“അല്ലാഹുവിന്റെ ഖജനാവിൽ മാത്രം ആണ് സമയം ഉള്ളത് അനന്തമായ സമയം”
വൈക്കം മുഹമ്മദ് ബഷീർ
ആ പൂവ് നീയെന്തു ചെയ്തു……?
ഏതു പൂവ്?…
രക്തനക്ഷത്രം പോലെ
കടുംചെമപ്പായ ആ പൂവ്
ഓ അതോ?
അതെ’ അതെന്ത് ചെയ്തു…? തിടുക്കപ്പെട്ടു
അന്വേഷിക്കുന്നതെന്തിന്?
ചവിട്ടി അരച്ചു കളഞ്ഞോ
എന്നറിയാൻ?
കളഞ്ഞെങ്കിലെന്ത്?
ഓ ഒന്നുമില്ല,
എന്റെ ഹൃദയമായിരുന്നു അത്…!
വൈക്കം മുഹമ്മദ് ബഷീർ
“ഇതിലെ ആഖ്യാതം എവിടെ? ” “എനിക്കൊന്നും മനസ്സിലായില്ല
എന്താഖ്യാതം”
വൈക്കം മുഹമ്മദ് ബഷീർ
പ്രിയപ്പെട്ട സാറാമ്മേ,
ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു? ഞാനാണെങ്കിൽ… എന്റെ ജീവിതത്തിലെ നിമിഷങ്ങൾ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തിൽ കഴിയുകയാണ്. സാറാമ്മയോ? ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയിൽ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് സാറാമ്മയുടെ കേശവൻ നായർ
വൈക്കം മുഹമ്മദ് ബഷീർ (പ്രേമലേഖനം) (premalekhanam)
“ഹോട്ടലുകളിൽ ഊണിന് ഒന്നേകാൽ അണയാണ് ചാർജ്. വലിയ ഹോട്ടലുകളിൽ രണ്ടെണ. ഒന്നേകാൽ അണക്കുള്ളത് ഉണ്ടാലും കാര്യം കുശാൽ. അതുകൊണ്ട് പുസ്തകങ്ങളുടെ വില ഒന്നേകാൽ ആണ്. ഒരു പുസ്തകം വിറ്റാൽ ഒരൂണു തരപ്പെടണം. അങ്ങനെ പുസ്തകങ്ങൾ കടകൾ തോറും, വീടുകൾതോറും കൊണ്ടുനടന്നു വിൽക്കുന്നു. അഞ്ചു മിനിറ്റ് ആറു മിനിറ്റ് വായിക്കാനേ ഉള്ളൂ. പുസ്തകം വിറ്റ കാശും വാങ്ങി ഞാൻ അവിടെ നിൽക്കും വായന കഴിയുമ്പോൾ ഞാൻ ചോദിക്കും “അതു ഞാൻ കൊണ്ടു പൊയ്ക്കോട്ടെ” മിക്കവരും സമ്മതിക്കും. അങ്ങിനെ ഒരേ പുസ്തകം തന്നെ എട്ടും പത്തും പ്രാവശ്യം വിൽക്കും.”
വൈക്കം മുഹമ്മദ് ബഷീർ
“മാതാവേ, കുറച്ച് ശുദ്ധജലം തന്നാലും.” അന്ന് ഉമ്മ ചോറ് വിളമ്പുന്ന വലിയ തവികൊണ്ട് തല്ലി ബാപ്പ അവനെ ആശ്വസിപ്പിച്ചു.
വൈക്കം മുഹമ്മദ് ബഷീർ
“ബഷീറിന് ഭ്രാന്ത് വന്നു! “ഞങ്ങൾക്ക് എന്താ വരാത്തത്”? ചില സാഹിത്യന്മാർ ഇങ്ങനെ വിലപിക്കുന്നതായി കേട്ടു. ദുഃഖിച്ചതുകൊണ്ട് വല്ല ഫലവുമുണ്ടോ യോഗ്യന്മാർക്ക് ചിലതൊക്കെ വരും”
വൈക്കം മുഹമ്മദ് ബഷീർ
“മ്പിടെ ഒര്കൈച്ച് നാലണ. മ്പിട രണ്ട്കൈച്ചും ഒന്നിനുംകൊട രണ്ടു കാലണ!”
വൈക്കം മുഹമ്മദ് ബഷീർ
“എടീ! മധുരസുരഭില നിലാവെളിച്ചമേ
വൈക്കം മുഹമ്മദ് ബഷീർ (പ്രേമലേഖനം)
(Premalekhanam)
This post was last modified on 4 July 2021 7:59 PM
2023 ജൂൺ (June) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC)…
എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതിദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.…
എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതിദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വമൗറീഷ്യസ്രുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.…
എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതിദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.…
എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതിദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.…
2023 മെയ് (May) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC)…