അക്ഷരമുറ്റം ക്വിസ് LP വിഭാഗം 2022

മൗലികാവകാശങ്ങളുടെ ശില്പി എന്ന് വിളിക്കപ്പെടുന്ന ദേശീയനേതാവ്?

സർദാർ വല്ലഭായി പട്ടേൽ

കേരളത്തിന്റെ നെതർലാന്റ്
എന്നറിയപ്പെടുന്ന സ്ഥലം ഏത്?

കുട്ടനാട്

മലയാള ഭാഷയുടെ പിതാവായി കണക്കാക്കുന്ന കവി?

എഴുത്തച്ഛൻ

ഇപ്പോഴത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യ മലയാളി ആരാണ്?

കെ ആർ നാരായണൻ

ഇന്ത്യയുടെ ദേശീയ മൃഗം കടുവയാണല്ലോ എന്നാൽ ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏതാണ്?

ആന

മലയാള ഭാഷയിൽ അച്ചടിച്ച ആദ്യത്തെ സമ്പൂർണ ഗ്രന്ഥം?

സംക്ഷേപവേദാർത്ഥം

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ഏതാണ്?

തൃശ്ശൂർ

കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന ജില്ല?

കാസർകോട്

ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ യുവജന ദിനമായി ആചരിക്കുന്നത്?

സ്വാമിവിവേകാനന്ദൻ

വേഷംമാറിയ രാജ്യദ്രോഹി എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചതാരെയാണ്?

ഗോപാലകൃഷ്ണ ഗോഖലെ

ഏറ്റവും കൂടുതൽ കടൽ തീരമുള്ള കേരളത്തിലെ ജില്ല?

കണ്ണൂർ

കുട്ടനാടിന്റെ കഥാകാരൻ എന്ന്
വിശേഷിപ്പിക്കപ്പെടുന്നതാര്?

തകഴി ശിവശങ്കര പിള്ള

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയത് എന്നാണ്

1969 ജൂലൈ 21

നിലവിൽ ഐഎസ്ആർഒ യുടെ ചെയർമാൻ ആരാണ്?

കെ ശിവൻ

ഇരവികുളം ദേശീയ ഉദ്യാനത്തിലെ സംരക്ഷിത മൃഗം?

വരയാട്

ടൈറ്റാൻ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ്?

ശനി

ജാലിയൻവാലാബാഗ് ഏത് സംസ്ഥാനത്താണ്?

പഞ്ചാബ്

ഇന്ത്യയുടെ സ്വാതന്ത്രദിനം ഓഗസ്റ്റ് 15 ആണ് എന്നാൽ കിറ്റിന്ത്യ ദിനമായി ആചരിക്കുന്നത് എന്നാണ്?

ആഗസ്ത് 9

ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്?

ദാദാസാഹിബ് ഫാൽക്കെ

നിലവിൽ കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രി?

വീണ ജോർജ്

കേരളത്തിന്റെ സാംസ്കാരിക ഗാനമായ ജയ ജയ കേരള കോമള ധരണി എന്ന ഗാനത്തിന്റെ രചയിതാവ്?

ബോധേശ്വരൻ

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി?

മൗലാനാ അബ്ദുൽ കലാം ആസാദ്

ശാന്തി പ്രസാദ് ജയിൻ ഏർപ്പെടുത്തിയ ജ്ഞാനപീഠ പുരസ്കാരം ആദ്യം ലഭിച്ചത് ആർക്കാണ്?

ജി ശങ്കരക്കുറുപ്പ്

സംസ്ഥാന ശുചിത്വമിഷന്റെ എംബ്ലം ഒരു പക്ഷി ചൂലുമായി നിൽക്കുന്ന ചിത്രമാണ് ഏതു പക്ഷിയാണ് എംബ്ലത്തിൽ ഉള്ളത്?

കാക്ക

ഇന്ത്യ എന്റെ രാജ്യം എന്റെ സ്വന്തം രാജ്യം എന്ന് തുടങ്ങുന്ന വരികൾ രചിച്ചത്?

ചെമ്മനം ചാക്കോ

കേരളത്തിൽ 14 ജില്ലകൾ ആണുള്ളത് അവസാനമായി രൂപീകരിച്ച ജില്ല ഏത്?

കാസർകോട്

മലയാളത്തിലെ ആദ്യത്തെ വാർത്താ പത്രം ഏത്?

രാജ്യസമാചാരം

കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ എന്ന കുട്ടി കവിത എഴുതിയത് ആരാണ്?

ഉള്ളൂർ

മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 ലോക അഹിംസാ ദിനമായി പ്രഖ്യാപിച്ച അന്താരാഷ്ട്ര സംഘടന ഏതാണ്?

ഐക്യരാഷ്ട്ര സംഘടന

നിലവിൽ ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദ് ആണല്ലോ എന്നാൽ വൈസ് പ്രസിഡണ്ട് ആരാണ്?

വെങ്കയ്യ നായിഡു

“മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇതൊരു ചെറിയ കാൽവെപ്പാണ് മനുഷ്യരാശിക്കു ഒരു വൻ കുതിച്ചുചാട്ടം” ഇങ്ങനെ പറഞ്ഞത് ആരാണ്?

നീൽ ആംസ്ട്രോങ്ങ്

വെള്ളത്തിൽ ആയിരിക്കുമ്പോൾ തവളയുടെ ശ്വസനാവയവം ഏതാണ്?

ത്വക്ക്

മണ്ണിൽ വീണൊരു ചോരത്തുള്ളി വറ്റാതുണ്ട് കിടക്കുന്നു എന്ന കടങ്കഥയുടെ ഉത്തരം എന്താണ്?

മഞ്ചാടി

തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി യിലാണ് ശ്രീനാരായണഗുരു ജനിച്ചത്. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ ജനിച്ച സാമൂഹ്യ പരിഷ്കർത്താവ് ആരാണ്?

അയ്യങ്കാളി

ദക്ഷിണാഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് ആരാണ്?

നെൽസൺ മണ്ടേല

ചെറുകാടിന്റെ ആത്മകഥയുടെ പേരെന്താണ്?

ജീവിതപാത

ഇന്ത്യയിൽ എത്ര ഭാഷകൾക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചിട്ടുണ്ട്?

6- ഭാഷകൾക്ക്
(തമിഴ്, സംസ്കൃതം, കന്നട, തെലുങ്ക്, മലയാളം, ഒഡിയ)

വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം എന്ന പ്രശസ്തമായ ബാലസാഹിത്യ കൃതി എഴുതിയത് ആര്?

പ്രൊഫ. എസ് ശിവദാസ്

പോസ്റ്റൽ സ്റ്റാമ്പിൽ ചിത്രീകരിക്കപ്പെട്ട ആദ്യ കേരളീയൻ?

ശ്രീനാരായണഗുരു

ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം?

കറുപ്പ്

ജ്ഞാനപീഠ പുരസ്കാരം നേടിയ എസ് കെ പൊറ്റക്കാടിന്റെ നോവൽ?

ഒരു ദേശത്തിന്റെ കഥ

ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പം കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് ഈ ശിൽപം സ്ഥിതിചെയ്യുന്ന പാറയുടെ പേര്?

ജഡായു പാർക്ക്


This post was last modified on 13 January 2022 9:38 PM

Recent Posts

[PDF] Republic Day Quiz (റിപ്പബ്ലിക് ദിന ക്വിസ്) in Malayalam 2022

Get free Republic Day Quiz January 26th (2022) | റിപ്പബ്ലിക് ദിന ക്വിസ് in Malayalam for students, and aspirants of competitive…

2 hours ago

അക്ഷരമുറ്റം ക്വിസ് HS വിഭാഗം 2022

അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ആവർത്തിച്ചുവരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത് 1956 നവംബർ ഒന്നിനാണ് കേരള സംസ്ഥാനം രൂപീകരിച്ചത്. കേരള സംസ്ഥാനം രൂപീകരിക്കുമ്പോൾ എത്ര…

3 days ago

അക്ഷരമുറ്റം ക്വിസ് UP, വിഭാഗം 2022

അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ആവർത്തിച്ചുവരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഇത് 2021ലെ ബാലസാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യഅക്കാദമി പുരസ്കാരത്തിന് അർഹമായ 'അവർ മൂവരും ഒരു മഴവില്ലും' എന്ന ബാലസാഹിത്യ കൃതിയുടെ…

1 week ago

January 2022|Current Affairs monthly|Current Affairs

2022 ജനവരി മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും മറ്റ് പൊതു വിജ്ഞാനവുമായി…

5 hours ago

ആലപ്പുഴ ജില്ലാ ക്വിസ്

പിഎസ്‌സി പരീക്ഷകളിലും (Kerala PSC) ക്വിസ് മത്സരങ്ങളിലും ജില്ലകളുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും എന്ന പരമ്പരയിൽ ആലപ്പുഴ ജില്ലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും കേരളത്തെ അറിയാം...…

4 days ago

Pathanamthitta District Quiz|പത്തനംതിട്ട ജില്ല ക്വിസ്

പിഎസ്‌സി (Kerala PSC ) പരീക്ഷകളിലും ക്വിസ് മത്സരങ്ങളിലും ജില്ലകളുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും കേരളത്തെ അറിയാം... ജില്ലകളിലൂടെ... പത്തനംതിട്ട ജില്ല പത്തനംതിട്ട ജില്ല സ്ഥാപിതമായ…

4 weeks ago