Categories: Madhusoodanan Nair

Ammayude Ezhuthukal (അമ്മയുടെ എഴുത്തുകൾ) – Madhusoodanan Nair

അമ്മയുടെ എഴുത്തുകൾ – മധുസൂദനൻ നായർ

Ammayude Ezhuthukal – Madhusoodanan Nair

അമ്മതൻ ചിന്മുദ്രയാണീ എഴുത്തുകൾ
തൻ മകനായ് പകർന്ന പാൽമുത്തുകൾ
ഇന്നു നാം വീടിന് മോടികൂട്ടും നേരം
ഒന്നായ് അടുക്കി ഒതുക്കി വെയ്ക്കട്ടെ ഞാൻ

അമ്മതൻ ചിന്മുദ്രയാണീ എഴുത്തുകൾ
തൻ മകനായ് പകർന്ന പാൽമുത്തുകൾ
ഇന്നു നാം വീടിന് മോടികൂട്ടും നേരം
ഒന്നായ് അടുക്കി ഒതുക്കി വെയ്ക്കട്ടെ ഞാൻ

പട്ടണകോപ്പു നിറയ്ക്കയാൽ
ഈ ചില്ലുപെട്ടികൾ തിങ്ങി
പട്ടണകോപ്പു നിറയ്ക്കയാൽ
ഈ ചില്ലുപെട്ടികൾ തിങ്ങി
നിൻ ഇഷ്ടമാണെന്റെയും
കാല്പെട്ടിയിൽ വെച്ച് താഴിട്ട്
പിന്നിലെ ചായ്പ്പിലൊളിച്ചാൽ
അറിയില്ല കുട്ടികൾ

എത്ര കൗതൂഹലം നോക്കിയാൽ മിണ്ടും
ഈ ചിത്രലേഖത്തിന്റെ താളുകൾ
എത്ര കൗതൂഹലം നോക്കിയാൽ മിണ്ടും
ഈ ചിത്രലേഖത്തിന്റെ താളുകൾ

അമ്മതൻ വാത്സല്യം, ഉത്കണ്ഠ,
സാരോപദേശങ്ങൾ, വേദന,
പ്രാർത്ഥന, നാമ സങ്കീർത്തനം,
നാട്ടുപുരാണങ്ങൾ, വീട്ടുവഴക്കുകൾ,
കൂട്ടുത്സവങ്ങൾ, വിതപ്പൊലിപാടുകൾ,
നാവേറുമന്ത്രം, നറുക്കില പൂവുകൾ,
നീർവീഴ്ചയാറ്റാൻ മരുന്നു കുറിപ്പുകൾ.

അമ്മതൻ വാത്സല്യം, ഉത്കണ്ഠ,
സാരോപദേശങ്ങൾ, വേദന,
പ്രാർത്ഥന, നാമ സങ്കീർത്തനം,
നാട്ടുപുരാണങ്ങൾ, വീട്ടുവഴക്കുകൾ,
കൂട്ടുത്സവങ്ങൾ, വിതപ്പൊലിപാടുകൾ,
നാവേറുമന്ത്രം, നറുക്കില പൂവുകൾ,
നീർവീഴ്ചയാറ്റാൻ മരുന്നു കുറിപ്പുകൾ.

നാദമായ് വന്നു എന്റെ നാവിലെ തേനായ്
നാഭിയിൽ സ്ഫന്ദിച്ചതീ ഉള്ളെഴുത്തുകൾ
നാദമായ് വന്നു എന്റെ നാവിലെ തേനായ്
നാഭിയിൽ സ്ഫന്ദിച്ചതീ ഉള്ളെഴുത്തുകൾ
ഈ ഉള്ളെഴുത്തുകൾ ഓരോന്നിനോരോ മൊഴിചന്തം
അമ്മയാം നേരിന്റെ ഈണവും, താളവും, ഇമ്പവും
അമ്മയ്ക്ക് മാത്രം തരാൻ കഴിയുന്ന വെന്മയും
ഞാനാകും ഓർമ്മതൻ ഭൂമിയും

ഭദ്രമായ് തന്നെയിരിയ്ക്കട്ടെ
കുട്ടികൾ തൊട്ടുവായിച്ചാൽ
അശുദ്ധമെന്നോതി നീ
എന്തു നവീനം, കുലീനം
പ്രിയേ; നിന്റെ സുന്ദരദൃഷ്ടി
നിൻ ഇഷ്ടമാണെന്റെയും.
അമ്മയുടേതാം എഴുത്തുകളൊക്കെയും
അമ്മയായ് തന്നെ ഒതുങ്ങിയിരിയ്ക്കട്ടെ.
നമ്മൾ വിദേശത്ത് നിർമ്മിച്ചൊരമ്മതൻ ബിംബം
ഈ ആദിത്യശാലയിൽ ശോഭനം!

പൊക്കിളിൻ വള്ളി അടർത്തിക്കളഞ്ഞു-
നിൻ പൊൽക്കരൾ കൂട്ടിന്റെ ഉള്ളിൽ വന്നപ്പോഴെ
പോയകാലത്തിൻ മധുരങ്ങളിൽ
കൊതിയൂറുന്ന ശീലം മറന്നുതുടങ്ങി ഞാൻ
എങ്കിലും അമ്മ ഒരോർമ്മയായ്
ആദിമസംഗീതമായ് വന്നു മൂളുന്നിടയ്ക്കിടെ

അമ്മയൊരോർമ്മ ഈ പുത്തൻ പ്രകാശങ്ങൾ
ജന്മമാടും വനപ്രാചീന നീലയിൽ
മങ്ങിയമർന്നതാ ഓർമ്മ
വല്ലപ്പോഴും നമ്മളോർത്താലും
ഇല്ലെങ്കിലും കാവലായ്
പിമ്പേ പറക്കും കുളിർമ്മ
രക്തത്തിലെ ചൂടായ് നിൽക്കുന്ന
തന്മയും താളവും.

അമ്മയുടേതാം എഴുത്തുകളൊക്കെയും
അമ്മയായ് തന്നെയിരിയ്ക്കട്ടെ എപ്പോഴും
ആരുവായിയ്ക്കും ഈ മായുമെഴുത്തുകൾ?
ആരുടെ നാവിലുയിർക്കുമീ ചൊല്ലുകൾ?

നാളെയീ കുട്ടികൾ ചോദിയ്ക്കുമോ.?
നമ്മളാരുടെ കുട്ടികൾ? ആരുടെ നോവുകൾ?

തായ്മൊഴിതൻ ഈണമെങ്ങിനെ?
നാവെടെത്തോടുന്നതെങ്ങിനെ?
ഓർക്കുന്നതെങ്ങിനെ?
തായ്മനസ്സിന്റെ തുടിപ്പുകളെങ്ങിനെ?
തായ്ചൊല്ലിലൂറിയ താളങ്ങളെങ്ങിനെ?
താരാട്ടിലോലുന്ന മാധുര്യമെങ്ങിനെ?
താൻ തന്നെ വന്നു പിറന്നതുമെങ്ങിനെ?
ആരു തേടും നാളെ കുട്ടികളോർക്കാനും
അമ്മയെ വേണ്ടായിരിയ്ക്കുമോ.?

Ammayude Ezhuthukal – Madhusoodanan Nair
അമ്മയുടെ എഴുത്തുകൾ – മധുസൂദനൻ നായർ

Ammathan Chinmudrayanee Ezhuthukal- Madhusoodhanan Nair

അമ്മതൻ ചിന്മുദ്രയാണീ എഴുത്തുകൾ- അമ്മയുടെ എഴുത്തുകൾ, മധുസൂദനൻ നായർ

Recent Posts

[PDF] Republic Day Quiz (റിപ്പബ്ലിക് ദിന ക്വിസ്) in Malayalam 2022

Get free Republic Day Quiz January 26th (2022) | റിപ്പബ്ലിക് ദിന ക്വിസ് in Malayalam for students, and aspirants of competitive…

10 hours ago

അക്ഷരമുറ്റം ക്വിസ് HS വിഭാഗം 2022

അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ആവർത്തിച്ചുവരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത് 1956 നവംബർ ഒന്നിനാണ് കേരള സംസ്ഥാനം രൂപീകരിച്ചത്. കേരള സംസ്ഥാനം രൂപീകരിക്കുമ്പോൾ എത്ര…

4 days ago

അക്ഷരമുറ്റം ക്വിസ് UP, വിഭാഗം 2022

അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ആവർത്തിച്ചുവരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഇത് 2021ലെ ബാലസാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യഅക്കാദമി പുരസ്കാരത്തിന് അർഹമായ 'അവർ മൂവരും ഒരു മഴവില്ലും' എന്ന ബാലസാഹിത്യ കൃതിയുടെ…

1 week ago

January 2022|Current Affairs monthly|Current Affairs

2022 ജനവരി മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും മറ്റ് പൊതു വിജ്ഞാനവുമായി…

14 hours ago

അക്ഷരമുറ്റം ക്വിസ് LP വിഭാഗം 2022

മൗലികാവകാശങ്ങളുടെ ശില്പി എന്ന് വിളിക്കപ്പെടുന്ന ദേശീയനേതാവ്? സർദാർ വല്ലഭായി പട്ടേൽ കേരളത്തിന്റെ നെതർലാന്റ് എന്നറിയപ്പെടുന്ന സ്ഥലം ഏത്? കുട്ടനാട് മലയാള ഭാഷയുടെ പിതാവായി കണക്കാക്കുന്ന കവി? എഴുത്തച്ഛൻ…

1 week ago

ആലപ്പുഴ ജില്ലാ ക്വിസ്

പിഎസ്‌സി പരീക്ഷകളിലും (Kerala PSC) ക്വിസ് മത്സരങ്ങളിലും ജില്ലകളുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും എന്ന പരമ്പരയിൽ ആലപ്പുഴ ജില്ലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും കേരളത്തെ അറിയാം...…

4 days ago