[PDF] Basheer Day Quiz (ബഷീർ ക്വിസ്) for UP in Malayalam 2022| ബഷീർ ക്വിസ്| വൈക്കം മുഹമ്മദ് ബഷീർ

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല – മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാൾ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ.

Post details: Basheer Day Quiz UP or Basheer Dinam Quiz translates to ബഷീർദിന ക്വിസ് UP or ബഷീർ ക്വിസ് in Malayalam.

We have published other Basheer Day Quizzes on our blog. Check out that:

  1. Basheer Day Quiz in Malayalam
  2. Basheer Day Quiz for LP
  3. Basheer Day Quiz for UP
  4. Basheer Day Quiz for High School
  5. ബഷീർ ക്വിസ്

Basheerdina Quiz UP – ബഷീർദിന ക്വിസ് UP

Basheerdina Quiz
Basheer Day Quiz UP


ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ആര്?

വൈക്കം മുഹമ്മദ് ബഷീർ


വൈക്കം മുഹമ്മദ് ബഷീർ ജനിച്ചത് എന്നാണ്?

1908 ജനുവരി 21


ബഷീർ അന്തരിച്ച വർഷം

1994 ജൂലൈ 5


ബഷീർ ദിനമായി ആചരിക്കുന്നത് എന്നാണ്?

ജൂലൈ 5


ബേപ്പൂർ എന്ന സ്ഥലം ഏതു ജില്ലയിലാണ്?

കോഴിക്കോട്


ബഷീറിന്റെ ഏത് കൃതിയിലാണ് മൂക്കൻ കേന്ദ്ര കഥാപാത്രമായി വരുന്നത്?

വിശ്വവിഖ്യാതമായ മൂക്ക്


വൈക്കം മുഹമ്മദ് ബഷീറിന്റെ
മാതാപിതാക്കളുടെ പേര് എന്താണ്?

പിതാവിന്റെ പേര് : കായി അബ്ദുറഹ്മാൻ
മാതാവിന്റെ പേര് : കുഞ്ഞാത്തുമ്മ


ബഷീർ കുട്ടികാലത്ത് അറിയപ്പെട്ടിരുന്ന പേര്?

കൊച്ചുമുഹമ്മദ്


ബഷീർ ബേപ്പൂരിൽ താമസിച്ചിരുന്ന വീടിന്റെ പേര് എന്തായിരുന്നു?

വയലാലിൽ വീട്


കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യമലയാളി ആര്?

വൈക്കം മുഹമ്മദ് ബഷീർ


ബഷീർ ഒരേ ഒരു നാടകമേ എഴുതിയിട്ടുള്ളൂ ആ നാടകത്തിന്റെ പേരെന്താണ്?

കഥാബീജം


ബഷീറിന്റെ മരണശേഷം പ്രസിദ്ധീകരിച്ച നോവൽ ഏത്?

പ്രേംപാറ്റ


“ഉമ്മാ ഞാൻ കാന്തിയെ തൊട്ടു” ബഷീറിന്റെ ഈ വാക്യം പ്രശസ്തമാണല്ലോ ഹെഡ്മാസ്റ്ററുടെ കർശന നിർദേശം വകവെക്കാതെ പോയ ബഷീർ ഗാന്ധിജിയെ തൊട്ടത് ഗാന്ധിജി ഏത് സമരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ്?

വൈക്കം സത്യാഗ്രഹം


ആകാശമിട്ടായി കഥാപാത്രമാകുന്ന ബഷീറിന്റെ നോവൽ ഏത്?

പ്രേമലേഖനം


മണ്ടൻ മുത്തപ്പ ബഷീറിന്റെ ഏത് നോവലിലെ കഥാപാത്രമാണ്?

മുച്ചീട്ടുകളിക്കാരന്റെ മകൾ


ബഷീറിന്റെ ജീവചരിത്ര കൃതിയുടെ പേര്?

ബഷീറിന്റെ ഐരാവതങ്ങൾ


ബഷീറിന്റെ ഐരാവതങ്ങൾ എന്ന ജീവചരിത്രകൃതിയുടെ രചയിതാവ്?

ഇ എം അഷറഫ്


ബഷീർ രചിച്ച ബാലസാഹിത്യകൃതി ഏത്?

സർപ്പയജ്ഞം


ബഷീറിന്റെ മാസ്റ്റർ പീസ് കൃതിയായി വിലയിരുത്തപ്പെടുന്ന കൃതി ഏത്?

ബാല്യകാലസഖി


കേശവൻ നായരും സാറാമ്മയും കഥാപാത്രങ്ങളായി വരുന്ന ബഷീറിന്റെ നോവൽ ഏത്?

പ്രേമലേഖനം


ബഷീർ നടത്തിയ ഒരു പ്രഭാഷണം ഗ്രന്ഥമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് ഏതാണ്?

ചെവിയോർക്കുക അന്തിമകാഹളം


ചോദ്യോത്തര രൂപത്തിൽ ബഷീർ പ്രസിദ്ധീകരിച്ച കൃതി?

നേരും നുണയും


ബഷീർ മാല എന്ന പാട്ടുകാവ്യത്തിന്റെ രചയിതാവ്?

എം എൻ കാരശ്ശേരി


ബഷീറിന്റെ മരണശേഷം പ്രസിദ്ധീകരിച്ച ആദ്യ കൃതി?

യാ ഇലാഹി


ബഷീറിന്റെ ഭാര്യയായ ഫാബി ബഷീറിന്റെ ആത്മകഥയുടെ പേര് എന്താണ്?

ബഷീറിന്റെ എടിയേ


ബഷീറിന്റെ ഭാര്യയും മക്കളും ബഷീറിനെ വിളിച്ചിരുന്ന പേര് എന്തായിരുന്നു?

റ്റാറ്റ


ബഷീർ, കാരൂർ നീലകണ്ഠപിള്ള, മാധവികുട്ടി എന്നിവർ ഒരേ പേരിൽ ഒരു കഥ എഴുതിയിട്ടുണ്ട് ആ കഥയുടെ പേരെന്താണ്?

പൂവമ്പഴം


സർപ്പയജ്ഞം എന്ന ബാലസാഹിത്യ കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ


ബഷീറിനെ കുറിച്ച് ഒ എൻ വി കുറുപ്പ് രചിച്ച കവിത ഏത്?

എന്റെ ബഷീർ


ചങ്ങമ്പുഴയെ ചിത്രകാരനായി സങ്കല്പ്പിച്ച് ബഷീർ രചിച്ച കൃതി?

ഒഴിഞ്ഞ വീട്


അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് ആരെ കാണാൻ വേണ്ടിയാണ് ബഷീർ വീട്ടിൽ നിന്നും ഒളിച്ചോടിയത്?

ഗാന്ധിജി


പ്രേമലേഖനത്തിലെ കഥാപാത്രങ്ങളായ കേശവൻ നായരും സാറാമ്മയും തങ്ങളുടെ കുട്ടിക്ക് നൽകിയ പേര് എന്താണ്?

ആകാശമിഠായി


ഉജ്ജീവനം വാരികയിൽ ഏതു തൂലികാനാമത്തിലാണ് ബഷീർ എഴുതിയിരുന്നത്?

പ്രഭ


മരിക്കുന്നതിനുമുമ്പ് മാവിന് വെള്ളമൊഴിച്ച മനുഷ്യന്റെ കഥ പറയുന്ന ബഷീറിന്റെ കഥ ഏത്?

തേൻമാവ്


കുട്ടികൾക്ക് ബഷീറിനെ പരിചയപ്പെടുത്തുന്ന കിളിരൂർ രാധാകൃഷ്ണൻ രചിച്ച ബാലസാഹിത്യ കൃതി ഏത്?

ഒരിടത്തൊരു സുൽത്താൻ


1993 -ൽ ബഷീറിനോടൊപ്പം വള്ളത്തോൾ പുരസ്കാരം പങ്കിട്ട സാഹിത്യകാരി ആര്?

ബാലാമണിയമ്മ


മതിലുകൾ എന്ന സിനിമയിൽ ബഷീർ ആയി വേഷമിട്ട നടൻ ആര്?

മമ്മൂട്ടി


അക്ഷരാഭ്യാസമില്ലാത്ത ബുദ്ധിശാലിയല്ലാത്ത ഒരു കുശിനി പണിക്കാരൻ പൊടുന്നനെ ദിവ്യനായി മാറുന്ന കാഴ്ച വർണ്ണിക്കുന്ന ബഷീറിന്റെ കൃതി ഏതാണ്?

വിശ്വവിഖ്യാതമായ മൂക്ക്


ബഷീറിന്റെ ഏത് കൃതിക്കാണ് ‘പെണ്ണുങ്ങളുടെ ബുദ്ധി’ എന്നുകൂടി പേരുള്ളത്?

പാത്തുമ്മയുടെ ആട്


ബഷീർ മലയാളത്തിലെ സർഗവിസ്മയം’ എന്ന ഗ്രന്ഥം രചിച്ചത് ആരാണ്?

ഡോ. റൊണാൾഡ് ഇ ആഷർ


Download Basheerdina Quiz UP PDF

Get the PDF version of the Basheer Day Quiz UP from GK Malayalam. You can download the file by clicking on the download button below.

Download Basheer Day Quiz UP PDF

Click on the above download button or click here to download the Basheer Day Quiz UP in Malayalam in PDF format for free.

1 thought on “[PDF] Basheer Day Quiz (ബഷീർ ക്വിസ്) for UP in Malayalam 2022| ബഷീർ ക്വിസ്| വൈക്കം മുഹമ്മദ് ബഷീർ”

  1. Pingback: Basheer Quiz (ബഷീർ ക്വിസ്) for High School HS - GK Malayalam

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.