Advertisements

[PDF] Basheer Day Quiz LP – ബഷീർ ദിന ക്വിസ് in Malayalam 2021

Advertisements

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല – മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാൾ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ.

Post details: Basheer Day Quiz for LP or Basheer Dinam Quiz translates to ബഷീർദിന ക്വിസ് LP or ബഷീർ ക്വിസ് in Malayalam.

We have published other Basheer Day Quizzes on our blog. Check out that:

  1. Basheer Day Quiz in Malayalam
  2. Basheer Day Quiz for LP
  3. Basheer Day Quiz for UP
  4. Basheer Day Quiz for High School
  5. ബഷീർ ക്വിസ്

Basheerdina Quiz for LP – ബഷീർദിന ക്വിസ്

Advertisements
Basheer Day Quiz LP

ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നത് ആരാണ്?

വൈക്കം മുഹമ്മദ് ബഷീർ


ബഷീറിനെ സുൽത്താൻ എന്ന് വിശേഷിപ്പിച്ചത് ആര്?

വൈക്കം മുഹമ്മദ് ബഷീർ തന്നെ


ബേപ്പൂർ എന്ന സ്ഥലം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?

കോഴിക്കോട്


വൈക്കം മുഹമ്മദ് ബഷീർ ജനിച്ച വർഷം ഏത്

1908


ഒന്നും ഒന്നും ചേർന്നാൽ എത്രയെന്നാണ് ബഷീറിന്റെ കഥാപാത്രം ഉത്തരം നൽകിയത്?

ഇമ്മിണി ബല്യ ഒന്ന്


കൊച്ചു നീലാണ്ടൻ, പാറുക്കുട്ടി എന്നീ കഥാപാത്രങ്ങൾ ബഷീറിന്റെ ഏത് കൃതിയിലേതാണ്?

ആനവാരിയും പൊൻകുരിശും


‘മണ്ടൻ മുത്തപ്പ’ ബഷീറിന്റെ ഏത് കൃതിയിലെ കഥാപാത്രമാണ്?

മുച്ചീട്ടുകളിക്കാരന്റെ മകൾ


ആനവാരിയും പൊൻകുരിശും എന്ന നോവലിലെ കൊച്ചുനീലാണ്ടനും പാറുക്കുട്ടിയും ഏതുതരം ജീവികളാണ്?

ആന


“ഗുത്തിനി ഹാലിട്ട ലിത്താപ്പോ
സഞ്ജിനി ബാലിക ലുട്ടാപ്പി” ബഷീറിന്റെ ഏത് നോവലിലാണ് ഈ പാട്ട് ഉള്ളത്?

ന്റുപ്പുപ്പാപ്പക്കൊരാനെണ്ടാർന്നു


ബഷീറിന്റെ ആത്മകഥയുടെ പേരെന്താണ്?

ഓർമ്മയുടെ അറകൾ


മൂക്ക് കേന്ദ്രകഥാപാത്രമായ ബഷീർ കൃതി ഏതാണ്?

വിശ്വവിഖ്യാതമായ മൂക്ക്


എന്ത് അപരനാമത്തിലാണ് ബഷീർ അറിയപ്പെട്ടിരുന്നത്?

ബേപ്പൂർ സുൽത്താൻ


തന്റെ കുടുംബവീട്ടിൽ കഴിയവെ ബഷീർ എഴുതിയ നോവൽ ഏതാണ്?

പാത്തുമ്മയുടെ ആട്


ബഷീറിന് ലഭിച്ച ഏറ്റവും വലിയ പുരസ്കാരം ഏത്?

പത്മശ്രീ


ബഷീർ പ്രസിദ്ധീകരിച്ച വാരികയുടെ പേര്?

ഉജ്ജീവനം

ബഷീറിന്റെ എഴുത്തും ജീവിതവും എന്ന ഗ്രന്ഥം എഴുതിയത് ആരാണ്?

ഇ എം അഷറഫ്


അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് ആരെ കാണാൻ വേണ്ടിയാണ് ബഷീർ വീട്ടിൽ നിന്നും ഒളിച്ചോടിയത്?

ഗാന്ധിജിയെ


മജീദും സുഹറയും കഥാപാത്രങ്ങളായി വരുന്ന ബഷീറിന്റെ നോവൽ ഏത്?

ബാല്യകാലസഖി


ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് എന്ന പ്രയോഗം ബഷീറിന്റെ ഏത് നോവലിലാണ് ഉള്ളത്?

ബാല്യകാലസഖി


ബഷീറിനോട് ഒപ്പം വള്ളത്തോൾ പുരസ്കാരം പങ്കിട്ട സാഹിത്യകാരി ആര്?

ബാലാമണിയമ്മ


ആകാശമിട്ടായി കഥാപാത്രമാകുന്ന ബഷീറിന്റെ നോവൽ ഏത്?

പ്രേമലേഖനം


‘ഒരിടത്തൊരു സുൽത്താൻ’ കുട്ടികൾക്ക് ബഷീറിനെ പരിചയപ്പെടുത്തുന്ന ഈ ബാലസാഹിത്യകൃതി രചിച്ചതാര്?

കിളിരൂർ രാധാകൃഷ്ണൻ


ബഷീർ സൃഷ്ടിച്ച സാങ്കല്പിക ഗ്രാമത്തിന്റെ പേര്?

കടുവക്കുഴി ഗ്രാമം


“വെളിച്ചത്തിനെന്തു വെളിച്ചം” എന്ന വാക്യം ഏത് കൃതിയിൽ നിന്നുള്ളതാണ്?

ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു


ചോദ്യോത്തര രൂപത്തിൽ ബഷീർ എഴുതിയ കൃതി ഏത്?

നേരും നുണയും


1987-ൽ കാലിക്കറ്റ് സർവകലാശാല ഡി-ലിറ്റ് ബിരുദം നൽകിയപ്പോൾ ബഷീർ നടത്തിയ പ്രഭാഷണം ഒരു ഗ്രന്ഥമായി പ്രസിദ്ധീകരിച്ചു ഗ്രന്ഥത്തിന്റെ പേര്?

ചെവിയോർക്കുക അന്തിമകാഹളം


ഒരു മരം ബഷീറിന്റെ ജീവിതത്തിലും സാഹിത്യത്തിലും സ്വാധീനം ചെലുത്തിയിട്ടുണ്ട് ഏതാണ് ആ മരം?

മാങ്കോസ്റ്റിൻ


കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യ മലയാളി?

വൈക്കം മുഹമ്മദ് ബഷീർ


ബഷീറിന്റെ നീലവെളിച്ചം എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരം ഏത്?

ഭാർഗവീനിലയം


‘എന്റെ ബഷീർ’ എന്ന കവിതയുടെ രചയിതാവ്?

ഒഎൻവി കുറുപ്പ്


തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച് ബഷീർ എഴുതിയ കൃതിയുടെ പേര്?

എം പി പോൾ


ബഷീർ രചിച്ച ബാലസാഹിത്യ കൃതി ഏതാണ്?

സർപ്പയജ്ഞം


‘ബഷീറിന്റെ എടിയേ’ എന്ന ആത്മകഥ എഴുതിയത് ആര്?

ഫാബി ബഷീർ


 

ബഷീർ വിവാഹിതനായത് എന്നാണ്?

1957 ഡിസംബർ 18


 

ബഷീറിന്റെ എഴുത്തും ജീവിതവും എന്ന ഗ്രന്ഥം എഴുതിയത് ആരാണ്?

ഇ എം അഷറഫ്


ബഷീറിന് ഡിലിറ്റ് ബിരുദം നൽകിയ സർവ്വകലാശാല ഏത്?

കാലിക്കറ്റ് സർവകലാശാല


ബഷീറിന്റെ മാന്ത്രികപ്പൂച്ച എന്ന നോവൽ പ്രസിദ്ധീകരിച്ച വർഷം?

1968


സ്കോട്ട്‌ലൻഡിലെ എഡിൻബറോ സർവകലാശാല ഒറ്റ പുസ്തകമായി പ്രസിദ്ധീകരിച്ച ബഷീറിന്റെ നോവലുകൾ ഏതൊക്കെയാണ്?
ബാല്യകാലസഖി,
പാത്തുമ്മയുടെ ആട്, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു

ബാല്യകാലസഖി സംവിധാനം ചെയ്തവർ?

ശശികുമാർ, പ്രമോദ് പയ്യന്നൂർ


.
പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്ത ബാല്യകാല സഖി എന്ന സിനിമയിൽ മജീദായി അഭിനയിച്ചത്?

മമ്മൂട്ടി


ശശികുമാർ സംവിധാനം ചെയ്ത ബാല്യകാലസഖി എന്ന സിനിമയിൽ മജീദായി അഭിനയിച്ചത്?

പ്രേംനസീർ


കേന്ദ്രസാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് ബഷീറിന് ലഭിച്ച വർഷം ഏത്?
1970


 

“ജീവിതത്തിൽ സാഹിത്യം മാത്രമല്ല ഞങ്ങൾ ചർച്ച ചെയ്തത് ലോകകാര്യങ്ങൾ വരെ പറയുമായിരുന്നു വ്യക്തിപരമായ അടുപ്പം എന്നല്ല പറയേണ്ടത് അതിനും അപ്പുറത്തുള്ള ബന്ധമാണ് ഞങ്ങൾ കാത്തുസൂക്ഷിക്കുന്നത്”
ബഷീറിനെക്കുറിച്ച് പറഞ്ഞ ഈ വാക്കുകൾ ആരുടേതാണ്?

തകഴി ശിവശങ്കരപ്പിള്ള


Download Basheerdina Quiz PDF

Get the PDF version of Basheerdina Quiz from GK Malayalam. You can download the file by clicking on the download button below.

Download Basheerdina Quiz LP PDF

Click on the above download button or click here to download the Basheerdina Quiz in Malayalam in PDF format for free.

This post was last modified on 4 July 2021 10:04 AM

View Comments

Recent Posts

World Students’ Day Quiz 2021| ലോക വിദ്യാർത്ഥി ദിന ക്വിസ്

World Students' Day | ലോക വിദ്യാർത്ഥി ദിനം ലോക വിദ്യാർത്ഥി ദിനം എന്നാണ്? ഒക്ടോബർ 15 ആരുടെ ജന്മദിനമാണ് ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നത്? ഇന്ത്യയുടെ…

4 days ago

12/10/2021|Current Affairs Today in Malayalam| Daily Current ffairs

2021 ഒൿടോബർ-12 പ്രശസ്ത സിനിമാനടൻ നെടുമുടി വേണു അന്തരിച്ചു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, മാർഗം എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു ആദ്യ സിനിമ…

4 days ago

10/10/2021|Current Affairs Today in Malayalam|Daily Current Affairs

2021 October-10 വയലാർ രാമവർമ സ്മാരക ട്രസ്റ്റിന്റെ 45- മത് വയലാർ അവാർഡ് ബെന്യാമിന് ലഭിച്ചു. മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവലാണ് അവാർഡിന് അർഹമായത്.…

6 days ago

9/10/2021|Current Affairs Today in Malayalam|Daily Current Affairs

2021 October- 9 ആവിഷ്കാര സ്വാതന്ത്ര്യത്തിനായി നിരന്തരം പോരാട്ടം നടത്തിയ ഫിലിപ്പീൻസ് മാധ്യമപ്രവർത്തക മരിയ റെസയ്ക്കും റഷ്യൻ മാധ്യമപ്രവർത്തകൻ ദിമിത്രി മുറടോവും സമാധാന നോബൽ സമ്മാനം പങ്കിട്ടു.…

1 week ago

8/10/2021|Current Affairs Today in Malayalam|Daily Current Affairs

2021 October 8 ടാൻസാനിയൻ നോവലിസ്റ്റ് അബ്ദുൽറസാഖ് ഗുർണയ്ക്ക്‌ സാഹിത്യത്തിനുള്ള 2021- ലെ നോബൽ സമ്മാനം ലഭിച്ചു. കൊളോണിയലിസത്തിന്റെ അനന്തരഫലങ്ങളെകുറിച്ചും അഭയാർത്ഥി പ്രശ്നങ്ങളെക്കുറിച്ചുമുള്ള സന്ധിയില്ലാത്ത എഴുത്തിനാണ് അംഗീകാരമെന്ന്…

1 week ago

LDC MAIN EXAM|ഇന്ത്യൻ രാഷ്ട്രീയ ചരിത്രം| Kerala PSC

LDC MAIN EXAM| ഇന്ത്യൻ രാഷ്ട്രീയ ചരിത്രം Kerala PSC Exam സാരെ ജഹാൻ സെ അച്ഛാ ... എന്നുതുടങ്ങുന്ന ദേശഭക്തിഗാനം ഏത് ഭാഷയിൽ രചിക്കപ്പെട്ടതാണ് ?…

1 week ago