ഇന്ത്യയെ അറിയാൻ സംസ്ഥാനങ്ങളിലൂടെ,
ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യത്തെ സംസ്ഥാനമായ
ആന്ധ്രപ്രദേശിനെകുറിച്ച്
കേരള പി എസ് സി പരീക്ഷകളിലും ക്വിസ് മത്സരങ്ങളിലും ആവർത്തിക്കപ്പെട്ടതും വരാൻ സാധ്യതയുള്ളതുമായ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
******************
ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ രൂപം കൊണ്ട ആദ്യ സംസ്ഥാനം?
ആന്ധ്ര പ്രദേശ് (1953 ഒക്ടോബര്‍ 1)
ആന്ധ്രപ്രദേശിന്റെ ഔദ്യോഗിക വൃക്ഷം?
ആര്യവേപ്പ്
ആന്ധ്രപ്രദേശിന്റെ ഔദ്യോഗിക പുഷ്പം?
ആമ്പൽ
ആന്ധ്രപ്രദേശിന്റെ ഔദ്യോഗിക മൃഗം?
കൃഷ്ണമൃഗം
ആന്ധ്രാപ്രദേശിന്റെ ഔദ്യോഗിക പക്ഷി?
ഇന്ത്യൻ റോളർ (പനങ്കാക്ക)
ആന്ധ്രപ്രദേശ് വിഭജിച്ച് രൂപവത്കരിച്ച സംസ്ഥാനം?
തെലുങ്കാന സംസ്ഥാനം
ഇന്ത്യയിൽ ആദ്യത്തെ മൂന്ന് തലസ്ഥാനങ്ങളുള്ള സംസ്ഥാനം?
ആന്ധ്ര പ്രദേശ്
ആന്ധ്രാപ്രദേശിന്റെ നിയമ നിർമ്മാണ (ലെജിസ്ലേറ്റീവ്) തലസ്ഥാനം?
അമരാവതി
ആന്ധ്രാപ്രദേശിന്റെ ഭരണ നിർവഹണ (എക്സിക്യൂട്ടീവ്) തലസ്ഥാനം?
വിശാഖപട്ടണം
ആന്ധ്രപ്രദേശിന്റെ നീതിന്യായ (ജുഡീഷ്യൽ) തലസ്ഥാനം?
കുർണൂൽ
ഇന്ത്യയിലെ ആദ്യത്തെ കപ്പൽ നിർമാണശാല?
വിശാഖപട്ടണം
ആന്ധ്രപ്രദേശിന്റെ രൂപീകരണത്തിനായി നിരാഹാരമനുഷ്ഠിച്ച് മരണപ്പെട്ട നേതാവ്?
പോറ്റി ശ്രീരാമലു
ഇന്ത്യയിലെ ഒരേയൊരു ലാൻഡ് ലോക്ക്ഡ് ( land locked) മേജർ തുറമുഖം?
വിശാഖപട്ടണം
ആന്ധ്രപ്രദേശ് പുന:സംഘടനാ ആക്ട് പ്രകാരം ഏത് വർഷം വരെ ആയിരിക്കും തെലുങ്കാനയുടേയും ആന്ധ്രപ്രദേശിൻ്റെയും സംയുക്ത തലസ്ഥാനം ഹൈദരാബാദ് ആയിരിക്കുക?
2024- വരെ
ആന്ധ്രപ്രദേശിന്റെ ഗവർണറായ മലയാളി?
പട്ടം താണുപിള്ള
ആന്ധ്രപ്രദേശ് സർക്കാർ നക്സലിസത്തിനെതിരെ രൂപം കൊടുത്ത സേന?
ഗ്രേ ഹൗണ്ട്സ്
പഞ്ചായത്ത് രാജ് നിലവില്‍ വന്ന ദക്ഷിണേന്ത്യയിലെ ആദ്യ സംസ്ഥാനം?
ആന്ധ്രപ്രദേശ്
ഇന്ത്യയിലാദ്യമായി തൊഴിലുറപ്പ് പദ്ധതി (2006-ൽ) ആരംഭിച്ചത് ആന്ധ്രപ്രദേശിലെ ഏതു സ്ഥലത്ത്?
ബണ്ട്ലപ്പള്ളി
ഇന്ത്യയിൽ ആദ്യമായി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത് ഏത് വർഷം?
2006
പഞ്ചായത്ത് രാജ് നിലവില്‍ വന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനം?
ആന്ധ്ര പ്രദേശ്
തെലങ്കാനയിലും ആന്ധ്രപ്രദേശിലുമായി സ്ഥിതി ചെയ്യുന്നതും ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതുമായ ജലവൈദ്യുത പദ്ധതി ?
ശ്രീശൈലം പദ്ധതി
ഹൈദരാബാദിലെ ഒൻപത് ജില്ലകൾ ആന്ധയോടുചേർത്ത് ആന്ധ്രപ്രദേശ് എന്ന് പുനർനാമകരണം ചെയ്തതെന്നാണ്?
1956 നവംബർ 1 ന്
ഇന്ത്യയിലെ ഊർജ്ജ നഗരം എന്നറിയപ്പെടുന്നത്?
രാമഗുണ്ടം
ഇന്ത്യയില്‍ 100 % വൈദ്യുതീകരിച്ച രണ്ടാമത്തെ സംസ്ഥാനം?
ആന്ധ്ര പ്രദേശ് (ആദ്യം ഗുജറാത്ത്)
പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യ കപ്പലായ ജൽ ഉഷ 1948 – ൽ പുറത്തിറക്കിയത് എവിടെവെച്ചാണ്?
വിശാഖപട്ടണം
ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്ന ഉപഗ്രഹ വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്നത് ഏത് തടാകത്തിൻ്റെ തീരത്താണ്?
പുലിക്കാട്ട് തടാകം