംഭിക്കുന്നത്?
പ്രേമലേഖനം
89. പ്രേമലേഖനത്തിലെ കഥാപാത്രങ്ങളായ കേശവൻ നായരും സാറാമ്മയും തങ്ങളുടെ കുട്ടിക്ക് നൽകാൻ ആഗ്രഹിച്ച പേര്?
ആകാശമിട്ടായി
90. ‘ബഷീർ മലയാളത്തിലെ സർഗ വിസ്മയം’ ഒരു ഇന്ത്യൻ ഭാഷയിൽ ഒരു വിദേശി ഇന്ത്യൻ എഴുത്തുകാരനെ കുറിച്ച് രചിച്ച ആദ്യ പുസ്തകമാണ് ഇത് . ആരാണ് ഈ പുസ്തകം രചിച്ചത്?
റൊണാൾഡ്. ഇ. ആഷർ
Basheerdina Quiz – ബഷീര്‍ ദിന ക്വിസ്
91. ബാല്യകാല സഖി, പാത്തുമ്മയുടെ ആട്, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് എന്നീ കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര് ?
റൊണാൾഡ് ഇ ആഷർ
92. തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച് ബഷീർ എഴുതിയ ഗ്രന്ഥം?
എം പി പോൾ
93. ബാല്യകാല സഖി എന്ന നോവലിന് അവതാരിക എഴുതിയതാര്?
എം. പി. പോൾ
94. ‘ഇരുട്ടിൽ ഉറങ്ങാതിരിക്കുന്ന ഒരാൾ ‘എന്ന വിജയകൃഷ്ണൻ രചിച്ച കൃതി ആരെ കുറിച്ചുള്ള പഠനമാണ്?
ബഷീർ
95. കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യ മലയാളി?
വൈക്കം മുഹമ്മദ് ബഷീർ
96. ചങ്ങമ്പുഴയെ ഒരു ചിത്രകാരനായി സങ്കൽപ്പിച്ച് ബഷീർ എഴുതിയ കഥ?
ഒഴിഞ്ഞ വീട്
97. ബാല്യകാലസഖി എന്ന നോവൽ സിനിമ ആക്കിയ സംവിധായകർ
ശശികുമാർ (1967), പ്രമോദ് പയ്യന്നൂർ (2014)
98. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് ആരെ കാണാൻ വേണ്ടിയാണ് ബഷീർ വീട്ടിൽ നിന്നും ഒളിച്ചോടിയത്?
ഗാന്ധിജിയെ
99. ഏത് പ്രസിദ്ധീകരണത്തിലാണ് ബഷീറിന്റെ ആദ്യ കഥയായ ‘തങ്കം’ സിദ്ധീകരിച്ചത്?
ജയകേസരി
100. ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ ആര്?
വൈക്കം മുഹമ്മദ് ബഷീർ
Basheerdina Quiz – ബഷീര്‍ ദിന ക്വിസ്
101. ബഷീറിന്റെ ജന്മശതാബ്ദി ആചരിച്ച വർഷം ഏത്?
2018
102. ‘മതിലുകൾ ‘എന്ന സിനിമയിൽ ബഷീർ ആയി വേഷമിട്ട നടൻ ആര്?
മമ്മൂട്ടി
103. ബഷീർ തിരക്കഥ എഴുതിയ ‘ഭാർഗവീനിലയം’ എന്ന സിനിമ സംവിധാനം ചെയ്തത് ആര്?
എ. വിൻസെന്റ്
104. ആനവാരി രാമൻ നായർ, പൊൻകുരിശ് തോമ എന്നീ കഥാപാത്രങ്ങൾ ബഷീറിന്റെ ഏത് കൃതിയിൽ ആണ് ഉള്ളത്?
ആനവാരിയും പൊൻകുരിശും
105. ഏകാന്ത വീഥിയിലെ അവധൂതൻ എന്ന് ബഷീറിനെ വിശേഷിപ്പിച്ചതാര് ?
എം കെ സാനു
106. ബഷീറിന് ഡി ലിറ്റ് ബിരുദം നൽകിയ സർവ്വകലാശാല ഏത്?
കോഴിക്കോട് സർവ്വകലാശാല
107. ഏതു സ്വാതന്ത്ര്യ സമര സേനാനിയെ തൂക്കിലേറ്റിയപ്പോഴാണ് ബഷീർ കോഴിക്കോട് ജയിലിൽ മൂന്നുദിവസം നിരാഹാര സത്യാഗ്രഹം നടത്തിയത്?
ഭഗത് സിംഗ്
108. ജയിൽ മോചിതനായ ശേഷം ബഷീർ എറണാകുളത്തു സ്ഥാപിച്ച ബുക്ക് സ്റ്റാൾ ഏത്?
സർക്കിൾ ബുക്ക് സ്റ്റാർ
109. ബഷീറിനെക്കുറിച്ച് കിളിരൂർ രാധാകൃഷ്ണൻ എഴുതിയ കൃതി ഏത്?
ഇമ്മിണി ബല്യ ഒരു ബഷീർ
110. “കർത്താവിന് എന്തിനാണച്ചോ പൊന്നിൻ കുരിശ്” ബഷീറിന്റെ ഏത് കൃതിയിലാണ് ഈ വാചകം?
ആനവാരിയും പൊൻകുരിശും
111. കുട്ടികൾക്ക് ബഷീറിനെ പരിചയപ്പെടുത്തിക്കൊണ്ട് കിളിരൂർ രാധാകൃഷ്ണൻ രചിച്ച ബാലസാഹിത്യകൃതി ഏത്?
ഒരിടത്തൊരു സുൽത്താൻ
112. ‘പാത്തുമ്മയുടെ ആട്’ എന്ന നോവലിലെ നായികയായ ബഷീറിന്റെ സഹോദരി ആരാണ്?
ഫാത്തിമ
113. “ഉമ്മാ ഞാൻ കാന്തിയെ തൊട്ടു” ബഷീറിന്റെ പ്രശസ്തമായ വാക്യമാണിത് ഗാന്ധിജി ഏത് സമരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ബഷീർ അദ്ദേഹത്തെ തൊട്ടത്?
വൈക്കം സത്യാഗ്രഹം
114. ബഷീറിന്റെ മകളായ ഷാഹിനയുടെ പൂച്ചയാണ് ഐസു കുട്ടി ഈ പൂച്ചയെ കേന്ദ്രകഥാപാത്രമാക്കി ബഷീർ എഴുതിയ കഥ ഏത്?
മാന്ത്രിക പൂച്ച
115. ബഷീർ കണ്ടെത്തിയ പത്മദളാക്ഷൻ എന്ന നാടക നടൻ പിന്നീട് ബഷീർ നൽകിയ മറ്റൊരു പേരിലാണ് അദ്ദേഹം സിനിമാരംഗത്ത് പ്രശസ്തനായത്. ഏതാണ് ആ പേര്?
കുതിരവട്ടം പപ്പു
116. വിവാഹത്തിനു ശേഷം ബഷീർ ബേപ്പൂരിലെ ഏതു വീട്ടിലേക്ക് താമസം മാറിയത്?
വൈലാലിൽ വീട് (1962)
117. ജീവിതത്തിൽ നിന്നും പറിച്ചു ചീന്തിയ ഒരു ഏടാണ് ഇത്. വാക്കുകളിൽ ചോര പുരണ്ടിരിക്കുന്നു എന്ന് എം പി പോൾ വിശേഷിപ്പിച്ച ബഷീർ കൃതി ഏത്?
ബാല്യകാലസഖി
118. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീർ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്ന ആത്മകഥാപരമായ പുസ്തകമാണ് ‘ബഷീറിന്റെ എടിയേ’ ആരാണ് ഈ പുസ്തക രചനക്ക് ഫാബി ബഷീറിനെ സഹായിച്ചത്?
താഹാ മാടായി
119. ഗ്രാമ ഫോണിൽനിന്ന് പാട്ടുകളും കേട്ട് സുലൈമാനിയും കുടിച്ച് ബഷീർ വിശ്രമിച്ചിരുന്നത് തനിക്കിഷ്ടപ്പെട്ട ഒരു മരത്തിന്റെ തണലിൽ ആയിരുന്നു. ഏതാണ് ആ മരം?
മാങ്കോസ്റ്റീൻ
120. ഗാന്ധിജിക്കൊപ്പം ബഷീർ പങ്കെടുത്ത സമരം ഏതാണ്?
ഉപ്പുസത്യാഗ്രഹം
121. എവിടെ വെച്ച് നടന്ന ഉപ്പ് സത്യാഗ്രഹത്തിൽ ഗാന്ധിജിക്കൊപ്പം പങ്കെടുത്തതിനാണ് ബഷീർ ജയിൽശിക്ഷ അനുഭവിച്ചത്?
കോഴിക്കോട്
122. ബഷീർ ആദ്യമായി ജയിൽവാസം അനുഭവിക്കാൻ കാരണമായ സംഭവം ഏത്?
1930 ലെ കോഴിക്കോട് ഉപ്പ് സത്യാഗ്രഹം
123. ബഷീർ ചെയ്ത ഒരു പ്രഭാഷണം പിന്നീട് ഗ്രന്ഥമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് ഏതാണ് ആ ഗ്രന്ഥം?
ചെവിയോർക്കുക അന്തിമകാഹളം
124. ഒറ്റക്കണ്ണൻ പോക്കർ, പോക്കറ്റടിക്കാരൻ മുത്തപ്പാ, പൊൻകുരിശ് തോമ, ആനവാരി രാമൻനായർ ഇതൊന്നും ആക്ഷേപത്തിൽ പറയുന്നതല്ല അവരുടെ വിവരണവുമായി തീർന്നിരിക്കുകയാണ് മണ്ടൻ മുത്തപ്പയുടെയും സൈനബയുടെയും പ്രേമസല്ലാപം ഒന്നും ഇതിലില്ല “പോയി തല തോർത്തി മുണ്ട് മാറ്റ് പനിപിടിക്കും” ഈ ശാസനയും അഭിപ്രായ പ്രകടനത്തിലും അയാളുടെ പ്രണയം മുഴുവൻ അടങ്ങിയിട്ടുണ്ട്. മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന കഥയെ ഇങ്ങനെ വിലയിരുത്തിയത് ആര്?
കെ കേളപ്പൻ
125. ബഷീറിന് ലളിതാംബിക അന്തർജ്ജനം അവാർഡ് ലഭിച്ച വർഷം?
1992
126. ബഷീറിന്റെ വിശപ്പ് എന്ന ചെറുകഥ പ്രസിദ്ധീകരിച്ച വർഷം?
1954
127. ബഷീർ കൃതിയായ ബാല്യകാലസഖി പഠന വിഷയമാക്കിയത് ആരാണ്?
കുട്ടികൃഷ്ണമാരാർ
128. ബഷീർ മാനസികരോഗിയായ സമയത്ത് ബഷീറിനെ ചികിത്സിച്ച വൈദ്യൻ ആരായിരുന്നു?
പി സി ഗോവിന്ദൻ നായർ
129. ബഷീറിന്റെ പ്രസിദ്ധീകരിച്ച ആദ്യം പുസ്തകം ഏത്?
ധർമ്മരാജ്യം (ലേഖനസമാഹാരം)
130. ബഷീറിന്റെ ധർമ്മ രാജ്യം എന്ന ലേഖന സമാഹാരത്തിന്
അവതാരിക എഴുതിയത് ആര്?
ബോധേശ്വരൻ
131. ഭഗത് സിംഗിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ബഷീർ സ്ഥാപിച്ച തീവ്രവാദ സംഘടനയുടെ പേര് എന്താണ്?
വാനരസേന
132. ബഷീർ സ്ഥാപിച്ച തീവ്രവാദ സംഘടനയായ വാനരസേനയുടെ മുഖപത്രം ഏതാണ്?
ഉജ്ജീവനം
133. ബഷീറിനെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയായി പ്രൊഫ.എം എൻ വിജയൻ എഴുതിയ കൃതി ഏത്?
മരുഭൂമികൾ പൂക്കുമ്പോൾ
Download Basheerdina Quiz PDF
Get the PDF version of Basheerdina Quiz from GK Malayalam. You can download the file by clicking on the download button below.

Click on the above download button or click here to download the Basheerdina Quiz in Malayalam in PDF format for free.
ബഷീറിന്റെ ഏത് കൃതിയാണ് ഏറ്റവും കൂടുതൽ വിമർശനങ്ങൾക്ക് karanamayittullath?
ഉത്തരം: ശബ്ദങ്ങൾ
Question already included in the list.
Search your question at https://gkmalayalam.com/search
Kandamparayan ethu krithiyile kadapathramanu?
ബഷീറിന്റെ ഷാഹിന എന്ന കഥാപാത്രമുള്ള കൃതി ഏത്
ഉത്തരം: മാന്ത്രികപൂച്ച (ബഷീറിന്റെ മോളുടെ പേരും ഷാഹിനയാണ്)
Join our telegram group: https://t.me/gkmalayalamupdates
ബഷീറിന്റെ വിവാഹ ആശംസകൾ നേർന്നു ഗാനം പാടിയത്? 1
ഇന്ദുലേഖക്കുശേഷം മലയാളത്തിന്റെ പ്രധാന നോവൽ ബാല്യകാല സഖി എന്ന് പറഞ്ഞത്
Please
പി. ഭാസ്കരൻ മാഷ് മംഗളാശംസ എഴുതി വായിച്ചു …
പി. ഭാസ്കരൻ മാഷ്
Please
ബഷീനെ കുറിച്ച് മലയാളത്തിൽ പ്രൊഫ. എം എൻ വിജയൻ എഴുതിയ പുസ്തകം ഏത്
മരുഭൂമികൾ പൂക്കുമ്പോൾ
ചോദ്യോത്തരങ്ങളായി പ്രസിദ്ധീകരിച്ച ബഷീറിൻ്റെ കൃതി?
കാലങ്ങളിൽ ഒരിക്കൽ സംഭവിക്കുന്ന മഹാത്ഭുതമാണ് ബഷീർ എന്ന് വിശേഷിപ്പിച്ചതാര്
ഒ വി വിജയൻ
ബഷീറിന്റെ ‘ബാല്യകാല സഖി ‘ എന്ന നോവലിന്റെ നായികയുടെ പേര് ?
സുഹറ
നേരും നുണയും
നേരും നുണയും
Pingback: Basheer Day Quiz (ബഷീർ ക്വിസ്) for UP - GK Malayalam
Pingback: Basheer Day Quiz (ബഷീർ ദിന ക്വിസ്) for LP in Malayalam 2021 - GK Malayalam
ബഷീർ ജനിച്ചത് എന്നാ
1908 ജനുവരി 21