Women’s Day Quiz 2024|വനിതാ ദിനം ക്വിസ് 2024|International Women’s Dey Quiz

ലോക വനിതാ ദിനം (International Women’s Day) എന്നാണ്?

മാർച്ച് 8


2024-ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രമേയം?

“സ്ത്രീകളിൽ നിക്ഷേപിക്കുക: പുരോഗതി ത്വരിതപ്പെടുത്തുക “


2023 – ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ തിം?

നീതിയെ പുണരുക (Embrace Equity )


2023 – ലെ അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച ആശയം?

“ഡിജിറ്റൽ ലോകം എല്ലാവർക്കും – നൂതനത്വവും സാങ്കേതികവിദ്യയും ലിംഗ സമത്വത്തിന് ” (DigitALL – Innovation and technology for gender equally)


2022 – ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ യുഎൻ തീം എന്താണ്?

“സുസ്ഥിരമായ നാളേക്കായി ഇന്ന് ലിംഗസമത്വം” (Gender equality Today for a sustainable tomorrow)


ദേശീയ വനിതാ ദിനം എന്നാണ്?

ഫെബ്രുവരി 13
(സരോജിനി നായിഡുവിന്റെ ജന്മദിനം)


ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ ലോക വനിതാ ദിനം ആദ്യമായി ആഘോഷിച്ച വർഷം?

1975


സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനായി സർക്കാർ ആവിഷ്കരിച്ച പദ്ധതി ഏതാണ്?

നിർഭയ


ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത് എന്നാണ്?

1992 ജനുവരി 31


സംസ്ഥാന വനിതാ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത്?

1996 മാർച്ച് 3


നിലവിൽ (2022) ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ ആരാണ്?

രേഖാ ശർമ്മ


നിലവിൽ (2022) സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ ആരാണ്?

പി സതീദേവി


ഫെബ്രുവരി 28 നിന്നും മാർച്ച് 8 ലേക്ക് അന്തർദേശീയ വനിതാ ദിനം മാറ്റി ആഘോഷിക്കാൻ തുടങ്ങിയ വർഷം ഏത്?

1913 (മാർച്ച് 8)


ദേശീയ വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം?

രാഷ്ട്രമഹിള


സംസ്ഥാന വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം?
സ്ത്രീശക്തി


ദേശീയ വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ

ജയന്തി പട്‌നായിക്


സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ?

സുഗതകുമാരി


ഇന്ത്യയുടെ ആദ്യത്തെ വനിതാ രാഷ്ട്രപതി ആരാണ്?

പ്രതിഭാ പാട്ടിൽ


ഐക്യരാഷ്ട്ര സഭ മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചത് ഏതു വർഷം?

1975


ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസർ?

കിരൺ ബേദി


ദേശീയ വനിതാ കമ്മീഷൻറെ രൂപവൽക്കരണത്തിന് കാരണമായ നിയമം പാസാക്കിയ വർഷം

1990


കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആര്?

സുജാത മനോഹർ


ദേശീയ വനിതാ കമ്മീഷനിൽ അംഗമായ ആദ്യ പുരുഷ അംഗം?

അലോക് റാവത്ത്


നോബൽ സമ്മാനം നേടിയ നേടിയ ആദ്യ വനിത ആരാണ്

മേരി ക്യൂറി


ചെസ്സിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യക്കാരി

കൊനേരു ഹംപി


ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം?

ചെയർപേഴ്സൺ ഉൾപ്പെടെ 6 അംഗങ്ങൾ


ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണർ ആര്?
സരോജിനി നായിഡു


സംസ്ഥാന വനിതാ കമ്മീഷന്റെ ആസ്ഥാനം?
തിരുവനന്തപുരം


സംസ്ഥാന വനിതാ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി?
5 വർഷം


ഒളിമ്പിക് മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരി ആരാണ്?

കർണം മല്ലേശ്വരി


ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ആരാണ്?

വാലന്റീന തെരഷ്കോവ


മികച്ച നടിക്കുള്ള ഉർവശി അവാർഡ് ആദ്യമായി ലഭിച്ചത് ആർക്ക്?

നർഗീസ് ദത്ത്


ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി?

3 വർഷം അല്ലെങ്കിൽ 65 വയസ്


നോബൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ വനിത ആരായിരുന്നു?

വങ്കാരി മാതായി


ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ ആദ്യ വനിത ആര്?

ദേവികാ റാണി


ഇന്ത്യയിൽ ഹൈക്കോടതിയിൽ ജഡ്ജിയായ ആദ്യ വനിത?
അന്നാചാണ്ടി


സംസ്ഥാന വനിതാ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം?

ചെയർപേഴ്സൺ ഉൾപ്പെടെ 5 അംഗങ്ങൾ


ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി ആരായിരുന്നു?

സുചേതാ കൃപലാനി (ഉത്തരപ്രദേശ്)


ആദ്യത്തെ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി?

അനുഷ അൻസാരി


ദേശീയ വനിതാ കമ്മീഷന്റെ രൂപവൽക്കരണത്തിന് കാരണമായ നിയമം പാസാക്കിയ വർഷം?
1990


ഭാരതരത്നം നേടിയ ആദ്യ ഇന്ത്യക്കാരി ആരാണ്?

ഇന്ദിരാഗാന്ധി


സംസ്ഥാന വനിതാ കമ്മീഷന്റെ രൂപവൽക്കരണത്തിന് കാരണമായ നിയമം പാസാക്കിയ വർഷം?

1995 സെപ്റ്റംബർ 15


സാഹിത്യ നോബൽ പുരസ്കാരം നേടിയ ആദ്യ വനിത ആര്

സൽമ ലാഗർലോഫ്‌ (സ്വീഡൻ)


ഇന്ത്യയിലെ ആദ്യ വനിതാ നിയമസഭാ സ്പീക്കർ ആരായിരുന്നു?

ഷാനോ ദേവി


കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ വനിത ആര്?

അമൃത പ്രീതം


ഇന്ത്യയിലെ ആദ്യ വനിതാമന്ത്രി ആരായിരുന്നു?

വിജയലക്ഷ്മി പണ്ഡിറ്റ്


ലോകത്തിലെ ഉരുക്കു വനിത എന്നറിയപ്പെടുന്നത് ആര്?

മാർഗരറ്റ് താച്ചർ


ചൈനീസ് അംബാസിഡറായ ആദ്യത്തെ ഇന്ത്യക്കാരി?

നിരുപമ റാവു


ഇന്ത്യയുടെ ഉരുക്കു വനിത എന്നറിയപ്പെട്ടത് ആര്?

ഇന്ദിരാഗാന്ധി


ഓസ്കാർ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ വനിത ആരാണ്?

ഭാനു അത്തയ്യ


സമാധാനത്തിനുള്ള നോബൽ പുരസ്കാരം നേടിയ ആദ്യ വനിത ആരായിരുന്നു?

ബെർത്തവോൻ സട്ട്നർ


ഇന്ത്യയിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പദ്ധതി ഏതാണ്

കുടുംബശ്രീ

ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ്?

കെ കെ ഉഷ


ഇന്ത്യയിലെ ആദ്യ വനിതാ പ്രധാനമന്ത്രി ആരായിരുന്നു?

ഇന്ദിരാഗാന്ധി


ജ്ഞാനപീഠപുരസ്കാരം നേടിയ ആദ്യ വനിതാ ആര്?

ആശാപൂർണ്ണാദേവി


വിദേശരാജ്യത്ത് ആദ്യമായി ഇന്ത്യൻ പതാക ഉയർത്തിയ വനിത ആരായിരുന്നു?

മാഡം ബിക്കാജി കാമ


ഇന്ത്യയിൽ ആദ്യമായി കേന്ദ്രമന്ത്രിയായ വനിത ആര്?

രാജകുമാരി അമൃതകൗർ


മിസ് വേൾഡ് കിരീടം അണിഞ്ഞ ആദ്യ ഇന്ത്യൻ വനിത ആര്?

റീത്ത ഫാരിയ


നോബൽ പുരസ്കാരം നേടിയ ആദ്യ ഏഷ്യൻ വനിത ആര്?

മദർ തെരേസ


വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം ഏത്?

ന്യൂസിലാൻഡ്


കേരളത്തിലെ ആദ്യ വനിതാ മന്ത്രി ആരായിരുന്നു?

കെ ആർ ഗൗരിയമ്മ


രമൺ മാഗ് സസെ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ വനിത ആര്?

മദർ തെരേസ


ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത ആര്?

ദുർഗഭായ് ദേശ്മുഖ്


ഇന്ത്യയിലെ ആദ്യത്തെ വനിത ഡെപ്യൂട്ടി സ്പീക്കർ ആരായിരുന്നു?

സുശീല നയ്യാർ


സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ആര്?

ഫാത്തിമ ബീബി



ആദ്യത്തെ വനിത ഐഎഎസ് ഓഫീസർ?

അന്നാ മൽഹോത്ര


എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ആരാണ്?

ബചേന്ദ്രി പാൽ


കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് സെക്രട്ടറി?

പത്മ രാമചന്ദ്രൻ


സംസ്ഥാന ഗവർണറായ ആദ്യ മലയാളി വനിത ആര്?

ഫാത്തിമാബീവി


UN പൊതുസഭയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ആര്?

വിജയലക്ഷ്മി പണ്ഡിറ്റ്


‘മനുഷ്യ കമ്പ്യൂട്ടർ’ എന്നറിയപ്പെടുന്ന വനിത ആരാണ്?

ശകുന്തളാ ദേവി


വിശ്വസുന്ദരി പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ വനിത?

സുസ്മിതാ സെൻ


ഇന്ത്യൻ നാഷണൽ ആർമിയുടെ ആദ്യ വനിതാ ക്യാപ്റ്റൻ ആരായിരുന്നു?

ക്യാപ്റ്റൻ ലക്ഷ്മി


നോബൽ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യൻ വനിത ആര്?

മദർ തെരേസ


ലോകത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആരായിരുന്നു?

മരിയ എസ്റ്റെല്ല പെറോൺ (അർജന്റീന)


ഇന്ത്യയുടെ മിസൈൽ വനിത എന്നറിയപ്പെടുന്നത് ആരാണ്?
ടെസി തോമസ്


ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി ആരായിരുന്നു?

സിരിമാവോ ബണ്ഡാരനായകെ (ശ്രീലങ്ക)


ഇന്ത്യയിലെ ആദ്യ വനിതാ തെരഞ്ഞെടുപ്പ് കമ്മീഷണർ ആര് ?
വി എസ് രമാദേവി


ഇന്ത്യയിലെ ആദ്യ വനിത പൈലറ്റ് ആരാണ്?

പ്രേം മാതുർ


ഇന്ത്യയിലെ ആദ്യത്തെ വനിതാ ജഡ്ജി ആരാണ്?
അന്നാ ചാണ്ടി


ഐക്യരാഷ്ട്രസഭയുടെ പൊലീസ് ഉപദേഷ്ടാവായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത ആര്?

കിരൺ ബേദി


ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യൻ വനിത ആര്?

ആരതി സാഹ


ഏഷ്യാഡ് സ്വർണ്ണം നേടിയ ആദ്യത്തെ ഇന്ത്യൻ വനിത?
കമൽജിത്ത് സന്ധു


അന്തർദേശീയ വനിതാ ദിനം ആദ്യമായി ആചരിച്ച വർഷംഏത് ?

1909


ലോകത്തിലെ ആദ്യ മുസ്ലിം വനിതാ പ്രധാനമന്ത്രി ആര്?

ബേനസീർ ഭൂട്ടോ (പാകിസ്താൻ)


കേരളത്തിലെ ആദ്യത്തെ വനിതാ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ആരായിരുന്നു?

കെ ഒ ഐഷാ ഭായി


ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ്?
ഓമന കുഞ്ഞമ്മ


സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ വിദേശ വനിത ആര്?

ആനി ബസന്റ്


അന്തർദേശീയ വനിതാ ദിനം പൊതു അവധിയായി എത്ര രാജ്യങ്ങളിൽ ആചരിച്ചുവരുന്നു?

27 രാജ്യങ്ങളിൽ


ബുക്കർ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യൻ വനിത ആര്?

അരുന്ധതി റോയ്


ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ വനിത?

കർണം മല്ലേശ്വരി


ഇന്ത്യയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ആരാണ്?
കൽപ്പന ചൗള


ഇന്ത്യയിൽ ആദ്യമായി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ വനിത ആര്?

ലീല സേത്ത്


ലോക്സഭയിലെ ആദ്യ വനിതാ സ്പീക്കർ?
മീരാകുമാർ


കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ്?
ആർ ശ്രീലേഖ


കേരളത്തിലെ ആദ്യത്തെ വനിതാ ഗവർണർ?

ജ്യോതി വെങ്കിടാചലം


കേരളത്തിൽ സർവകലാശാല വൈസ് ചാൻസിലർ ആയ ആദ്യ വനിത?

ജാൻസി ജയിംസ് (എംജി യൂണിവേഴ്സിറ്റി)


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.